കൊച്ചി/പറവൂര്‍ : ആറര പതിറ്റാണ്ടു നീണ്ട സംഗീത സപര്യ ബാക്കിയാക്കി മറഞ്ഞ ഭാവഗായകന് പി. ജയചന്ദ്രന് സാംസ്കാരിക കേരളത്തിന്റെ യാത്രാമൊഴി. പ്രണയവും വിരഹവും ഭക്തിയുമൊക്കെ നിറഞ്ഞ ഒരുപിടിഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ സംസ്കാരം എറണാകുളം ചേന്ദമംഗലത്തെ പാലിയം തറവാട്ടു വളപ്പില്‍ ഉച്ചയോടെ നടന്നു. നിശ്ചയിച്ചതിലും നേരത്തെയായിരുന്നു സംസ്കാരം. തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ നിന്ന് ഭൗതികദേഹം ഇന്നു രാവിലെ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അല്പസമയം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അവിടെ നിന്നാണ് മന്ത്രി ബിന്ദു ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഭൗതികദേഹം രാവിലെ 10.45 ഓടെ പാലിയം തറവാട്ടിലേക്ക് എത്തിച്ചത്. ജയചന്ദ്രന് ജീവിതത്തിലും സംഗീതത്തിലും പിച്ചവച്ച ഈ തറവാട്ടില്‍ തന്നെ അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. അഞ്ചു വയസുവരെ മാത്രമേ ജയചന്ദ്രന് തറവാട് വീട്ടില്‍ കഴിഞ്ഞിട്ടുള്ളു എങ്കിലും ഉത്സവം ഉള്‍പ്പെടെയുള്ള എല്ലാ വിശേഷങ്ങള്‍ക്കും അദ്ദേഹം ഇവിടെ എത്തുമായിരുന്നു. ചേന്ദമംഗലം പാലിയത്ത് അമ്മ…
Read MoreDay: January 11, 2025
ബോചെയുടെ ജാമ്യനീക്കം തടയാന്‍ പോലീസ്; ഹണിറോസിന്റെ മൊഴി വീണ്ടുമെടുക്കും
കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യനീക്കം തടയാന്‍ കടുത്ത നടപടികളുമായി പോലീസ്. നിലവില്‍ റിമാന്‍ഡിലുള്ള ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് പോലീസ് നടപടികള്‍ ശക്തമാക്കുന്നത്. ബോചെ നടത്തിയ മറ്റ് അശ്ലീല പരാമര്ശങ്ങള്കൂടി പരിശോധിക്കുകയാണ് പോലീസ് സംഘം. സമൂഹ മാധ്യമങ്ങള്‍ വഴി നടത്തിയ അശ്ലീല പരാമര്‍ശ വീഡിയോകള്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ പലരോടും ഇത്തരത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയതിന് യുട്യൂബ് ചാനലുകളില്പ്പെടെ തെളിവുണ്ടെന്ന് പോലീസ് പറയുന്നത്. ഇക്കാര്യം മുന്‍നിര്‍ത്തി ബോബി ചെമ്മണൂരിന്റെ ജാമ്യത്തെ എതിര്‍ക്കാനാണ് പോലീസിന്റെ ശ്രമം. മറ്റാരെങ്കിലും ഹണി റോസിന്റേതിന് സമാനമായ പരാതിയുമായി വന്നാല്‍ എഫ്ഐആര്‍ ഇട്ട് വേഗത്തില്‍ നടപടിയുമായി മുന്നോട്ടു പോകാനാണ് പോലീസ് നീക്കം. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 75(1), 75(4), ഐ.ടി ആക്ട് 67 എന്നിവയനുസരിച്ചാണ് ഹണി റോസ് നല്കിയ കേസുമായി ബന്ധപ്പെട്ട്…
Read Moreദുരിതത്തീയിൽ ലോസ് ആഞ്ചലസ്: മരണം 11 ആയി; കത്തിച്ചാന്പലായത് 30,000 ഏക്കർ
ന്യൂയോര്‍ക്ക്: ലോസ് ആഞ്ചലസിൽ കാട്ടുതീ വിതച്ചതു വൻനാശനഷ്ടം. നാലു ദിവസമായി നാശംവിതയ്ക്കുന്ന തീയിൽ മരണം 11 ആയി. 30,000 ഏക്കർ കത്തിച്ചാന്പലായെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാമെന്ന് അധികൃതർ പറഞ്ഞു. ആയിരക്കണക്കിനു വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു. ശക്തമായ കാറ്റ് തീ ആളിപ്പടർത്താൻ സാധ്യതയുണ്ടെന്നും ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, തീ നിയന്ത്രണവിധേയമാക്കുന്നതിൽ പുരോഗതിയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ അനുസരിച്ച്, ഈറ്റണിലെ തീ ഇപ്പോഴും നിയന്ത്രണാതീതമാണ്. പാലിസേഡ്സ് മേഖലയിൽ മാത്രമാണ് തീയണയ്ക്കുന്നതിൽ പുരോഗതിയുള്ളത്. ഹർസ്റ്റിൽ 37 ശതമാനം തീ നിയന്ത്രണവിധേയമായപ്പോൾ, ലിഡിയയിലെ കണക്ക് 75 ശതമാനമാണ്. ലോസ് ആഞ്ചലസിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയത് സ്ഥിതിഗതികൾ കൂടുതൽ അനിയന്ത്രിതമാക്കി. കാറ്റിന്റെ വേഗത കുറഞ്ഞതോടെ ഹെലികോപ്റ്ററിൽനിന്നു വെള്ളം പന്പ് ചെയ്ത് തീ അണയ്ക്കുന്നത്…
Read Moreഡിഎൻഎ ഫലം പുറത്ത്: കോളജ് കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം ഉടമ താഹയുടേത്
നെടുമങ്ങാട്: കരകുളം പി.എ. അസീസ് എന്‍ജിനിയറിംഗ് ആന്‍ഡ് പോളിടെക്നിക് കോളജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഡിഎന്‍എ പരിശോധന ഫലം പുറത്ത്. കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം കോളജ് ഉടമയായ ഇ.എം. താഹയുടേതു തന്നെയെ ന്നു സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനാഫലം താഹയുടെ കുടുംബത്തിനു പോലീസ് കൈമാറി. ഇക്കഴിഞ്ഞ ഡിസംബര്‍ 31നാണ് കോള ജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കി. 60 കോടിയോളം രൂപയുടെ നികുതി ബാധ്യത താഹയ്ക്ക് ഉണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കി. മരിച്ചത് ഇ.എം. താഹ തന്നെയാണെന്നു സ്ഥിരീകരിച്ചതോടെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാളെ കോളജിൽ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്നു കൊല്ലം പള്ളിമുക്കിൽ ഖബറടക്കും.
Read Moreരണ്ടു വർഷത്തിനുള്ളിൽ 50 അമൃത് ഭാരത് ട്രെയിനുകൾ; ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമാണം ആരംഭിച്ചു
കൊല്ലം: അടുത്ത രണ്ട് വർഷത്തിനുള്ളിൽ 50 അമൃത് ഭാരത് ട്രെയിനുകൾ കൂടി പുറത്തിറക്കാൻ റെയിൽവേ നടപടികൾ തുടങ്ങി. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ആരംഭിച്ച് കഴിഞ്ഞു. അമൃത് ഭാരത് രണ്ടാം പതിപ്പ് എന്ന പേരിലാണ് പുതിയ റേക്കുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇവയുടെ നിർമാണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇന്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിക്കുകയും ചെയ്തു. ഒന്നാം പതിപ്പിനെ അപേക്ഷിച്ച് രണ്ടാം പതിപ്പിന്റെ കോച്ചുകളിൽ 12 പ്രധാന മാറ്റങ്ങൾ ഉണ്ടാകും. സെമി ഓട്ടോമാറ്റിക് കപ്ലിംഗുകൾ, മോഡുലാർ ടോയ്ലറ്റുകൾ, എമർജൻസി ടോക്ക് ബാക്ക് സംവിധാനം, വന്ദേ ഭാരത് എക്സ്പ്രസിന് സമാനമായ ലൈറ്റിംഗ് സിസ്റ്റം, ആധുനിക ഡിസൈനുകളിലുള്ള സീറ്റുകളും ബർത്തുകളും അടക്കമുള്ളവ ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ സവിശേഷതകൾ ചാർജിംഗ് പോയിൻ്റുകൾ, മൊബൈൽ ഫോൺ, വാട്ടർ ബോട്ടിൽ ഹോൾഡെ…
Read Moreകുടുംബവഴക്ക്: ഭർത്താവ് ജീവനൊടുക്കിയതിനു പിന്നാലെ യുവതി തൂങ്ങിമരിച്ചു
ന്യൂഡൽഹി: കുടുംബവഴക്കിനെത്തുടർന്ന് ഉത്തർപ്രദേശ് ഗാസിയാബാദിൽനിന്നു വീടുവിട്ട യുവതി ഭർത്താവു ജീവനൊടുക്കിയ വാർത്തയറിഞ്ഞയുടൻ തൂങ്ങിമരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ ലോണി റൗണ്ട് എബൗട്ടിനടുത്തുള്ള വൈദ്യുതി പോസ്റ്റിൽ ആണ് യുവതി തൂങ്ങിമരിച്ചത്. ഗാസിയാബാദിലെ ലോനി ബോർഡർ ഏരിയയിൽ താമസിച്ചിരുന്ന വിജയ് പ്രതാപ് ചൗഹാൻ (32), ഭാര്യ ശിവാനി (28) എന്നിവരാണു മരിച്ചത്. ദമ്പതികൾക്ക് ഒരു വയസുള്ള പെൺകുഞ്ഞുണ്ട്. ദാമ്പത്യജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് ശിവാനി വീടുവിട്ട് വടക്കുകിഴക്കൻ ഡൽഹിയിലേക്കു പോകുകയായിരുന്നു. ദന്പതികൾ തമ്മിലുണ്ടായ വഴക്കിനെക്കുറിച്ചറിഞ്ഞ ബന്ധു വീട്ടിലെത്തിയപ്പോൾ വിജയ്യെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിജയ്യുടെ അമ്മായി ഉടൻ തന്നെ സംഭവം ശിവാനിയെ അറിയിച്ചു. വാർത്ത അറിഞ്ഞയുടൻ വൈദ്യുതിത്തൂണിൽ ശിവാനി തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഅനഭിമതരായ ഉദ്യോഗസ്ഥരെ സർക്കാർ ബോധപൂർവം വെട്ടിനിരത്തുന്നെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: അനഭിമതരായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സർക്കാർ ബോധപൂർവം വെട്ടി നിരത്തുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. മന്ത്രിമാരുടെ അവിഹിത ഇടപാടുകൾക്ക് കൂട്ടുനിൽക്കാത്തവരെ ക്രൂരമായി തരം താഴ്ത്തുന്നു. അമിത വിധേയത്വം പുലർത്തുന്ന അടിമകൾക്കു മാത്രമാണ് ഉയർന്ന സ്ഥാനങ്ങൾ നൽകുന്നത്. തുടർച്ചയായ സ്ഥാനചലനവും സ്ഥലം മാറ്റവും മൂലം ഉദ്യോഗസ്ഥ സമൂഹമാകെ അസ്വസ്ഥരാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരുടെ ചൊൽപ്പടിക്കു നിൽക്കുന്നവർക്കു മാത്രമേ നല്ല സ്ഥാനങ്ങൾ ലഭിക്കൂ. ഇവർ എന്ത് നിയമ വിരുദ്ധ നടപടികൾ സ്വീകരിച്ചാലും സർക്കാർ രക്ഷിക്കുകയും ക്ലീൻചിറ്റ് നൽകുകയും ചെയ്യും. ഭരണകാര്യത്തെ പറ്റി ഒരു പ്രാഥമിക ജ്ഞാനവുമില്ലാത്ത ചില മന്ത്രിമാരുടെ വകുപ്പുകളിൽ വകുപ്പു സെക്രട്ടറിയോ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോ ആണ് ഭരണം നടത്തുന്നത്.ഐഎഎസ്, ഐപിഎസ് പദവികൾ ലഭിച്ചാൽ സർവ്വജ്ഞരായി എന്നു കരുതുന്ന ചില ഉദ്യോഗസ്ഥർ ദുർബലരായ മന്ത്രിമാരുടെ മേൽ കുതിര കയറുന്നു. ചില കോർപ്പറേഷനുകളുടെയും…
Read Moreതോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ആംആദ്മി എംഎൽഎ മരിച്ചു: അന്വേഷണം ആരംഭിച്ച് പോലീസ്
ലുധിയാന: പഞ്ചാബിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് ആംആദ്മി എംഎൽഎ മരിച്ചു. ലുധിയാന എംഎൽഎ ഗുർപ്രീത് ഗോഗിയാണു മരിച്ചത്. ഇന്നലെ അർധരാത്രി വീടിനുള്ളിൽവച്ചാണ് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബദ്ധത്തിൽ തോക്കിൽനിന്നു വെടിയേറ്റതാണെന്നാണു കുടുംബാംഗങ്ങൾ പറഞ്ഞതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2022 ൽ ആണ് ഗുർപ്രീത് ഗോഗി എഎപിയിൽ ചേർന്നത്.
Read Moreമൂക്കിനു ശസ്ത്രക്രിയ: അധോലോക കുറ്റവാളി ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു. ഇഎൻടിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് എയിംസിലെത്തിച്ചതെന്നും ശസ്ത്രക്രിയ നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇഎൻടി വിഭാഗത്തിനു കീഴിലുള്ള വാർഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എയിംസിൽ പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച രാജന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റു കേസുകളിലെ ശിക്ഷ അനുഭവിക്കുന്നതിനാൽ ജയിലിൽനിന്നു പുറത്തിറങ്ങാനായിരുന്നില്ല. 2015ൽ ഇന്തൊനീഷ്യയിൽനിന്നു പിടികൂടി ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്ത ഛോട്ടാ രാജന്റെ കേസുകളുടെ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. മുൻപ് കോടതിയിലെത്തിയ മിക്ക കേസുകളിലും ഇയാൾ കുറ്റവിമുക്തനാക്കപ്പെടുകയോ ജാമ്യം അനുവദിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
Read Moreആലപ്പുഴയിൽ വിഭാഗീയത അവസാനിപ്പിച്ചില്ലെങ്കിൽ പടിക്കുപുറത്ത്; നഷ്ടപ്പെട്ടവോട്ട് തിരിച്ചുപിടിക്കണമെന്ന് പിണറായി വിജയൻ; ക്ഷണിച്ചിട്ടും ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാതെ ജി. സുധാകരൻ
ഹരിപ്പാട്: ആലപ്പുഴ ജില്ലയിലെ പാർട്ടിക്കുള്ളിലെ വിഭാഗീയത അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിലെ വോട്ടു ചോർച്ചയിൽ താഴേത്തട്ടു മുതലുള്ള പാർട്ടി ഘടകങ്ങളിൽ പരിശോധന നടത്താത്തതിലെ അതൃപ്തിയും പിണറായി പങ്കുവച്ചു. വിഭാഗീയ പ്രവർത്തനം നടത്തുന്നവർക്ക് ഏതെങ്കിലും നേതാക്കളുടെ പിന്തുണ ഉണ്ടാകുമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കണമെന്ന നിർദേശം പാർട്ടി സംസ്ഥാന കമ്മിറ്റി മുന്നോട്ടുവച്ചിരുന്നു. അത്തരം ഒരു പരിശോധന ബ്രാഞ്ച് മുതലുള്ള ഘടകങ്ങളിൽ നടക്കാത്തതിലുള്ള അതൃപ്തിയും പിണറായി മറച്ചുവച്ചില്ല. നഷ്ടപ്പെട്ട വോട്ട് തിരിച്ചു പിടിക്കണമെന്ന നിർദേശവും മുഖ്യമന്ത്രി നൽകി. സമ്മേളനത്തിനു ക്ഷണിച്ചിട്ടും ജി. സുധാകരൻ പങ്കെടുത്തില്ലഹരിപ്പാട്: സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചിട്ടും മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ പങ്കെടുത്തില്ല. ഇതോടെ 1975 നു ശേഷം ജി. സുധാകരൻ പങ്കെടുക്കാത്ത ആദ്യസമ്മേളനമായി ഹരിപ്പാട് ജില്ലാ സമ്മേളനം…
Read More