സ്കൂളിൽ പഠിക്കുന്ന സമയത്തും അതുമല്ലങ്കിൽ കോളജിൽ വച്ചുമൊക്കെ കള്ളത്തരം പറഞ്ഞ് അവധി എടുക്കാറുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ചിലരാകട്ടെ പഠനമെല്ലാം കഴിഞ്ഞ് ജോലിക്ക് പ്രവേശിച്ചപ്പോഴും അവിടെയും കള്ളത്തരം പറഞ്ഞ് ലീവ് എടുക്കാറുണ്ട്. പനിയാണ് സാർ, തല തീരെ പൊക്കാൻ വയ്യ എന്നു പറഞ്ഞ് രാവിലെ തന്നെ അവധി ചോദിച്ച് വാങ്ങും, എന്നിട്ട് കൂട്ടുകാരോടുമൊത്ത് ചില്ല് ചെയ്യാൻ പോകും. അങ്ങനെയുള്ള വ്യക്തിയാണോ നിങ്ങൾ? ഇത്തരക്കാരെ കണ്ടെത്താൻ ഡിക്ടടീവിനെ ഏർപ്പെടുത്തിയിരിക്കുകയാണ് ജർമ്മന്‍ കമ്പനികൾ. പണ്ടൊക്കെ ലീവ് എടുക്കണമെങ്കിൽ കന്പനിയിൽ ലീവ് ലെറ്റർ കൊടുക്കണമായിരുന്നു. എന്നാൽ, കോവിഡ് സമയം കഴിഞ്ഞതോടെ കന്പനിയിൽ നിന്ന് ലീവ് വേണമെങ്കിൽ രാവിലെ വിളിച്ച് പറഞ്ഞാലും മതിയെന്ന അവസ്ഥയിലേക്ക് എത്തി. അതിനാൽത്തന്നെ പലരും രാവിലെ ലീവ് പയുന്നത് പതിവാക്കി. ജീവനക്കാരില്‍ പലരും ഈ പഴുതുപയോഗിച്ച് നിരന്തരം അവധിയെടുക്കാൻ തുടങ്ങി. ഇതോടെയാണ് ജീവനക്കാരുടെ രോഗവധി സത്യമാണോ എന്നറിയാന്‍ സ്വകാര്യ…
Read MoreDay: January 12, 2025
ഏകാന്തത അനുഭവിക്കുന്നവരാണോ നിങ്ങൾ: പേടിക്കേണ്ട ആര്യ നിങ്ങൾക്ക് കൂട്ടായുണ്ട്; എഐ റോബോട്ടിനെ അവതരിപ്പിച്ച് ടെക്ക് കന്പനി
സാങ്കേതിക വിദ്യയുടെ വളർച്ച സമൂഹത്തെ ഒരുപാട് ബാധിച്ചിട്ടുണ്ട്. മനുഷ്യൻ വലരുന്നതിനനുസരിച്ച് ടെക്നോളജിയും വളർന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവും മനുഷ്യനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴിതാ യുഎസ് ആസ്ഥാനമായുള്ള ഒരു ടെക് കമ്പനിയായ റിയൽബോട്ടിക്സ് പുതുവർഷത്തിൽ ആരംഭിച്ച റോബോട്ട് ആണ് ഇപ്പോൾ ചർച്ച ആകുന്നത്. അത്യാധുനിക എഐ റോബോട്ടിനെയാണ് കന്പനി അവതരിപ്പിച്ചത്. ഈ നൂതന റോബോട്ട് മനുഷ്യനോട് സമാനമായ മുഖഭാവങ്ങൾ പ്രകടിപ്പിക്കുകയും ആഴത്തിലുള്ളതും അർഥവത്തായതുമായ ഇടപെടലുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.1.5 കോടിയാണ് റോബോട്ടിന്റെ വില. ആര്യ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോർട്ട് ഒറ്റനോട്ടത്തിൽ ജീവനുള്ള ഒരു യുവതി ആണന്നേ പറയുകയുള്ളൂ. ഏകാന്തതയെ ചെറുക്കുന്നതിനും എഐ കൂട്ടാളികളെ മനുഷ്യരിൽ നിന്ന് അടർത്തിമാറ്റാൻ സാധിക്കാതെ ബന്ധിപ്പിക്കുന്നതിനും വേണ്ടിയാണ് റോബോട്ട് ലക്ഷ്യമിടുന്നതെന്ന് റിയൽബോട്ടിക്സ് സിഇഒ ആൻഡ്രൂ കിഗുവൽ പറഞ്ഞു.
Read Moreഅതൊക്കെ ഒരു യോഗമാണ് … സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറി ടിക്കറ്റെടുത്തു, യുവതിയെ തേടിയെത്തിയ സമ്മാനം കേട്ടാൽ ഞെട്ടും
ലോട്ടറി അടിക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. ചില മനുഷ്യർ ദിവസേന ലോട്ടറി എടുക്കാറുണ്ട്. എന്നാൽ സമ്മാനം അടിക്കുന്നത് വളരെ കുറവാണ്.മറ്റു ചിലരാകട്ടെ ഏത് നമ്പർ അടിക്കുമെന്ന് അവർക്ക് നല്ല നിശ്ചയം ഉണ്ട്. അവർ ഏത് ലോട്ടറി ടിക്കറ്റ് എടുത്താലും അതിന് സമ്മാനവും അടിക്കും. ഇപ്പോഴിതാ ലോട്ടറിയുമായി ബന്ധപ്പെട്ട വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം മേരിലാൻഡിലെ പ്രിൻസ് ജോർജ് കൗണ്ടിയിലെ ഒരു യുവതി ലോട്ടറി ടിക്കറ്റെടുത്തു. അവർ സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറിയാണ് എടുത്തത്. ഒക്സൺ ഹിൽ സിപ്പ് ഇൻ മാർട്ടിൽ നിന്ന് 9-9-0-0-0 എന്ന നമ്പറുകളുള്ള ടിക്കറ്റാണ് യുവതി വാങ്ങിയത്. നറുക്കെടുത്തപ്പോൾ അവർക്ക് $50,000 (ഏകദേശം 43 ലക്ഷം രൂപ) സമ്മാനവും അടിച്ചു. എന്തായാലും യുവതി സ്വപ്നത്തിൽ കണ്ട നമ്പറൈണ് എടുത്തതെന്ന് പറഞ്ഞാൽ കേട്ടവർക്കൊക്കെ അൽപമൊന്നു വിശ്വസിക്കാൻ പ്രയാസമായിരിക്കും. എങ്കിലും ഇത് സത്യം…
Read Moreഅറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ ഈശ്വർ: മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊച്ചി : സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിനിമാ താരം ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസെടുക്കുന്നതിൽ പോലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി നാളെ പരിഗണിക്കും. സൈബർ ഇടങ്ങളിൽ തനിക്കെതിരേ രാഹുൽ ഈശ്വർ സംഘടിത ആക്രമണം നടത്തുന്നു എന്ന് ആരോപിച്ച് എറണാകുളം സെൻട്രൽ പോലീസിലാണ് ഹണി റോസ് പരാതി നൽകിയത്. രാഹുൽ ഈശ്വറിന്റെ നേതൃത്യത്തിൽ സംഘടിത സൈബർ ആക്രമണമാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം. അതേസമയം, ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെയാണ് ഹണിയെ വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയത്. താരത്തിന്റെ വസ്ത്രധാരമത്തെ ഉൾപ്പെടെ രാഹുൽ വിമർശിച്ചിരുന്നു.
Read Moreമകരവിളക്ക് മഹോത്സവം; തിരുവാഭരണഘോഷയാത്രയ്ക്കൊരുങ്ങി പന്തളം
പത്തനംതിട്ട: ശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പന്തളത്തു നിന്ന് പുറപ്പെടും. ദര്‍ശനത്തിനും വിവിധ ചടങ്ങുകള്‍ക്കും ശേഷം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടുക. പന്തളം വലിയ തമ്പുരാന്റെ പ്രതിനിധിയായി ഊട്ടുപുര കൊട്ടാരത്തില്‍ തൃക്കേട്ട നാള് രാജരാജവര്‍മ്മ ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണ പേടകങ്ങള്‍ വഹിക്കാനുള്ള സംഘാംഗങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. സായുധ പോലീസും ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരും യാത്രയില്‍ ഉണ്ടാകും. യാത്രയില്‍ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി 9.30 ന് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിക്കും. 13 ന് പുലര്‍ച്ചെ മൂന്നിന് പുറപ്പെടുന്ന ഘോഷയാത്രയുടെ വിശ്രമം രാത്രി ഒമ്പതിന് ളാഹയിലാണ്. മകരവിളക്ക് ദിവസമായ 14 ന് ളാഹയില്‍ നിന്നു പുറപ്പെട്ട് ഉച്ചയോടെ വലിയാനവട്ടത്ത് എത്തും. അവിടെ ദേവസ്വം അധികൃതര്‍ സ്വീകരിക്കും. പമ്പയില്‍ ഘോഷയാത്രയെത്തില്ല. പാണ്ടിത്താവളം, ചെറിയാനവട്ടം,നീലിമല,അപ്പാച്ചിമേട് വഴി…
Read Moreകൈയടിക്കെടാ മക്കളേ … ക്യാപ്റ്റൻ ഡോ. പി.എസ്. ചിത്രയ്ക്കു പുരസ്കാരം
തൃശൂർ: ദേശീയതലത്തിൽ പ്രതിരോധമന്ത്രാലയത്തിനു കീഴിൽവരുന്ന ഡയറക്ടർ ജനറൽ എൻസിസിയുടെ മികച്ച അസോസിയേറ്റ് എൻസിസി ഓഫീസർക്കുള്ള ഡിജി എൻസിസി കമ്മന്റേഷൻ അവാർഡ് വടക്കാഞ്ചേരി സ്വദേശിനി ക്യാപ്റ്റൻ ഡോ.പി.എസ്. ചിത്രയ്ക്ക്. 26നു ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ അവാർഡ് സമ്മാനിക്കും. സെവൻ കേരള ഗേൾസ് ബറ്റാലിയനു കീഴിൽവരുന്ന തൃശൂർ ശ്രീകേരളവർമ കോളജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറാണ് ചിത്ര. 2023-24 കാലയളവിൽ വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ്. കേരളത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക അസോസിയേറ്റ് എൻസിസി ഓഫീസറാണ് ചിത്ര. വടക്കാഞ്ചേരി കുമരനെല്ലൂർ ശിവശക്തിയിൽ പി.ഡി. ശിവരാമകൃഷ്ണൻ- പാർവതി ദമ്പതിമാരുടെ മകളും വി.ആർ. രാമചന്ദ്രന്റെ ഭാര്യയുമാണ്.
Read Moreഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്; വിമാന, ട്രെയിൻ സർവീസുകൾ വൈകുന്നു
ന്യൂഡൽഹി: ഡൽഹിയിൽ ദൃശ്യപരത കുറഞ്ഞതോടെ വിമാന, ട്രെയിൻ സർവീസുകൾ മണിക്കൂറുകൾ വൈകുന്നു. ഇന്നലെ വൈകുന്നേരംവരെ മൂടൽമഞ്ഞ് കാരണം 45 ട്രെയിനുകളാണു വൈകിയത്. പല ട്രെയിനുകളും ഏഴുമുതൽ എട്ടുമണിക്കൂർ വൈകിയാണ് ഓടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതും തിരികെയുമുള്ള വിമാനങ്ങളുടെ സർവീസുകളും തടസപ്പെട്ടിട്ടുണ്ട്. ഡൽഹിയുടെ പല ഭാഗങ്ങളിലും മൂടൽമഞ്ഞിനു പുറമെ നേരിയ മഴയുണ്ട്. ഇതോടെ ഡൽഹിയിൽ ചിലയിടങ്ങളിൽ താപനില എട്ടു ഡിഗ്രി സെൽഷസിൽ താഴെ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഡൽഹി, ഗാസിയാബാദ്, നോയിഡ തുടങ്ങിയ ഇടങ്ങളിലെ ദൃശ്യപരത പൂജ്യമായി കുറഞ്ഞു. ഇതോടെ നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും വൈകുകയും ചെയ്തു. നിരവധി ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും മാറ്റമുണ്ടായിട്ടുണ്ട്. വരുംദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്.…
Read Moreപത്തനംതിട്ട കൂട്ട ബലാത്സംഗക്കേസ്: 13 പേർ കൂടി കസ്റ്റഡിയിൽ; അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക്
പത്തനംതിട്ട: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച പത്തനംതിട്ട കൂട്ട ബലാത്സംഗ കേസുകളിൽ 13 പേർ കൂടി കസ്റ്റഡിയിൽ. രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നു കൂടുതൽ അറസ്റ്റ് ഉണ്ടാകും. കേസിൽ ശനിയാഴ്ച രാത്രി മൂന്ന് പേർ കൂടി അറസ്റ്റിലായിരുന്നു. രാത്രി വൈകി പമ്പയിൽ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ എഫ്ഐആറുകളുടെ എണ്ണം ഒൻപതായി. പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിടിയിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യകച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ്ടു വിദ്യാർഥി എന്നിവരും അറസ്റ്റിലായവരിലുണ്ട്. പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചില ആളുകൾ ജില്ലയ്ക്ക് പുറത്താണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും. അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് കായിക താരമായ പെണ്‍കുട്ടിയുടെ മൊഴി. അടുത്ത ദിവസം…
Read More