ദാന്പത്യം സന്തോഷകരവും സമാധാനപരവും ആവണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ ആളുകളും. എന്നാൽ നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലായ്പ്പോഴും നടക്കണമെന്നുമില്ല. പാലക്ക് എന്ന യുവതിക്ക് വിവാഹശേഷം സംഭവിച്ച ദുരിതവും അത്തരത്തിലൊന്നാണ്. സന്തോഷത്തോടെ കുടും ബ ജീവിതത്തിലേക്ക് പ്രവേശിച്ചതായിരുന്നു 21 കാരിയായ പാലക്. ഭദ്രേഷ് കുമാർ ചേതൻഭായ് പട്ടേലിനെയാണ് പാലക് വിവാഹം ചെയ്തത്. വിവാഹശേഷം ഇരുവരും അമേരിക്കയിൽ സ്ഥിര താമസമാക്കി. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം പാലക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ ഭർത്താവായ ഭദ്രേഷിനെ നിർബന്ധിച്ചുകൊണ്ടിരുന്നു. അയാൾക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അത്രയ്ക്ക് താൽപര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യം പറഞ്ഞ് എപ്പോഴും രണ്ടുപേരും തമ്മിൽ കലഹം പതിവായിരുന്നു. അതിനിടയിൽ 2015 ഏപ്രിൽ 12 -ന് പാലകിന്റെ ജീവിതം പോലും തകരാറിലായ അപ്രതീക്ഷിത ദുരന്തം അവളെത്തേടിയെത്തി. മേരിലാൻഡിലെ ഹാനോവറിലെ ഒരു ഡോണട്ട് ഷോപ്പിലാണ് പാലകും ഭർത്താവും ജോലി ചെയ്തിരുന്നത്. ഒരുദിവസം അയാൾ തന്റെ ഭാര്യയെ ശക്തമായ ഒരു വസ്തു…
Read MoreDay: January 18, 2025
വയറുവേദനയുമായി പെൺകുട്ടി ആശുപത്രിയിൽ; പരിശോധനയിൽ പതിനാറുകാരി ഗർഭിണി; പ്രയണം നടിച്ച് പീഡിപ്പിച്ച ഇരുപത്തിയാറുകാരൻ അറസ്റ്റിൽ
വണ്ടിപ്പെരിയാർ: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി രൂപൻ എന്ന് വിളിക്കുന്ന വിജയ് (25) ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് ഇയാ ളെ അറസ്റ്റു ചെയ്യുകയായിരുന്നു.
Read Moreഡോക്ടർമാരും മരുന്നും ഇല്ല; താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ; കോൺഗ്രസ് സമരത്തിന്
നെടുങ്കണ്ടം: ആവശ്യത്തിന് ഡോക്ടര്‍മാരും മരുന്നുമില്ലാതെ അവതാളത്തിലായ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20ന് രാവിലെ 11ന് ആശുപത്രിയുടെ മുമ്പില്‍ ധര്‍ണാസമരം നടത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ്് സി.എസ്. യശോധരന് അറിയിച്ചു. ആകെ 26 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് പകുതിയോളം ഡോക്ടര്‍മാര്‍ പോലും നിലവിലില്ല. കാഷ്വാലിറ്റിയില്‍ കുറഞ്ഞത് മൂന്ന് ഡോക്ടര്മാരുണ്ടാകേണ്ട സ്ഥാനത്ത് ഒരാള്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. സ്പെഷാലിറ്റി ഡിപ്പാര്‍ട്ട്മെന്റുകള്‍ നാമമാത്രമായേ പ്രവര്‍ത്തിക്കുന്നുള്ളു. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ദിവസവും എട്ട് മണിക്കൂര്‍ ലഭ്യമാക്കണമെന്നാണ് നിബന്ധനയെങ്കിലും മിക്കവരും രാവിലെ ഒമ്പതരയ്ക്കും പത്തിനും എത്തിയ ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് പടിയിറങ്ങും. സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ സ്ഥിരമായി അവധിയെടുക്കുന്നതും രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ഗൈനക്കോളജി വിഭാഗത്തിലെ പ്രധാന ഡോക്ടര്‍ സ്ഥലംമാറി പോയതിനാൽ രോഗികള്‍ സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുമാരെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. നേത്രവിഭാഗം ഡോക്ടര്‍ വല്ലപ്പോഴും മാത്രമേ ഡ്യൂട്ടിക്കെത്താറുള്ളു. ആവശ്യത്തിന്…
Read Moreഎന്റെ പണം തിരികെ നൽകണം..! നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതിൽ പ്രതിഷേധിച്ച് തോപ്രാംകുടി ബാങ്കിനു മുന്നിൽ നിക്ഷേപകന്റെ സമരം
ചെറുതോണി: നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതിൽ പ്രതിഷേധിച്ച് ബാങ്കിനു മുന്നിൽ നിക്ഷേപകന്റെ സത്യഗ്രഹ സമരം. തോപ്രാംകുടി കനകക്കുന്ന് സ്വദേശി പടലാംകുന്നേൽ ജോസാണ് തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ സമരം ചെയ്തത്. 8,50,000 രൂപ നിക്ഷേപത്തുക ലഭിക്കാനുണ്ടെന്നാണ് ജോസ് പറയുന്നത്. മാസങ്ങളായി ബാങ്കിൽ കയറിയിറങ്ങിയിട്ടും ഒരു രൂപ പോലും ലഭിച്ചിട്ടില്ല. ഡിസംബർ 30ന് തുക നൽകാമെന്ന് ബാങ്ക് അധികൃതർ മുൻപ് പറഞ്ഞിരുന്നു. 30ന് ബാങ്കിലെത്തിയപ്പോഴും തുക ലഭിച്ചില്ലെന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടർച്ചയായി ബാങ്കിലെത്തിയിട്ടും പണം എപ്പോൾ നൽകാമെന്ന് കൃത്യമായ മറുപടി ബാങ്ക് അധികൃതർ നൽകുന്നില്ലെന്നുമാണ് ജോസ് പറയുന്നത്. രാവിലെതന്നെ ബാങ്കിലെത്തിയ ജോസ് പ്രസിഡന്റിനെയും സെക്രട്ടറിയെയും കാണാത്തതിനെത്തുടർന്ന് ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരും ഫോൺ എടുത്തില്ല. സംഭവം അറിഞ്ഞെത്തിയ മുരിക്കാശേരി സിഐ കെ.എം. സന്തോഷ് കുമാർ ഏറെ നേരം നിക്ഷേപകനുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ തത്കാലം സമരം അവസാനിപ്പിക്കാൻ തയാറാകുകയായിരുന്നു.…
Read Moreഞങ്ങളെ കാത്തോളീ…. അമ്യൂസ്മെന്റ് റൈഡിന്റെ ബാറ്ററി നിലച്ചു, യാത്രക്കാർ തലകീഴായി കിടന്നത് 25 മിനിറ്റ്; വൈറലായി വീഡിയോ
അമ്യൂസ്മെന്റ് പാർക്കിൽ പോകാൻ ഇഷ്ടമല്ലാത്ത ആരാണുള്ളത്. വെള്ളത്തിലും കരയിലുമൊക്കെയുള്ള പല റൗഡുകളിലും കയറാൻ ആളുകൾ തിരക്കിട്ട് പാഞ്ഞു നടക്കാറുണ്ട് അവിടെ. ഇപ്പോഴിതാ ഒരു അമ്യൂസ്മെന്റ് റൈഡിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നുമൈഷ് എക്സിബിഷനിൽ ഒരു ജോയ് റൈഡ് തകരാർ മൂലം അരമണിക്കൂറോളം തലകീഴായി കുടുങ്ങിപ്പോയി. ഹൈദരാബാദിലാണ് സംഭവം. റൈഡിന്റെ ബാറ്ററി പ്രശ്നങ്ങള്‍ കാരണമാണ് ട്രയൽ റണ്ണിനിടെ അമ്യൂസ്മെന്റ് റൈഡിന്റെ പ്രവർത്തനം നിലച്ചു പോയത്. റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല എന്നത് വലിയ ആശ്വാസം തന്നെയാണ്.
Read Moreകുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും താറാവിനും കോഴിവളർത്തലിനും നിരോധനം; താറാവ് മുട്ടവില 14 രൂപയിലേക്ക് കുത്തിച്ചു കയറി; വിപണികൈയടക്കാൻ ആന്ധ്രാമുട്ടകൾ
കോട്ടയം: ജില്ലയിലെ ഫാമുകളില്‍ കോഴി, താറാവ് വിരിയിക്കലും വളര്‍ത്തലും നിലച്ചിട്ട് ഒരു വര്‍ഷം.കഴിഞ്ഞ വര്‍ഷത്തെ പക്ഷിപ്പനിയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനം അവസാനിപ്പിക്കാത്തതില്‍ കര്‍ഷകര്‍ ദുരിതത്തിൽ. വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളില്‍ താറാവ് കൃഷി പൂര്‍ണമായി നിലച്ചു. ഇവിടുത്തെ താറാവു കര്‍ഷകര്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്ക് താറാവുകളെ മാറ്റി. അവര്‍ കോയമ്പത്തൂരിലും പൊള്ളാച്ചിയിലുമാണ് മുട്ട വില്‍ക്കുന്നത്. തമിഴ്നാട്ടില്‍ കുറഞ്ഞ വിലയ്ക്ക് കോഴിത്തീറ്റ ലഭിക്കുമെന്നതും നേട്ടമാണ്. ഇതേത്തുടര്‍ന്ന് ജില്ലയില്‍ നാടന്‍ താറാവു മുട്ടയും താറാവ് ഇറച്ചിയും കിട്ടാനില്ല. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഏറെ പ്രദേശങ്ങളിലും നിരോധനം തുടരുന്നതിനാല്‍ അവിടെനിന്നു മുട്ട ലഭ്യമല്ല. ആന്ധ്രയില്‍നിന്നുള്ള നിലവാരം കുറഞ്ഞതും കേടുള്ളതുമായ താറാവു മുട്ടയാണ് ഇവിടെ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്നത്. നിരോധനത്തെത്തുടര്‍ന്ന് താറാവ് മുട്ട വില 14 രൂപയിലേക്കും നാടന്‍ കോഴിമുട്ട എട്ടു രൂപയിലേക്കും ചില മാസങ്ങളില്‍ ഉയര്‍ന്നു. തമിഴ്നാട്ടില്‍നിന്നുള്ള ഗുണമേന്മ കുറഞ്ഞ വെള്ളമുട്ടയ്ക്ക് 6.50…
Read Moreസിസ്റ്റർ വെർജീനിയ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ്: മൗണ്ട് കാർമൽ സ്കൂളിനു കിരീടം
കോട്ടയം: സിസ്റ്റർ വെർജീനിയ മെമ്മോറിയൽ ബാസ്കറ്റ് ബോൾ ടൂർണമെന്റ് മൗണ്ട് കാർമൽ സ്കൂളിന് കിരീടം. മൗണ്ട് കാർമൽ സ്കൂൾ പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ വെർജീനിയയുടെ സ്മരണാർഥം നടത്തുന്ന ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ മൗണ്ട് കാർമൽ സ്കൂൾ ജൂണിയർ, സേക്രഡ് ഹാർട്ട് എസ്എച്ചിനെ (40-23) പരാജയപ്പെത്തിയാണ് വിജയികളായത്. മൗണ്ട് കാർമൽ സീനിയർ, എസ്എച്ച് തേവരയ്ക്കെതിരേ (28-24) നേടി വിജയികളായി. സമാപന സമ്മേളനത്തിൽ വിജയപുരം രൂപത കോർപറേറ്റ് മാനേജർ ഡോ.ആന്റണി പാട്ടപ്പ റമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ, ലോക്കൽ മാനേജർ സിസ്റ്റർ ശിൽപ, പിടിഎ പ്രസിഡന്റ് പ്രവീൺ കെ. രാജ് എന്നിവർ പ്രസംഗിച്ചു. കരിപ്പാപറമ്പിൽ ഫാമിലി അസോസിയേഷൻ പ്രസിഡന്റ് ജോസ് ഡൊമിനിക് വിജയികൾക്ക് ഫാമിലി അസോസിയേഷൻ വക സമ്മാനങ്ങൾ വിതരണം ചെയ്തു.
Read Moreഅതിവേഗം ബഹുദൂരം… കൊച്ചി വിമാനത്താവളത്തിൽ അതിവേഗ ഇമിഗ്രേഷൻ പദ്ധതിക്ക് തുടക്കം: ഇനി ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകും
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അതിവേഗ ഇമിഗ്രേഷൻ പദ്ധതിക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിനാണ് (എഫ്ടിഐ – ടിടിപി) തുടക്കമായത്. ആഭ്യന്തര യാത്രക്കാർക്ക് ബോർഡിംഗ് പാസ് രഹിത പ്രവേശനമൊരുക്കുന്ന ഡിജി യാത്രാ സംവിധാനം നേരത്തെ സിയാലിൽ പ്രവർത്തനമാരംഭിച്ചിരുന്നു. എഫ്ടിഐ-ടിടിപി സംവിധാനത്തിലൂടെ രാജ്യാന്തരയാത്രക്കാർക്ക് 20 സെക്കൻഡുകൾ കൊണ്ട് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനാകും. അറൈവൽ, ഡിപ്പാർച്ചർ മേഖലകളിലായി നാലുവീതം ബയോമെട്രിക് ഇ-ഗേറ്റുകൾ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനായി സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുടമകൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ വിജയകരമായി അപ്ലോഡ് ചെയ്താൽ അടുത്തഘട്ടമായ ബയോമെട്രിക് എൻറോൾമെന്റിലേക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്റ് കൗണ്ടറുകൾ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്ആർആർഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.…
Read Moreമുംബൈ മരത്തൺ: കെ.എം. എബ്രഹിമിനു മുഖ്യമന്ത്രി ജഴ്സി കൈമാറി
തിരുവനന്തപുരം: മുംബൈ മാരത്തണിൽ പങ്കെടുക്കാനൊരുങ്ങുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ.എം. എബ്രഹാമിനു മുഖ്യമന്ത്രി പിണറായി വിജയൻ ജഴ്സിയും ഫ്ലാഗും കൈമാറി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് എബ്രഹാം മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച നടക്കുന്ന മാരത്തൺ 42 കിലോമീറ്ററാണ്. വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ജഴ്സിയും ഫ്ലാഗുമാണ് മുഖ്യമന്ത്രി കൈമാറിയത്. ചടങ്ങിൽ മറ്റു മന്ത്രിമാരും പങ്കെടുത്തു. റൺ ഫോർ വയനാട്’ എന്ന ആശയം മുൻനിർത്തി തയാറാക്കിയ ജഴ്സിയിലും ഫ്ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള ആഹ്വാനവുമുണ്ട്. സിഎംഡിആർഎഫിന്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസിയായ കിഫ് കോണിന്റെ ചെയർമാൻ കൂടിയാണ് എബ്രഹാം. നേരത്തേ 42 കിലോമീറ്റർ വരുന്ന ലണ്ടൻ മാരത്തണും എബ്രഹാം…
Read Moreകോടതിവഴിയൊന്ന് പോയി നോക്ക്..! രാഹുൽ ഈശ്വറിനെതിരായ ഹണിറോസിന്റെ പരാതിയിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പോലീസ്
കൊച്ചി: മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പോലീസ്. കോടതി വഴി പരാതി നൽകണമെന്ന് കൊച്ചി പോലീസ് അറിയിച്ചു. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നും പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അറസ്റ്റ് തടയാതിരുന്ന കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, ഹര്‍ജി നൽകിയെങ്കിലും രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. എറണാകുളം സെന്‍ട്രൽ പോലീസിലാണ് ഹണി റോസ് പരാതി നൽകിയത്.
Read More