കോഴഞ്ചേരി: ഇല്ലത്തുനിന്ന് ഇറങ്ങി; അമ്മാത്ത് ഒട്ട് എത്തിയതും ഇല്ല… എന്ന പഴഞ്ചൊല്ല് അന്വർഥമാക്കുന്ന തരത്തിലാണ് തദ്ദേശ വകുപ്പിലെ ഹെഡ് ക്ലാർക്ക് എസ്. സ്മിതാ മോളുടെ അവസ്ഥ.തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ ഹെഡ്ക്ലാര്‍ക്ക് ആയിരുന്ന ഇവരെ കോയിപ്രം ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് കഴിഞ്ഞ നാലിന് തിരുവനന്തപുരം തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ കോയിപ്രം ഗ്രാമപഞ്ചായത്തില്‍ ഈ തസ്തികയില്‍ ഒഴിവില്ലെന്നു മനസിലാക്കിയ സ്മിതമോള്‍ ഈ വിവരം വകുപ്പിനെ അറിയിച്ചിരുന്നു, കൂടാതെ വിടുതല്‍ ചെയ്തിരുന്നുമില്ല. എന്നാല്‍ ഇന്നലെ തോട്ടപ്പുഴശേരിയിലെ തന്റെ തസ്തികയിൽ മറ്റൊരാള്‍ എത്തിയതിനെത്തുടര്‍ന്ന് വിടുതല്‍ ഉത്തരവ് വാങ്ങി കോയിപ്രത്ത് എത്തിയെങ്കിലും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഹെഡ് ക്ലാർക്ക് തസ്തികയിൽ ഒഴിവില്ലെന്നതുതന്നെ കാരണം. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് വരാന്തയില്‍ കസേരയിട്ട് ഇരുന്നു. കോയിപ്രം ഗ്രാമപഞ്ചായത്തില്‍ സ്മിതാമോളെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് ഹെഡ്ക്ലാര്‍ക്ക് തസ്തികയില്‍ നിലവില്‍ ഒഴിവില്ല എന്നു കാണിച്ച് കോയിപ്രം ഗ്രാമപഞ്ചായത്ത് സെക്രട്ടറി…
Read MoreDay: January 11, 2025
ഒരുലക്ഷം ശമ്പളമില്ലാത്തവന് പെണ്ണില്ല..! വിവാഹമാർക്കറ്റിൽ വൻ പ്രതിസന്ധിയെന്നു യുവാക്കൾ
ഇന്ത്യയില്‍ യുവതികളുടെ മാതാപിതാക്കളുടെ വരനെക്കുറിച്ചുള്ള അമിത പ്രതീക്ഷകൾ കാരണം യുവാക്കൾക്കു വിവാഹം കഴിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നു സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തൽ. വിവാഹത്തെ ഇന്നു നിയന്ത്രിക്കുന്നത് പണമാണെന്നാണു സമൂഹമാധ്യമ ഉപയോക്താക്കളുടെ കൂട്ടപ്പരാതി. യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങളാണു പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍നിന്നു പലപ്പോഴും ഉണ്ടാകുന്നത്. വിവാഹനിശ്ചയ ചടങ്ങുകളില്‍ വരന്റെ ശമ്പളം അന്വേഷിച്ചുള്ള സംഭാഷണങ്ങള്‍ അസ്വസ്ഥമാക്കുന്നുവെന്നും യുവാക്കൾ പരാതിപ്പെടുന്നു. വിനീത് കെ എന്ന എക്സ് ഉപയോക്താവിന്റെ കുറിപ്പാണ് വിവാഹമാർക്കറ്റിൽ യുവാക്കൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു വഴിവച്ചത്. വധുവിന്റെ മാതാപിതാക്കൾക്കു വരന്റെ ശമ്പളത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ അതിനുകടന്നതാണെന്നു കുറപ്പിൽ പറയുന്നു. മാസം ഒരു ലക്ഷത്തില്‍ കുറവ് ശമ്പളമുള്ള വ്യക്തി ഐടിയിൽ ആണെങ്കില്‍ പോലും പരിഗണിക്കപ്പെടുന്നില്ല. മാതാപിതാക്കളുടെ മാനസികാവസ്ഥ റീസെറ്റ് ചെയ്യേണ്ടതുണ്ട്. 28 വയസുള്ള ഒരാൾക്ക് ഏങ്ങനെ 1-2 ലക്ഷം രൂപ മാസം സമ്പാദിക്കാന്‍ കഴിയും, വീടും കാറും ഉണ്ടാകും? പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുടെ തലമുറയ്ക്ക് ഇതൊക്കെ ഉണ്ടായത്…
Read Moreചെല്ലിശല്യത്തില് പൊറുതിമുട്ടി തെങ്ങ് കര്‍ഷകര്‍; പനയും കമുകും ഭീഷണിയിൽ
കോട്ടയം: ചെല്ലിശല്യത്തില് പൊറുതിമുട്ടി നാളികേര കര്‍ഷകര്‍. തെങ്ങിന് തൈകളില്‍ ചൊട്ടവീണ് കര്ഷകനില് പ്രതീക്ഷ മുളക്കുന്നതിനു മുമ്പേ ചെല്ലികളുടെ ഉപദ്രവം തുടങ്ങും.കൊമ്പന് ചെല്ലിയുടെ ആക്രമണം മൂലം കൂമ്പുചീയല്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളും ഉണ്ടാകുന്നു. ഇവ തെങ്ങിന്റെ കനംകുറഞ്ഞ ഭാഗങ്ങളിലൂടെ ഉള്ളില്‍ പ്രവേശിച്ച മുട്ടയിടുന്നു വിരീഞ്ഞു വരുന്ന ലാര്‍വകള്‍ തെങ്ങിന്റെ ഉള്‍വശം തിന്നുതീര്‍ത്ത് തെങ്ങിനെ നശിപ്പിക്കും. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പുതുതായി തെങ്ങു കൃഷിയിലേക്ക് ഇറങ്ങിയവരില്‍ 95ശതമാനം ആളുകളും പരാജയപ്പെട്ടത് ചെല്ലിശല്യം മൂലമാണ്. ഇപ്പോള്‍ ഇവയുടെ ശല്യം കമുകിലേക്കും പനയിലേക്കും എത്തിയിട്ടുണ്ട്. മണ്ടപോയ പന, കമുക്, തെങ്ങ് ഇവ പറമ്പുകളില്‍ വെട്ടിയിട്ടിനുശേഷം കത്തിച്ചു നശിപ്പിച്ചാല്‍ മാത്രമേ ചെല്ലികളെ ഇല്ലാതാക്കാന്‍ സാധിക്കൂ. ചെല്ലിയുടെ ആക്രമണം തടയാനുള്ള രാസകീടനാശിനികളുടെ ഉയര്‍ന്ന വില കര്‍ഷകരെ കടക്കെണിയിലാക്കുന്നു. ഇത് ഗുരുതരമായ ഒരുവിഷയമായിട്ടും കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരുനടപടിയും ഉണ്ടാകുന്നില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി എബി…
Read Moreകൈ കൊണ്ട് 12 അടിയുള്ള റൊട്ടിയുണ്ടാക്കുന്ന യുവാവ്; വൈറലായി വീഡിയോ
12 അടി വലിപ്പമുള്ള കൂറ്റന്‍ റൊട്ടി ചുട്ടെടുക്കുന്നത് കണ്ടിട്ടുണ്ടോ? സാങ്കേതിക വിദ്യ വളരുന്ന ഇക്കാലത്ത് റൊട്ടി ചുട്ടെടുക്കുന്നതിൽ എന്താണിത്ര അതിശയമെന്ന് ചിന്തിക്കണ്ട. കൈകൊണ്ട് മാവ് പരത്തി പരമ്പരാഗതമായ രീതിയില്‍ തീ കൂട്ടിത്തന്നെയാണ് അദ്ദേഹം റൊട്ടി ചുട്ടെടുത്തത്. യു ക്രീയേറ്റ് സീ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിവാഹ സത്കാരത്തിനായാണ് യുവാവ് ഉണ്ടാക്കുന്നത്. നിലത്ത് തുണി വിരിച്ച് അതിൽ ഇരുന്ന് റൊട്ടി മാവ് കൈകൊണ്ട് പലതരത്തില്‍ കറക്കി അതിന്റെ വലിപ്പം കൂട്ടുന്നതാണ് വീഡിയോയുടെ തുടക്കം. അതിനുശേഷം, തന്റെ തലയ്ക്ക് മുകളിലുടെ വീശിയെടുക്കുന്നു.12 അടി വരെ വലിപ്പമായപ്പോഴേക്കും അയാൾ അത് തന്റെ തൊട്ടടുത്തായി പൊള്ളായ ഉൾവശത്ത് തീ ഇട്ടിരിക്കുന്ന ഒരു വലിയ ഇരുമ്പ് പൈപ്പിന് മുകളിലേക്ക് ഇട്ടു. അതിനു പിന്നാലെ അടുത്ത റൊട്ടിയുടെ മാവ് അദ്ദേഹം പരത്തുന്നു. റൊട്ടി ചൂടാകുന്നതിനിടെ വിവാഹത്തിന്റെ മറ്റ് ഒരുക്കങ്ങളാണ് പിന്നീട് വീഡിയോയിൽ…
Read Moreശബരി വിമാനത്താവള നിര്‍മാണം; ചെറുവള്ളി എസ്റ്റേറ്റ് പൊന്നുംവിലയ്ക്ക് ഏറ്റെടുക്കാന്‍ നീക്കം; ഭരണവികസനമായി അവതരിപ്പിച്ച് നേട്ടം കൊയ്യാൻ സർക്കാർ
കോട്ടയം: ശബരി വിമാനത്താവളം നിര്‍മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ തോട്ടത്തിന്റെ കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ചുമായി ധാരണയിലെത്താന്‍ സാധ്യത. ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ കോടതിയില്‍ നിലവിലുള്ള കേസ് രാജിയിലെത്തുന്നില്ലെങ്കില് സ്ഥലം ഏറ്റെടുക്കല്‍ അനിശ്ചിതത്വത്തിലാകും. ട്രസ്റ്റിനു കീഴില്‍ എസ്റ്റേറ്റിന്റെ ഇപ്പോഴത്തെ അവകാശികളായ അയന ചാരിറ്റബിള്‍ ട്രസ്റ്റ് മേല്‍ക്കോടതിയെ സമീപിക്കുകയോ സ്റ്റേ വാങ്ങുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ പൊന്നുംവില നല്കി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്. എരുമേലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയില്‍ രജിസ്റ്റര്‍ ചെയ്യുകയും ഏതാനും വര്‍ഷങ്ങള്‍ കരം അടയ്ക്കുകയും ചെയ്തതാണ്. പിന്നീടാണ് രാജമാണിക്യം കമ്മീഷന് പാട്ടക്കരാര്‍ അവസാനിച്ച തോട്ടം സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് നല്കിയതും കരം സ്വീകരിക്കാതെ വന്നതും. ശബരി വിമാനത്താവളത്തിന് എസ്റ്റേറ്റ് അക്വയര്‍ ചെയ്യുന്നതിനാല്‍ റവന്യു വകുപ്പ് നിശ്ചയിക്കുന്ന തുക കോടതിയില്‍ കെട്ടിവയ്ക്കാനായിരുന്നു സര്‍ക്കാരിന്റെ മുന്‍ തീരുമാനം. എന്നാല്‍, അയന ചാരിറ്റബിള്‍…
Read Moreചിലകാര്യങ്ങളിൽ വ്യക്തത വരാനുണ്ട്… എം.ആർ. അജിത് കുമാറിന് തിരിച്ചടി; ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്പെഷൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. വ്യക്തത ആവശ്യമായ കാര്യങ്ങൾ ചൂണ്ടികാട്ടി റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനു ഡയറക്ടർ മടക്കി അയച്ചു. കൂടുതൽ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും നിർദ്ദേശം നൽകി. അജിത്കുമാറിനെതിരെ പി.വി. അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിൽ ഒരു കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. സ്വർണക്കടത്ത് കേസിൽ പി.വി. അൻവറിന് തെളിവ് ഹാജരാക്കാനായില്ല. കവടിയാറിലെ ആഢംബര വീട് നിർമാണത്തിനായി എസ്ബിഐയിൽ…
Read More