ഗുണ്ടൽപേട്ട്: കേരള-കർണാടക അതിർത്തിയിലുള്ള ഗുണ്ടൽപേട്ടിൽ പുലിക്ക് വച്ച കെണിയിൽ മനുഷ്യൻ കുടുങ്ങി. ഗുണ്ടൽപേട്ടിലെ പദഗുരു ഗ്രാമത്തിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തൊട്ടടുത്തുള്ള ഗ്രാമത്തിൽനിന്നു വന്ന ഹനുമന്തയ്യ എന്നയാൾ ആടിനെ കെട്ടിയിട്ടിരുന്ന കൂട്ടിലേക്ക് അറിയാതെ കയറുകയായിരുന്നു. കെണിയുടെ വാതിൽ അടഞ്ഞതോടെ ആറ് മണിക്കൂർ ഇയാൾ ഇതിനകത്ത് കുടുങ്ങി. പുലിയെ കുടുക്കാൻ കൂട് സ്ഥാപിച്ച സ്ഥലത്ത് പശുക്കളെ മേച്ച് വന്ന നാട്ടുകാരാണ് ഹനുമന്തയ്യ കൂട്ടിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നാലെ ഉദ്യോഗസ്ഥർ എത്തി കെണി തുറന്ന് ഹനുമന്തയ്യയെ പുറത്തിറക്കി ഗ്രാമത്തിലെത്തിച്ചു.
Read MoreDay: January 17, 2025
ഡാൻസ് ചെയ്താൽ ജോലി പോകുമോ? ഫ്ലൈറ്റ് അറ്റൻഡർക്കു സംഭവിച്ചത് കേട്ടാൽ ഞെട്ടും
വാഷിംഗ്ടൺ: ഡാൻസ് ചെയ്തതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടിരിക്കുകയാണു നെല്ലെ ഡയലെ എന്ന യുവതിക്ക്. ഇവർ ഡാൻസ് ചെയ്ത സ്ഥലവും വേഷവുമാണു പ്രശ്നമായത്. അലാസ്ക എയർലൈൻസിൽ ഫ്ലൈറ്റ് അറ്റൻഡറായ നെല്ലെ ഡയലെ ഡാൻസ് ചെയ്തത് വിമാനത്തിലായിരുന്നു. അപ്പോഴത്തെ വേഷമാകട്ടെ യൂണിഫോമും. വിമാനത്തിൽ ആരുമില്ലാത്ത സമയത്തായിരുന്നു ഡാൻസ്. ശരീരമിളക്കിയുള്ള ഡാൻസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വൈറലായി. തൊട്ടുപിന്നാലെ ജോലിയിൽനിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള വിമാനക്കന്പനിയുടെ ഓർഡറുമെത്തി. യുവതി ജോലിക്ക് കയറിയിട്ട് ആറു മാസം മാത്രമേ ആയിരുന്നുള്ളൂ. പ്രബേഷണറി പീരിയഡ് അവസാനിച്ചിരുന്നില്ല. ഇത്രയും ചെറിയ കാര്യത്തിന് ജോലി പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ജോലി നഷ്ടപ്പെട്ടത് തന്നെ തകർത്തു കളഞ്ഞെന്നും നെല്ലെ ഡയലെ പറയുന്നു. പിരിച്ചുവിട്ട ശേഷം വീണ്ടും ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ അവർ പങ്കുവച്ചു. പുതിയ ജോലി കണ്ടെത്തുന്നതുവരെ സഹായം വേണമെന്നഭ്യർഥിച്ച് ‘ഗോ ഫണ്ട് മീ’ എന്ന ഫേസ്ബുക്ക് പേജും ഇവർ…
Read Moreപാലായില്‍ വിദ്യാര്‍ഥിയെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; പരാതി നൽകി പിതാവ്
കോട്ടയം: പാലായില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ നഗ്നനാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചു പ്രചരിപ്പിച്ചുവെന്നു പരാതി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ക്ലാസിലുള്ള മറ്റു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ വിദ്യാര്‍ഥിയുടെ അച്ഛന് പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ ബലമായി പിടിച്ചുവച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ഥിയെ സഹപാഠികളായ രണ്ടു പേര് ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: പാലായില്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന പരാതിയിൽ ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട്…
Read Moreപത്തനംതിട്ടയിൽ വിനോദയാത്രാസംഘത്തിന്റെ ടൂറിസ്റ്റ്ബസ് മറിഞ്ഞു; 44 ബിഎഡ് വിദ്യാര്‍ഥികൾക്ക് പരിക്ക്
അടൂര്‍: ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാതയില്‍ കടമ്പനാട് കല്ലുകുഴിയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. കോളജ് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്കു പരിക്കേറ്റു. വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ബിഎഡ് വിദ്യാര്‍ഥികളും അധ്യാപകരടക്കം 51 പേരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ ബിഎഡ് വിദ്യാര്‍ഥികള്‍ അടക്കം 44 പേര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേര്‍ക്ക് സാരമായ പരിക്കുണ്ട്. എന്നാല്‍, ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് അഗ്നിരക്ഷാ സേനയും എത്തി. കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിംഗ്് കോളജിലെ ബിഎഡ് വിദ്യാര്‍ഥികള്‍ രണ്ടു ബസുകളിലായാണ് വാഗമണ്ണിലേക്ക് വിനോദ യാത്ര പോയത്. ഇതില്‍ ഒരു ബസാണ് രാവിലെ ആറരയോടെ കടമ്പനാട് കല്ലുകുഴി ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞത്. വളവ് വീശിയെടുത്തപ്പോള്‍ വൈദ്യുതപോസ്റ്റില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞതാകാമെന്നാണ് ഫയര്‍ഫോഴ്സും പോലീസും…
Read Moreവയനാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി; എട്ട് വയസ് മതിക്കുന്ന പെണ്‍കടുവയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി
പുല്‍പ്പള്ളി(വയനാട്): പുല്‍പ്പള്ളി പഞ്ചായത്തിലെ അമരക്കുനി, തൂപ്ര, ദേവര്‍ഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളില്‍ ഭീതിപരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. വനപാലകരുടെയും നാട്ടുകാരുടെയും ഉറക്കം കെടുത്തിയ കടുവ തൂപ്രയ്ക്ക് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് അകപ്പെട്ടത്. മയക്കുവെടിവച്ച് പിടിക്കാന്‍ വനസേന ശ്രമം നടത്തുന്നതിനിടെയാണ് കടുവ ഭീതി ഒഴിഞ്ഞത്. എട്ട് വയസ് മതിക്കുന്ന പെണ്‍കടുവയെ പ്രാഥമികനിരീക്ഷണത്തിനുശേഷം കുപ്പാടിയിലെ വന്യമൃഗ അഭയകേന്ദ്രത്തിലേക്ക് മാറ്റി. കടുവ കൂട്ടിലായത് നാട്ടുകാര്‍ക്കും വനസേനയ്ക്കും ആശ്വാസമായി. കടുവയെ കണ്ടെത്തുന്നതിന് വ്യാഴാഴ്ച പകല്‍ തെര്‍മല്‍ ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി വനസേന നടത്തിയ തെരച്ചില്‍ വിഫലമായിരുന്നു. എന്നാല്‍ രാത്രി ഏഴരയോടെ കടുവ ദേവര്‍ഗദ്ദ-തൂപ്ര റോഡ് മുറിച്ചുകടക്കുന്നത് കാര്‍ യാത്രികന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് വനസേന പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെയാണ് കടുവ കൂട്ടില്‍ കയറിയത്. കഴിഞ്ഞ ഏഴ് മുതല്‍ അമരക്കുനിയിലും സമീപങ്ങളിലും കടുവ സാന്നിധ്യമുണ്ട്. 10 ദിവസത്തിനിടെ അഞ്ച് ആടുകളെ കടുവ…
Read Moreപേരുവിവര പട്ടികയിൽ ക്രമക്കേടുകൾ കണ്ടെത്തി: 29 സ്കൂളുകൾക്ക് സിബിഎസ്ഇ നോട്ടീസ്
ന്യൂഡൽഹി: പേരുവിവര പട്ടികയിൽ ക്രമക്കേടുകൾ കണ്ടെത്തുകയും അക്കാഡമിക്-അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുകയും ചെയ്ത ഡൽഹിയിലെയും അഞ്ചു സംസ്ഥാനങ്ങളിലെയും 29 സ്കൂളുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു. സ്കൂളുകളിൽ നടത്തിയ അപ്രതീക്ഷിത പരിശോധനകൾക്കുശേഷമാണ് നോട്ടീസ് നൽകിയത്. ഡിസംബർ 18ന് ഡൽഹിയിലും 19ന് ബംഗളൂരു (കർണാടക), പട്ന (ബിഹാർ), ബിലാസ്പുർ (ഛത്തീസ്ഗഡ്), വാരണാസി (ഉത്തർപ്രദേശ്), അഹമ്മദാബാദ് (ഗുജറാത്ത്) എന്നിവിടങ്ങളിലുമാണു പരിശോധന നടന്നത്. രാജ്യത്തെ പ്രമുഖ വിദ്യാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു. സിബിഎസ്ഇയുടെ അഫിലിയേഷൻ നിയമാവലിയുടെ ലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തിയതായി സിബിഎസ്ഇ പ്രസ്താവനയിൽ പറഞ്ഞു. മുപ്പതു ദിവസത്തിനകം മറുപടി നൽകണമെന്ന നിർദേശത്തോടെയാണു നോട്ടീസ് നൽകിയിരിക്കുന്നത്.
Read Moreരണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന് എടിഎം കൊള്ളയടിച്ച പ്രതികളെ സാഹസികമായി പിടികൂടി: സംഭവം കർണാടകയിലെ ബിദറിൽ
ബംഗളൂരു: കർണാടകയിലെ ബിദറിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന് എടിഎം കൊള്ള നടത്തിയ രണ്ടു പ്രതികളെയും കർണാടക പോലീസ് സാഹസികമായി പിടികൂടി. ഹൈദരാബാദിൽനിന്നാണ് ഇരുവരും പിടിയിലായത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനുനേരേ പ്രതികൾ വെടിയുതിർത്തതോടെ പോലീസും തിരിച്ചു വെടിവച്ചു. ഇതിൽ ഒരു പ്രതിക്ക് പരിക്കേറ്റിട്ടുണ്ട്. ബിദറിലെ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് ഇന്നലെ രാവിലെ 11 ഓടെ വൻ കൊള്ള നടന്നത്. ബാങ്കിന്റെ തൊട്ടടുത്തുതന്നെയുള്ള എടിഎമ്മാണിത്. ബ്രാഞ്ചിൽനിന്ന് 93 ലക്ഷം രൂപ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന സമയത്താണ് ബൈക്കിലെത്തിയ രണ്ട് പേർ ആക്രമണം നടത്തിയത്. സെക്യൂരിറ്റി ഗാർഡുകളെ വെടിവച്ച് വീഴ്ത്തിയശേഷം പണവുമായി രക്ഷപ്പെടുകയായിരുന്നു. ഗിരി വെങ്കിടേഷ്, ശിവകുമാർ എന്നിവരാണു മരിച്ച സുരക്ഷാ ഉദ്യോഗസ്ഥർ. രക്ഷപ്പെട്ട പ്രതികൾ ഹൈദരാബാദിലെ അഫ്സൽ ഗഞ്ജിലുള്ള ഒരു ട്രാവൽ ഓഫീസിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇവരുടെ ലൊക്കേഷൻ മനസിലാക്കി പോലീസ്…
Read Moreറിപ്പബ്ലിക് ദിനാഘോഷം: ഇന്തോനേഷ്യൻ പ്രസിഡന്റ് മുഖ്യാതിഥിയാകും
ന്യൂഡൽഹി: 76 -ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ജനുവരി 25ന് അദ്ദേഹം ഇന്ത്യയിൽ എത്തും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും. പ്രസിഡന്റായി ചുമതലേയറ്റശേഷമുള്ള സുബിയാന്തോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 2020 ൽ ഇന്തോനേഷ്യയുടെ പ്രതിരോധമന്ത്രിയായിരിക്കെ സുബിയാന്തോ ഡൽഹി സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുമായി സുബിയാന്തോ കൂടിക്കാഴ്ച നടത്തും. റിപ്പബ്ലിക് ദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പുകളെല്ലാം അന്തിമഘട്ടത്തിലാണെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
Read Moreസെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: അക്രമി എല്ലാം അറിയുന്നയാൾ? ജീവനക്കാരെ ചോദ്യം ചെയ്യുന്നു
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ ബാന്ദ്രയിലുള്ള ഹൈറൈസ് അപ്പാർട്ട്മെന്റില്‍ അതിക്രമിച്ചു കയറി മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പോലീസിനെ കുഴയ്ക്കുന്നു. ആക്രമണശേഷം രക്ഷപ്പെട്ട പ്രതിയെ ഇതുവരെ പിടികൂടാനാവാത്തതും പോലീസിനു കടുത്ത വെല്ലുവിളിയായി. അക്രമിയുടെ സിസിടിവി ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. 12 നിലകളുള്ള അപ്പാർട്ട്മെന്റിലെ 11ാം നിലയിലായിരുന്നു സെയ്ഫ് അലി ഖാനും കുടുംബവും താമസിച്ചിരുന്നത്. വലിയ സുരക്ഷാസംവിധാനങ്ങളും കാവൽക്കാരുള്ള അപ്പാർട്ട്മെന്റിൽ അക്രമിക്ക് എങ്ങനെ കടക്കാനായെന്നതാണു പ്രധാന ചോദ്യം. ഉള്ളിൽ കടന്ന അക്രമി കൃത്യമായി ആദ്യം കുട്ടികളുടെ മുറിയിലാണു പ്രവേശിച്ചത്. കെട്ടിടത്തെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ് ആക്രമി എന്ന് ഇതു തെളിയിക്കുന്നു. അക്രമി ഫയർ എസ്കേപ്പ് വഴിയാണ് കെട്ടിടത്തില്‍ കയറിയതും രക്ഷപ്പെട്ടതും എന്നാണു നിഗമനം. ആകെ ഒരു സിസിടിവിയില്‍ മാത്രമാണ് ആക്രമിയുടെ ദൃശ്യം പതിഞ്ഞത്. കെട്ടിടത്തിലെ സിസിടിവി സംവിധാനംപോലും ആക്രമിക്ക് പരിചിതമായിരുന്നോ എന്ന സംശയവും…
Read Moreഗതാഗത നിയമലംഘനം; വാഹനങ്ങൾക്ക് എത്ര പിഴ ഉണ്ടെങ്കിലും ഓരോന്നായി അടയ്ക്കാൻ സംവിധാനം
ചാത്തന്നൂർ: ഗതാഗത നിയമലംഘനത്തിന് ഒരു വാഹനത്തിന് എത്ര പിഴ ശിക്ഷ കിട്ടിയിട്ടുണ്ടെങ്കിലും പിഴ ഓരോന്നായി അടയ്ക്കാൻ സംവിധാനമൊരുങ്ങുന്നു.ഒരാൾക്ക് വിവിധ കുറ്റങ്ങളിലായി പല തുകകൾക്കുള്ള നാല് പിഴ ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ ഇതെല്ലാം കൂടി ഒന്നിച്ച് മൊത്തം തുക അടയ്ക്കണമെന്നതാണ് നിലവിലെ രീതി. സാധാരണ വരുമാനക്കാർക്കും ഓട്ടോ തൊഴിലാളികൾക്കും ടാക്സി ഡ്രൈവർമാർക്കുംഇത് ഒന്നിച്ച് നൽകാനാവാതെ പിഴ അടയ്ക്കൽ നീളുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. പിഴ തവണകളായി ഈടാക്കുന്നതിന് സോഫ്റ്റ് വെയർ അപ്ഡേഷൻ നടന്നു വരികയാണ്. ഇത് പൂർത്തിയായാലുടൻ തവണകളായി പിഴ സ്വീകരിച്ചു തുടങ്ങും. അധികം വൈകാതെ സംവിധാനം നിലവിൽ വരും. തെറ്റായ പാർക്കിംഗ്, അമിത വേഗം, അശ്രദ്ധയോടെ ഡ്രൈവിംഗ്, യൂണിഫോം ധരിക്കാതെയുള്ള ടാക്സി ഡ്രൈവിംഗ്, എയർ ഹോൺ മുഴക്കൽ, ലൈറ്റ് ഡിമ്മും ബ്രൈറ്റും ചെയ്യാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് വ്യത്യസ്തപിഴകളുണ്ട്. നിലവിൽ ഇവയിൽ മൂന്നോ നാലോ കുറ്റങ്ങൾവന്നെങ്കിൽ…
Read More