വാഷിംഗ്ടൺ: ഗാസയിൽ 15 മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഇസ്രയേലും ഹമാസും അംഗീകരിച്ച സമാധാന കരാർ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രഖ്യാപനം. സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്റെയും ദീർഘമായ പിന്നാമ്പുറ ചർച്ചകളുടെയും ഫലമാണെന്നു ബൈഡൻ വ്യക്തമാക്കി. കരാർ നിലനിൽക്കുമെന്നാണു തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മേയിൽ അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോൾ പ്രാവർത്തികമായത്. സമാധാന കരാറിന്റെ ആദ്യഘട്ട കാലാവധി 42 ദിവസമാണ്. ആറാഴ്ചകൾക്കുശേഷം രണ്ടാംഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്നും ബൈഡൻ പറഞ്ഞു. സമാധാന കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരും. ആദ്യഘട്ടത്തിൽ 33 ബന്ദികളെഹമാസ് മോചിപ്പിക്കും. ഇതിനു പകരമായി നൂറിലേറെ പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. രണ്ടാംഘട്ടത്തിൽ അവശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കും. കരാർപ്രകാരം ഗാസയിൽനിന്ന് ഇസ്രേലി…
Read MoreDay: January 16, 2025
സഭ്യമല്ലാത്ത ഭാഷയിൽ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്; ചാനലിന്റെ കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാർ ഒന്നാം പ്രതി
മലപ്പുറം: സംസ്ഥാന കലോത്സവ റിപ്പോർട്ടിംഗിനിടെ ദ്വയാർഥ പ്രയോഗം നടത്തിയതിന് റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്. ചാനലിന്റെ കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാറാണ് കേസിൽ ഒന്നാം പ്രതി. റിപ്പോർട്ടർ ഷഹബസാണ് രണ്ടാം പ്രതി. കണ്ടാലറിയാവുന്ന ഒരാളെ മൂന്നാം പ്രതിയാക്കിയുമാണ് കേസെടുത്തത്. ബാലാവകാശ കമ്മീഷൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തത്. സംഭവത്തിൽ നേരത്തെ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ അറിയിച്ചിരുന്നു. കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷഹബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർഥ പ്രയോഗം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
Read Moreബോളിവുഡ് നടൻ സെയ്ഫ് അലിഖാന് വീടിനുള്ളിൽ കുത്തേറ്റു: ആക്രമണം കവർച്ചാശ്രമത്തിനിടെ; ശരീരത്തിൽ ആറു മുറിവുകൾ
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് വീടിനുള്ളിൽ കുത്തേറ്റു. നടന്റെ ബാന്ദ്ര വെസ്റ്റിലെ വസതിയിൽ ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കവർച്ച നടത്താൻ എത്തിയ ആളാണു കുത്തിയതെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. ആറു മുറിവുകളാണ് സെയ്ഫിന്റെ ശരീരത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്നു പോലീസ് അറിയിച്ചു. മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സെയ്ഫ് അലി ഖാന്റെ ഭാര്യയും നടിയുമായ കരീന കപൂറും മക്കളും സുരക്ഷിതരാണെന്നാണ് വിവരം. ഇവർ സെയ്ഫ് അലി ഖാനൊപ്പം ആശുപത്രിയിലുണ്ട്. താരവും കുടുംബവും ഉറക്കത്തിലായിരുന്നപ്പോഴാണ് മോഷ്ടാവ് എത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ മോഷ്ടാവ് ആക്രമിക്കുകയുമായിരുവെന്നാണു വിവരം. അതേസമയം, വീട്ടിലുണ്ടായതു കവർച്ചാശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ് പറയുന്നു. മോഷ്ടാക്കൾ ഒന്നിലധികം പേരുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. വീടിന് ചുറ്റും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ആക്രമണം…
Read Moreമൃതദേഹം ഇരിക്കുന്ന നിലയിൽ, ചുറ്റും ഭസ്മവും സുഗന്ധദ്രവ്യങ്ങളും; നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനയച്ചു; മൃതദേഹം ഗോപന്റെയാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമി സമാധിയിരുന്ന കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിൽ അസ്വാഭാവികമായ മുറിവുകളോ പരുക്കുകളോ ഉണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങളാണു പരിശോധിക്കുന്നത്. മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് വച്ചു തന്നെ നടത്താൻ സ്ഥലത്ത് സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഫോറൻസിക് സർജൻ അടക്കമുള്ള സംഘവും സ്ഥലത്ത് എത്തിയിരുന്നു. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് ചുറ്റും കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ കുത്തിനിറച്ച നിലയിലാണ്. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ് ജീർണാവസ്ഥയിലുള്ള മൃതദേഹം പുറത്തെടുത്തത്. കല്ലറയിലെ മൃതദേഹത്തിന്, ഗോപന് സ്വാമിയുമായി സാദൃശ്യമുണ്ടെന്നു പോലീസ് പ്രാഥമികമായി കണ്ടെത്തിയിരുന്നു. ഇതു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തും.
Read More