ക്വാലാലംപുർ: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്. പ്രണോയ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ചൊവ്വാഴ്ച സ്റ്റേഡിയത്തിന്റെ മേൽക്കൂര ചോർന്നതിനെത്തുടർന്ന് നിർത്തിവച്ച മത്സരം ഇന്നലെ പുനരാരംഭിക്കുകയായിരുന്നു. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ പ്രണോയ് 21-12, 17-21, 21-15ന് കാനഡയുടെ ബ്രിയാൻ യംഗിനെ മറികടന്നു. ആദ്യ ഗെയിം അനായാസം നേടി രണ്ടാം ഗെയിമിലും പ്രണോയ് മുന്നിട്ട് നിൽക്കുന്പോഴാണ് മേൽക്കൂരയ്ക്കു ചോർച്ചയുണ്ടായത്. വനിതാ സിംഗിൾസിൽ മാളവിക വൻസോത് 21-15, 21-16 എന്ന സ്കോറിന് മലേഷ്യയുടെ ജിൻ വീ ഗോയെ തോൽപ്പിച്ച് പ്രീക്വാർട്ടറിൽ കടന്നു. മികസ്ഡ് ഡബിൾസിൽ ധ്രുവ് കപില- ടനീഷ ക്രാസ്റ്റോ സഖ്യം ദക്ഷിണ കൊറിയയുടെ സുംഗ് ഹ്യൂൻ കൊ- ഹെയ് വണ്‍ യോം സഖ്യത്തെ 21-13, 21-14ന് അനായാസം മറികടന്ന് പ്രീക്വാർട്ടറിൽ പ്രവേശിച്ചു . മറ്റൊരു മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സതീഷ് കുമാർ കരുണാകരൻ- ആദ്യ വരിയത്…
Read MoreDay: January 9, 2025
ഗോൾകുലം; ഐ ലീഗിൽ ഗോകുലം കേരളയ്ക്കു മിന്നും ജയം
മഹിപുർ (പഞ്ചാബ്): ഐ ലീഗ് ഫുട്ബോളിന്റെ 2024-25 സീസണിൽ ഗോകുലം കേരള എഫ്സിക്കു രണ്ടാം ജയം. മലബാറിയൻസ് എന്നറിയപ്പെടുന്ന ഗോകുലം എവേ പോരാട്ടത്തിൽ 5-0നു ഡൽഹി എഫ്സിയെ കീഴടക്കി. മാലി താരം അഡാമ നിയാന്റെ ഇരട്ട ഗോളാണ് ഗോകുലം കേരളയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കും ഗോകുലം ഉയർന്നു. ഏഴു മത്സരങ്ങളിൽനിന്ന് രണ്ടു ജയം, നാലു സമനില, ഒരു തോൽവി എന്ന പ്രകടനവുമായി 10 പോയിന്റാണ് ഗോകുലം കേരളയ്ക്കുള്ളത്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ 0-1നു നാംധാരി തോൽപ്പിച്ചു. ചർച്ചിൽ (13 പോയിന്റ്), ഇന്റർ കാശി (11), നാംധാരി (11) ടീമുകളാണ് ലീഗ് ടേബിളിൽ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിൽ. 41 (പെനാൽറ്റി), 63 മിനിറ്റുകളിലാണ് അഡാമ നിയാൻ ഗോകുലത്തിനായി ലക്ഷ്യം നേടിയത്. പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയ രാഹുൽ രാജു…
Read Moreഗുഡ്സ് ട്രെയിന്‍ അടിയിലകപ്പെട്ട് സ്ത്രീ: നെഞ്ചിടിപ്പോടെ അല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാനാകില്ല
അപ്രതീക്ഷിതമായി എത്തിയ ട്രെയിന്‍ മുന്നില്‍ നിന്നും രക്ഷപ്പെടുന്നതിനായി പാളത്തിന് സമാന്തരമായി കിടന്ന കണ്ണൂര്‍ സ്വദേശി പവിത്രന്റെ വാര്‍ത്ത സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് വീണ്ടും പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ട്രെയിൻ കടന്നു പോകുമ്പോൾ അതിനടിയിലായി റെയിൽവേ ട്രാക്കിൽ കിടക്കുന്ന ഒരു സ്ത്രീയാണ് വീഡിയോയിൽ. ട്രയിൻ വളരെ വേഗത്തിൽ കടന്നു പോകുന്പോൾ ഒരു സ്ത്രീ അതിനിടയിൽ കുടുങ്ങിക്കിടക്കുന്നത് കാണാൻ സാധിക്കും. ഇത് കാണുന്ന ‘അവിടെത്തന്നെ കിടക്കുക എഴുന്നേൽക്കരുത്’ എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നത് കേൾക്കാം. അല്പസമയത്തിന് ശേഷം ട്രെയിൻ നിർത്തിയതോടെ ട്രെയിനിന്റെ അടിയിൽ നിന്നും സ്ത്രീ സുരക്ഷിതയായി പുറത്തുവരുന്നു. ‘മാതാ റാണി കീ ജയ്’ എന്ന് വിളിച്ച് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ആളുകൾ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം.
Read Moreദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ കേരളം ഓവറോൾ ചാന്പ്യൻപട്ടം നിലനിർത്തി
റാഞ്ചി: അവസാന രണ്ടുദിനങ്ങളിലെ കുതിപ്പിലൂടെ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് ഓവറോൾ കിരീടം കേരളത്തിന്റെ ചുണക്കുട്ടികൾ റാഞ്ചി. ജാർഖണ്ഡിലെ റാഞ്ചി ബിർസാ മുണ്ടാ സ്റ്റേഡിയത്തിൽ ഇന്നലെ സമാപിച്ച 68-ാമത് സീനിയർ സ്കൂൾ അത്ലറ്റിക്സിൽ ആറു സ്വർണം, ആറു വെള്ളി, നാലു വെങ്കലം എന്നിങ്ങനെ മെഡൽ സ്വന്തമാക്കി, 138 പോയിന്റോടെയാണ് കേരളം ഓവറോൾ ചാന്പ്യൻപട്ടം കരസ്ഥമാക്കിയത്. 123 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മീറ്റിന്റെ ആദ്യദിനത്തിൽ സ്വർണ വരൾച്ചയാൽ വേദനിച്ച കേരളതാരങ്ങൾ രണ്ടാംദിനം മുതൽ തങ്കമണിഞ്ഞു തുടങ്ങി. മൂന്നാംദിനം മൂന്നു സ്വർണവും അവസാനദിനമായ ഇന്നലെ രണ്ടു സ്വർണവും കേരളതാരങ്ങൾ അക്കൗണ്ടിലെത്തിച്ചു.കലാശക്കൊട്ട് ദിനമായ ഇന്നലെ രണ്ടു സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ നാലു മെഡൽ സ്വന്തമാക്കി. ഇന്നലെ 4×400 മീറ്റർ റിലേയിൽ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിൽ കേരള താരങ്ങൾ സ്വർണവുമായി ഓടിക്കയറി. പെണ്‍കുട്ടികളിൽ ജെ.എസ്.…
Read Moreകലോത്സവത്തിൽ കറുത്ത ഷർട്ടും മുണ്ടും ധരിച്ച് എത്തണമെന്ന് ആരാധകർ; എന്നാൽ അങ്ങനെയാകട്ടയെന്ന് ടോവിനോയും; വൈറലായി ചിത്രങ്ങൾ
തിരുവനന്തപുരം: കൗമാരപ്രതിഭകളുടെ കലാമാമാങ്കത്തിന്റെ സമാപനവേദിയില്‍ ആവേശമായി യുവചലച്ചിത്ര താരങ്ങളായ ആസിഫലിയും ടോവിനോയും. ഇരുവരും വേദിയിലെത്തിയപ്പോഴും പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴും സദസില്‍ ഹര്‍ഷാരവം ഉയര്‍ന്നു. പ്രിയപ്പെട്ട തിരുവനന്തപുരം എന്ന് അഭിസംബോധനയോടെയാണ് ആസിഫലി പ്രസംഗം തുടങ്ങിയത്. കലോത്സവത്തില്‍ കസേര പിടിച്ചിടാന്പോലും പോകാത്ത തനിക്കു കല എന്നത് സിനിമ തന്ന ഭാഗ്യമാണ്. കലോത്സവ വിജയികളായവര്‍ ഒരിക്കലും കലയില്‍നിന്ന് അകലരുതെന്നും ജീവിതകാലം മുഴുവന്‍ കലയില്‍ തുടരണമെന്നും കലയിലൂടെ ലോകം അറിയണമെന്നും ആസിഫലി ആഹ്വാനം ചെയ്തു. രേഖാചിത്രം എന്ന തന്റെ പുതിയ സിനിമ കാണാന്‍ എല്ലാവരെയും ക്ഷണിച്ചാണ് ആസിഫലി പ്രസംഗം അവസാനിപ്പിച്ചത്. സ്വര്‍ണക്കപ്പ് കരസ്ഥമാക്കിയ തൃശൂരിലെ കലാപ്രതിഭകള്‍ക്ക് സൗജന്യമായി സിനിമ കാണാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്നും ആസിഫലി പറഞ്ഞു. ‘ഹലോ സുഖമല്ലേ…’ എന്ന് അഭിസംബോധന ചെയ്തതാണ് ടോവിനോ പ്രസംഗം ആരംഭിച്ചത്. കലോത്സവത്തില്‍ പങ്കെടുത്തതിന്റെ ഓര്മകളില്ല. കലോത്സവത്തില്‍ ജില്ലയ്ക്കു ചാമ്പ്യന്‍ഷിപ്പ് കിട്ടിയാല്‍ ഒരു ദിവസം അവധി കിട്ടുന്നതായിരുന്നു തന്റെ കലോത്സവ…
Read Moreഎന്‍.എം. വിജയന്റെ മരണം; ഐ. സി. ബാലകൃഷ്ണന് എംഎല്‍എയ്ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി
വയനാട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ മരണത്തില്‍ ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണനെതിരേ ആത്മഹത്യാപ്രേണാക്കുറ്റം ചുമത്തി കേസെടുത്തു. വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്. കെ.കെ ഗോപിനാഥൻ എന്നിവരും പ്രതികളാണ്. നേരത്തെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതിനേ തുടർന്ന് സിപിഎമ്മിലെത്തിയ പരേതനായ പി. വി.ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നത്. കുടുംബത്തിന്റെ മൊഴിയുടെയും വിജയന്റേതായി പുറത്തുവന്ന കത്തിന്റെയും വെളിച്ചത്തിലാണ് ആത്മഹത്യാപ്രേണാക്കുറ്റം ചുമത്തിയത്.
Read More