നെയ്യാറ്റിന്‍കര : പിതാവിന് മക്കള്‍ സമാധി ഒരുക്കിയ സംഭവവുമായി ബന്ധപ്പെട്ട് മണ്ഡപം പൊളിക്കാതിരിക്കാനുള്ള പ്രതിരോധവും പൊളിച്ച് നിജസ്ഥിതി അറിയണമെന്ന ആവശ്യവും പോലീസിനും ജില്ലാ ഭരണകൂടത്തിനും തലവേദനയാകുന്നു. ഇന്നലെ സംഘര്‍ഷവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ സമാധി മണ്ഡപം പൊളിക്കല്‍ താത്കാലികമായി നിർത്തിവച്ചെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സബ് കളക്ടര്‍ അറിയിച്ചു. ചില റിപ്പോര്‍ട്ടുകള്‍ കൂടി ലഭിക്കാനുണ്ടെന്നും അവ കൂടി പരിശോധിച്ച് സമാധി പൊളിക്കൽ, മൃതദേഹം പുറത്തെടുക്കൽ, പോസ്റ്റുമോര്‍ട്ടം മുതലായവയുടെ തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കല്ലറ എന്ന് പൊളിക്കണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (78) യെ കാണാനില്ലെന്ന് അയല്‍വാസി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. അതേ സമയം, ഗോപന്‍സ്വാമി ജീവല്സമാധിയടയുകയായിരുന്നുവെന്നും പിതാവ് നിര്‍ദേശിച്ച പൂജാവിധികളെല്ലാം യഥാവിധി ചെയ്ത് സമാധി മണ്ഡപം പൂര്‍ത്തിയാക്കിയെന്നുമാണ് മക്കളുടെ വാദം.…
Read MoreDay: January 14, 2025
അതിജീവന യാത്രയിൽ വയനാട് സംഘം ശബരിമലയിൽ; കുട്ടികളും മുതി൪ന്നവരുടമക്കം സംഘത്തിൽ 48 പേർ
ശബരിമല: ഒറ്റ രാത്രിയിലെ മലവെള്ളപ്പാച്ചിൽ വേ൪പിരിച്ച ജീവിതങ്ങൾ ജ്യോതി ദ൪ശനത്തിനായി അയ്യപ്പ സന്നിധിയിൽ. ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മകര ജ്യോതി ദ൪ശിക്കാനായി മല കയറിയെത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇവർ സന്നിധാനത്ത് എത്തിയത്. ഈ മൂന്ന് ഗ്രാമങ്ങളിൽനിന്ന് 150 ലധികം ഭക്ത൪ ഓരോ വ൪ഷവും അയ്യപ്പസന്നിധിയിലെത്താറുണ്ട്.മുണ്ടക്കൈ മാരിയമ്മ൯ ക്ഷേത്രത്തിൽനിന്ന് സുബ്രഹ്മണ്യൻ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇവ൪ എത്തിയിരുന്നത്. എന്നാൽ മാരിയമ്മൻ ക്ഷേത്രവും സുബ്രഹ്മണ്യൻ സ്വാമിയും അദ്ദേഹത്തിന്റെ 13 ബന്ധുക്കളും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ഒന്നിച്ചു കഴിഞ്ഞിരുന്ന ഈ മൂന്ന് ഗ്രാമങ്ങളിലെയും ഭക്ത൪ ഇപ്പോൾ പലയിടങ്ങളിലായി വാടക വീടുകളിലാണ് താമസം. മേപ്പാടിയിലെ മാരിയമ്മൻ ക്ഷേത്രത്തിൽനിന്ന് കെട്ടുനിറച്ച് ഗുരുസ്വാമി രാമൻകുട്ടിയുടെ നേതൃത്വത്തിൽ 50 പേരാണ് ഇക്കുറി മല ചവിട്ടിയത്.കഴിഞ്ഞ വ൪ഷം വന്നുപോയ നിരവധി പേ൪ ഇത്തവണ തങ്ങൾക്കൊപ്പമില്ലെന്ന് ഡ്രൈവറായ എം. സോബിൻ പറഞ്ഞു. മുണ്ടക്കൈയിൽനിന്ന് സോബിൻ…
Read Moreആസന്നമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ ഒരു മണൽ തരി പോലും പ്രധാനമാണ്: കോൺഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരാൻ നേതൃത്വം മുൻകൈ എടുക്കണം; ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: പല ഘട്ടങ്ങളിലായി വിവിധ കാരണങ്ങളാൽ കോൺഗ്രസ് വിട്ടു പോയവരെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരാൻ നേതൃത്വം മുൻകൈ എടുക്കണമെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. സംസ്ഥാന തലം മുതൽ വാർഡ് തലം വരെ പ്രവർത്തിച്ചിരുന്ന കോൺഗ്രസ് പാരമ്പര്യവും സംസ്കാരവുമുള്ള നിരവധി നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിൽ വീണ്ടും സജീവമാക്കാൻ കെപിസിസിയും ഡിസിസി കളും ഒരു സമഗ്രപരിപാടി തയ്യാറാക്കണം. ആസന്നമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ ഒരു മണൽ തരി പോലും പ്രധാനമാണ്. അവഗണനയുടെ പേരിൽ പെട്ടെന്നുണ്ടായ വൈകാരിക മാനസിക വിക്ഷോഭത്തിലാണ് പലരും കോൺഗ്രസ് വിട്ടത്. 2005 ൽ ഡിഐസിയിൽ ചേർന്ന പലരും രാഷ്ട്രീയം ഉപേക്ഷിക്കുകയാണുണ്ടായത്. സിപിഎം, ബിജെപി എന്നിവയിൽ ചേർന്ന കോൺഗ്രസുകാർക്ക് അവരുടെ പ്രവർത്തന ശൈലിയുമായി പൊരുത്തപ്പെടാനാവില്ല. കോൺഗ്രസ് സംസ്ക്കാരമുള്ള തൃണമൂൽ കോൺഗ്രസ്, എൻസിപി എന്നിവയിൽ അസ്വസ്ഥരായ കോൺഗ്രസുകാർ ചേക്കേറാനുള്ള സാധ്യതയും ഒഴിവാക്കണമെന്ന് ചെറിയാൻ ഫിലിപ്പ്…
Read Moreസ്വാമി ശരണം… ഇന്ന് മകരവിളക്ക്, തിങ്ങിനിറഞ്ഞ് ശബരിമല; സുരക്ഷാ ക്രമീകരണങ്ങൾ ശക്തം; അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രം മകരജ്യോതി ദര്‍ശിക്കണമെന്ന് പോലീസ്
ശബരിമല: ശബരിമലയില്‍ ഇന്ന് മകരവിളക്ക്. വൈകുന്നേരം തിരുവാഭരണം ചാര്‍ത്തി നടക്കുന്ന മഹാദീപാധനയ്ക്കൊപ്പം പൊന്നമ്പലമേട്ടില്‍ തെളിയുന്ന ജ്യോതിയുടെ പുണ്യം നുകരാനായി ഭക്തസഹസ്രങ്ങള്‍ ഇപ്പോള്‍ത്തന്നെ ശബരിമലയില്‍ തമ്പടിച്ചിരിക്കുകയാണ്. ജ്യോതിദര്‍ശനം സാധ്യമായ ഇടങ്ങളിലെല്ലാം ഭക്തര്‍ പര്‍ണശാലകള്‍ കെട്ടി കാത്തിരിക്കുകയാണ്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഭക്തരുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. അപകടങ്ങള്‍ ഒഴിവാക്കി യാത്ര സുഗമമാക്കുന്നതിലേക്കുള്ള ക്രമീകരണങ്ങൾ വിവിധ വകുപ്പുകളുടെ ചുമതലയില്‍ നടപ്പാക്കിയിരിക്കുകയാണ്.മകരജ്യോതി ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ പോലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്ന് സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ വി. അജിത് അറിയിച്ചു. വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് ഉള്ളവരെ മാത്രമേ ഇന്നും നാളെയും നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. ഇന്നു രാവിലെ 7.30 മുതല്‍ നിലയ്ക്കലില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രാവിലെ പത്തുവരെ മാത്രമേ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ. ഉച്ചയ്ക്ക് 12 വരെ മാത്രമേ പമ്പയില്‍നിന്ന് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. വൈകുന്നേരം…
Read Moreപാൻകാർഡ് വിവരങ്ങളുടെ അപ്ഡേഷൻ: തട്ടിപ്പിൽ വീഴരുതെന്നു മുന്നറിയിപ്പ്
കൊല്ലം: പാൻകാർഡ് വിവരങ്ങൾ അടിയന്തിരമായി അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക് മുന്നറിയിപ്പ്. പാൻകാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലങ്കിൽ 24 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ആകുമെന്ന തരത്തിലാണ് ഉപയോക്താക്കൾക്ക് വ്യാപകമായി സന്ദേശങ്ങൾ ലഭിക്കുന്നത്. ഇതു സംബന്ധിച്ച് ഉപയോക്താക്കളിൽ നിന്ന് ആവർത്തിച്ച് പരാതികൾ ലഭിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുള്ളത്. ഇത്തരത്തിൽ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകൾ തുറക്കുന്നത് വഴി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പ് സംഘങ്ങൾ കൃത്യമായി ചോർത്തിയെടുക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ത്യ പോസ്റ്റ് ഉപയോക്താക്കൾക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഒന്നും അയക്കാറില്ലന്നും അധികൃതർ വ്യക്തമാക്കുന്നു. അജ്ഞാത ലിങ്കുകളിൽ കയറുന്നത് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിലേക്ക് നയിക്കുമെന്നും അധികൃതർ സമൂഹമാധ്യമായ എക്സിൽ കുറിച്ചു. പാൻകാർഡ് വിവരങ്ങൾ അത്യാവശ്യമായി വരുന്ന ഘട്ടത്തിൽ മാത്രമേ നൽകാവൂ. മാത്രമല്ല വിശ്വാസ്യതയുള്ള ഏജൻസികൾക്കും പ്ലാറ്റ് ഫോമുകൾക്കും…
Read Moreയാത്രക്കാർക്കിനി തെല്ലൊരാശ്വാസം …. എയര്‍ അറേബ്യയിൽ ഹാന്‍ഡ് ബാഗേജിന്റെ ഭാരം 10 കിലോ ആകാം
ഷാര്‍ജ: വിമാന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ. ബാഗേജ് അലവന്‍സിലാണ് ഇളവ് പ്രഖ്യാപിച്ചത്. മിക്ക എയര്‍ലൈനുകളിലും കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗേജിന്റെ ഭാരം ഏഴ് കിലോയാണ്. എന്നാല്‍ ഇത് 10 കിലോയാക്കി ഉയര്‍ത്തിയിരിക്കുകയാണ് എയര്‍ അറേബ്യ. കൈവശം ആകെ കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാജേഗിന്റെ ഭാരമാണ് 10 കിലോ. കാരി-ഓണ്‍ ബാഗുകള്‍, വ്യക്തിഗത സാധനങ്ങള്‍, ഡ്യൂട്ടി ഫ്രീ പര്‍ച്ചേസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്ന് എയര്‍ലൈന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. ഈ ഭാരപരിധിയില്‍പ്പെടുന്ന രണ്ട് ബാഗുകള്‍ കൊണ്ടുപോകാം.
Read Moreക്ഷീരകർഷകരുടെ മനസിന് ചാണപ്പച്ചയുടെ കുളിർമ; ഉണക്കചാണകത്തിന്റെ വില കുതിച്ചു കയറുന്നു; കർഷകർ ജൈവ വളത്തിലേക്കിലേക്ക് തിരിഞ്ഞതാണ് വിലവർധവിന് കാരണം
കോട്ടയം: നാളുകള്‍ക്കുശേഷം ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഉണങ്ങിയ ചാണകത്തിനു പാട്ടയ്ക്ക് 35 രൂപയായിരുന്ന വില 50 രൂപയായി വര്‍ധിച്ചു. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ലോഡ് കണക്കിന് ചാണകമാണ് കയറിപ്പോകുന്നത്. റബര്‍ കൃഷി നഷ്ടമായതോടെ അവിടങ്ങളില്‍ വ്യാപകമായി റബര്‍ വെട്ടിമാറ്റി റംബൂട്ടാന്, കമുക്, ഡ്രഗണ്‍ ഫ്രൂട്ട് തുടങ്ങിയവ മലയാളികള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതോടെയാണ് അവിടെ ചാണകത്തിന് ലഭ്യതക്കുറവും വിലയും വര്‍ധിച്ചത്. കേരളത്തില്‍ ഫാക്ടംഫോസ്, പൊട്ടാഷ് തുടങ്ങിയ വളങ്ങള്‍ക്ക് ക്ഷാമം നേരിട്ടതും കോഴികാഷ്ഠം ഉപയോഗിക്കുന്നതുമൂലം വിളകള്‍ക്ക് രോഗം ഉണ്ടാകുന്നതുമാണ് കപ്പ, വാഴ കര്‍ഷകര്‍ ചാണകത്തിലേക്ക് തിരിച്ചുവന്നത്. ഇടമഴയുംകൂടി ലഭിച്ചതോടെ വളമായി ചാണകം ഉപയോച്ചുതുടങ്ങി. ഇപ്പോള്‍ ഉണ്ടായ വില വര്‍ധനവു ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസകരമാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ക്ഷീര സെല്‍ ജില്ല ചെയര്മാന് എബി ഐപ്പ് പറഞ്ഞു. ചാണകം പൊടിച്ച് ഉണക്കുന്ന മെഷീനുകള്‍ സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാണ്. ഇത് പ്രയോജനപെടുത്തിയാല്‍ അധികവരുമാനം…
Read Moreമഹാകുംഭമേളയിൽ ഇന്നു 3 കോടി ഭക്തർ: പുണ്യസ്നാനത്തിനെത്തും
മഹാകുംഭമേളയുടെ രണ്ടാം ദിനമായ ഇന്നു മകരസംക്രാന്തി ദിനത്തിലെ പവിത്ര സ്നാനം നടക്കും. 45 ദിവസം നീളുന്ന കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണിത്. മൂന്നു കോടി പേർ ഇന്നു സ്നാനത്തിനായി പ്രയാഗ് രാജിൽ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുംഭമേള തുടങ്ങിയ ഇന്നലെ മാത്രം ഒന്നരക്കോടി ജനങ്ങൾ ത്രിവേണീ സംഗമത്തിലെ സ്നാനത്തിൽ പങ്കെടുത്തെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 12 വർഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൂർണ കുംഭമേള ലോകത്തെ ഏറ്റവും വലിയ തീർഥാടക സംഗമമാണ്. പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്നാനത്തോടെ ഇന്നലെ പുലർച്ചെ തുടക്കമായി. ചടങ്ങുകളോടനുബന്ധിച്ച് കർശന സുരക്ഷയാണ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രയാഗ് രാജിലും സമീപ പ്രദേശങ്ങളിലും മുപ്പതിനായിരത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എൻഡിആർഎഫും കേന്ദ്രസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ആയിരക്കണക്കിന് എഐ കാമറകളും വെളളത്തിനടിയിൽ പരിശോധന നടത്താൻ ഡ്രോണുകളുമുൾപ്പടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.…
Read Moreപൊന്നന്പലമേട്ടിൽ ഇന്നു മകരജ്യോതി: ഭക്തർ തിങ്ങിനിറഞ്ഞ് ശബരിമല
ശബരിമല: മലമുകളില്‍ തെളിയുന്ന മകരജ്യോതിയുടെ പുണ്യദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ദിവസങ്ങളായി കാത്തിരിക്കുന്ന ഭക്തസഹസ്രങ്ങള്‍ക്കു മുമ്പില്‍ ആ പുണ്യനിമിഷം എത്തുന്നത് ഇന്നു വൈകുന്നേരം 6.30 നുശേഷം. ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി മഹാദീപാരാധന നടക്കുന്പോള് പൊന്നന്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ആകാശത്തെ സംക്രമനക്ഷത്രവും കണ്ട് ദീപാരാധനയുടെ പുണ്യവും പേറി അയ്യപ്പഭക്തര്‍ മലയിറങ്ങും. തിരക്ക് നിയന്ത്രണത്തിനും അയ്യപ്പഭക്തരുടെ മടക്കയാത്രയ്ക്കുമായി വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി 11 വരെയുള്ള കണക്കില്‍ 80,845 തീര്‍ഥാടകര്‍ ഒരു ദിവസം മലകയറിയിട്ടുണ്ട്. ഇതിനു മുമ്പുള്ള ദിവസങ്ങളില്‍ ദര്ശനത്തിനെത്തിയവരില് നല്ലൊരു പങ്കും മടങ്ങിയിട്ടില്ല. ഇന്നു നിയന്ത്രണ വിധേയമായാണ് മലകയറ്റം. മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പഭക്തര്‍ തമ്പടിക്കുന്ന വ്യൂ പോയിന്റുകളായ ളാഹ സത്രം, പഞ്ഞിപ്പാറ, ഇലവുങ്കല്‍, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് കിഴക്ക്, പമ്പ ഹില്‍ടോപ്പ് എന്നിവിടങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ഇന്നു രാവിലെ 8.55ന്…
Read Moreഐപിഎൽ മാർച്ച് 21ന്: ഫൈനൽ കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് തീയതി ബിസിസിഐ പ്രഖ്യാപിച്ചു. 18-ാം സീസണ് ഐപിഎൽ മാർച്ച് 21ന് ആരംഭിക്കും. മേയ് 25ന് കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽവച്ചായിരിക്കും ഫൈനൽ. ഹൈദരാബാദിലെ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽവച്ചാണ് ആദ്യരണ്ടു ക്വാളിഫയർ മത്സരങ്ങൾ നടക്കുക. രണ്ടാം പ്ലേ ഓഫിനും ഫൈനലിനും കോൽക്കത്ത വേദിയാകും. ബിസിസിഐയുടെ പുതിയ സെക്രട്ടറിയെയും ട്രഷററെയും തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക യോഗത്തിലാണ് ഐപിഎൽ 2025 സീസണ് സംബന്ധിച്ചുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. 18-ാം സീസണ് ഐപിഎൽ മാർച്ച് 14ന് തുടങ്ങുമെന്നായിരുന്നു മുന്‍പു പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഇന്നലെ ഐപിഎൽ ഉദ്ഘാടന, സമാപന തീയതികൾ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഐപിഎല്ലിനായി ഒരു വർഷത്തേക്കു പുതിയ കമ്മീഷണറെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഈ മാസം 18, 19 തീയതികളിൽ നടക്കാനിരിക്കുന്ന ബിസിസിഐ യോഗങ്ങളിലായിരിക്കും…
Read More