സർവൈവൽ ത്രില്ലർ കഥകൾ ലോകത്തിന്റെ ഏതു ഭാഗത്തു നടന്നാലും അതറിയാനും വായിക്കാനും കാണാനും കേൾക്കാനും ആളുകൾക്ക് ഏറെ ഇഷ്ടമാണ്. കഥാന്ത്യം ശുഭകരമാണെങ്കിൽ ആവേശം ഇരട്ടിയാകും. ഗുണകേവിൽ പെട്ടുപോയ കൂട്ടുകാരനെ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ സൂപ്പർഹിറ്റായ പോലെ അത്തരം കഥകൾ ആളുകൾ എന്നും കൈയടിയോടെയാണ് സ്വീകരിച്ചിട്ടുള്ളത്. രക്ഷപ്പെടലിന്റെ അത്ഭുതകഥസിംബാംബ്വേയിൽ നിന്നാണ് ലോകത്തെ സോഷ്യൽമീഡിയകളും മീഡിയകളും ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഒരു എട്ടുവയസുകാരന്റെ രക്ഷപ്പെടൽ കഥ വരുന്നത്. വെറും കാട്ടിലല്ല, വന്യമൃഗങ്ങൾ ഏറെയുള്ള കൊടുംകാട്ടിനകത്താണ് നമ്മുടെ എട്ടുവയസുകാരൻ നായകൻ കുടുങ്ങുന്നത്. ആ കാട്ടിൽ സിംഹങ്ങളുണ്ട്, പുലികളുണ്ട്, ആനയുണ്ട്…അങ്ങിനെ ശരിക്കും വന്യമൃഗങ്ങൾ വിലസുന്ന ഘോരവനം തന്നെ. ഈ മൃഗങ്ങളുള്ള വടക്കൻ സിംബാബ്വേയിലെ മഴക്കാടുകളിൽ അകപ്പെട്ടുപോയ ഒരു എട്ടുവയസുകാരൻ അഞ്ചു ദിവസങ്ങൾക്കു ശേഷം പുറം ലോകം കണ്ടുവെന്ന് പറയുന്നത് അവിടത്തുകാരെ സംബന്ധിച്ചും ലോകത്തിനും അത്ഭുത കാഴ്ചയാണ്. ആ എട്ടുവയസുകാരൻ അഞ്ചുനാൾ…
Read MoreDay: January 17, 2025
ചരിത്രവും ദേശസ്നേഹവും സാഹസികതയും നിറയുന്ന നാഡാബെത്ത്
ഇന്ത്യന്‍ മണ്ണില്‍നിന്നു കൊണ്ട് ഒരു കമ്പിവേലിക്കപ്പുറമുള്ള അയല്‍ രാജ്യമായ പാക്കിസ്ഥാനെ നോക്കിക്കാണുന്നതിനെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും സങ്കല്പിച്ചിട്ടുണ്ടോ? ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് 239 കിലോ മീറ്റർ അകലെയുള്ള അതിര്‍ത്തി മേഖലയായ നാഡാബെത്തിലെത്തിയാല് ആ കാഴ്ച കണ്മുന്നില് കാണാം. ഗുജറാത്തിലെ ബോര്‍ഡര്‍ ടൂറിസത്തില്‍ ഏറെ പ്രാധാന്യമുള്ള നാഡാബെത്തിലെത്തുന്ന ഓരോ സഞ്ചാരിയും ചരിത്രവും ദേശസ്നേഹവും സാഹസികതയും നിറയുന്ന ഹൃദ്യമായ കാഴ്ചകള്‍ കണ്ടിട്ടാകും മടങ്ങുന്നത്. 500 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന പാക്കിസ്ഥാനുമായുള്ള ഈ പടിഞ്ഞാറന്‍ അതിര്‍ത്തി ബിഎസ്എഫിന്റെ നിരീക്ഷണത്തി ലാണ്. 1971 ലെ ഇന്ത്യാ പാക്ക് യുദ്ധത്തിന്റെ വീരഗാഥകള്‍ നേരില്‍ കണ്ടറിയാം. ഗേറ്റ് മുതല്‍ 25 കിലോമീറ്റര്‍ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യ-പാക് അതിര്‍ത്തി വരെ കടന്നെത്തുന്ന ഓരോരുത്തരുടെയും മനസില്‍ നിറയുന്നത് ദേശസ്നേഹത്തിന്റെ ജ്വലിക്കുന്ന ചിത്രങ്ങളാണ്. സീറോ ലെയ്നിലെ വ്യൂ പോയിന്റില്‍നിന്ന് നോക്കിയാല്‍ അതിര്‍ത്തിക്കപ്പുറത്തെ പാക്കിസ്ഥാന്റെ സിന്ധ് പ്രവശ്യ മേഖല കാണാം. ആ വേലിക്ക്…
Read Moreയുവാവിന്റെ നിരന്തരമായ ശല്യം; പോലീസിൽ പരാതി നൽകിയ കുടുംബത്തെ ഇരുമ്പു പൈപ്പിന് തല്ലിക്കൊന്ന് യുവാവ്; നടക്കുന്ന ദൃശ്യങ്ങൾക്ക് സാക്ഷിയായി അഞ്ചുവയസുകാരി
പറവൂർ (കൊച്ചി): പറവൂർ ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുന്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഒരാളുടെ നില അതീവഗുരുതരമാണ്. കൃത്യം നടത്തിയ അയൽവാസിയായ യുവാവ് വടക്കേക്കര പോലീസിൽ കിഴടങ്ങി. ഇന്നലെ വൈകുന്നേരം ആറരയോടെ ചേന്ദമംഗലം കിഴക്കേപ്രം പേരേപാടത്താണ് നാടിനെ നടുക്കിയ സംഭവം. കാട്ടിപറന്പിൽ വേണു (65), ഭാര്യ ഉഷ (58), മകൾ വിനീഷ (32) എന്നിവരാണു മരിച്ചത്. വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിനെ ഗുരുതരനിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു ശേഷം പ്രതി കണിയാംപറന്പിൽ ഋതു ജയൻ (27) വടക്കേക്കര പോലീസിൽ കീഴടങ്ങുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ ഇയാൾ ഇയാൾ മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജിതിൻ ബോസിന്റെ പരാതിയെത്തുടർന്ന് പോലീസ് ഋതുവിനെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. ഇതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്. ഇന്നലെ വൈകുന്നേരം ഒരു ഇരുന്പും പൈപ്പും രണ്ടു കത്തികളുമായി…
Read More