ഷിംല: ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോലിക്കെതിരേ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ഹിമാചൽപ്രദേശിലെ കസൗലിയിലെ ഹോട്ടലിൽവച്ചു കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന ഡൽഹി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണു മോഹൻലാൽ ബദോലിക്കും ഗായകനായ റോക്കി മിത്തൽ എന്ന ജയ് ഭഗവാനുമെതിരേ ഹിമാചൽ പോലീസ് കേസെടുത്തത്. ഇരുവർക്കുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഗീത ആൽബത്തിൽ അവസരം തരാമെന്നു വാഗ്ദാനം ചെയ്ത് ഇരുവരും പീഡിപ്പിക്കുകയായിരുന്നുവെന്നു പരാതിയിൽ യുവതി പറയുന്നു. നിർബന്ധിച്ചു മദ്യം കുടിപ്പിച്ചെന്നും ലൈംഗികചൂഷണത്തിനു പുറമെ മർദിച്ചെന്നും പരാതിയിലുണ്ട്. പീഡനത്തിന്റെ ദൃശ്യങ്ങളും ഇവർ പകർത്തി. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. 2023 ജൂലൈ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം
Read MoreDay: January 15, 2025
വിഐപികൾക്കായി ലഹരിപാർട്ടി; നടി രാഗിണിക്കെതിരായ കേസ് റദ്ദാക്കി; കേസിൽ അകപ്പെട്ടവരിൽ മലയാളി സിനിമാ താരവും
ബംഗളൂരു: കന്നഡ സിനിമാരംഗത്തെ ലഹരിയിടപാടു കേസിൽ നടി രാഗിണി ദ്വിവേദിക്കും സുഹൃത്തും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ പ്രശാന്ത് രംഗയ്ക്കുമെതിരെയുള്ള നിയമനടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. കേസിലെ രണ്ടും നാലും പ്രതികളായ ഇവർ ലഹരിപാർട്ടികൾ സംഘടിപ്പിച്ചതിനോ ലഹരിയിടപാടു നടത്തിയതിനോ തെളിവു ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണു നടപടി. വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലും വിഐപികളെ പങ്കെടുപ്പിച്ച് ലഹരിപാർട്ടികൾ സംഘടിപ്പിച്ചെന്നാരോപിച്ച് 2020 സെപ്റ്റംബർ നാലിന് ബംഗളൂരു കോട്ടൺപേട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. ഇവരെ കൂടാതെ ലഹരിമരുന്ന് ഇടപാടുകാരായ ബി.കെ. രവിശങ്കർ, ലോം പപ്പർ സാംബ, രാഹുൽ തോൺസെ, മലയാളി നടൻ നിയാസ് മുഹമ്മദ് തുടങ്ങിയവരും ഈ കേസിൽ പ്രതികളാണ്.
Read Moreയുവതി ജീവനൊടുക്കിയത് അപമാനം സഹിക്കാനാവാതെ; കറുത്ത നിറമെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് പീഡിപ്പിച്ചു; പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: നിറത്തിന്റെയും മറ്റും പേരിലുള്ള പീഡനത്തെതുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്കടുത്ത് പറശേരി ബഷീറിന്റെയും ഷെമീനയുടെയും മൂത്തമകള്‍ ഷഹാന മുംതാസിനെയാണ് (19) ഇന്നലെ രാവിലെ പത്തോടെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവ. കോളജിലെ ഒന്നാംവര്‍ഷ ബിഎസ് സി ഗണിതശാസ്ത്ര വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ മേയ് 27നാണ് ഷഹാന മുംതാസും കിഴിശേരി പൂന്തലപ്പറമ്പ് സ്വദേശി അബ്ദുല്‍ വാഹിദുമായുള്ള നിക്കാഹ് കഴിഞ്ഞത്. 20 ദിവസംകഴിഞ്ഞ് അബ്ദുല്‍ വാഹിദ് ഗള്‍ഫിലേക്കു മടങ്ങി. ഷഹാനയ്ക്ക് നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും ഭാഷ മോശമാണെന്നും സംസാരത്തിന് നിലവാരമില്ലെന്നുമൊക്കെ പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും നിരന്തരമായി അപമാനിച്ചിരുന്നു എന്നാണ് മുംതാസിന്റെ വീട്ടുകാര്‍ പറയുന്നത്. ഗുരുതര ആരോപണങ്ങളാണ് അബ്ദുള്‍ വാഹിദിനെതിരേ ബന്ധുക്കള്‍ ആരോപിക്കുന്നത്.കറുത്ത നിറമായതിനാല്‍ വെയില് കൊള്ളരുതെന്ന് ഭര്‍ത്താവ് വാഹിദ് പരിഹസിച്ചിരുന്നതായി മുംതാസിന്റെ ബന്ധുക്കള്‍…
Read Moreവിവാഹവേദിയിൽ അടിച്ചു ഫിറ്റായി വരൻ; കൈയടിച്ചു പ്രോത്സാഹിപ്പിച്ച് വരന്റെ സുഹൃത്തുക്കൾ; കല്യാണം ഒഴിവാക്കി വധുവിന്റെ അമ്മ
ബംഗളൂരു: താലി കെട്ടലിന് വരനും സുഹൃത്തുക്കളും കല്യാണമണ്ഡപത്തിലെത്തിയത് അടിച്ചു ഫിറ്റായി. നന്നായി മദ്യപിച്ചിരുന്ന വരന്റെ പെരുമാറ്റത്തിലെ പന്തികേടുകൾ തുടക്കത്തിൽ ആരും അത്ര കാര്യമാക്കിയില്ല. കൂട്ടുകാരടക്കം ചിലർ വരനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ, താലി ആരതിയുഴിയാനായി വച്ചിരുന്ന പാത്രം ഇയാൾ വലിച്ചെറിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഭാവിമരുമകന്റെ കാട്ടായങ്ങൾ വധുവിന്റെ അമ്മയ്ക്ക് ഒട്ടും പിടിച്ചില്ല. “നിങ്ങളുടെ മകന് ഇന്ന് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ നാളെ എന്റെ മകളുടെ ഭാവി എന്താകുമെന്ന്’ ചോദിച്ച് അവർ വരന്റെ മാതാപിതാക്കളോടു കയർത്തു. അവിടംകൊണ്ട് നിർത്താതെ കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയവർക്കുനേരേ കൈകൂപ്പി താനും മകളും ഈ വിവാഹബന്ധത്തില്‍നിന്നു പിന്മാറുകയാണെന്നും എല്ലാവരും പിരിഞ്ഞുപോകണമെന്നും അറിയിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര് അമ്മയെ അഭിനന്ദിച്ചു രംഗത്തെത്തി. ഇത്തരമൊരു നീക്കം നടത്തിയതിലൂടെ ആ അമ്മയ്ക്കു മകളുടെ ദുരിതം കാണേണ്ടിവന്നില്ലെന്നു ചിലര്‍ കുറിച്ചു. ലോകം എന്തു പറയുമെന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ…
Read Moreമകന് നിശ്ചയിച്ച പെണ്ണിനെ അച്ഛൻ കെട്ടി; വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കിടെ ഇരുവരും അടുക്കുകയായിരുന്നു; സന്യാസം സ്വീകരിച്ച് മകന്
നാസിക് (മഹാരാഷ്ട്ര): മകന് വിവാഹം കഴിക്കാനായി നിശ്ചയിച്ചുറപ്പിച്ച വധുവിനെ അച്ഛന് വിവാഹം കഴിച്ചു. അപമാനിതനായ മകന് കുടുംബ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നാണ് ഈ സംഭവം പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. മകന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്ത്തിയായതിനിടെയായിരുന്നു അച്ഛനും മകന്റെ വധുവും തമ്മിലുള്ള വിവാഹം. മകനു വേണ്ടിയുള്ള പെണ്ണു കാണലും മറ്റു ചടങ്ങുകളും നടക്കുന്നതിനിടെ ഇരുവരും തമ്മിൽ അടുക്കുകയും പ്രണയത്തിലാകുകയുമായിരുന്നു. മകനെ ഉപേക്ഷിച്ച് അച്ഛനെ കെട്ടാൻ വധു സമ്മതം മൂളിയതോടെ ഇവരുടെ വിവാഹവും നടന്നു.അച്ഛന്റെ പ്രവര്‍ത്തിയില്‍ പ്രകോപിതനായ വരൻ വീടുപേക്ഷിച്ച് സന്യാസം സ്വീകരിക്കുകയാണെന്നു പ്രഖ്യാപിച്ചു. വീട്ടുകാരും നാട്ടുകാരും ഇയാളെ പിന്തിരിപ്പിക്കാന് പരമാവധി ശ്രമം നടത്തി. മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി എത്രയും വേഗം വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പു പറഞ്ഞെങ്കിലും യുവാവ് കടുത്ത തീരുമാനം മാറ്റിയില്ലെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
Read Moreമെന്റലിസം മേഖലയില്‍ സ്ത്രീസാന്നിധ്യമായി നന്ദന; ഒരു വ്യക്തിയുടെ അടുത്ത് നിന്നോ ശരീരത്തില്‍ കൈവച്ചോ അയാളുടെ മനസ് വായിച്ച് പറയുന്ന ശാസ്ത്ര ശാഖ
നെടുങ്കണ്ടം: വനിതകള്‍ അധികമായി കടന്നുചെല്ലാത്ത മെന്റലിസം മേഖലയില്‍ ചുവടുറപ്പിക്കുകയാണ് ചെമ്മണ്ണാര്‍ ചെമ്പിരവിള പുത്തന്‍വീട്ടില്‍ നന്ദന മോഹന്‍ എന്ന പതിനെട്ടുകാരി. കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി സ്റ്റേജ് ഷോകളിലും കലാലയങ്ങളിലും ചാനല്‍ പരിപാടികളിലും നന്ദന മെന്റലിസം അവതരിപ്പിച്ച് കൈയടിവാങ്ങുന്നുണ്ട്. വ്യക്തികളുടെ മനസ് വായിക്കുന്നതാണ് മെന്റലിസം. ഒരു വ്യക്തിയുടെ അടുത്ത് നിന്നോ ശരീരത്തില്‍ കൈവച്ചോ അയാളുടെ മനസ് വായിച്ച് പറയുന്ന ശാസ്ത്ര ശാഖയാണിത്. മന്ത്രവാദമോ അതീന്ദ്രിയതയോ ഒന്നുമല്ല മെന്റലിസം. ഇത് ഒരു കലയും ശാസ്ത്രവുമാണ്. ഇതാണ് മെന്റലിസത്തെപ്പറ്റിയുള്ള നന്ദനയുടെ കാഴ്ചപ്പാട്. മികച്ച ഗായികകൂടിയായ നന്ദന ഗാനമേളകളിലെ സ്ഥിരം സാന്നിധ്യവുമാണ്. ഇതോടൊപ്പം മാന്ത്രികതയും മനഃശാസ്ത്രവും പ്രമേയമാക്കി എഴുതുന്ന ഒരു നോവലിന്റെ പണിപ്പുരയിലാണ് നന്ദന.കൂടാതെ ടെലിഫിലിം, ആല്‍ബം അഭിനേതാവ് കൂടിയാണ്. 17-ാം വയസില്‍ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റിക്കോഡ് കരസ്ഥമാക്കിയ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറിന്റെ ശിക്ഷണത്തിലാണ് നന്ദന മെന്റലിസവും…
Read Moreജെസ്ന തിരോധാനം: സിബിഐയുടെ രണ്ടാം ഘട്ട അന്വേഷണകാലാവധിയും തീരുന്നു; മടക്കം അന്തിമവും വ്യക്തവുമായ സൂചനയിലേക്കെത്താന് സാധിക്കാതെ
കോട്ടയം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജയിംസ് (21) തിരോധാന കേസില്‍ സിബിഐയുടെ പുനരന്വേഷണ കാലാവധി അടുത്ത മാസം അവസാനിക്കും.സിബിഐയുടെ രണ്ടാം ഘട്ടം അന്വേഷണം ആറു മാസം പിന്നിടുമ്പോഴും ജെസ്നയെ കാണാതായതില്‍ അന്തിമവും വ്യക്തവുമായ സൂചനയിലേക്കെത്താന് അന്വേഷണടീമിന് സാധിച്ചിട്ടില്ല. സംശയാസ്പദമായ പല കാര്യങ്ങളും ഒന്നാം ഘട്ടം സിബിഐ അന്വേഷണ പരിധിയില്‍ വന്നിട്ടില്ലെന്നും സംശയാസ്പദമായ സാഹചര്യങ്ങള്‍ വേറെയുണ്ടെന്നും വ്യക്തമാക്കി ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവായത്. ജെസ്ന ജീവിച്ചിരിപ്പുണ്ട് എന്നതില്‍ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് ഒന്നാം ഘട്ടം അന്വേഷണം സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ജെസ്നയുടെ തിരോധാനത്തില്‍ ദുരൂഹമായ ചില സാഹചര്യങ്ങളും ചിലരുടെ ഇടപെടലുകളും മറ്റ് തെളിവുകളും ഉള്‍പ്പെടെ ഹാജരാക്കി വീണ്ടും അന്വേഷണം ആവശ്യപ്പെട്ടാണ് ജെസ്നയുടെ പിതാവ് കോടതിയെ…
Read Moreകുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നത്; പോക്സോ കേസിൽ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ജാമ്യഹർജി തള്ളി; ദാമ്പത്യതര്ക്കത്തില് ഇടപെട്ടതിലുള്ള വിരോധമാണ് പരാതിക്കുപിന്നിലെന്ന് നടൻ
കൊച്ചി: നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചലച്ചിത്രനടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. അറസ്റ്റ് തടയണമെന്ന നടന്റെ ആവശ്യം ജസ്റ്റീസ് ജി. ഗിരീഷിന്റെ ബെഞ്ച് അനുവദിച്ചില്ല. കഴിഞ്ഞ വര്‍ഷമുണ്ടായ സംഭവത്തില്‍ കോഴിക്കോട് കസബ പോലീസാണ് ജയചന്ദ്രനെതിരേ പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഹര്‍ജിക്കാരനെതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കുട്ടിയുടെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞവരാണ്. കുട്ടി തന്റെ അമ്മയുടെ വീട്ടില്‍ താമസിച്ചുവരവേ പീഡനം നടന്നുവെന്നാണു കേസ്. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടി ആ വീട്ടില്‍ എത്തിയപ്പോള്‍ അമ്മൂമ്മയോട് ഇക്കാര്യം വെളിപ്പെടുത്തി. കുട്ടി പിന്നീട് സൈക്കോളജിസ്റ്റിനോടും മജിസ്ട്രേറ്റിനോടും മൊഴി ആവര്‍ത്തിച്ചു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം സംശയിക്കുന്ന പരിക്ക് കണ്ടെത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ജയചന്ദ്രന് നിഷേധിച്ചു. ദാമ്പത്യതര്ക്കത്തില് ഇടപെട്ടതിലുള്ള വിരോധമാണ് പരാതിക്കു കാരണമെന്നും കുട്ടിയെ വിട്ടുകിട്ടാന്‍ അമ്മൂമ്മയും അമ്മയും നടത്തുന്ന നീക്കമാണ് ഇതിനു…
Read Moreബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി; വീരപരിവേഷം നൽകി തടിച്ചു കൂടി ആരാധകർ; ജയിലിൽ കിടന്നോളമെന്ന ബോബിയുടെ നിലപാടിൽ കടുത്ത അതൃപ്തിയുമായി കോടതി
കൊച്ചി: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി. കോടതി ഇന്ന് ജാമ്യാപക്ഷ വീണ്ടും പരിഗണിക്കാനിരിക്കെയാണ് നീക്കം. ജാമ്യം നല്‍കിയതിന് പിന്നാലെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഇന്ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നത്. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് രാവിലെ 10:15ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ജാമ്യം റദ്ദാക്കാൻ ഉൾപ്പെടെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യത്തിലും ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണം എന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചിട്ടും കോടതി ഉത്തരവിനെ പരിഹസിക്കുന്ന തരത്തില്‍ ജയിലില്‍ കിടന്നോളാമെന്ന നിലപാടാണ് ബോബി ചെമ്മണ്ണൂര്‍ സ്വീകരിച്ചത്. ഇതില്‍ കോടതിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. അതേസമയം ജാമ്യത്തുക കെട്ടിവയ്ക്കാന്‍ ഇല്ലാത്തുകൊണ്ട് പുറത്തിറങ്ങാനാകാത്ത സഹതടവുകാരെ സഹായിക്കാനാണ് ഒരു ദിവസം…
Read Moreമിസ്റ്റർ വാസവൻ മന്ത്രീ… അയ്യപ്പനുമുന്നിൽ ഒന്നു കൈകൂപ്പാൻ പോലും തയ്യാറാവാത്ത താങ്കൾ ദേവസ്വം മന്ത്രിയായിരിക്കാൻ ഒട്ടും യോഗ്യനല്ല; മന്ത്രി വി.എൻ. വാസവനെതിരെ കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ മകര വിളക്ക് ദിനത്തിൽ അയ്യപ്പന് മുന്നിൽ ദേവസ്വം മന്ത്രി കൈ കൂപ്പാതെ നിന്നതിനെതിരെയാണ് സുരേന്ദ്രന്റെ വിമർശനം. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. അയ്യപ്പനുമുന്നിൽ ഒന്നു കൈകൂപ്പാൻ പോലും തയാറാവാത്ത വാസവൻ ദേവസ്വം മന്ത്രിയായിരിക്കാൻ ഒട്ടും യോഗ്യനല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ അയ്യപ്പഭക്തരെ അപമാനിച്ചെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഭക്തരെ ബുദ്ധിമുട്ടിച്ചുകൊണ്ട് സന്നിധാനത്തിന് മുന്നിൽ നിന്നതിനെ ധിക്കാരം എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു. ഒരു വിശ്വാസവുമില്ലെങ്കിൽ പിന്നെയെന്തിന് ഉടുത്തൊരുങ്ങിച്ചെന്ന് ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നും ആ വകുപ്പ് കടന്നപ്പള്ളിക്കോ ഗണേഷ്കുമാറിനോ നൽകിക്കൂടെയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം: ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ മകര വിളക്ക് ദിനത്തിൽ അയ്യപ്പന് മുന്നിൽ ദേവസ്വം മന്ത്രി കൈ കൂപ്പാതെ…
Read More