ജിദ്ദ: സ്പാനിഷ് സൂപ്പർ കോപ്പ ഫുട്ബോളിൽ ബാഴ്സലോണ തുടർച്ചയായ മൂന്നാം തവണയും ഫൈനലിൽ.കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ എതിരില്ലാത്ത രണ്ടു ഗോളിന് അത്ലറ്റിക് ബിൽബാവോയെ ബാഴ്സലോണ കീഴടക്കി. യുവതാരങ്ങളായ ഗാവിയുടെയും ലാമിയൻ യമാലിന്റെയും ഗോളുകളായിരുന്നു ബാഴ്സയ്ക്കു ജയം സമ്മാനിച്ചത്. 17-ാം മിനിറ്റിൽ ബിൽബാവോയുടെ ഗോൾവല കുലുക്കി ഗാവി കളിയുടെ ഗതി നിർണയിച്ചു. രണ്ടാം പാദം തുടങ്ങി ഏഴാം മിനിറ്റിൽ യമാൽ രണ്ടാംഗോളും നേടിയതോടെ ബിൽബാവോ നിശബ്ദരായി. 14 പ്രാവശ്യം കിരീടം നേടിയിട്ടുള്ള ബാഴ്സലോണയാണ് സൂപ്പർ കപ്പിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ചുംബിച്ചത്. സ്പാനിഷ്, യൂറോപ്യൻ ചാന്പ്യന്മാമാരായ റയൽ മാഡ്രിഡ്- മയ്യോർക സെമിയിലെ ജേതാക്കളാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബാഴ്സയുടെ എതിരാളികൾ. ഓസ്കാർ ഡി മാർക്കോസും ഇനാകി വില്ല്യംസും ബിൽബാവോയ്ക്കുവേണ്ടി വലകുലുക്കിയെങ്കിലും ഓഫ് സൈഡിൽ കുരുങ്ങി.
Read MoreDay: January 10, 2025
സഞ്ജു ചാന്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടുമോ…?
മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് ഉൾപ്പെടുമോ…? മലയാളി താരത്തിനെ ടീമിൽ ഉൾപ്പെടുത്തില്ലെന്നും ഉൾപ്പെടുത്തുമെന്നുമുള്ള ചർച്ചകൾ നിലവിൽ സജീവമാണ്. ചാന്പ്യൻസ് ട്രോഫിക്കു മുന്‍പായി ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരന്പരയ്ക്കുള്ള ടീമിനെയും ബിസിസിഐ ഒന്നിച്ചായിരിക്കും പ്രഖ്യാപിക്കുക. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 ടീമിൽ സഞ്ജു ഉണ്ടാകുമെന്നത് ഏകദേശം ഉറപ്പാണ്. ഓപ്പണർ റോളിൽ അവസാന അഞ്ചു മത്സരങ്ങളിൽ മൂന്നു സെഞ്ചുറി നേടിയ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സര ട്വന്റി-20 പരന്പരയിൽനിന്നു മാറ്റിനിർത്തുക അസാധ്യമാണ്. ഈ മാസം 22 മുതലാണ് ഇന്ത്യ x ഇംഗ്ലണ്ട് ട്വന്റി-20 പരന്പര. ഫെബ്രുവരി ആറു മുതൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയ്ക്കും 19ന് ആരംഭിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫിക്കുമുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനായാണ് ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ്. 2023 ഡിസംബർ…
Read Moreവിവാഹത്തിന് ഡിജെയും മദ്യവും വേണ്ട, 21000 രൂപ പ്രോത്സാഹനമായി നൽകാൻ പഞ്ചാബിലെ ഒരു ഗ്രാമം
വിവാഹ ആഘോഷങ്ങൾ വളരെ ഗംഭീരമായാണ് എല്ലാവരും കൊണ്ടാടാറുള്ളത്. ചില സ്ഥലങ്ങളിൽ മദ്യവും ആഘോഷത്തിന് മോടി കൂട്ടാൻ വിളന്പാറുണ്ട്. ഡിജെ സോംഗ് ഒന്നുമില്ലാതെ ഒരു ആഘോഷം അത് ചിന്തിക്കാൻ പോലും സാധിക്കില്ല ചിലർക്ക്. ഇപ്പോഴിതാ ഡിജെയും മദ്യവും വിവാഹ ആഘോഷങ്ങളിൽ നിന്ന് ഒഴിവാക്കുന്നവർക്ക് പാരിദോഷികങ്ങൾ നൽകാൻ തയാറായിരിക്കുകയാണ് ഒരു ഗ്രാമം. പഞ്ചാബിലെ ബത്തിൻഡ ജില്ലയിലെ ബെല്ലോ ഗ്രാമപഞ്ചായത്താണ് വിവാഹത്തിന് മദ്യം നൽകാതിരിക്കുകയും ഡിജെ മ്യൂസിക്ക് വെക്കാതിരിക്കുകയും ചെയ്താൽ 21,000 രൂപ ക്യാഷ് ഇൻസെന്റീവ് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വിവാഹ ചടങ്ങുകളിൽ പാഴ് ചെലവുകൾ ഉണ്ടാക്കാതിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബല്ലോ ഗ്രാമത്തിലെ സർപഞ്ച് അമർജിത് കൗർ പറഞ്ഞു. ബല്ലോ ഗ്രാമത്തിൽ 5,000 ആളുകളാണ് താമസക്കാരായി ഉള്ളത്.
Read Moreവല്ലാത്തൊരു അനാഥത്വമുണ്ടാക്കുന്ന വിയോഗം: ഇനി കൂട്ടിന് അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ മാത്രമെന്ന് ജി. വേണുഗോപാൽ
തിരുവനന്തപുരം: ഗായകന് പി. ജയചന്ദ്രന്റെ വിയോഗം വല്ലാത്തൊരു അനാഥത്വമുണ്ടാക്കുന്നുവെന്നും അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ മാത്രമാണ് ഇനിയുണ്ടാവുകയെന്നും ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. “”തീരെ വയ്യാത്തപ്പോഴും പോയിക്കണ്ടപ്പോഴുമെല്ലാം “റഫി സാബ് ” ആയിരുന്നു സംസാരത്തിൽ. മകൾ ലക്ഷ്മിയോട് പറഞ്ഞ് അകത്തെ മുറിയിൽ നിന്ന് ഒരു ഡയറി എടുപ്പിച്ചു. മുഴുവൻ റഫി സാബിന്റെ പടങ്ങളും അദ്ദേഹത്തിന്റെ പാട്ടുകളുടെ വരികളും. പോകുവാൻ നേരം, ഒരിക്കലുമില്ലാത്ത പോൽ, എന്റെ കൈ ജയേട്ടന്റെ കൈയ്ക്കുള്ളിലെ ചൂടിൽ ഒരൽപ്പനേരം കൂടുതൽ ഇരുന്നു. ഇന്നിനി ഒരിയ്ക്കലും തിരിച്ചു വരാത്ത കാലഘട്ടവും സ്വർഗീയ നാദങ്ങളും ഗാനങ്ങളും അവയുടെ സൃഷ്ടാക്കളുമൊക്കെ എന്നെ വലയം ചെയ്യുന്ന പോൽ!. നിത്യ ശ്രുതിലയവും ഗന്ധർവനാദവും രാഗ നിബദ്ധതയും നിറഞ്ഞ ഏതോ ഒരു മായിക ലോകത്തേക്ക് ജയേട്ടൻ മൺമറഞ്ഞിരിക്കുന്നു. ഇനി കൂട്ടിന് അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ മാത്രം!- ജി.വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreകാലാവസ്ഥാ പ്രവചനം: കൃത്യതയ്ക്കായി വിമാനങ്ങളിലെ ഡാറ്റയും ശേഖരിക്കാൻ കേന്ദ്രസർക്കാർ
കൊല്ലം: കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യതയാർന്നതാക്കാൻ ഇത് സംബന്ധിച്ച് വിമാനങ്ങളിൽ നിന്നുള്ള ഡാറ്റ ശേഖരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിംഗ് നടത്തുമ്പോഴും ശേഖരിക്കുന്ന വിവരങ്ങൾ ഐഎംഡിയുമായി (ഇന്ത്യൻ മറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെൻ്റ് ) പങ്കിടണമെന്ന കർശന വ്യവസ്ഥ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. ഇക്കാര്യത്തിൽ ആഭ്യന്തര വിമാന കമ്പനികളെ നിർബന്ധിക്കാൻ തന്നെയാണ് പദ്ധതി. ഇത് പ്രവചന കൃത്യത ഗണ്യമായി മെച്ചപ്പെടുത്തും. സർക്കാർ നീക്കത്തിന്റെ ഭാഗമായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും തമ്മിൽ പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞു. കാലാവസ്ഥാ വിവരങ്ങൾ നൽകുന്നത് ആഭ്യന്തര വിമാന കമ്പനികൾക്ക് ഒരു വർഷത്തിനുള്ളിൽ നിർബന്ധമാക്കാൻ തന്നെയാണ് തീരുമാനം. എയർലൈൻ പ്രവർത്തനങ്ങൾക്ക് മാത്രമല്ല എല്ലായിടത്തും കാലാവസ്ഥാ പ്രവചനങ്ങൾക്കും ഇത് പ്രയോജനപ്പെടുത്തണം എന്നാണ് സർക്കാർ നിലപാട്.പ്രവചനങ്ങൾ പ്രധാനമായും ശേഖരിച്ച നിരീക്ഷണങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കൂടുതൽ…
Read Moreചീഫ് സെക്രട്ടറിക്ക് മറുപടി നൽകിയില്ല; എൻ. പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി നീട്ടി
തിരുവനന്തപുരം: ഐഎഎസ് പോരിനെ ചൊല്ലി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട മുൻ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ സസ്പെൻഷൻ സർക്കാർ നീട്ടി. 120 ദിവസത്തേക്കാണ് സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടിയത്. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നൽകാത്തതാണ് സസ്പെൻഷൻ നീട്ടാൻ കാരണമായത്. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകാതെ ചീഫ് സെക്രട്ടറിയോട് മറു ചോദ്യങ്ങളും വിശദീകരണവും ചോദിച്ചത് ഗുരുതര ചട്ടലംഘനമാണെന്നാണ് റിവ്യു കമ്മിറ്റിയുടെ വിലയിരുത്തൽ. റിവ്യു കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്.ഈ മാസം ആറിനാണ് പ്രശാന്തിന് മറുപടി നൽകാനായി അനുവദിച്ച സമയം കഴിഞ്ഞത്. അതേ സമയം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദിച്ച കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറി മറുപടി നൽകി. കുറ്റാരോപണ മെമ്മോയ്ക്ക് ആദ്യം മറുപടി നൽകേണ്ടതായിരുന്നുവെന്നാണ് ചീഫ് സെക്രട്ടറിയുടെ മറുപടി. തന്റെ ഓഫീസിലെ രേഖകൾ പ്രശാന്തിന് നേരിട്ട് പരിശോധിക്കാമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ…
Read Moreമഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും… ജയേട്ടൻ എനിക്ക് ജ്യേഷ്ഠസഹോദരൻ: മോഹൻലാൽ
തിരുവനന്തപുരം: ഗായകൻ പി. ജയചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് വികാരനിർഭരമായ കുറിപ്പുമായി ചലച്ചിത്രതാരം മോഹൻലാൽ. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ തനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. “മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസുകൾ ഏറ്റെടുത്തത് എന്റെ സൗഭാഗ്യമായി കരുതുന്നു”- മോഹൻലാൽ കുറിച്ചു. ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച ജയചന്ദ്രന് പ്രണാമമർപ്പിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreറിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ തിരോധാനം: ഡ്രൈവറെയും ഭാര്യയെയും കാണാതായി; അപ്രത്യക്ഷമായത് ക്രൈംബ്രാഞ്ച് നോട്ടീസിനു പിന്നാലെ
കോഴിക്കോട്: കാണാതായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് കോഴിക്കോട് എരമംഗലം ആട്ടൂര്‍ ഹൗസില്‍ മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കാണാതായി. കോഴിക്കോട് എലത്തൂര്‍ പ്രണവം ഹൗസില്‍ രജിത്കുമാര്‍ (45), ഭാര്യ സുഷാര (35) എന്നിവരെയാണ് കാണാതായത്. മാമി തിരോധാന കേസില്‍ പ്രത്യേക അന്വേഷണ സംഘം മാസങ്ങള്‍ക്കുമുമ്പ് രജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനുമുമ്പാകെ ഹാരാകുന്നതിനുവേണ്ടി ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് കാണാതായത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിനു സമീപത്തെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത ഇരുവരും ഇന്നലെ രാവിലെ മുറി ഒഴിഞ്ഞതായി നടക്കാവ് പോലീസില്‍ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതേതുടര്‍ന്നാണ് രാത്രി വൈകി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് തെരച്ചില്‍ ആരംഭിച്ചു. 2023 ഓഗസ്റ്റ് 21നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. കോഴിക്കോട് വൈഎംസിഎ ക്രോസ്…
Read Moreമഹാകുംഭമേള: 12 കിലോമീറ്ററിൽ സ്നാനഘാട്ടുകള്‍ ഒരുങ്ങി; വാച്ച് ടവർ നിർമിക്കുകയും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന മഹാകുംഭമേളയ്ക്കായി 12 കിലോമീറ്റർ ദൂരത്തിൽ സ്നാന ഘാട്ടുകൾ ഒരുങ്ങി. സംഗമതീരമായ ഗംഗയുടെയും യമുനയുടെയും തീരത്ത് ഏഴ് കോൺക്രീറ്റ് ഘട്ടങ്ങൾ നിർമിച്ചിട്ടുണ്ട്. കുളിക്കുന്നവരുടെയും ഭക്തരുടെയും സൗകര്യത്തിനായാണ് ഈ ഘാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സംഗമത്തിൽ വാച്ച് ടവർ നിർമിക്കുകയും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. ബോട്ടുകളിൽ സുരക്ഷിതമായ യാത്രയ്ക്ക് ലൈസൻസ് നമ്പർ നൽകുകയും സീറ്റ് കപ്പാസിറ്റി പ്രദർശിപ്പിക്കുകയും ചെയ്യും. 12 വർഷത്തിലൊരിക്കലാണ് മഹാകുംഭമേള ആഘോഷിക്കുന്നത്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്തു പാപമോചനവും മോക്ഷവും തേടിയാണു പുണ്യസ്നാനം. ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രയാഗ്രാജ് സന്ദർശിക്കും.
Read More“അവിഭക്ത ഇന്ത്യ’ സെമിനാറിലേക്ക് പാക്കിസ്ഥാനും
ന്യൂഡൽഹി: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന “അവിഭക്ത ഇന്ത്യ’ സെമിനാറിലേക്ക് പാക്കിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെയും ക്ഷണിച്ച് ഇന്ത്യ. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, മാലിദ്വീപ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളെയാണ് ക്ഷണിച്ചത്. പുറമേ, മിഡിൽ ഈസ്റ്റ്, സെൻട്രൽ, തെക്കുപടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കും ക്ഷണം അയച്ചിട്ടുണ്ട്. ക്ഷണം ലഭിച്ച വിവരം പാക്കിസ്ഥാൻ സ്ഥിരീകരിച്ചു. ബംഗ്ലാദേശിൽനിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഐഎംഡി സ്ഥാപിക്കുന്ന സമയത്ത് അവിഭക്ത ഇന്ത്യയുടെ ഭാഗമായ എല്ലാ രാജ്യങ്ങളെയും ആഘോഷത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാലാവസ്ഥാ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More