കന്യാകുമാരി: കേരളത്തിൽനിന്നു മാലിന്യവുമായെത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിയിൽ. സംഭവത്തിൽ മൂന്നു മലയാളികളടക്കം ഒൻപതുപേരെ കന്യാകുമാരി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ ദിനേശ് കുമാർ, ജയപ്രകാശ്, സൈന്റോ എന്നിവരാണ് അറസ്റ്റിലായ മലയാളികൾ. അറസ്റ്റിലായവരിൽ അഞ്ചു തമിഴ്നാട് സ്വദേശികളും ഒരു അസം സ്വദേശിയും ഉൾപ്പെടുന്നു. വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമെതിരേ കേസെടുത്തു. നേരത്തെ കേരളത്തിൽനിന്നുളള ആശുപത്രിമാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിയെടുത്തിരുന്നു. കേരളത്തിന്റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച ട്രൈബ്യൂണൽ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യിക്കുകയും ചെയ്തിരുന്നു.
Read MoreDay: January 10, 2025
സിബിഐ ഓഫീസർ ചമഞ്ഞ് തട്ടിപ്പ്: ആറളം സ്വദേശിയുടെ പത്തരലക്ഷം കവർന്നു; തട്ടിപ്പ് വാട്സ് ആപ് കോളിലൂടെ
ഇരിട്ടി: ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ നിരവധി മുന്നറിയിപ്പുകൾ ലഭിക്കുമ്പോഴും മലയോരം കേന്ദ്രീകരിച്ച് തട്ടിപ്പുകൾ വ്യാപകമാകുന്നു. കഴിഞ്ഞദിവസം ആറളം പഞ്ചായത്തിലെ താമസക്കാരനിൽ നിന്ന് ഓൺലൈൻ തട്ടിപ്പ് സംഘം സിബിഐ ഓഫീസർ എന്ന് പരിചയപ്പെടുത്തി തട്ടിയത് പത്തര ലക്ഷം രൂപ. കബളിപ്പിക്കപ്പെട്ട വ്യക്തിയുടെ ബിസിനസ് സ്ഥാപനത്തിലെ അക്കൗണ്ടിൽ 10 ലക്ഷം രൂപയുടെ ക്രമക്കേടു നടന്നിട്ടുണ്ടെന്നും അതുപരിഹരിക്കാൻ താൻ പറയുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫോൺ കോൾ. ഫരീദാബാദിൽ അജയ് ഗുപ്തയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് വാട്സാപ് കോളിലൂടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്. 10 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം പത്തുലക്ഷം തിരികെ ലഭിക്കാൻ പിഴയായി അമ്പതിനായിരം രൂപ കൂടി അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പ്രതി ആവശ്യപ്പെട്ട പ്രകാരം പത്തര ലക്ഷം രൂപ നൽകിയതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്…
Read Moreജയേട്ടനെന്നും ഞാന്‍ കുഞ്ഞനുജത്തിയായിരുന്നു; ഗായിക ജെന്‍സി
കൊച്ചി: ‘ജയേട്ടനൊപ്പം ഞാന്‍ ഗാനമേളകളില്‍ പാടുമ്പോള്‍ അന്നെനിക്ക് പ്രായം 12 മാത്രമായിരുന്നു. ഒരു കുഞ്ഞനുജത്തിയോടുള്ള കരുതലും സ്നേഹവുമായിരുന്നു അന്നു മുതല്‍ അദ്ദേഹം എനിക്ക് തന്നിരുന്നത്. എന്റെ ഗുരു സ്ഥാനീയനായ അര്ജുനന് മാഷിന്റെ വീട്ടില്‍ ജയേട്ടന് അന്നൊക്കെ നിത്യസന്ദര്‍ശകനായിരുന്നു. അന്നേയുള്ള ബന്ധമാണ്. ജയേട്ടന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്’; മലയാളികളുടെ മനസില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് കടന്നു പോയ പി. ജയചന്ദ്രന്റെ ഓര്‍മയില്‍ ഗായിക ജെന്‍സി ആന്റണി തേങ്ങി. 1978 ല്‍ പുറത്തിറങ്ങിയ അവള് കണ്ട ലോകം എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് എം.കെ. അര്‍ജുനന്റെ സംഗീതത്തിലുള്ള “ഇടവപ്പാതി കാറ്റടിച്ചാല്‍/ ഉടുക്കുകൊട്ടുമെന്‍ നെഞ്ചില്‍/ ഇടിമുഴക്കം പേടിച്ചോ കുളിരു തോന്നി നാണിച്ചോ’ എന്ന ഗാനമാണ് ജെന്‍സി ജയചന്ദ്രനോടൊപ്പം ആദ്യം പാടിയത്. തുടര്‍ന്ന് മറ്റു പല മലയാള ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് പാടി. 1979 ല്‍ തമിഴില്‍ ഇളയരാജയുടെ അന്പേ സംഗീത…
Read Moreഡിസിസി ട്രഷററുടെ ആത്മഹത്യ: കോണ്‍ഗ്രസ് നേതാക്കള്‍ മുങ്ങി; മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്, മകന് ജിജേഷ് എന്നിവര്‍ വിഷം അകത്തുചെന്നു മരിച്ച സംഭവത്തില്‍ ആത്മഹത്യ പ്രേരണയ്ക്ക് ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ മുങ്ങി. അറസ്റ്റ് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് നേതാക്കള്‍. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, ഡിസിസി മുന്‍ പ്രസിഡന്റും ബത്തേരി എംഎല്‍എയുമായ ഐ.സി. ബാലകൃഷ്ണന്, ഡിസിസി മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥന് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം നേടി അറസ്റ്റ് ഒഴിവാക്കാന്‍ നീക്കം നടത്തുന്നത്. കേസിലെ മറ്റൊരു പ്രതിയും ഡിസിസി മുന്‍ പ്രസിഡന്റുമായ പി.വി. ബാലചന്ദ്രന് ജീവിച്ചിരിപ്പില്ല. അപ്പച്ചന്, ബാലകൃഷ്ണന്, ഗോപിനാഥന് എന്നിവര്‍ നിലവില്‍ ജില്ലയില്‍ ഇല്ലെന്നാണ് വിവരം. മൂവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അപ്പച്ചനും ബാലകൃഷ്ണനും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നതായി പോലീസിനു വിവരമുണ്ട്. കെ.കെ. ഗോപിനാഥന് രഹസ്യ കേന്ദ്രത്തിലാണ്.
Read Moreബോബി ചെമ്മണ്ണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും: നേരിട്ട് ഹൈക്കോടതിയെ സമീപിക്കാനും നീക്കം
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശ കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതും പരിഗണനയിലുണ്ട്. കസ്റ്റഡിയില്‍ വാങ്ങുന്നത് ആവശ്യമെങ്കില്‍ മാത്രംഅതേസമയം, ബോചെയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങില്ല. പ്രതിക്കെതിരേയുള്ള നിര്‍ണായക തെളിവുകളെല്ലാം കോടതിയില്‍ ഹാജരാക്കിയിരുന്നു. അതുപ്രകാരമാണ് ബോചെയ്ക്ക് കോടതി ജാമ്യം നിഷേധിച്ചത്. ഇനി കസ്റ്റഡിയില്‍ വാങ്ങേണ്ട ആവശ്യം നിലവിലില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അത്തരം സാഹചര്യം വന്നാല്‍ മാത്രം കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് പോലീസ് പറയുന്നത്. തന്നെ അധിക്ഷേപിച്ചുവെന്നു കാണിച്ച് യുട്യൂര്മാര്ക്കെതിരേ ഹണി റോസ് ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി കിട്ടിയാല്‍ അന്വേഷണം നടത്തുമെന്നും സെന്‍ട്രല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സി. ജയകുമാര്‍ പറഞ്ഞു. അതേസമയം, ബോബിയെ കൊണ്ടുപോയ പോലീസ് വാഹനം ബോചെ അനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ ആരെയും…
Read Moreചേർത്തലയിലെ തുടർച്ചയായ വാഹനാപകടം: വേറിട്ടബോധവത്കരണവുമായി മോട്ടോർ വാഹനവകുപ്പ്
ചേർത്തല: താലൂക്കിൽ രണ്ടുമാസത്തിനിടെ വാഹന അപകടത്തിൽ ആറുപേർ മരിക്കാനിടയായ സംഭവത്തിൽ വേറിട്ട ബോധവത്കരണ പരിപാടിയുമായി മോട്ടോർ വാഹന വകുപ്പ്. ഒട്ടുമിക്ക അപകടങ്ങളിലും ഭാരിച്ച വാഹനങ്ങളിലെ ഡ്രൈവർന്മാരുടെഅശ്രദ്ധ മൂലമായിരുന്നുവെന്ന് മോട്ടോർ വഹന വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ബോധവത്കരണം. ഒരേ ദിശയിൽ പോകുന്ന ചെറിയ വാഹനത്തിനും ഭാരിച്ച വാഹനത്തിനും ഇടയിൽ രണ്ട് മീറ്റർ അകലം വേണമെന്നാണ് നിയമം. എന്നാൽ അതു പാലിക്കാതെ വരുകയും ചെറിയ വാഹനങ്ങളിൽ തട്ടുന്പോൾ നിയന്ത്രണം വിട്ട് വലിയ വാഹനങ്ങളുടെ അടിയിലേക്കു പോകുന്ന അപകടങ്ങളാണ് കൂടുതലായും നടന്നത്. ഇങ്ങനെയുള്ള അപകടത്തില്‍പെട്ട ഹെവിവാഹനങ്ങളുടെ ഡ്രൈവർന്മാരായ എഴുപുന്ന വടക്കേ മാനേഴത്ത് അക്ഷയ് (27), തമിഴ്നാട് ഗണപതി പാളയം മീൻകരറോഡ് എ. മുരുകേഷ് (46), ദേശീയപാതനിർമാണ പ്രവർത്തനത്തിനെത്തിയ ടോറസ് ലോറി ഡ്രൈവർ യുപി സ്വദേശി കുമാർ (36) എന്നിവർക്കാണ് ആദ്യഘട്ടമെന്ന നിലയിൽ ക്ലാസ് നടത്തിയത്. ഹെവി ഡ്രൈവര്‍മാരെ സൈക്കിള്‍ യാത്രക്കാരാക്കി, ഇവർ…
Read Moreജലജന്യരോഗങ്ങൾ: സുരക്ഷിതമാകണം ശീതളപാനീയങ്ങൾ
വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് ധാരാളം. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും ഐസും മാലിന്യവിമുക്തമെന്ന് ഉറപ്പുവരുത്തണം. കൂടാതെ, ജ്യൂസ് തയാറാക്കാൻ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകും. ബാക്ടീരിയകൾവേനല് ശക്തമായതോടെ ശുദ്ധജല ലഭ്യത കുറയുന്നു. കുടിവെള്ള ഉറവിടങ്ങൾ മലിനമാവുകയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാൻ ഇടവരുകയും ചെയ്യും. ഇത് ജലജന്യ രോഗങ്ങൾക്ക് കാരണമാകും. മലിനജലത്തിലും അവ കൊണ്ടുനിർമിക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു. കുടിവെള്ളത്തിലൂടെജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ. വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടമാകുന്നതാണ്…
Read Moreപാര്‍ട്ടിക്കുള്ളിലെ ജനാധിപത്യ ഇല്ലായ്മയും വ്യക്തിത്വത്തെ ഹനിക്കലും; ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തൊട്ടുമുമ്പ് ഒരു യുവ സിപിഎം നേതാവുകൂടി പാര്‍ട്ടിവിട്ട് കോൺഗ്രസിലേക്ക്
മാവേലിക്കര: സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മുഴുവന്‍ സമയം പങ്കെടുക്കുന്ന ജില്ലാ സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് പാര്‍ട്ടിയുടെ മാവേലിക്കരയിലെ യുവജന നേതാവും ജനപ്രതിനിധിയും നരേന്ദ്ര പ്രസാദ് പഠന ഗവേഷണകേന്ദ്രം സെക്രട്ടറിയുമായ ആര്. ശ്രീനാഥ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യം ഇല്ലായ്മയും വ്യക്തിത്വത്തെ ഹനിക്കത്തക്ക വിധത്തിലുള്ള നീക്കവുമാണ് സിപിഎം വിടാനുണ്ടായ കാരണമെന്നും തന്റേത് ഒരു കോണ്‍ഗ്രസ് കുടുംബമാണെന്നും അവിടെനിന്നാണ് താന്‍ സിപിഎമ്മിലേക്കു പോയതെന്നും ഇപ്പോള്‍ തിരികെ കുടുംബത്തിലേക്ക് മടങ്ങി പോകുകയാണെന്നും ശ്രീനാഥ് പറഞ്ഞു. എസ്എഫ്ഐ മുന്‍ ഏരിയ സെക്രട്ടറി, ഡിവൈഎഫ്ഐ മുന്‍ ബ്ലോക്ക് സെക്രട്ടറി, പരുമല കോളജ് യൂണിയന് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീനാഥ് ഇപ്പോള്‍ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം ഡിവിഷന് മെംബറുമാണ്. കായംകുളം ഏരിയ കമ്മറ്റി അംഗം ബിബിന്‍ സി. ബാബു ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ജില്ലയിലെ പ്രധാനപ്പെട്ട മറ്റൊരു യുവജന നേതാവ്…
Read Moreവാലിൽ പിടിച്ചുകറക്കി പുലിയെ കീഴടക്കി: യുവാവിനു കൈയടി
വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ വീഴാതിരുന്ന പുള്ളിപ്പുലിയെ വാലിൽ പിടിച്ചുകറക്കി യുവാവ് കീഴടക്കി. കർണാടകയിലെ തുംകൂരു ജില്ലയിലെ പുരേലഹള്ളിയിലാണു സംഭവം. ആനന്ദ് ആണ് നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ അതിസാഹസികമായി പിടികൂടി ഗ്രാമവാസികള്‍ക്കു രക്ഷകനായത്. ഗ്രാമം പുള്ളിപ്പുലിയുടെ ഭീഷണിയിലായിട്ട് ദിവസങ്ങളായിരുന്നു. ധാരാളം വളത്തുമൃഗങ്ങളെ പുലി വകവരുത്തുകയും ചെയ്തു. പുലിയെ പിടികൂടാൻ വനംവകുപ്പ് കെണിയൊരുക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, വീണ്ടും പുള്ളിപ്പുലി ഗ്രാമത്തിലെത്തിയതറിഞ്ഞ് നാട്ടുകാർ സംഘടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാല്‍ പുലിയെ പിടികൂടാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഈ സമയത്താണ് ആനന്ദ് രക്ഷകനാകുന്നത്. പുലിയുടെ പിന്നിലൂടെ പതുങ്ങിയെത്തിയ ആനന്ദ് പുലിയുടെ വാലില്‍ പിടിച്ചുകറക്കി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ പെട്ടെന്നുതന്നെ പുലിയെ വലയിലുമാക്കുകയും ചെയ്തു. പുലി വലയിലായെന്ന് ഉറപ്പിക്കുംവരെ ആനന്ദ് വാലില്‍നിന്നു പിടിവിട്ടില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവാവിന്റെ ധീരതയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു. പുലിയെ പിന്നീടു വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു.
Read Moreവീട്ടിൽ അതിക്രമിച്ചു കയറി 15 വയസുകാരനോട് കാട്ടിയത് കൊടുംക്രൂരത; ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് നാലുവർഷം തടവും പിഴയും വിധിച്ച് പോക്സോ കോടതി
ചേർത്തല: പതിനഞ്ചു വയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് നാലുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് ചെത്തി കാക്കരിയിൽ ബാസ്റ്റിനെ(39)യാണ് ചേർത്തല അതിവേഗ പോക്സോ കോടതി ജഡ്ജി കെ.എം. വാണി ശിക്ഷ വിധിച്ചത്. 2023 ജനുവരി എട്ടിന് വീട്ടിലാരുമില്ലായിരുന്ന സമയം കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന കുട്ടിക്കു നേരേ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അർത്തുങ്കൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു ബാസ്റ്റിനെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് ഐപിസി, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
Read More