ബംഗളൂരു: ശ്രീരംഗപട്ടണത്തെ ചരിത്രസ്മാരകങ്ങളിലും സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും ഭൂമികളിലും അവകാശവാദമുന്നയിച്ച് കർണാടക വഖഫ് ബോർഡ്. ചരിത്രനഗരമായ ശ്രീരംഗപട്ടണം താലൂക്കിലെ സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ ഭൂമികൾ, ടിപ്പുവിന്റെ ആയുധപ്പുര, ശ്രീ ചാമരാജേന്ദ്ര മെമോറിയൽ മ്യൂസിയം, മഹാദേവപുര വില്ലേജിലെ ചിക്കമ്മ ക്ഷേത്രം, ചന്ദഗലു ഗ്രാമത്തിലെ സർക്കാർ സ്കൂൾ എന്നിവയിലാണ് വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചത്. ഇതിനുപുറമെ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ), സംസ്ഥാന പുരാവസ്തു മ്യൂസിയം ഹെറിറ്റേജ് വകുപ്പ് എന്നിവയുടെ അധികാരപരിധിയിലുള്ള വിവിധ കെട്ടിടങ്ങളിലും വഖഫ് ബോർഡ് അവകാശമുന്നയിച്ചു. കിരംഗുർ, കെ. ഷെട്ടാഹള്ളി വില്ലേജുകളിലെ കർഷകഭൂമിയായ 70-ഓളം പ്ലോട്ടുകൾ ബോർഡിന് അവകാശപ്പെട്ടതാണെന്നാണ് ഇപ്പോഴുള്ള വാദം. ഭൂമിയുടെ പരമ്പരാഗത അവകാശം തെളിയിക്കുന്ന ഔദ്യോഗിക രേഖയായ ആർടിസി (റെക്കോർഡ് ഓഫ് റൈറ്റ്സ്, ടെനൻസി ആൻഡ് ക്രോപ്സ്) യിൽ ഈ കെട്ടിടങ്ങളും ഭൂമിയും തങ്ങളുടെ കീഴിലുള്ളതാണെന്നാണ് വഖഫ് ബോർഡ് പറയുന്നത്. എന്നാൽ, കാലങ്ങളായി തങ്ങൾ…
Read MoreDay: January 14, 2025
ദളിത് കുടുംബത്തെ പ്രലോഭിപ്പിച്ച് തെറ്റിദ്ധരിപ്പിച്ചു മതപരിവർത്തനം നടത്തി: യുപിയിൽ നാലുപേർ അറസ്റ്റിൽ
ലക്നോ: ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലുള്ളവരെ മതം മാറ്റാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ. മൗദാഹ മേഖലയിലാണു സംഭവം. നൂറുദ്ദീൻ, ഖാലിദ്, ഇർഫാൻ, മുഹമ്മദ് ഹനീഫ് എന്നിവരാണു പിടിയിലായത്. മതപരിവർത്തന നിരോധന നിയമപ്രകാരം ഇവർക്കെതിരേ കേസെടുത്തു. പ്രതികൾ ഒരു ദളിത് കുടുംബത്തെ പ്രലോഭിപ്പിച്ച് തെറ്റിദ്ധരിപ്പിച്ചു മതപരിവർത്തനം നടത്തിയെന്ന് ബജ്റംഗ്ദളിന്റെ മുൻ ജില്ലാ കൺവീനർ ആശിഷ് സിംഗ് ആരോപിച്ചു.
Read Moreഅതിരപ്പിള്ളിയിൽ കാറിനുനേരേ കാട്ടാന ആക്രമണം; റോഡിൽ നിലയുറപ്പിച്ച ഒറ്റയാനെ വനപാലകരെയത്തികാട്ടിലേക്കു കയറ്റി
അതിപിള്ളി: കണ്ണംകുഴിയിൽ സിനിമ പ്രവർത്തകർ സഞ്ചരിച്ച കാറിനുനേരേ കാട്ടാന ആക്രമണം. ഇന്നുരാവിലെ 6.3നാണ് സംഭവം. കണ്ണംകുഴി സ്വദേശിയായ അനിൽകുമാറും സംഘവും പിള്ളപ്പാറയിൽനിന്നു സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അതിരപ്പിള്ളിക്ക് പോകുന്ന വഴിയാണ് വാഹനത്തിനുനേരേ കാട്ടാന ആക്രമണമുണ്ടായത്. റോഡിനു നടുവിൽ നിലയിറപ്പിച്ചിരുന്ന കാട്ടാന കാറിനുനേരേ പാഞ്ഞടുക്കുകയും കൊമ്പ് കൊണ്ട് കാറിൽ കുത്തുകയായിരുന്നു. യാത്രക്കാർ ഭയന്ന് ഒച്ചവച്ചതിനെത്തുടർന്ന് ആന ആക്രമണത്തിൽനിന്നു പിൻതിരിഞ്ഞുപോയതിനാൽ വൻ അപകടം ഒഴിവായി. ആക്രമണത്തിനു ശേഷം റോഡിൽ നിലയുറപ്പിച്ച ഒറ്റയാനെ വനപാലകരെയത്തിയാണ് കാട്ടിലേക്കു കയറ്റിവിട്ടത്.
Read Moreസംസ്കരിച്ച പെപ്പറോണി ബീഫ് യുഎഇയിൽ നിരോധിച്ചു
ദുബായ്: പ്രത്യേകരീതിയിൽ സംസ്കരിച്ചെടുക്കുന്ന പെപ്പറോണി ബീഫിന്റെ വിൽപന യുഎഇയിൽ നിരോധിച്ചു. അപകടകാരിയായ ലിസ്റ്റീരിയ മോണോ സൈറ്റോജീൻ ബാക്ടീരിയയുടെ സാന്നിധ്യം മാംസത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽനിന്ന് ഇവ നീക്കം ചെയ്യാനും ഇതിന്റെ ഉത്പാദനം നിർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗർഭിണികൾ, 65 വയസിനു മുകളിലുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ഈ ബാക്ടീരിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. 2025 മാർച്ചിൽ കാലാവധി അവസാനിക്കുന്ന 250 ഗ്രാം പാക്കേജ് ഉത്പന്നങ്ങളിലാണ് ബാക്ടീരിയ കണ്ടെത്തിയത്. യുഎഇയിൽ ഇത്തരം ബീഫ് ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്കെതിരേ നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Read Moreടിപിയുടെ ജീവിതം സിനിമയാക്കിയ മൊയ്തു താഴത്ത് മുസ്ലിം ലീഗിൽ; ഇപ്പോഴും താൻ ഭീഷണിയുടെ നടുവിൽ
കണ്ണൂർ: കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ജീവിതം അഭ്രപാളികളിൽ അവതരിപ്പിച്ച സംവിധായകൻ മൊയ്തു താഴത്ത് ഇനി ഹരിത രാഷ്ട്രീയത്തിൽ സജീവമാകും. കഴിഞ്ഞ ദിവസം വടകര മുട്ടുങ്ങലിൽ നടന്ന മുസ്ലിം ലീഗ് പൊതുസമ്മേളനത്തിൽ ലീഗ് നേതാവ് ഷാഫി ചാലിയം അംഗത്വം നൽകി മൊയ്തു താഴത്തിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. നേരത്തെ സിപിഎമ്മിലായിരുന്ന മൊയ്തു താഴത്ത് ടി.പി. ചന്ദ്രശേഖരൻ വധത്തെത്തുടർന്ന് സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന് തെരഞ്ഞെടുപ്പ് വേളയിലടക്കം സജീവമായി പ്രവർത്തിച്ചിരുന്നു. മാധ്യമപ്രവർത്തകനായിരുന്ന മൊയ്തു താഴത്ത് കൈരളി ചാനലിലും ഇന്ത്യ വിഷനിലും ദർശന ടിവിയിലും വിവിധ ജനപ്രിയ പരിപാടിക ളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരനെക്കുറിച്ച് സിനിമയെടുത്ത വിരോധത്തിൽ ഇപ്പോഴും താൻ ഭീഷണിയുടെ നടുവിലാണ് കഴിയുന്നതെന്ന് മൊയ്തു താഴത്ത് പറഞ്ഞു. നേരത്തെ കണ്ണൂരിൽ കുടുംബമായി താമസിച്ചു വരുന്നതിനിടെ ഭീഷണി കാരണം താമസസ്ഥലത്തുനിന്ന് ഇറക്കിവിട്ടതുൾപ്പെടെയുള്ള തിക്തമായ അനുഭവം ഉണ്ടായിട്ടുണ്ട്. സിപിഎമ്മിന്റെ…
Read Moreകാത്തിരിപ്പോടെ കോഴിക്കോട്ടെ വീട്ടിൽ ഒരുമ്മ… പതിനെട്ടുവര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനം നാളെ അറിയാം
കോഴിക്കോട്: പതിനെട്ടുവര്‍ഷമായി സൗദി അറേബ്യയില റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച കേസ് നാളെ റിയാദ് കോടതി വീണ്ടും പരിഗണിക്കും. പലതവണ മാറ്റിവച്ച കേസ് നാളെ വീണ്ടും പരിഗണിക്കുന്പോൾ ഏറെ പ്രതീക്ഷയിലാണ് ലോകത്തെ മലയാളി സമൂഹം. റിയാദിലെ സമയം രാവിലെ എട്ടിനാണ് കോടതി കേസ് പരിഗണിക്കുന്നത്. സൗദി പൗരന്റെ വീട്ടിൽ രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന്‍രക്ഷാ ഉപകരണം അബ്ദുൾ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് സൗദി കോടതി അബ്ദുൾ റഹീമിനു വധശിക്ഷ വിധിച്ചത്. ദിയ ധനം സ്വീകരിച്ചശേഷം സൗദി കുടുംബം മാപ്പ് നല്കാന് തയാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കി. 34 കോടിയാണ് ദയാധനമായി നല്‍കിയത്. തടവ് അടക്കമുള്ള ശിക്ഷയില്‍ ഇളവു ലഭിച്ചാല്‍…
Read Moreകര്‍ണാടക പോലീസ് ചമഞ്ഞ് വയര്‍ലെസ് സെറ്റുകളുമായി സന്നിധാനത്തെത്തിയ യുവാവ് പിടിയില്‍
പത്തനംതിട്ട: നിയമപ്രകാരമുള്ള ടെലികമ്യൂണിക്കേഷന്‍ ലൈസന്‍സോ അനുമതിയോ ഇല്ലാതെ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് വയര്‍ലെസ് സെറ്റുകളുമായി യുവാവിനെ അതീവ സുരക്ഷാമേഖലയായ സന്നിധാനത്ത് നിന്നു പിടികൂടി. മൈസൂര്‍ സിദ്ധാര്‍ഥ് നഗര്‍ ജോക്കി ക്വാര്‍ട്ടേഴ്സ് 222 മൂന്നാം ബ്ലോക്കില്‍ ഹിമാദ്രിയില്‍ എ പി രാഘവേന്ദ്രനെ(44)യാണ് സന്നിധാനം വലിയയനടപ്പന്തലില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്തത്. സന്നിധാനം എസ്എച്ച്ഒ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കര്‍ണാടക സ്റ്റേറ്റ് പോലീസിന്റെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇയാളിൽ നിന്നു കണ്ടെടുത്തു. കര്‍ണാടക പോലീസ് മാലവല്ലി ടൗണ്‍ പോലീസ് സ്റ്റേഷന് കോണ്‍സ്റ്റബിള്‍ 417 എന്ന പേരിലുള്ള കാര്‍ഡ് ഉണ്ടാക്കി കൈവശം സൂക്ഷിക്കുകയായിരുന്നു. പോലീസ് വയര്‍ലെസ് സെറ്റില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താനാണ് രണ്ട് വയര്‍ലെസ് സെറ്റുകള്‍ കരുതിയതെന്നു ചോദ്യം ചെയ്യലില്‍ ബോധ്യമായി.
Read More15 വയസുകാരിയുടെ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു: ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
ചെന്നൈ: ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം.എസ്. ഷായെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലാണു നടപടി. 15 വയസുള്ള മകളുടെ മൊബൈൽ ഫോണിൽ എം.എസ്. ഷാ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞ് മകളെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചതായും പരാതിയിൽ ഉണ്ടായിരുന്നു. തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. പരാതിയിൽ വിശദ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ മധുര സൗത്ത് ഓൾ വിമൻ പോലീസ് നടത്തിയ അന്വേഷണത്തെത്തുടർന്നാണ് അറസ്റ്റ്.
Read Moreപത്തനംതിട്ട പീഡനക്കേസ്: കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും; കുറ്റാരോപിതരെ മുഴുവന്‍ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ്
പത്തനംതിട്ട: പതിനെട്ടുകാരിയെ തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തില്‍ അറസ്റ്റ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തിനു നിര്‍ദേശം നല്കി. രണ്ടുദിവസത്തിനുള്ളില്‍ കുറ്റാരോപിതരെ മുഴുവന്‍ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തും. ഇന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം.നിലവില്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ഒരാള്‍ വിദേശത്താണ്. ഇയാള്‍ ഒഴികെ മറ്റ് എല്ലാവരെയും രണ്ടുദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യാനാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്നലെവരെ രജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലായാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കേസുകളുള്ളത്. കുറ്റാരോപിതരായ 42 പേര് അറസ്റ്റിലായി. പത്തനംതിട്ടയില്‍ ആകെ11 കേസുകളിലായി 26 പ്രതികളും ഇലവുംതിട്ടയില്‍ 16 കേസുകളിലായി 14 പേരും പിടിയിലായപ്പോള്‍, പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ രണ്ട് യുവാക്കള്‍ പിടിയിലായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പത്തനംതിട്ട നഗര പ്രദേശങ്ങളിലും…
Read Moreഅൻവറിന്റെ യുഡിഎഫ് പ്രവേശനം: സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കുടുങ്ങി
തിരുവനന്തപുരം: പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് മുന്നണിയിൽ ഭിന്നാഭിപ്രായം നിലനിൽക്കെ വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ അൻവർ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് അൻവറിനുതന്നെ ഇരുട്ടടിയായി മാറി. കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യത്തിൽ മുതിർന്ന നേതാക്കൾ തീരുമാനമെടുക്കേണ്ടതിനെ മറികടന്ന് യുഡിഎഫിൽ ഒരു റോളും ഇല്ലാത്ത അൻവർ ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ അനിഷ്ടമുണ്ടാക്കിയിരിക്കുന്നത്. ഇത് അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിനുതന്നെ തടസമുണ്ടാക്കിയേക്കുമെന്നു മുതിർന്ന യുഡിഎഫ് നേതാക്കൾ വിലയിരുത്തുന്നു. നിലന്പൂരിലെ നിയമസഭാംഗത്വം രാജിവച്ചശേഷം ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവർ താൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും യുഡിഎഫിന് നിരുപാധിക പിന്തുണ നൽകുമെന്നും പ്രഖ്യാപിച്ചത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കണമെന്നും അൻവർ നിർദേശിച്ചു. ഈ നിർദേശമാണ് കോണ്‍ഗ്രസ് നേതൃത്വത്തെയും യുഡിഎഫിലെ നേതാക്കളെയും ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ യുഡിഎഫിലേക്ക് ചേക്കേറാൻ പല വഴികളും നോക്കിയിട്ടും നടക്കാതെ വന്നതോടെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായുള്ള…
Read More