പ്രായമാകുന്പോൾ മിക്കവരും വീടുകളിൽ ഒതുങ്ങിക്കൂടാനാണ് ശ്രമിക്കുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു ചിന്താ ഗതി വച്ചു പുലർത്തുന്ന ഒരു വയോധികയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ മജീദ് അലിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മ ഒരു റോഡിലൂടെ കാറോടിക്കുന്നതാണ് വീഡിയോ. പ്രായമായെന്നും പറഞ്ഞ് വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ മജീദിന്റെ അമ്മയ്ക്ക് മനസില്ല. പ്രായത്തിന്റെ ആധിക്യമൊന്നും ആ സ്ത്രീയിൽ നമുക്ക് കാണാൻ സാധിക്കില്ല. കാരണം, നിഷ്പ്രയാസത്തോടെയാണ് അമ്മ വണ്ടി ഓടിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. എല്ലാ മടിച്ചികൾക്കും ഈ അമ്മ ഒരു റോൾ മോഡൽ ആകട്ടെ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചത്. എന്റെ 20 വയസുള്ള സുഹൃത്തിന് പോലും ഇതുവരെ വാഹനം ഓടിക്കാൻ അറിയില്ല’ അപ്പോൾ ഇത്രയും പ്രായമായ നിങ്ങൾ ഇങ്ങനെ…
Read MoreDay: January 9, 2025
ഡെങ്കിപ്പനി: പനിബാധിതർ കൊതുകുകടി ഏൽക്കരുത്
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്താനുള്ള കഴിവുണ്ടായിരിക്കും. ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. അപകട സൂചനകൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട് , ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം…
Read Moreമൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് : ബോചെയ്ക്കെതിരേ കുരുക്ക് മുറുക്കി പോലീസ്
കൊച്ചി: നടി ഹണി റോസിന്റെ പരാതിയെ തുടര്‍ന്ന് ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളം സിജെഎം കോടതിയിലാണ് ഹാജരാക്കുക. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ അഞ്ചിന് ഇയാളെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ബുധനാഴ്ച രാത്രിയും വൈദ്യ പരിശോധന നടത്തിയിരുന്നു. കൂസലൊട്ടും ഇല്ലാതെ ചിരിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ വൈദ്യ പരിശോധനയ്ക്ക് എത്തിയത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും ആവര്‍ത്തിച്ച ബോബി ചെമ്മണ്ണൂര്‍ കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം ബോബി ചെമ്മണ്ണൂരിനെ തിരികെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. രാത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തെങ്കിലും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ ആവര്‍ത്തിക്കുന്നത്. പരാമര്‍ശങ്ങള്‍ ദുരുദ്ദേശപരമായിരുന്നില്ല. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും ബോബി പോലീസിനോടു പറഞ്ഞു. 15ഓളം…
Read Moreകിലോയ്ക്ക് ആയിരം രൂപ; റബർ തോട്ടത്തിൽ വളരുന്ന തോട്ടപ്പയർ തരും കൈനിറയെ പണം; പെറുക്കിയെടുക്കുന്ന പയറുകൾ കടൽകടക്കും; റബര്കുരും ഇനി പോക്കറ്റ് നിറയ്ക്കും
കോട്ടയം: ഡിമാന്‍ഡ് വര്‍ധിച്ചതോടെ തോട്ടപ്പയറിന് ഇക്കൊല്ലവും മെച്ചവില ലഭിച്ചേക്കും. റബര്‍ തൈകളുടെ ചുവട്ടില്‍ തണുപ്പുകിട്ടാന്‍ നടുന്ന നാടന്‍ പടല് വിത്ത് കിലോയ്ക്ക് കഴിഞ്ഞ വര്‍ഷം ആയിരം രൂപ വരെ വില ഉയര്‍ന്നിരുന്നു. അടുത്ത മാസം വേനലില്‍ പയര്‍ ബീന്‍സ് ഉണങ്ങി വിത്ത് ശേഖരിക്കുമ്പോള്‍ 700 രൂപയില്‍ കുറയാതെ വില ലഭിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. റബര്‍തോട്ടങ്ങളില്‍ തണുപ്പും ഈര്‍പ്പവും നിലനിര്‍ത്താനും കളകള്‍ നിയന്ത്രിക്കാനുമാണ് തോട്ടപ്പയര്‍ കൃഷിചെയ്യുന്നത്. റബര്‍ ഉത്പാദനം കൂടാനും മണ്ണിലെ നൈട്രജന്റെ അളവ് നിലനിര്‍ത്താനും സഹായകമാണ്. കാലിത്തീറ്റയായും ഉപയോഗിക്കാം. കേരളത്തില്‍നിന്ന് തോട്ടപ്പയര്‍ വിത്ത് മലേഷ്യ, തായ്ലാന്ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. അവിടെ റബറിനും എണ്ണപ്പനയ്ക്കും ഇടവിളയായി തോട്ടപ്പയര്‍ കൃഷി ചെയ്യുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റബര്‍ തോട്ടങ്ങളിലേക്കും വിത്ത് കൊണ്ടുപോകുന്നുണ്ട്. സമീപകാലത്ത് വിഷാംശമുള്ള കട്ടുപയര് വ്യാപകമായതോടെ നാടന്‍ പടല് തോട്ടങ്ങളില്‍ ഇല്ലാതായി. റബര്‍കുരുവിനും വിലയുണ്ട്കോട്ടയം: മഴക്കാലം…
Read Moreഅധികൃതർ അറിയാതെ കേക്കിൽ ചേർക്കുന്ന എസൻസ് അമിത അളവിൽ കുടിച്ചു: 3 തടവുകാർ മരിച്ചു
ബംഗളൂരു: കേക്കിൽ ചേർക്കുന്ന എസൻസ് അമിതയളവിൽ ഉള്ളിൽച്ചെന്നതിനെ തുടർന്ന് മൈസൂരു സെൻട്രൽ ജയിലിലെ മൂന്നു തടവുകാർ മരിച്ചു. ജയിലിലെ പലഹാരനിർമാണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന മദേഷ (36), നാഗരാജ (32), രമേഷ് (30) എന്നിവരാണ് മരിച്ചത്. കേക്ക് ഒരുക്കുന്നതിൽ ഏർപ്പെട്ടിരുന്ന ഇവർ അധികൃതർ അറിയാതെ എസൻസ് അമിതയളവിൽ കുടിക്കുകയായിരുന്നു. വയറുവേദനയും ഛർദിയും ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ ബന്ധുക്കളോട് എസൻസ് കുടിച്ച കാര്യം ഇവർ അറിയിച്ചതായി ജയിൽ സൂപ്രണ്ട് ബി.എസ്. രമേഷ് പറഞ്ഞു. വ്യത്യസ്ത കൊലപാതക കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു മദേഷയും നാഗരാജയും. പീഡനക്കേസിൽ 10 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് രമേഷ്.
Read Moreകൂപ്പണ്‍ വിതരണ കൗണ്ടറിൽ തിക്കും തിരക്കും: തിരുപ്പതി ദുരന്തത്തിൽ മരണം ആറ്; 20 പേരുടെ പരിക്ക് ഗുരുതരം; മരിച്ചവരിൽ അഞ്ചു സ്ത്രീകൾ
ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്ശൻ കൂപ്പണ്‍ വിതരണത്തിനായി താഴെ തിരുപ്പതിയിൽ സജ്ജമാക്കിയ കൗണ്ടറിൽ ഇന്നലെ രാത്രിയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ആറായി. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. 20 പേരുടെ പരിക്ക് ഗുരുതരമാണ്. ഇതിൽ നാല് പേരുടെ നില അതീവഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. മരിച്ച ആറു പേരിൽ അഞ്ച് പേരും സ്ത്രീകളാണ്. തമിഴ്നാട് സേലം സ്വദേശിനി മല്ലിക (49), കർണാടക ബെല്ലാരി സ്വദേശിനി നിർമല (50), ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ലാവണ്യ (40), രജനി (47), ശാന്തി (34), നരസിപ്പട്ടണം സ്വദേശി നായിഡു ബാബു (51) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ മുതലാണ് വൈകുണ്ഠ ഏകാദശിക്കുവേണ്ടിയുള്ള കൗണ്ടറുകളിൽ കൂപ്പൺ വിതരണം തുടങ്ങേണ്ടിയിരുന്നത്. 1,20,000 കൂപ്പണുകൾ വിതരണം ചെയ്യാൻ 94 കൗണ്ടറുകൾ തയാറാക്കിയിരുന്നു. ഇന്നലെ രാവിലെ മുതൽതന്നെ ഇവിടെ ആളുകൾ ക്യൂവിൽ നിൽക്കാനായി എത്തി. എന്നാൽ…
Read Moreസൂക്ഷിച്ചോ പണിവരുന്നുണ്ട്… വീഡിയോകൾക്ക് തന്റെ ചിത്രം വെച്ച് ദ്വയാർഥ പ്രയോഗം; 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പോലീസിന് കൈമാറി ഹണിറോസ്
കൊച്ചി: സമൂഹ മാധ്യമങ്ങൾ വഴി തനിക്കെതിരേ അധിക്ഷേപം നടത്തിയ യുട്യൂബ് ചാനലുകൾക്കെതിരേ നിയമനടപടിക്കൊരുങ്ങി ഹണി റോസ്. ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിനു പിന്നാലെ അടുത്ത നീക്കവുമായി നടിയെത്തിയത്. വീഡിയോകൾക്ക് തന്റെ ചിത്രം വെച്ച് ദ്വയാർഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ പങ്കുവച്ച 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പോലീസിന് കൈമാറുമെന്നാണ് വിവരം. അതേസമയം, ബോബി ചെമ്മണ്ണൂരിനെതിരേ നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് ലഭിക്കുന്നതോടെ കൂടുതൽ നടപടികളിലേക്ക് കടക്കാനൊരുങ്ങുകാണ് അന്വേഷണ സംഘം. എറണാകുളം സിജെഎം കോടതിയിലാണ് ബോബി ചെമ്മണ്ണൂരിനെ ഹാജരാക്കുക. ബുധനാഴ്ച രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂർ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്. ഇദ്ദേഹത്തെ പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ ഫോൺ അടക്കം പിടിച്ചെടുത്ത അന്വേഷണസംഘം ഇദ്ദേഹത്തെ…
Read Moreഒരു കയ്യബദ്ധം, നാറ്റിക്കരുത്… “സ്വപ്നത്തിൽ’ ആണെന്നു കരുതി സഹയാത്രികനുമേല്‍ മൂത്രമൊഴിച്ചു
വിമാനയാത്രയ്ക്കിടെ സ്വപ്നത്തിലാണെന്നു കരുതി സഹയാത്രികനുമേൽ അടുത്തിരുന്നയാൾ മൂത്രമൊഴിച്ചു. സാൻഫ്രാൻസിസ്കോ ഇന്റർനാഷണൽ എയർപോർട്ടിൽനിന്നു മനിലയിലേക്കു പോവുകയായിരുന്ന യുണൈറ്റഡ് എയർലൈൻസിന്റെ യുഎ ഫ്ലൈറ്റ് 189-ലെ ബിസിനസ് ക്ലാസില്‍ ജെറോം ഗുട്ടറസ് എന്ന യാത്രക്കാരനാണ് ഈ ദുരനുഭവം. ഇയാൾ ഉറങ്ങുന്നതിനെയായിരുന്നു സംഭവം. തന്റെ വയറ്റത്ത് ആരോ വെള്ളമൊഴിക്കുന്നതായി തോന്നി എഴുന്നേറ്റ് നോക്കിയപ്പോള്‍ സഹയാത്രികൻ തന്റെ ദേഹത്തേക്കു മൂത്രമൊഴിക്കുന്നതാണു കണ്ടത്. വയറ് മുതല്‍ കാൽ വരെ നനഞ്ഞതായി ജെറോം ഗുട്ടറസ് പറയുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ “സ്വപ്നത്തില്‍’ അറിയാതെ സംഭവിച്ചതാണെന്നായിരുന്നത്രെ മൂത്രമൊഴിച്ചയാളുടെ ക്ഷമാപണത്തോടെയുള്ള കുറ്റസമ്മതം. ജെറോം ഗുട്ടറസ് സംയമനം പാലിച്ചതിനാൽ മറ്റ് അനിഷ്ടസംഭവങ്ങളുണ്ടായില്ല. അതേസമയം, തങ്ങളുടെ വിമാനങ്ങളില്‍ കയറുന്നതില്‍നിന്നു മൂത്രമൊഴിച്ച യാത്രക്കാരനെ വിലക്കിയെന്നു യുണൈറ്റഡ് എയർലൈൻസ് അറിയിച്ചതായി ദി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
Read Moreമക്കളില്ലാത്ത ദുഖം വല്ലാതെ അലട്ടി; വിവാഹവാർഷികദിനത്തിൽ വിവാഹവസ്ത്രങ്ങളണിഞ്ഞ് ദമ്പതികൾ ജീവനൊടുക്കി; തലേദിവസം ബന്ധുക്കൾക്ക് വിരുന്ന് നൽകി
മുംബൈ: ഇരുപത്തിയാറാം വിവാഹവാർഷികദിനത്തിൽ വിവാഹവസ്ത്രങ്ങളണിഞ്ഞ് ദമ്പതികൾ വീടിനുള്ളിൽ ജീവനൊടുക്കി. പ്രമുഖ ഹോട്ടലുകളിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറിൽ ഡാംസൺ (57), ഭാര്യ ആനി (46) എന്നിവരാണു മരിച്ചത്. നാഗ്പുരിലാണു സംഭവം. വിവാഹവാർഷികത്തോടനുബന്ധിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഇവർ വിരുന്ന് നൽകിയിരുന്നു. ഇതിനുശേഷമായിരുന്നു ആത്മഹത്യ. ആദ്യം ആനിയാണ് ജീവനൊടുക്കിയതെന്നാണു പോലീസ് നിഗമനം. ഇവരുടെ മൃതദേഹം കട്ടിലിൽ വെള്ളപ്പൂക്കൾകൊണ്ട് കിടക്ക അലങ്കരിച്ച് വെള്ളത്തുണി പുതപ്പിച്ച നിലയിലായിരുന്നു. ഭാര്യയുടെ മൃതദേഹം അലങ്കരിച്ചശേഷം ജെറിൽ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. മരിക്കും മുൻപ് സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പും വിൽപത്രവും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, എന്തിനാണു ജീവനൊടുക്കിയതെന്നു വ്യക്തമല്ല. മക്കളില്ലാത്തതിന്റെ ദുഃഖം അലട്ടിയിരുന്നതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. കോവിഡിനു മുൻപു ഹോട്ടലുകളിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറിൽ പിന്നീട് ജോലി ഉപേക്ഷിച്ചിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ അന്വേഷണം…
Read Moreഅടിയോടടി… മൂന്നു വയസുകാരി കരഞ്ഞു, സത്രീകൾ ഏറ്റുമുട്ടി
മുത്തശിക്കൊപ്പം യാത്രചെയ്യുന്നതിനിടെ മൂന്നു വയസുകാരി കരഞ്ഞതിനെത്തുടർന്നു വിമാനത്തിനുള്ളിൽ കൈയേറ്റം. സപ്പോറോയിൽനിന്നു ഹോങ്കോങ്ങിലേക്കു പോകുകയായിരുന്ന കാത്തെ പസഫിക് വിമാനത്തിലായിരുന്നു സംഭവം. മൂന്നു വയസുകാരിക്കൊപ്പം യാത്രചെയ്യുകയായിരുന്ന 60 കാരിയും പിൻസീറ്റിലിരുന്ന 32കാരിയും തമ്മിലാണു പ്രശ്നങ്ങളുണ്ടായത്. കുട്ടി കരഞ്ഞതോടെ യുവതി കുട്ടിക്കുനേരേ കുപ്പിവെള്ളം വലിച്ചെറിയുകയായിരുന്നു. കുട്ടിയുടെ മുത്തശി ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. എയർഹോസ്റ്റസുമാരും സഹയാത്രികരും ഇടപെട്ടെങ്കിലും വിമാനത്തിലെ ചെറിയ തലയിണയും മറ്റും ഉപയോഗിച്ച് തമ്മിലടി തുടർന്നു. രാത്രി 9.40ഓടെയായിരുന്നു സംഭവം. വിമാനം ഹോങ്കോംഗിൽ ലാൻഡ് ചെയ്തതിന് പിന്നാലെ ഇരുവരെയും വിമാനജീവനക്കാർ പോലീസിനു കൈമാറി. ഇരുവരുടെയും കൈകളിൽ ചതവുകളും മുറിവുകളും സംഭവിച്ചിരുന്നു. സംഭവത്തിൽ തുടർ അന്വേഷണം നടക്കുമെന്നു ഹോങ്കോംഗ് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
Read More