മലയാളികള്‍ക്കും സുപരിചിതയായ തെന്നിന്ത്യൻ നടിയാണ് സഞ്ജന ഗല്‍റാണി. നടി നിക്കി ഗല്‍റാണിയുടെ സഹോദരി എന്നതിലുപരി കാസനോവ, ദി കിംഗ് ആൻഡ് കമ്മീഷണർ തുടങ്ങിയ മലയാളസിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടുതലും കന്നഡ സിനിമകളിലാണ് നടി അഭിനയിക്കുന്നത്. ഇപ്പോഴിതാ ഒരു കന്നഡ നടനെതിരേ ഗുരുതരമായ ആരോപണവുമായി എത്തിയിരിക്കുകയാണ് നടി സഞ്ജന. ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് മറ്റൊരാളോടുള്ള ദേഷ്യം തന്റെ ശരീരത്തില്‍ തീര്‍ത്തു എന്നാണ് ഒരു അഭിമുഖത്തിനിടെ നടി വെളിപ്പെടുത്തിയത്. കന്നഡത്തിലെ ഒരു നടന് എന്നെ വല്ലാതെ ശല്യപ്പെടുത്തിയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹമാരാണെന്ന് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ആ നടനും സംവിധായകനും തമ്മില്‍ ഒരു വാഗ്വാദം നടന്നു. അയാളോടുള്ള ദേഷ്യം നടന് എന്റെ അടുത്ത് വന്നിട്ടാണ് തീര്‍ത്തത്. രണ്ട് വശങ്ങളിലേക്കും ചെരിഞ്ഞ് നിന്നുകൊണ്ടുള്ള ഒരു സീനാണ് ചിത്രീകരിക്കേണ്ടത്. എന്നാല്‍ ഒരു ആക്ഷനും പറയുന്നതിനു മുന്‍പ്…
Read MoreDay: January 17, 2025
ബെഡ് ഷീറ്റ് നൽകാനാണെന്ന് പറഞ്ഞ് മുറിയിൽ കടന്നു കൂടി: എൻജിനീയറിംഗ് വിദ്യാർഥിനിയെ പീഡിപ്പിച്ചു: ഹോസ്റ്റൽ ഉടമയുടെ ഡ്രൈവർ പിടിയിൽ
ഹൈദരാബാദ്: എൻജിനീയറിംഗ് വിദ്യാർഥിനിയെ സ്വകാര്യ ഹോസ്റ്റലിൽ പീഡിപ്പിച്ച സംഭവത്തിൽ ഹോസ്റ്റൽ ഉടമയുടെ ഡ്രൈവർ പിടിയിൽ. ഹൈദരാബാദിലാണ് സംഭവം. ഒന്നാം വർഷ വിദ്യാർഥിനി രാത്രി ഹോസ്റ്റൽ മുറിയിൽ തനിച്ചായിരുന്ന സമയത്താണു പീഡനം നടന്നത്. ബെഡ് ഷീറ്റ് നൽകാനെത്തിയതാണെന്ന് പറഞ്ഞ് ഇയാൾ മുറിയുടെ വാതിലിൽ തട്ടിവിളിക്കുകയും വാതിൽ തുറന്നപ്പോൾ മുറിയിലേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു. ഈ സമയം മറ്റ് വിദ്യാർഥികൾ അവരുടെ മുറിയിലായിരുന്നു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംപട്ടണം പോലീസ് പ്രതിയെ പിടികൂടിയത്.
Read Moreആരാധകരെ തല്ലിച്ചിട്ടില്ല: ക്രമസമാധാന പരിപാലന സംവിധാനങ്ങൾ സർക്കാർ ഭരണ സംവിധാനത്തിന് കീഴിലെന്ന് ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആരാധകർക്കുനേരേ പോലീസ് അക്രമമുണ്ടായതിൽ വിശദീകരണക്കുറിപ്പുമായി ക്ലബ് രംഗത്ത്. “ക്രമസമാധാന പരിപാലനത്തിൽ പോലീസ് സേനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള നിർദേശങ്ങൾ നൽകുവാൻ ക്ലബിന് അധികാരമില്ലെന്ന വസ്തുത ഞങ്ങൾ ഒരിക്കൽക്കൂടി ഈന്നിപ്പറയുകയാണ്. ആരാധകർ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പോലീസ് നടപടികൾ ഉണ്ടാകണമെന്ന നിർദേശം ക്ലബ് നൽകിയിട്ടില്ല. ക്രമസമാധാന പരിപാലന സംവിധാനങ്ങൾ സർക്കാർ ഭരണ സംവിധാനത്തിന് കീഴിലുള്ള കാര്യമാണെന്നതിനാൽത്തന്നെ ക്ലബിന് ഇക്കാര്യത്തിൽ ഇടപെടുവാനോ നിർദേശങ്ങൾ നൽകുവാനോ സാധിക്കുകയില്ല. വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന പൊതുപരിപാടികളിൽ അനിഷ്ട സംഭവങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കുവാനും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ആഭ്യന്തര വകുപ്പും മറ്റ് ഉത്തരവാദിത്വപ്പെട്ട സർക്കാർ സംവിധാനങ്ങളും ഇത്തരം മുൻകരുതൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്. തങ്ങളുടെ അഭിപ്രായങ്ങൾ നിയന്ത്രണങ്ങളില്ലാതെ സമാധാനപരമായി പ്രകടിപ്പിക്കുവാനുള്ള അവകാശം ആരാധകർക്കുണ്ടെന്ന് ക്ലബ് ശക്തമായി വിശ്വസിക്കുന്നു. പൊതുവിടങ്ങളിൽ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾ…
Read Moreസ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അമ്മാവൻ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി: 24കാരി ജീവനൊടുക്കി
ബംഗളൂരു: സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന അമ്മാവന്റെയും അമ്മായിയുടെയും ഭീഷണിയെത്തുടർന്ന് യുവതി പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കർണാടകയിലെ ബംഗളൂരുവിലാണു സംഭവം. 24കാരിയായ ടെക്കിയാണ് ആത്മത്യചെയ്തത്. സംഭവത്തിൽ പ്രധാന പ്രതിയായ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദഹള്ളി മെട്രോ സ്റ്റേഷനു സമീപമുള്ള ഹോട്ടൽ മുറിയിലാണ് യുവതി ജീവനൊടുക്കിയത്. സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി അമ്മാവൻ യുവതിയെ ഹോട്ടലിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഹോട്ടൽ മുറിയിലെത്തിയ യുവതി കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമ്മാവന്റെ കൈയിലുണ്ടായിരുന്ന പെൻഡ്രൈവ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി അമ്മാവനും അമ്മായിക്കുമൊപ്പമാണ് മകൾ താമസിച്ചിരുന്നതെന്ന് യുവതിയുടെ അമ്മ പറഞ്ഞു.
Read Moreഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി സിതാൻഷു കോട്ടക്ക്
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി സിതാൻഷു കോട്ടക്കിനെ ബിസിസിഐ നിയമിച്ചു. കഴിഞ്ഞ നാലു വർഷമായി ഇന്ത്യൻ എ ടീമിന്റെ കോച്ചായി പ്രവർത്തിച്ചുവരികയായിരുന്നു സിതാൻഷു. ഈ മാസം ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി-20, ഏകദിന പരന്പരകൾക്കു മുന്നോടിയായി സിതാൻഷു ഇന്ത്യൻ ടീമിനൊപ്പം ചേരും. കഴിഞ്ഞ ദിവസം ചേർന്ന ബിസിസിഐ റിവ്യൂ മീറ്റിംഗിൽ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ബാറ്റിംഗ് കോച്ചിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് ബിസിസിഐ സിതാൻഷുവിനെ നിയമിച്ചതെന്നാണ് സൂചന. ഇന്ത്യൻ എ ടീമിനൊപ്പം ഏറെക്കാലമായുള്ള സിതാൻഷു ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ ഭാഗവുമാണ്. ഗൗതം ഗംഭീർ മുഖ്യപരിശീലക സ്ഥാനത്ത് എത്തിയപ്പോൾ മുതൽ ടീം ഇന്ത്യക്കു പ്രത്യേക ബാറ്റിംഗ് പരിശീലകൻ ഇല്ല. ഗംഭീറിന്റെ ശിക്ഷണത്തിൽ ന്യൂസിലൻഡിന് എതിരായ ഹോം ടെസ്റ്റ് പരന്പരയിലും ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫിയിലും ടീം ഇന്ത്യയുടെ ബാറ്റിംഗ് മോശമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫുൾടൈം…
Read Moreതൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാൻ ജീവനക്കാര്‍ക്കു പരിശീലനം
കോഴിക്കോട്: തൊഴിലിടങ്ങളില്‍ സ്ത്രീകള്ക്കുനേരെയുണ്ടായുണ്ടാകുന്ന ലൈംഗികാതിക്രമം തടയാന്‍ കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍ക്കും അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുന്നുവെന്നുകണ്ടാണ് സര്‍ക്കാര്‍ ഇടപെടല്‍. ജീവനക്കാര്‍ക്ക് പരിശീലനം നല്കാന് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓഫ്ലൈനായും ഓണ്‍ലൈനായും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഭാവിയില്‍ ഗുരുതര നിയമപ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി വനിതാ വികസന ഡയറക്ടര്‍ നല്കിയ ശിപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി. തൊഴിലിടങ്ങളിലെ ലൈംഗീക അതിക്രമം തടയല്‍ നിയമം നടപ്പാക്കുന്നതിനായി ജില്ലാ ഓഫീസര്‍മാരായി ജില്ലാ കളക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിയമത്തിന്റെ സെക്ഷന്‍ (5) പ്രകാരം 10 ല്‍ താഴെ തൊഴിലാളികള്‍ ഉള്ളതിനാല്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കാത്തതോ അല്ലെങ്കില്‍ പരാതി തൊഴിലുടമയ്ക്ക് എതിരായിട്ടുള്ളതോ ആയ സാഹചര്യങ്ങളില്‍ ലൈംഗിക പീഡന…
Read Moreഅതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി വരികയായിരുന്ന ആംബുലൻസിന് കാർ യാത്രക്കാരൻ സൈഡ് നൽകിയില്ല; രോഗി മരിച്ചു
തലശേരി: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി വരികയായിരുന്ന ആംബുലൻസിന് കാർ സൈഡ് നൽകിയില്ല. രോഗി മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ കൂത്തുപറമ്പ്-തലശേരി റൂട്ടിൽ പൊന്ന്യത്താണ് സംഭവം. മട്ടന്നൂർ കളറോഡ് സ്വദേശിനി റുഖിയ (72) യാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നു തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസിനാണ് മുന്നിൽ പോയ കാർ സൈഡ് നൽകാതിരുന്നത്. മൂന്നുതവണ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും സ്ഥലമുണ്ടായിട്ടും കാർ യാത്രക്കാരൻ സൈഡ് തന്നില്ലെന്ന് ആംബുലൻസ് ഡ്രൈവർ ശരത്ത് രാഷ്ട്രദീപികയോട് പറഞ്ഞു. റുഖിയയുടെ നില അപകടത്തിലായതിനാൽ മട്ടന്നൂരിലെ ആശുപത്രിയിൽനിന്നു ഡോക്ടർ ഉൾപ്പെടെ ആംബുലൻസിൽ കയറിയിരുന്നു. ആംബുലൻസിനുള്ളിൽ വച്ച് സിപിആർ നൽകുയും ചെയ്തിരുന്നു. ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുമ്പോഴേക്കും രോഗി മരണമടഞ്ഞിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകളരിപ്പയറ്റ് ദേശീയ ഗെയിംസിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് പി.ടി. ഉഷ
തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളം ഏറ്റവുമധികം മെഡൽ പ്രതീക്ഷ നിലനിർത്തുന്ന കളരിപ്പയറ്റ് ഉത്തരാഖണ്ഡ് ദേശീയ ഗെയിംഗിൽനിന്നു പുറത്ത്. കളരിപ്പയറ്റ് ദേശീയ ഗെയിംസിൽ മത്സര ഇനമാക്കാൻ കഴിയില്ലെന്നു ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളം നിരവധി സുവർണ നേട്ടങ്ങൾ സ്വന്തമാക്കിയ കളരിപ്പയറ്റ് പടിക്കു പുറത്താകുമെന്ന് ഉറപ്പായി. അതേസമയം, ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെ നിലപാടിനെതിരേ രൂക്ഷ വിമർശനവുമായി സംസ്ഥാന കായിക മന്ത്രാലയം രംഗത്തെത്തി. 38-ാമത് ദേശീയ ഗെയിംസ് ഉത്തരാഖണ്ഡിൽ ഈ മാസം 28 മുതൽ ഫെബ്രുവരി 14വരെയാണ് അരങ്ങേറുക. കോടതിവിധി നടപ്പാകില്ല കളരിപ്പയറ്റ് ദേശീയഗെയിംസിൽ മത്സര ഇനമാക്കണമെന്നാവശ്യപ്പെട്ട് ഹരിയാന സ്വദേശിനിയായ താരം ഡൽഹി കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി കളരിപ്പയറ്റ് മത്സരയിനമാക്കി ഒരാഴ്ചയ്ക്കകം പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് കഴിഞ്ഞ ദിവസം ഐഒഎയ്ക്കും ഉത്തരാഖണ്ഡ് സർക്കാരിനും നിർദേശം നൽകി. എന്നാൽ, ഗെയിംസ് ആരംഭിക്കാൻ ദിവസങ്ങൾ…
Read Moreപതിനാറുകാരിയെ ഒളിച്ചോടാന്‍ സഹായിച്ചെന്നാരോപിച്ച് സ്ത്രീയെ നഗ്നയാക്കി മര്‍ദിച്ചു
പെനുകൊണ്ട (ആന്ധ): പതിനാറുകാരിയെ ഒളിച്ചോടാന്‍ സഹായിച്ചെന്നാരോപിച്ച് യുവതിയെ നഗ്നയാക്കി മർദിക്കുകയും മുടി മുറിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിൽ ഇന്നലെയാണു സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളാണ് അതിക്രമം കാട്ടിയത്. ഒരാഴ്ച മുമ്പ് 16കാരി അതേഗ്രാമത്തിലെ യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. പിന്നീട് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി മാതാപിതാക്കൾക്കു കൈമാറി. തുടർന്ന് ഒളിച്ചോടാന്‍ സഹായിച്ചെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കളും പതിനൊന്നു ബന്ധുക്കളും ആരോപണ വിധേയയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മുടി മുറിച്ചുകളയുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് യുവതിയെ പെനുകൊണ്ട സർക്കാർ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദനത്തിനിരയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreബോബി ചെമ്മണൂരിന് ജയിലില്‍ വിഐപി പരിഗണന; ജയില്‍ ഡിഐജി പി. അജയകുമാര്‍ വഴിവിട്ട നീക്കം നടത്തിയെന്നു സ്പെഷല്‍ ബ്രാഞ്ച്
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപക്കേസില്‍ കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ വ്യവസായി ബോബി ചെമ്മണൂരിന് ജയില്‍ വകുപ്പ് മധ്യമേഖല ഡിഐജി പി. അജയകുമാര്‍ വഴിവിട്ട നീക്കം നടത്തിയെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ഡിഐജി ബോബിയെ കാണാന്‍ ജയിലിലേക്ക് പാഞ്ഞെത്തി. തൃശൂരിലെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെയും എറണാകുളം ജയിലില്‍ കണ്ടുവെന്നാണ് സ്പെഷല്‍ബ്രാഞ്ച് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുളളവ സഹിതം സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലുള്ളത്. ഡിഐജിക്ക് ഒപ്പമുണ്ടായിരുന്നത് തൃശൂരിലെ “പവര്‍ ബ്രോക്കറെ’ ന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൂപ്രണ്ടിന്റെ ടോയ്ലറ്റ് ഉള്‍പ്പെടെ ബോബിക്ക് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയെന്നാണ് സ്പെഷല്ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുള്ളത്. ജയില്‍ ആസ്ഥാന ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടും ഇന്ന് സര്‍ക്കാരിന് നല്‍കും. ഡിഐജിയെ പരസ്യമായി ശാസിച്ച് ജയില്‍ മേധാവിഅതേസമയം, സംഭവത്തില്‍ ഡിഐജി അജയകുമാറിനെ ജയില്‍ മേധാവിയായ എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ പരസ്യമായി ശാസിച്ചുവെന്നാണ് വിവരം.…
Read More