മുംബൈ: ഇന്ത്യൻ ബീച്ചുകളിൽ ബിക്കിനി വേഷത്തിലെത്തുന്ന വിദേശവനിതകൾ ലൈംഗികച്ചുവയുള്ള കമന്റുകളാലും നോട്ടങ്ങളാലും അസ്വസ്ഥരാകുന്നതു സാധാരണസംഭവമാണ്. ഇതിനുപുറമെ ഇവർക്കൊപ്പം സെൽഫിയെടുക്കാനുള്ള പ്രാദേശികസഞ്ചാരികളുടെ ശല്യവുമുണ്ട്. ഈ സെൽഫിശല്യത്തിൽനിന്നു രക്ഷപ്പെടാൻ ആഞ്ജലിനാലി എന്ന വിദേശസുന്ദരി സ്വീകരിച്ച മാർഗം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ഒരു സെൽഫിക്ക് 100 രൂപ വേണമെന്ന് എഴുതിയ പ്ലക്കാർഡുമായാണ് ഇവർ ബീച്ചിലെത്തിയത്. പ്ലക്കാർഡുമായി ബീച്ചിൽ നിൽക്കുന്ന ഫോട്ടോ യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയുംചെയ്തു. പ്രാദേശികസഞ്ചാരികൾ തനിക്കൊപ്പം എടുത്ത ചിത്രങ്ങളും ഇതോടൊപ്പം പങ്കുവച്ചു. ഇതുവഴി സെൽഫിശല്യത്തിനു കുറവുവന്നെന്നും ഇവർ കുറിച്ചു. യുവതി ഏതു രാജ്യക്കാരി ആണെന്നോ സംഭവം ഏതു ബീച്ചിലാണെന്നോ കുറിപ്പിലില്ല.
Read MoreDay: January 17, 2025
ഗോപന് സ്വാമിയുടെ മഹാസമാധിചടങ്ങുകള് ഇന്ന്
നെയ്യാറ്റിന്‍കര : അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (70) യുടെ മഹാസമാധി ചടങ്ങുകള്‍ ഇന്ന് നടക്കും. നേരത്തെ നിര്‍മിച്ചിരുന്ന സമാധി മണ്ഡപം ഇന്നലെ പൊളിച്ചതിനു സമീപത്തായിട്ടാണ് പുതിയ സമാധി സംവിധാനത്തിന്റെ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. വൈകുന്നേരം മൂന്നോടെ മഹാസമാധി ചടങ്ങുകള്‍ ആരംഭിക്കും. മൂന്നിനും നാലിനും മധ്യേയാണ് മഹാസമാധി ചടങ്ങുകളെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇന്നലെ രാവിലെ പഴയ സമാധി മണ്ഡപം പൊളിച്ച് ഗോപന് സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടംനടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത ഗോപന് സ്വാമിയുടെ മൃതദേഹം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ അഭിഭാഷകന് അഡ്വ. രഞ്ജിത്ത് ചന്ദ്രൻ, വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന് എന്നിവരും ഗോപന് സ്വാമിയുടെ മക്കളോടൊപ്പമുണ്ടായിരുന്നു. ഗോപന് സ്വാമിയുടെ തിരോധാനം സംബന്ധിച്ച…
Read Moreഅലസമായി പിന്നിയിട്ട മുടിഴകൾ കാറ്റിൽ പറക്കുന്നു, ചാര നിറമുള്ള കണ്ണുകളുമായി സോഷ്യൽ മീഡിയ കീഴടക്കി കൊച്ചു സുന്ദരി: വൈറലായി കുംഭമേളയിലെ മാല വിൽപനക്കാരി
മഹാകുംഭമേളയ്ക്കിടെ മാല വിൽക്കാനെത്തിയ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്റ്റാറായി മാറിയത്. ഈ കൊച്ചു സുന്ദരിയുടെ ചിത്രങ്ങൾ എടുക്കാനും വീഡിയോ പകർത്താനും സെൽഫിക്കും ഒക്കെയായി നിരവധി ആളുകളാണ് അവളുടെ അടുത്തേക്ക് വരുന്നത്. മണലിന്റെ നിറമാണ് അവൾക്ക്. അലസമായി പിന്നിയിട്ട മുടിയിഴകൾ കാറ്റത്ത് പാറിപ്പറക്കുന്നത് അവളുടെ മാറ്റ് കൂട്ടുന്നു. അതിലെല്ലാം ഉപരി ചാര നിറമുള്ള കണ്ണുകളാണ് ഏറ്റവും ആകർഷണീയമായത്. അവളുടെ കഴുത്തിൽ നിറയെ വിവിധ തരത്തിലുള്ള മാലകൾ കാണാം. ഒപ്പം വിൽക്കാനെടുത്തിരിക്കുന്ന മാലകൾ അവളുടെ കൈനിറയെ തൂക്കിയിട്ടിട്ടുണ്ട്. പെൺകുട്ടിയുടെ വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. നിരവധി ആളുകൾ വീഡിയയോയ്ക്ക കമന്റുമായി എത്തി. എന്തൊരു മനോഹരമായ കണ്ണുകൾ എന്നാണ് ചിലർ കമന്റ് നൽകിയിരിക്കുന്നത്. എത്ര സുന്ദരിയാണവൾ എന്ന് കമന്റ് നൽകിയവരും ഉണ്ട്. View this post on Instagram …
Read Moreരഹസ്യ വിവരം കിട്ടി, അഞ്ചുകിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പോലീസ് പിടിയിൽ
പത്തനംതിട്ട: പോലീസ് ഡാൻസാഫ് സംഘവും കൊടുമൺ പോലീസും നടത്തിയ സംയുക്ത നീക്കത്തിൽ 5 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. കൊടുമൺ കണ്ണാടിവയൽ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡിൽ നിന്നാണ് 4.800 കിലോ കഞ്ചാവ് പിടിച്ചെടുത്തത്, ഒരാൾ അറസ്റ്റിലായി. പശ്ചിമ ബംഗാൾ പാർഗാനസ സൗത്ത് 24, ഗോസബ തനസർപറ, കമർപറ 84 ൽ ബിശ്വജിത് ബർമൻ മകൻ പ്രസൻജിത്ത് ബർമൻ (32) ആണ് പിടിയിലായത്. സുഹൃത്തുക്കളായ കണ്ണൻ ഗണേശൻ, ജിതിൻ, ബിജീഷ് എന്നിവരെ പിടികൂടാനുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ രാവിലെ 11 ഓടെ കൊടുമൺ കണ്ണാടിവയൽ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡിൽ പരിശോധന നടത്തിയാണ് പോലീസ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് എത്തുമ്പോൾ ഷെഡിനു മുന്നിൽ നാലുപേർ ഉണ്ടായിരുന്നു. പോലീസിനെക്കണ്ട് ഇവർ ഓടി, പിന്നാലെ ഓടിയ…
Read Moreഅലസമായി പിന്നിയിട്ട മുടിഴകൾ കാറ്റിൽ പറക്കുന്നു, ചാര നിറമുള്ള കണ്ണുകളുമായി സോഷ്യൽ മീഡിയ കീഴടക്കി കൊച്ചു സുന്ദരി: വൈറലായി കുംഭമേളയിലെ മാല വിൽപനക്കാരി
മഹാകുംഭമേളയ്ക്കിടെ മാല വിൽക്കാനെത്തിയ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്റ്റാറായി മാറിയത്. ഈ കൊച്ചു സുന്ദരിയുടെ ചിത്രങ്ങൾ എടുക്കാനും വീഡിയോ പകർത്താനും സെൽഫിക്കും ഒക്കെയായി നിരവധി ആളുകളാണ് അവളുടെ അടുത്തേക്ക് വരുന്നത്. മണലിന്റെ നിറമാണ് അവൾക്ക്. അലസമായി പിന്നിയിട്ട മുടിയിഴകൾ കാറ്റത്ത് പാറിപ്പറക്കുന്നത് അവളുടെ മാറ്റ് കൂട്ടുന്നു. അതിലെല്ലാം ഉപരി ചാര നിറമുള്ള കണ്ണുകളാണ് ഏറ്റവും ആകർഷണീയമായത്. അവളുടെ കഴുത്തിൽ നിറയെ വിവിധ തരത്തിലുള്ള മാലകൾ കാണാം. ഒപ്പം വിൽക്കാനെടുത്തിരിക്കുന്ന മാലകൾ അവളുടെ കൈനിറയെ തൂക്കിയിട്ടിട്ടുണ്ട്. പെൺകുട്ടിയുടെ വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. നിരവധി ആളുകൾ വീഡിയയോയ്ക്ക കമന്റുമായി എത്തി. എന്തൊരു മനോഹരമായ കണ്ണുകൾ എന്നാണ് ചിലർ കമന്റ് നൽകിയിരിക്കുന്നത്. എത്ര സുന്ദരിയാണവൾ എന്ന് കമന്റ് നൽകിയവരും ഉണ്ട്. View this post on Instagram …
Read Moreപാലും മുട്ടയും നിർത്തിയതിനു പിന്നാലെ ഉച്ചക്കഞ്ഞിയും മുടങ്ങും; സര്‍ക്കാര്‍ കൈയൊഴിഞ്ഞതിനു പിന്നാലെ സ്കൂള്‍ അടുക്കള അടയ്ക്കാതെ തരമില്ലെന്ന് പ്രധാന അധ്യാപകർ
കോട്ടയം: അധ്യയനവര്‍ഷം അവസാനിക്കാറായിട്ടും സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്കുള്ള സര്‍ക്കാര്‍ വിഹിതം നാലു മാസമായി കുടിശിക. പാചകത്തൊഴികള്ക്ക് രണ്ടു മാസത്തെ വേതനം നല്‍കിയിട്ടില്ല. സംസ്ഥാനത്ത് 150 കോടി രൂപ കുടിശികയായ സാഹചര്യത്തില്‍ ഉച്ചഭക്ഷണ ചുമതലയിലുള്ള പ്രധാന അധ്യാപകര്‍ നാളെമുതല്‍ പദ്ധതിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. നിലവില്‍ പ്രധാന അധ്യാപകര്‍ ശമ്പളത്തില്‍നിന്ന് പണം മുടക്കിയാണ് പച്ചക്കറിയും പലവ്യഞ്ജനങ്ങളും പാചകവാതകവും വാങ്ങുന്നത്. അരി മാത്രം സപ്ലൈകോയില്‍നിന്ന് എത്തിക്കും. ഇതിനുള്ള വാഹനച്ചെലവും അധ്യാപകന് കണ്ടെത്തണം. റേഷന്‍ വിതരണ കരാറുകാര്‍ പണിമുടക്കിലായതോടെ സപ്ലൈകോയില്‍ ഉള്‍പ്പെടെ അരി സ്റ്റോക്കില്ല. പാചകത്തൊഴിലാളികള്‍ക്കുള്ള വേതനവും അധ്യാപകരാണ് നല്‍കിവരുന്നത്. കേന്ദ്രവിഹിതം ലഭിക്കുന്നില്ലെന്ന പേരില്‍ പാചകത്തൊഴിലാളി വേതനം മാസം ആയിരം രൂപ കുറച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നത്. മാര്‍ച്ച് 31ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്ക് അവര്‍ മുന്‍കൂര്‍ ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടിവരും. പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുത്തനെ കയറുന്ന…
Read Moreപാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, അമ്മയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ
തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. ശിക്ഷാ വിധി നാളെയുണ്ടാകും. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്. 2022 ഒക്ടോബർ 14നായിരുന്ന ഷാരോണ്‍ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിച്ചു. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. കഴിഞ്ഞ വഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് വിസ്തരിച്ചത്. പാറശാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Read Moreശരീരത്തിന് ഗുണം ചെയ്യുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്, അതൊരിക്കലും തന്നെ വേദനിപ്പിക്കുന്നില്ല; കുംഭമേളയില്‍ മുള്ളിനുള്ളില്‍ കിടന്ന് ‘കാന്റെ വാലെ ബാബ’
വളരെ പ്രശസ്തമാണ് പ്രയാഗ്രാജിലെ കുംഭമേള. മഹാ കുംഭമേള ആഘോഷത്തില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരാളാണ് രമേഷ് കുമാര്‍ മാഞ്ചി എന്നറിയപ്പെടുന്ന ‘കാന്റെ വാലെ ബാബ’. മുള്ളുകൾക്കുള്ളിൽ കിടന്നാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്. മുള്ളിൽ കിടക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുന്നതിനാലാണ് ഇങ്ങനെ കിടക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. അതൊരിക്കലും തന്നെ വേദനിപ്പിക്കുന്നില്ലെന്നും കാന്റെ വാലെ ബാബ പറയുന്നു. ‘ഞാന്‍ ഗുരുവിനെ സേവിക്കുന്നു. ഗുരു നമുക്ക് അറിവ് നല്കി പൂര്‍ണ ശക്തി നല്കി. ഇത് ചെയ്യാന്‍ എന്നെ സഹായിക്കുന്നത് ദൈവത്തിന്റെ മഹത്വമാണ്. കഴിഞ്ഞ 50 വര്‍ഷമായി എല്ലാ വര്‍ഷവും ഞാന്‍ ഇത് ചെയ്യുന്നു. ഞാന്‍ അത് ചെയ്യുന്നത് എന്റെ ശരീരത്തിന് ഗുണം ചെയ്യുന്നതിനാലാണ്. അതൊരിക്കലും എന്നെ വേദനിപ്പിക്കുന്നില്ല. എനിക്ക് കിട്ടുന്ന ദക്ഷിണയുടെ പകുതി ഞാന്‍ സംഭാവന ചെയ്യുകയും ബാക്കി എന്റെ ചെലവുകള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു,’ എന്ന് ‘കാന്റെ വാലെ ബാബ’…
Read Moreദേശീയ മഞ്ഞള്‍ ബോര്‍ഡ്: കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ
കോട്ടയം: പുതുതായി രൂപീകരിച്ച മഞ്ഞള്‍ ബോര്‍ഡിൽ കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ. റബര്‍ ഒഴിവാക്കി മഞ്ഞള്‍ നടുന്ന ചെറുകിട കര്‍ഷകര്‍ ഏറെപ്പേരാണ്. ഇടവിളയായി മഞ്ഞള്‍ നടുന്നവരും കുറവല്ല. മഞ്ഞളിന് കാര്യമായ വളപ്രയോഗമോ പരിചരണമോ നല്കേണ്ടെന്നതും കീടബാധ കുറവുണ്ടെന്നതും മെച്ചം. മാത്രവുമല്ല കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുമെന്ന ആശങ്കയും വേണ്ട. ഇഞ്ചികൃഷിയേക്കാള് മഞ്ഞളിന് പ്രചാരം വര്‍ധിക്കാന്‍ ഇതിടയാക്കി. ഇക്കൊല്ലം ഉണക്കമഞ്ഞള്‍ കിലോയ്ക്ക് 200 രൂപയും പൊടിക്ക് 350 രൂപയുമുണ്ട്. മരുന്ന്, സൗന്ദര്യസാമഗ്രികള്‍, സോപ്പ്, പാചകം എന്നിവയില്‍ മഞ്ഞളിന് ആവശ്യമേറുന്ന സാഹചര്യത്തില്‍ വിലയിടിയാനുള്ള സാധ്യതയില്ലെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു. മഞ്ഞള്‍ സത്ത് അഥവാ കുര്ക്കുമിന് മരുന്ന്, ദാഹശമിനി എന്നിവയില്‍ വലിയ തോതില്‍ പ്രയോജനപ്പെടുത്തുന്നു.കേരളത്തില്‍ നിന്നുള്ള കസ്തൂരി മഞ്ഞള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങള്‍ക്ക് യൂറോപ്പിലും ഗള്‍ഫിലും ആവശ്യക്കാരേറെയാണ്. വൈകാതെ മഞ്ഞള്‍കൃഷിക്ക് കേന്ദ്രം സബ്സിഡി പ്രഖ്യാപിക്കുമെന്നാണ് സൂചന. തെലങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായാണ് ദേശീയ മഞ്ഞള്‍ ബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.…
Read Moreചെമ്പടയ്ക്ക് കാവലായ അതേ സമയം ‘ചങ്കിലെ ചെങ്കൊടി’ യുമായി പി ജയരാജൻ; പിണറായി വാഴ്ത്തുപാട്ടിനു മറുപടിയോ ജയരാജൻ സോഷ്യൽ മീഡയയിൽ പങ്കുവച്ച വിപ്ലവഗാനം
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തുപാട്ട് അവതരിപ്പിക്കുന്ന അതേസമയം, ‘ചങ്കിലെ ചെങ്കൊടി’ യെന്ന വിപ്ലവഗാനം ഫേസ്ബുക്കില്‍ പങ്കുവച്ച് സിപിഎം നേതാവ് പി. ജയരാജന്. രണ്ടുദിവസം മുമ്പ് എം. സ്വരാജ് പ്രകാശനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഗാനമാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ജയരാജന് തന്റെ പേജില്‍ പങ്കുവച്ചത്. പാര്‍ട്ടി സമരവീര്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും പങ്കുവയ്ക്കുന്നതാണ് ‘ചങ്കിലെ ചെങ്കൊടി’യിലെ വരികള്‍. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് 14ന് വൈകുന്നേരം അഞ്ചിനു പൂവത്ത് നടന്ന സെമിനാര്‍ വേദിയിലായിരുന്നു ഈ വിപ്ലവഗാനത്തിന്റെ പ്രകാശനം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, അന്നൊന്നും ഇത് ഷെയര്‍ ചെയ്യാതിരുന്ന പി. ജയരാജന്, മുഖ്യമന്ത്രിയെ വാഴ്ത്തിയുള്ള ഗാനം എംപ്ലോയീസ് അസോസിയേഷന് മന്ദിരോദ്ഘാടന ചടങ്ങില്‍ ആലപിക്കുന്ന അതേസമയമാണ് പങ്കുവച്ചത്. 2017ല്‍ ജയരാജനെ പുകഴ്ത്തി പുറച്ചേരി ഗ്രാമീണ കലാസമിതി പുറത്തിറക്കിയ ‘കണ്ണൂരിന്റെ ഉദയസൂര്യന്’ എന്ന സംഗീത ആല്‍ബത്തിനെതിരേ…
Read More