ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മതിര ആദ്യമായി കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന PDC അത്ര ചെറിയ ഡിഗ്രി അല്ല എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ജനപ്രിയ നായകൻ ദിലീപ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ റാഫി മതിര നിർമിക്കുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂര്‍, ബാലാജി ശര്‍മ, സോനാ നായര്‍, വീണ നായര്‍, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രന്, റിയാസ് നര്‍മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന് വെള്ളത്താടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1996-98 കാലഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ഒരു റസിഡന്‍ഷ്യല്‍ പാരലല്‍ കോളജില്‍ പ്രീഡിഗ്രിക്കു പഠിച്ചിരുന്ന ഇരുനൂറില്‍ പരം സഹപാഠികള്‍ 24 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വാട്സാപ് കൂട്ടായ്മ ഉണ്ടാക്കുകയും വര്‍ഷാവര്‍ഷം GT…
Read MoreDay: January 14, 2025
ഒരാള്‍ മോശമായി പറയുന്നു, അശ്ലീലമായ രീതിയില്‍ പറയുന്നുവെന്ന് തോന്നിയാല്‍ സ്പോട്ടിൽ പ്രതികരിക്കണം: സുചിത്ര നായർ
നമ്മള് ഉദ്ഘാടനത്തിനോ ഷൂട്ടിംഗിനോ പോകുകയാണ്. എന്നോട് ഒരാള്‍ മോശമായി പറയുന്നു, അശ്ലീലമായ രീതിയില്‍ പറയുന്നുവെന്ന് തോന്നിയാല്‍ പറഞ്ഞത് തെറ്റായിപ്പോയി എന്ന് പറയാനുള്ള ധൈര്യം നമ്മള് അപ്പോള്‍ അവിടെ വച്ച് തന്നെ കാണിക്കണം. അവിടെ പ്രതികരിക്കണം. ഒരു വര്‍ഷം കഴിഞ്ഞ് അയാള്‍ എന്നോട് അത് പറഞ്ഞത് ശരിയല്ലല്ലോ എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ നില്‍ക്കുന്നത് വളരെ മോശമാണ് എന്ന് സുചിത്ര നായർ.
Read Moreഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബിക്ക് ജാമ്യം; ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ലെന്ന് കോടതി
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറത്തിറക്കിയത്. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോഴൊക്കെ ഹാജരാകാനും കോടതി നിർദേശം നൽകി. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നത് ശരിയല്ല. ഇത്തരം പരാമർശങ്ങൾ പൊതുസമൂഹത്തിൽനിന്നും ഒഴിവാക്കണമെന്നുമെന്നും കോടതി നിർദേശിച്ചു. പോലീസ് ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ദ്വയാർഥ പ്രയോഗമാണ് പ്രതി നടത്തിയതെന്ന് വ്യക്തമാണ്. പ്രതിക്കെതിരെ ചുമത്തിയ കുറ്റം നിലനിൽക്കുന്നതല്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍…
Read Moreപൂത്തിരുവാതിര തിങ്കൾ തുളിക്കുന്ന പുണ്യനിലാവുള്ള രാത്രീ.. തിരുവാതിര അഘോഷമാക്കി മീര നന്ദൻ
അവതാരകയായി വന്ന് അഭിനേത്രിയായി മാറി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മീര നന്ദൻ. ഇപ്പോള്‍ ആര് ജെ യായി ദുബായിലാണ് ജീവിതം. കഴിഞ്ഞ ജൂണിലാണ് നടിയുടെ വിവാഹം നടന്നത്. ജിവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്ന മീര പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. പൂത്തിരുവാതിരയുടെ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിരയായതിനാല് ഇത് സ്പെഷലാണ്. സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങള്‍ ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സെറ്റ് സാരിയായിരുന്നു മീരയുടെ വേഷം. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഇനി യഥേഷ്ടം എഴുതാം..! സർക്കാർ ജീവനക്കാരുടെ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്ന നടപടിക്രമങ്ങളില്‍ ഇളവ്; സൃഷ്ടികള്‍ക്കു പ്രതിഫലം കൈപ്പറ്റുന്നില്ലെന്ന് വകുപ്പു മേധാവികള്‍ ഉറപ്പുവരുത്തണം
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി യഥേഷ്ടം എഴുതാം. ജീവനക്കാരുടെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഇളവുവരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പ്രസിദ്ധീകരണത്തിന് അനുമതിനല്‍കാനുള്ള ചുമതല ഇനി മുതല്‍ അതാത് വകുപ്പ് മേധാവികള്‍ക്ക് ആയിരിക്കും. 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 62, 63 ലെ വ്യവസ്ഥകള്‍ പ്രകാരം സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നല്‍കാനുള്ള അധികാരം ചട്ടം 96 ല്‍ പരമാര്‍ശിച്ചിരിക്കുന്ന വ്യവസ്ഥ അനുസരിച്ചാണ് ഇളവ് വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളാണ് വകുപ്പില്‍ ലഭിക്കുന്നത്. ഇപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് പ്രസിദ്ധീകരണാനുമതി നല്‍കേണ്ടത്. പ്രസിദ്ധീകരണാനുമതി ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന അപേക്ഷകളുടെ ബാഹുല്യം സര്‍ക്കാര്‍ തലത്തിലുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയം അപഹരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് വകുപ്പ് മേധാവികള്‍ക്ക് ചുമതല നല്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം, സൃഷ്ടികള്‍ക്ക് പ്രതിഫലം കൈപ്പറ്റുന്നില്ലെന്ന് വകുപ്പു…
Read Moreപരിപാടി രാവിലെ, എത്തിയത് ഉച്ചകഴിഞ്ഞ്: നയൻതാരയ്ക്കു വിമർശനം
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. സോഷ്യല്‍ മീഡിയയിലും മറ്റും നിരവധി ഫോളോവേഴ്സ് ഉള്ള നയന്‍താര ഫെമി 9 എന്ന ബിസിനസ് സംരംഭത്തിന്റെ സ്ഥാപക ഉടമയും കൂടിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായ നയന്‍താര മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. സംവിധായകന് വിഘ്നേഷ് ശിവനെയാണ് നയന്‍താര വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ നയന്‍താരയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനം ഉയരുകയാണ്. തന്റെ ബിസിനസ് സംരംഭമായ ഫെമി 9 ന്റെ ഒരു പരിപാടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. രാവിലെ ഒമ്പത് മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നയന്‍താരയും വിഘ്നേഷ് ശിവനും ആറു മണിക്കൂറോളം വൈകി ഉച്ച കഴിഞ്ഞി മൂന്നു മണിക്കാണ് പരിപാടിക്ക് എത്തിയത്. ഇതോടെ ഉച്ചയ്ക്ക് ഒരു മണിക്കു തീരേണ്ട പരിപാടി തീര്‍ന്നത് വൈകിട്ട് ആറ് മണിയോടെയായിരുന്നു. പരിപാടിക്ക് എത്തിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ അടക്കമുള്ളവരെ നയന്‍താരയും വിഘ്നേഷും വൈകിയെത്തിയത് ബാധിച്ചു.…
Read Moreമകരസംക്രാന്തി, പൊങ്കൽ അടക്കമുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്ത് നാളെ നടത്താനിരുന്ന യുജിസി-നെറ്റ് പരീക്ഷ മാറ്റിവച്ചു
ന്യൂഡൽഹി: നാളെ നടത്താനിരുന്ന യുജിസി-നെറ്റ് പരീക്ഷ മാറ്റിവച്ചു. മകരസംക്രാന്തി, പൊങ്കൽ അടക്കമുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്താണു പരീക്ഷ മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷയിൽ മാറ്റമില്ല. ജനുവരി മൂന്നു മുതൽ 16വരെയാണ് യുജിസി-നെറ്റ് പരീക്ഷ നടക്കുന്നത്. ഇതിൽ 15നു രാവിലെ സംസ്കൃതം, ജേർണലിസം, ജാപ്പനീസ്, പെർഫോമിംഗ് ആർട്ട്, ഇലക്ട്രോണിക് സയൻസ്, നിയമം തുടങ്ങിയ വിഷയങ്ങളിലും വൈകുന്നേരം മലയാളം, ഉറുദു, ക്രിമിനോളജി, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലെ പരീക്ഷകളാണു നടക്കേണ്ടിയിരുന്നത്.
Read Moreരാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്
കൊച്ചി: നടി ഹണി റോസിനെ അപമാനിച്ചെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പോലീസിന്റെ നിലപാട് തേടിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിനെതിരേ ഇതുവരെ കേസ് എടുത്തിട്ടില്ലെന്ന റിപ്പോര്‍ട്ട് പോലീസ് കോടതിക്ക് നല്‍കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരേ പരാതി നല്‍കിയിരുന്നു. ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആര്‍ക്കെതിരേയും സൈബര്‍ അധിക്ഷേപം പാടില്ല എന്നാണ് തന്റെ നിലപാട് എന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കേസ് ഈ മാസം 27 ലേക്ക് മാറ്റി.
Read Moreറഷ്യൻ കൂലിപ്പട്ടാളത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിൽ; സുഹൃത്തിനും പരിക്ക്
തൃശൂർ: മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ കുട്ട നെല്ലൂർ കരുണ ലെയിൻ തോലത്ത് ബിനിൽ (32) കൊല്ലപ്പെട്ടത് യുക്രെയ്ന്റെ ഡ്രോണ്‍ ആക്രമണത്തിലെന്നു സുഹൃത്ത് ജയിൻ കുര്യൻ. ബിനിലിനെ കഴിഞ്ഞ അഞ്ചിനാണു കൂലിപ്പട്ടാളത്തിനൊപ്പം ചേർത്തത്. മറ്റൊരു സംഘത്തിനൊപ്പം പോകുന്നതിനിടെ ബിനിലിന്റെ മൃതദേഹം കണ്ടെന്നു ജയിൻ ബിനിലിന്റെ കുടുംബത്തെ അറിയിച്ചു.തൊട്ടുപിന്നാലെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിൽ ജയിനും (27) പരിക്കേറ്റു. ജയിനിപ്പോൾ മോസ്കോയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലിനും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. അവിടത്തെ മലയാളി ഏജന്റ് കബളിപ്പിച്ച് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം ചേർക്കുക യായിരുന്നു. മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിലിന്റെ മരണവാർത്ത എത്തിയത്. ബിനിലിന്റെ മൃതദേഹവും മോസ്കോയിൽ ചികിത്സയിലുള്ള ജയിനെയും…
Read Moreഒന്നര പതിറ്റാണ്ടോളം വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു: സൈക്കോളജിസ്റ്റ് അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിൽ ഒന്നര പതിറ്റാണ്ടോളം വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സൈക്കോളജിസ്റ്റ് അറസ്റ്റിൽ. ഏകദേശം അന്‍പതോളം വിദ്യാർഥിനികൾ ഇയാളുടെ ക്രൂരതകൾക്ക് ഇരയായെന്നാണു പ്രാഥമിക വിവരം. കിഴക്കൻ നാഗ്പുരിൽ ക്ലിനിക്കും റെസിഡൻഷ്യൽ പ്രോഗ്രാമും നടത്തിയിരുന്ന പ്രതിക്കെതിരേ പോക്സോ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കുറ്റം ചുമത്തിയതായി ഹഡ്കേശ്വർ പോലീസ് പറഞ്ഞു. ഇയാളുടെ പീഡനത്തിനിരയായ ഒരു പെൺകുട്ടി പോലീസിനെ സമീപിച്ചതോടെയാണു സംഭവം പുറത്തായത്. പീഡനത്തിനിരയായ പെൺകുട്ടികളിൽ പലരും നിലവിൽ വിവാഹിതരാണെന്നും ഇവർ പരാതി നൽകാൻ തയാറാകുന്നില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Read More