നാല് വർഷമായി ഒരേ കല്ല് കൈയാലയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി വാഴത്തോപ്പ് പഞ്ചായത്തിന്റെ വിചിത്ര “മാതൃക’. വാഴത്തോപ്പ് പഞ്ചായത്തിൽ ആറാം വാർഡായ കേശമുനിയിലാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വിചിത്രമായ തൊഴിലുറപ്പ് പദ്ധതി നടക്കുന്നത്. നാല് വർഷം മുന്‍പ് നിർമിച്ച കല്ല് കൈയാല വർഷാവർഷം പുല്ലും കാടും പറിച്ച് വൃത്തിയാക്കിയാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതെന്നാണ് ആക്ഷേപം. ഇതേ കൈയാലയ്ക്ക് സ്വകാര്യ ഏജൻസിയിൽനിന്നു പണം നേടിയിട്ടുള്ളതാണെന്നും ആരോപണമുണ്ട്. വാഴത്തോപ്പ് പഞ്ചായത്തിൽ വർഷങ്ങളായ കൈയാല നിർമാണവും ജൈവവേലി നിർമാണവും മാത്രമാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ചില വ്യക്തികളുടെ കൃഷിയിടത്തിൽ മാത്രമേ കൈയാല “നിർമിക്കാ’റുള്ളെന്നും ആക്ഷേപമുണ്ട്. ഇവരുടെ പുരയിടത്തിൽ ഇനി കൈയാല നിർമിക്കാൻ കല്ലോ സ്ഥലമോ ഇല്ലത്രെ. എന്നാൽ, ഇവിടെ തന്നെ സ്ഥിരമായി കല്ല് കൈയാല നിർമിക്കുന്നതാണ് ആക്ഷേപത്തിന് കാരണമായിരിക്കുന്നത്. കേശമുനിയിലാണ് മാസങ്ങൾക്ക് മുന്‍പ് തൊഴിലുറപ്പ് പദ്ധതിയിൽ വനത്തിന് ജൈവവേലി നിർമിച്ചത് വിവാദമായത്.
Read MoreDay: January 13, 2025
പതിനഞ്ചുകാരിക്ക് പീഡനം: രണ്ടുപേർ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ ഒരാൾ വിവാഹിതൻ
ചെറുതോണി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികളെ കൂടി ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. പൈനാവ് താന്നിക്കണ്ടം നിരപ്പ് സ്വദേശി അറക്കൽ സുഭാഷ് തങ്കപ്പൻ (33), പൈനാവ് പണിയക്കുടി സ്വദേശി സിദ്ദിഖ് അസ്റത്ത് (24) എന്നിവരാണ് അറസ്റ്റിലായത്. സുഭാഷ് തങ്കപ്പൻ വിവാഹിതനാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി. സ്കൂളിൽ കൗൺസലിംഗിനിടെ പെൺകുട്ടിപീഡനവിവരം വെളിപ്പെടുത്തിയതിനെത്തുടർന്ന് പൈനാവ് 56 കോളനി സ്വദേശി പൂവത്തുംകുന്നേൽ ബിനു മാത്യുവിനെ (40) കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇടുക്കി സിഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇവരെ പിടിച്ചത്.
Read Moreകർഷകരെ കുടിയിരുത്തി ചരിത്രം സൃഷ്ടി പട്ടംകോളനി സപ്തതി നിറവിൽ; ആഘോഷത്തിന് 20ന് തിരി തെളിയും
കർഷകരെ കുടിയിരുത്തി ചരിത്രം സൃഷ്ടിച്ച പട്ടം കോളനിക്ക് 70-ാംപിറന്നാൾ. 1954-55 കാലഘട്ടത്തിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിനു നടപടികൾ ആരംഭിച്ചപ്പോൾ തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്ന പട്ടം എ.താണുപിള്ള ഹൈറേഞ്ച് കോളനൈസേഷൻ സ്കീം പ്രഖ്യാപിച്ച് തിരുവിതാംകൂറിൽനിന്നുള്ള കർക്ഷകരെ ഇവിടെ കുടിയിരുത്തുകയായിരുന്നു. സംസ്ഥാന വിഭജനത്തിനു മുന്‍പ് കൃഷി ജോലിക്കും മറ്റുമായി വന്ന ആളുകളിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽനിന്നുള്ളവരായിരുന്നതിനാൽ മലയാളി ഭൂരിപക്ഷം വർധിപ്പിക്കാനാണ് കാർഷിക ആനുകൂല്യങ്ങൾ നൽകി മലയാളികളെ ഇവിടെ കുടിയിരുത്തിയത്. അഞ്ച് ഏക്കർ ഭൂമി വീതം സൗജന്യമായി നൽകി ആളുകളെ കുടിയിരുത്തിയ പ്രദേശം ആണ് പട്ടംകോളനി. കോളനൈസേഷൻ പ്രഖ്യാപിച്ചതിന് ശേഷം 1955 ജനുവരി 20നാണ് പട്ടംകോളനി ഔദ്യോഗികമായി നിലവിൽ വന്നത്. കേരളത്തിന്റെ ഭാഗമായി പ്രദേശം നിലനിർത്തുന്നതിനൊപ്പം നാടിന്റെ ഭക്ഷ്യക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യവും കോളനി പ്രഖ്യാപനത്തിന് പിന്നിലുണ്ടായിരുന്നു. അഞ്ചേക്കർ വീതമുള്ള 1397 ബ്ലോക്കുകൾ ആണ് ഇത്തരത്തിൽ വിതരണം ചെയ്തത്. അതിനാൽ രാമക്കൽമേട് ഉൾപ്പെടെയുള്ള…
Read Moreസ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ സമയവും സാഹചര്യവും തടസമല്ല; സൗന്ദര്യമത്സര റാംപുകളില്‍ താരമായി സോഫിയ ജയിംസ്
നെടുങ്കണ്ടം: സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ സമയവും സാഹചര്യവും തടസമല്ലെന്ന് തെളിയിക്കുകയാണ് നെടുങ്കണ്ടം കല്ലാര്‍ സ്വദേശിനി സോഫിയ ജയിംസ്. സൗന്ദര്യമത്സര റാംപുകളില്‍ മിന്നും താരമായി മാറി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ സോഫിയ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന മിസിസ് ഇന്ത്യ ഗ്ലോബ് സീസണ് എട്ടില്‍ കിരീടം ചൂടി. 40 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് മൂന്ന് കുട്ടികളുടെ അമ്മയായ ഇവര്‍ സുവര്‍ണനേട്ടം കൈവരിച്ചത്. കഴിഞ്ഞ മേയിൽ ജയ്പുരില്‍ നടന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ മികച്ച വ്യക്തിത്വത്തിനുള്ള ഗോള്‍ഡന്‍ ഹാര്‍ട്ട് പുരസ്കാരം, മിസിസ് കേരള വേദിയില്‍ ബ്യൂട്ടിഫുള്‍ സ്കിന്‍ ടൈറ്റില്‍, നവംബറില്‍ ഡല്‍ഹിയില്‍ നടന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ ഫൈനലിസ്റ്റ് എന്നീ സ്വപ്ന തുല്യമായ നേട്ടങ്ങളാണ് ഇവര്‍ കൈവരിച്ചത്. വനിതാദിനത്തോടനുബന്ധിച്ച് ഫോര്‍ എവര്‍ സ്റ്റാര്‍ ഇന്ത്യ നടത്തിയ സൂപ്പര്‍ വുമണ്‍ സൂപ്പര്‍ ഹിറോ മത്സരത്തിലെ മള്‍ട്ടി ടാലന്റ് പുരസ്കാരം, ദിവ പ്ലാനറ്റിന്റെ ഇന്‍സ്പിരേഷണല്‍ വുമണ്‍…
Read Moreതെറ്റ് പറ്റിപ്പോയ് അണ്ണാ… വി.ഡി. സതീശനെതിരായ ആരോപണം പി.ശശി പറഞ്ഞിട്ട്; സതീശനോട് മാപ്പ് ചോദിക്കുന്നു; പാര്‍ട്ടി ഏല്പിച്ച ദൗത്യമാണ് താന്‍ നിര്‍വഹിച്ചതെന്നും പി.വി. അൻവർ
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായി താന്‍ ഉന്നയിച്ച ആരോപണം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പറഞ്ഞിട്ടെന്ന് പി.വി.അന്‍വര്‍. ഈ വിഷയത്തില്‍ സതീശനുണ്ടായ മാനഹാനിയില്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നെന്നും അന്‍വര്‍ പ്രതികരിച്ചു. 150 കോടിയുടെ അഴിമതി സതീശന് നടത്തിയെന്ന് സഭയില്‍ ഉന്നയിക്കണമെന്ന് പറഞ്ഞു. ശശി നേരിട്ടാണ് ഇക്കാര്യം സഭയില്‍ ഉന്നയിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടത്. പാര്‍ട്ടി പറഞ്ഞിട്ടാണെന്നാണ് തന്നെ അറിയിച്ചത്. പാര്‍ട്ടി ഏല്പിച്ച ദൗത്യമാണ് താന്‍ നിര്‍വഹിച്ചതെന്നും അന്‍വര്‍ പറഞ്ഞു. നിരന്തരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് പി.ശശിയുടെ നിര്‍ദേശപ്രകാരം അഴിമതി ആരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ വെളിപ്പെടുത്തി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ ആരോപണം തെറ്റെന്ന് തെളിഞ്ഞു. പ്രതിപക്ഷ നേതാവ് തന്റെ മാപ്പ് സ്വീകരിക്കണമെന്നും അൻവർ അഭ്യർഥിച്ചു.
Read Moreസമൃദ്ധിയുടെ വിളവെടുപ്പ്… തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറു ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി; ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് സർക്കാർ
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറു ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. ശനിയാഴ്ച ആവധി പ്രഖ്യാപിച്ചിരിക്കുന്ന ഈ ആറു ജില്ലകളിലും ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ അവധി ഉൾപ്പെടുത്തിയിരുന്നു. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും ചൊവ്വാഴ്ചയാണ്.
Read Moreവി.ഡി. സതീശനും എം.വി. ഗോവിന്ദനും ആത്മഹത്യചെയ്ത ഡിസിസി ട്രഷററുടെ വീട്ടിലേക്ക്; പ്രതികളെ കുറിച്ചുള്ള കത്തിലെ പരാമർശം സാന്പത്തിക ഇടപാടുകള്‍ക്ക് തെളിവാണെന്ന് പോലീസ്
വയനാട്: ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ വീട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് സന്ദർശിക്കും. വിജയൻ എഴുതിയ കത്ത് കുടുംബം വായിച്ചു കേൾപ്പിച്ചപ്പോൾ കത്തിൽ വ്യക്തതയില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞത് വിവാദമായിരുന്നു. വിജയന്റെ ആത്മഹത്യയ്ക്കു ശേഷം ഇതാദ്യമായാണ് സതീശൻ എൻ.എം. വിജയന്റെ വീട്ടിലെത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇന്ന് എൻ.എം. വിജയന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കും. അതേസമയം കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. ആത്മഹത്യ കുറിപ്പിലും ഒപ്പം പുറത്ത് വന്ന കത്തിലും പ്രതികളെ കുറിച്ചുള്ള പരാമർശം സാന്പത്തിക ഇടപാടുകള്‍ക്ക് തെളിവാണെന്നതാണ് പോലീസിന്റെ നിഗമനം. ഇത് വരെ 30 പേരുടെ മൊഴിയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് എടുത്തത്.
Read Moreപി.വി. അൻവർ രാജിവച്ചു; സ്പീക്കർക്ക് രാജിക്കത്ത് കൈമാറി; എം.എൽ.എയുടെ വാർത്താസമ്മേളനം കേൾക്കാൻ കാതോർത്ത് രാഷ്ട്രീയ കേരളം…
തിരുവനന്തപുരം: എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലെത്തി നിലമ്പുർ എംഎൽഎ പി.വി. അൻവർ രാജിവച്ചു. ഇന്നു രാവിലെ 9.30ന് നിയമസഭാ ചേംബറിലെത്തി സ്പീക്കർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. അദ്ദേഹം തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് ഉടൻ വാർത്താസമ്മേളനം നടത്തും.അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. ഇതോടെ കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്താണു മുൻകരുതൽ നീക്കം.
Read More