കോട്ടയം: നഗരമധ്യത്തിലെ സ്വര്‍ണക്കടയില്‍ വന്‍ തട്ടിപ്പ്. ബാങ്ക് നെറ്റ്വര്‍ക്ക് തകരാറിന്റെ പേരില്‍ സ്വര്‍ണക്കടയില്‍നിന്ന് 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വര്‍ണമാണ് യുവാവ് തട്ടിയെടുത്തത്.ഡിസംബർ 31ന് കോട്ടയം ചന്തക്കവലയിലെ ശ്രീലക്ഷ്മണ ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. ‘ സംഭവത്തില്‍ ജ്വല്ലറി ഉടമകള്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്കി. ഡിസംബര്‍ 31നു വൈകുന്നേരം നാലരയോടെയാണ് കോഴിക്കോട് സ്വദേശിയായ പ്രവീണ്‍ എന്ന് പരിചയപ്പെടുത്തിയ യുവാവ് കടയില്‍ എത്തുന്നത്. തുടര്‍ന്ന് വിവാഹ വാര്‍ഷികമാണെന്ന് പറയുകയും ഭാര്യയ്ക്ക് സ്വര്‍ണം സമ്മാനമായി വാങ്ങി നല്‍കുന്നതിനായി എത്തിയതാണെന്ന് അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് സ്വര്‍ണം കാണിക്കുകയും ഇദ്ദേഹം ഇതു തെരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്ന്, ഗൂഗിള്‍ പേ ആയി പണം അയയ്ക്കാമെന്ന് അറിയിച്ചു. പണം ഗൂഗിള്‍ പേയിലൂടെ അയയ്ക്കാനാവാതെ വന്നതോടെയാണ് അക്കൗണ്ടിലൂടെ അയയ്ക്കാന്‍ തീരുമാനിച്ചത്. നെറ്റ്വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് തന്റെ അക്കൗണ്ടില്‍നിന്നു പോയെങ്കിലും ജ്വല്ലറിയുടെ അക്കൗണ്ടില്‍ കയറിയില്ലെന്ന്…
Read MoreDay: January 10, 2025
വാളയാർ കേസ്: യഥാർഥ പ്രതികളിലേക്കെത്താൻ സിബിഐക്കും പേടിയെന്ന് അമ്മ; സിബിഐയിൽ വിശ്വാസം നഷ്ടപ്പെട്ടു, യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമെന്ന് വാളയാർ നീതിസമരസമിതി
കൊച്ചി: വാളയാറിൽ രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ സിബിഐ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം യഥാർഥ പ്രതികളെ രക്ഷിക്കുന്നതിനും നീതിക്കു വേണ്ടി സമരം ചെയ്യുന്ന മാതാപിതാക്കളെ പീഡിപ്പിക്കുന്നതിനുമാണെന്ന് വാളയാർ നീതിസമരസമിതി. ഈ കേസിൽ സിബിഐ ആദ്യം സമർപ്പിച്ച കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളിയതിനെത്തുടർന്നു നിയോഗിക്കപ്പെട്ട സിബിഐയുടെ രണ്ടാം അന്വേഷണസംഘവും ഈ കേസിൽ കൊലപാതകത്തിന്റെ സാധ്യത തേടിയില്ല. കേസ് അട്ടിമറിക്കുന്നതിന് സിബിഐക്കുമേൽ സമ്മർദം ചെലുത്തുന്നത് ചില അഭിഭാഷകരാണ്. കേസിൽ മാതാപിതാക്കളെ പ്രതികളാക്കി പോരാട്ടം ദുർബലപ്പെടുത്താമെന്ന് സിബിഐയും ഇതിലെ യഥാർഥ പ്രതികളും അവരെ സംരക്ഷിക്കുന്നവരും ആശ്വസിക്കേണ്ടതില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടം നിയമപരമായും ജനകീയമായും തുടരുമെന്നും സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ പറഞ്ഞു. യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമെന്ന് വാളയാർ നീതിസമരസമിതി പാലക്കാട്: സിബിഐയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും സർക്കാരിനൊപ്പംചേർന്ന് സിബിഐയും കേസ് അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്നും വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ…
Read Moreനിലച്ചു, ഭാവഗീതം: പി. ജയചന്ദ്രൻ വിട വാങ്ങി
തൃശൂർ: ദശാബ്ദങ്ങളോളം മലയാളികളുടെ മനസുകവർന്ന ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. കരൾരോഗബാധയെതുടർന്ന് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ അദ്ദേഹം ഇന്നലെ രാത്രി ഏഴോടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. 7.54നായിരുന്നു അന്ത്യം. അമല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്നു രാവിലെ എട്ടിനു പൂങ്കുന്നം സീതാറാം മിൽ ലെയ്നിലെ ഗുൽമോഹർ ഫ്ലാറ്റിൽ എത്തിക്കും. തുടർന്നു പത്തോടെ സംഗീതനാടക അക്കാദമിയിൽ പൊതുദർശനത്തിനുശേഷം പന്ത്രണ്ടോടെ വീണ്ടും ഫ്ലാറ്റിലേക്കു കൊണ്ടുവരും. നാളെ രാവിലെ എട്ടിന് എറണാകുളം ചേന്ദമംഗലത്തെ പാലിയത്തു വീട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കും. ഭാര്യ: ലളിത. മക്കൾ: ലക്ഷ്മി, ദിനനാഥ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്,ഹിന്ദി ഭാഷകളിൽ 15,000ത്തിലധികം ഗാനങ്ങൾ ആലപിച്ചു. അഞ്ചു പതിറ്റാണ്ടിലധികം സിനിമ, ലളിതഗാനം, ഭക്തിഗാനം, ടിവി, സ്റ്റേജ് ഷോകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. മികച്ച…
Read More