ബംഗളൂരു: കൃഷിഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ശ്രീരംഗപട്ടണത്ത് 20ന് വിവിധ കർഷക സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. കാലങ്ങളായി കർഷകർ കൃഷിചെയ്ത് അനുഭവിച്ചുപോന്ന കൃഷിയിടങ്ങളിലാണ് വഖഫ് ബോർഡ് ഇപ്പോൾ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. മാർച്ച് 20-ന് ശ്രീരംഗപട്ടണത്ത് പശുക്കളുമായി മഹാറാലി സംഘടിപ്പിക്കുമെന്ന് കർഷകസംഘടനാ നേതാക്കൾ അറിയിച്ചു. അതേസമയം, വഖഫ് ബോർഡിന്റെ അവകാശവാദത്തിൽ ഭൂമി ഏറ്റെടുക്കലിനുള്ള ഒരു വിജ്ഞാപനവും ഇതുവരെ ഇറക്കിയിട്ടില്ലെന്നും ഭൂമിയുടെ രേഖകളുമായി താലൂക്ക് ഓഫീസിലെത്തിയാൽ കർഷകർക്ക് അവരുടെ ആശയക്കുഴപ്പം പരിഹരിക്കാമെന്നും ശ്രീരംഗപട്ടണം തഹസിൽദാർ പരശുറാം സട്ടിഗേരി അറിയിച്ചു.
Read MoreDay: January 16, 2025
രാജ്യറാണിയിൽ സ്ലീപ്പർ കോച്ചുകൾ കുറയ്ക്കില്ല; തീരുമാനത്തിൽ നിന്ന് പിന്മാറി റെയിൽവേ
കൊല്ലം: കൊച്ചുവേളി -നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ (16349/50) സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറി. രാത്രി സർവീസ് നടത്തുന്ന ഈ ട്രെയിനിൽ നിന്ന് നിലവിലെ സ്ലീപ്പർ കോച്ചുകൾ രണ്ടെണ്ണം കുറയ്ക്കാനുള്ള റെയിൽവേ നടപടി യാത്രക്കാരുടെയും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള സംഘടനകളുടെയും വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ ട്രെയിനിൽ എട്ട് സ്ലീപ്പർ കോച്ചുകളും രണ്ട് സെക്കൻഡ്് ക്ലാസ് ജനറൽ കോച്ചുകളുമാണ് നിലവിൽ ഉള്ളത്. ഇതിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം ആറായി കുറയ്ക്കാനും പകരം ജനറൽ കോച്ചുകളുടെ എണ്ണം നാലായി വർധിപ്പിക്കാനുമാണ് റെയിൽവേ തീരുമാനം എടുത്തത്. 19 മുതൽ ഇത് പ്രാബല്യത്തിൽ വരുമെനായിരുന്നു ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്. ഈ തീരുമാനം റെയിൽവേ പുതുക്കിയ നോട്ടിഫിക്കേഷനിലൂടെ ഇന്നലെയാണ് പിൻവലിച്ചത്. കോച്ച് കോമ്പോസിഷന്റെ കാര്യത്തിൽ തൽസ്ഥിതി തുടരും. ഈ ട്രെയിനിൽ സ്ലീപ്പർ കോച്ചുകൾ കുറയ്ക്കുന്നത് സംബന്ധിച്ചും ഇക്കാര്യത്തിൽ…
Read Moreകാൽതരിപ്പ് എങ്ങനെ നിയന്ത്രിക്കാം?
ജീവിതത്തില്‍ ഒരിക്കലെങ്കിലും കാല് മരവിപ്പ് /കാല് തരിപ്പ് എന്ന അവസ്ഥ രാത്രികാലങ്ങളില്‍ അനുഭവിച്ചവര്‍ ആയിരിക്കും നമ്മളില്‍ പലരും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?പ്രധാനമായും ശുദ്ധരക്തം ആർട്ടറി വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്ന പോലെ തന്നെ അശുദ്ധ രക്തം വെയിൻ വഴി തിരികെ ഹൃദയത്തിലേക്കും പമ്പ് ചെയ്യപ്പെടുന്നു. വെയിനുകളുടെ ഉള്ളിലുള്ള ഒരു ദിശയിലേക്ക് മാത്രം രക്തം വഹിക്കുന്ന വാല്‍വുകള്‍ രക്തത്തിന്റെ തിരികെയുള്ള ഒഴുക്കിനെ നിയന്ത്രിക്കുന്നു. അധിക നേരമുള്ള നില്‍പ്പും മറ്റും കാരണം ഈ വെയിനുകൾ ദുര്‍ബലമാവുകയും രക്തം തിരിച്ച് ഒഴുകാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. അതുകാരണം കാലില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാകുന്നതാണ് പ്രധാനമായും കാല് കടച്ചില്(Venous Insuffficiency / Venous Incompetence) എന്ന അവസ്ഥയ്ക്ക് കാരണം. ഈ അവസ്ഥ എങ്ങനെതരണം ചെയ്യാം? കംപ്രഷന്‍ സ്റ്റോക്കിംഗ്സ് പ്രധാനമായും, നിന്നു ജോലി ചെയ്യുന്നവരിലാണ് കാല് തരിപ്പ് കൂടുതലായും കണ്ടുവരുന്നത് (ഉദാ: ട്രാഫിക്…
Read Moreതദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് മുസ്ലിംലീഗിനും സമസ്തയ്ക്കും ഇടയിൽ മഞ്ഞുരുക്കം
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിനു മുന്‍പ് മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള തര്‍ക്കം തീർക്കാൻ ഇരുവിഭാഗ ത്തിന്റെയും നേതൃത്വങ്ങൾ അയയുന്നു. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മലബാറില്‍ ലീഗ് തുടക്കമിടുന്നത്. പല തദ്ദേശ സ്ഥാപനങ്ങളിലും ചെറിയ ഭൂരിപക്ഷത്തിലാണ് ഭരണം നിശ്ചയിക്കപ്പെടുന്നത് എന്നതിനാല്‍ സമസ്തയിലുള്ള ലീഗ് വിരുദ്ധരുടെ കൂടി പിന്തുണതേടി മുന്നോട്ടുപോകാനാണ് മുസ്ലിം ലീഗ് നേതൃത്വത്തിന് താത്പര്യം. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ വീണ്ടും വിവാദങ്ങള്‍ തലപൊക്കിയെങ്കിലും തുടര്‍ചര്‍ച്ചകള്‍ക്കുള്ള സാഹചര്യം ഇന്നലെ സമസ്ത നേതാക്കള്‍ നടത്തിയ മാപ്പുപറച്ചിലിലൂടെ സംജാതമായിട്ടുണ്ട്. സമസ്തയിലെ ലീഗ് വിരുദ്ധരും അവര്‍ക്ക് പുറത്തുനിന്നു കിട്ടുന്ന സഹായവും മലബാറില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കിയിട്ടുണ്ടെന്നും ഇത് ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ മലബാറിലെ വോട്ടുബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാക്കുമെന്നും മുസ്ലിം ലീഗ് നേതൃത്വത്തിന് അറിയാം. പ്രത്യേകിച്ചും സിപിഎം മുസ്ലിം വോട്ട് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍. സമുദായിക രംഗത്തും സംഘടനാ രംഗത്തും ഐകൃത്തോടെ…
Read Moreകോഹ്ലി, രോഹിത് രഞ്ജി ട്രോഫിയിൽ?
മുംബൈ: മോശം ഫോം മറികടന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥാനം നിലനിർത്താൻ രഞ്ജി ട്രോഫി യിൽ കളിക്കാനൊരുങ്ങി സീനിയർ താരങ്ങൾ. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫിയിലെ മോശം ഫോമിനെത്തുടർന്നുള്ള വിമർശനങ്ങൾക്കൊടുവിൽ ക്യാപ്റ്റൻ രോഹിത് ശർമ മുംബൈ രഞ്ജി ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. 2024-25 രണ്ടാംഘട്ട രഞ്ജി ട്രോഫി മത്സരങ്ങൾക്കുള്ള മുംബൈ ടീമിനൊപ്പമാണ് ഇന്നലെ രാവിലെ വാങ്കഡെയിൽ രോഹിത് ബാറ്റിംഗ് പരിശീലനം നടത്തിയത്. അജിങ്ക്യ രഹാനക്കൊപ്പമാണ് രോഹിത് പരിശീലനം നടത്തിയത്. 23ന് ജമ്മു കാഷ്മീരിനെതിരേയാണു മുംബൈയുടെ മത്സരം. അതേസമയം, രോഹിത് ഈ മത്സരം കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. 2015ൽ ഉത്തർപ്രദേശിനെതിരേയാണ് രോഹിത് അവസാനമായി മുംബൈയ്ക്കായി രഞ്ജി ട്രോഫി കളിച്ചത്. മുപ്പത്തിയേഴുകാരനായ രോഹിത് ഓസ്ട്രേലിയയ്ക്കെതിരായ ടൂർണമെന്റിൽ ബാറ്റിംഗിൽ വൻ പരാജയമായിരുന്നു. 3, 9, 10, 3, 6 എന്നിങ്ങനെയായിരുന്നു ഓസീസിനെതിരേ രോഹിത്തിന്റെ സ്കോർ. 10.93 ശരാശരിയിൽ രോഹിതിന്റെ എക്കാലത്തെയും മോശം ഫോം.…
Read More25-ാം ഗ്രാൻസ്ലാം കിരീടമെന്ന ലക്ഷ്യത്തിലേക്ക് ജോക്കോ
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ റിക്കാർഡ് നേട്ടത്തോടെ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ. പോർച്ചുഗലിന്റെ ജെയ്മി ഫാറിയയെ 6-1, 6-7(4-7), 6-3, 6-2 എന്ന സ്കോറിനു പരാജയപ്പെടുത്തി. ആധികാരിക ജയത്തോടെ 25-ാം ഗ്രാൻസ്ലാം കിരീടനേട്ടമെന്ന ലക്ഷ്യത്തിലേക്ക് ഒരു സ്റ്റെപ്പ്കൂടി ജോക്കോ അടുത്തു. ജയടെ ഓപ്പൺ കാലഘട്ടത്തിൽ ഗ്രാൻസ്ലാമിൽ ഏറ്റവും കൂടുതൽ മത്സരം (430) കളിച്ച പുരുഷ താരമെന്ന റിക്കാർഡും ജോക്കോവിച്ച് സ്വന്തമാക്കി. 429 മത്സരങ്ങൾ കളിച്ച റോജർ ഫെഡററിനെയാണ് ജോക്കോവിച്ച് മറികടന്നത്. വനിതകളിൽ സെറീന വില്ല്യംസാണ് (423 മത്സരങ്ങൾ) ഒന്നാമത്. അതേസമയം, കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജോക്കോവിച്ചിന്റെ ജയം മികച്ചതായിരുന്നില്ല. മറ്റു പുരുഷ സിംഗിൾസ് മത്സരങ്ങളിൽ സ്പെയിന്റെ മൂന്നാം സീഡും നാല് ഗ്രാൻഡ്സ്ലാം ജേതാവുമായ കാർലോസ് അൽകരാസ് ജപ്പാന്റെ യോഷിഹിതോ നിഷിയോകയെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിൽ കടന്നു. സ്കോർ: 6-0, 6-1,…
Read Moreഇന്ത്യൻ വനിതകൾക്കു റിക്കാർഡ് ജയം
രാജ്കോട്ട്: ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ പല റിക്കാർഡുകൾ തകർന്നുവീണ ദിനത്തിനാണ് ഇന്നലെ രാജ്കോട്ട് സാക്ഷ്യംവഹിച്ചത്. വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ, ഏറ്റവും വലിയ ജയം തുടങ്ങിയ ടീം റിക്കാർഡുകൾ കുറിച്ച് ക്യാപ്റ്റൻ സ്മൃതി മന്ദാനയും സംഘവും തകർത്താടി. സ്മൃതിയും (135) സഹഓപ്പണർ പ്രതീക റാവലും (154) ചേർന്നുള്ള ഓപ്പണിംഗ് സഖ്യത്തിന്റെ വിജയം കൂടിയായിരുന്നു രാജ്കോട്ടിലേത്. ഫലത്തിൽ അയർലൻഡിന് എതിരായ മൂന്നാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾ 304 റണ്‍സിന്റെ ഏകപക്ഷീയ ജയം സ്വന്തമാക്കി. അതോടെ മൂന്നു മത്സര പരന്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. സ്കോർ: ഇന്ത്യ 50 ഓവറിൽ 435/5. അയർലൻഡ് 31.4 ഓവറിൽ 131. റിക്കാർഡ് റണ്‍സ്, ജയം വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായാണ് 400 റണ്‍സ് കടക്കുന്നത്. 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ അടിച്ചുകൂട്ടിയത്…
Read Moreമാളിലെ എസ്കലേറ്ററിൽനിന്ന് വീണ് 3 വയസുകാരൻ മരിച്ചു
ന്യൂഡൽഹി: ഷോപ്പിംഗ് മാളിലെ എസ്കലേറ്ററിന്റെ കൈവരിയിൽനിന്നു വീണു മൂന്നു വയസുകാരൻ മരിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിലെ പസഫിക് മാളിലാണ് അപകടം. ഉത്തംനഗറിൽനിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. മാളിൽ സിനിമ കാണാൻ വന്നതായിരുന്നു സംഘം. മുതിർന്നവർ സിനിമ ടിക്കറ്റ് വാങ്ങുന്നതിനിടെ കുട്ടി എസ്കലേറ്ററിന്റെ കൈവരിയിൽ ഇരുന്ന് താഴേക്ക് വരാൻ ശ്രമിക്കുന്പോൾ ബാലൻസ് നഷ്ടപ്പെട്ട് തറയിലേക്കു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നു പോലീസ് അറിയിച്ചു.
Read Moreവിവാഹത്തിനു നാലുനാൾ മാത്രം ശേഷിക്കെ അച്ഛൻ മകളോട് ചെയ്ത ക്രൂരത കേട്ടാൽ ഞെട്ടും
പോലീസ് ഉദ്യോഗസ്ഥരടക്കം നോക്കിനിൽക്കേ ഇരുപതുകാരിയെ അച്ഛൻ വെടിവച്ചു കൊന്നു. തനു ഗുർജാർ എന്ന 20 വയസുകാരിയെ അച്ഛനായ മഹേഷ് ഗുർജാർ നാടൻ തോക്കുകൊണ്ട് പോയിന്റ് ബ്ലാങ്കിൽ വെടിവച്ച് കൊല്ലുകയായിരുന്നു. തനുവിന്റെ വിവാഹത്തിന് നാല് ദിവസം മാത്രം ശേഷിക്കെയായിരുന്നു കൊലപാതകം. നിശ്ചയിച്ച വിവാഹം വേണ്ടെന്നും മറ്റൊരാളെ ഇഷ്ടമാണെന്നും തനു പറഞ്ഞതോടെയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. മധ്യപ്രദേശിൽ ഗ്വാളിയോർ ഗോലകാ മന്ദിർ ഏരിയയിൽ കഴിഞ്ഞദിവസം രാത്രി ഒൻപത് മണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവ ദിവസം വൈകിട്ട് തനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം നിർബന്ധിക്കുകയാണെന്നാരോപിച്ച് തനു സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിക്കി എന്ന യുവാവുമായി താൻ ആറു വർഷമായി പ്രണയിത്തിലാണെന്നും ഈ വീഡിയോ പുറത്തുവന്നാൽ താൻ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെന്നും തനു വീഡിയോയിൽ പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ ജില്ലാ പോലീസ് മേധാവി ധർമവീർ…
Read Moreകാമുകിയുടെ സ്വകാര്യവീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കാമുകൻ; പിന്നീട് കേട്ടത് ഞെട്ടിക്കുന്ന സംഭവം
കാമുകിയുടെ സ്വകാര്യവീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചശേഷം യുവാവ് ജീവനൊടുക്കി. ഹൂബ്ലിയിലാണു സംഭവം. കാമുകിയുമായുണ്ടായ വഴക്കിനെത്തുടർന്നാണ് ഹൂബ്ലി നവനഗർ സ്വദേശിയായ സന്ദേശ് (27) തടാകത്തിൽ ചാടി ജീവനൊടുക്കിയത്. തന്റെ മരണത്തിനു കാരണം കാമുകിയാണെന്ന് അമ്മയ്ക്ക് വാട്സാപിൽ ശബ്ദസന്ദേശമയച്ചശേഷമായിരുന്നു ആത്മഹത്യ. മോട്ടോർ ബൈക്ക് ഷോറൂമിൽ ജീവനക്കാരനായിരുന്ന സന്ദേശ്, ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് കാമുകിയുമായുള്ളസ്വകാര്യ വീഡിയോയും വാട്സാപ് ചാറ്റുകളും സംഭാഷണങ്ങളും ഫോട്ടോകളും സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More