മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വീടിനുള്ളിൽ കുത്തിപ്പരിക്കേൽപിച്ച പ്രതി കാണാമറയത്തു തുടരുന്നതിനിടെ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്നു വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നൽകിയ മൊഴികളിലുണ്ടായ സംശയത്തെ തുടർന്നാണു കസ്റ്റഡിയിലെടുത്തതെന്നാണു വിവരം. ഇയാളെ വീണ്ടും ചോദ്യം ചെയ്യും. കേസിൽ ഇതുവരെ ഇരുപതിലധികം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. പ്രതി ഒറ്റയ്ക്കല്ലെന്നും ഇയാളെ സഹായിക്കാൻ മറ്റാളുകൾ ഉണ്ടെന്നുമുള്ള നിഗമനത്തിലാണു പോലീസ്. വീട്ടിലെ ജീവനക്കാരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ് സെയ്ഫ് അലി ഖാന്റെയും ഭാര്യ കരീന കപുറിന്റെയും മൊഴിയുമെടുത്തു. അതിനിടെ പ്രതിയുടെ പുതിയ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കുറ്റകൃത്യത്തിനുശേഷം പ്രതി പുറത്തെത്തി വസ്ത്രം മാറിയതായും തുടർന്നു ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയതായും പോലീസിന് വിവരം ലഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിൽ നീല ഷർട്ട് ധരിച്ചെത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഈ ചിത്രങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.…
Read MoreDay: January 18, 2025
ടീമിൽ തുടരണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ നിർബന്ധമായും കളിക്കണമെന്ന് ബിസിസിഐ
മുംബൈ: ബിസിസിഐയുമായി കരാറിലുള്ള പുരുഷ ക്രിക്കറ്റ് താരങ്ങൾക്കു പെരുമാറ്റച്ചട്ടവുമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. കളിക്കാരിൽ അച്ചടക്കവും ഐക്യവും നല്ല ടീം അന്തരീക്ഷവും സംജാതമാക്കുന്നതിനായാണ് പത്ത് പോയിന്റുള്ള മാർഗനിർദേശ രേഖ പുറത്തിറക്കിയത്. അടുത്തകാലത്ത് ഇന്ത്യൻ ടീം ടെസ്റ്റിൽ പുറത്തെടുക്കുന്ന മോശം പ്രകടനമാണു ബിസിസിഐയെ പെരുമാറ്റച്ചട്ടം ഏർപ്പെടുത്താൻ നിർബന്ധിതമാക്കിയത്.ബിസിസിഐയുടെ നിർദേശങ്ങൾ മുഴുവൻ കളിക്കാർക്കും ബാധകവുമാണ്. പത്തു നിർദേശങ്ങൾ- ആഭ്യന്തര ക്രിക്കറ്റ് നിർബന്ധം ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷനുവേണ്ടി മുഴുവൻ കളിക്കാരും ഇനി നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചേ തീരൂ. ടീം സെലക്ഷനു മാത്രമല്ല, ബിസിസിഐയുടെ മുഖ്യ കരാറിൽ ഇടം പിടിക്കുന്നതിനും ഇനി ഇതു നിർബന്ധമാണ്. ആഭ്യന്തര ക്രിക്കറ്റിനേക്കാൾ ഐപിഎല്ലിനു മുൻഗണന നൽകുന്ന ചില കളിക്കാരുടെ പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു ബിസിസിഐയെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ആഭ്യന്തര ക്രിക്കറ്റുമായി കളിക്കാർ ബന്ധം നിലനിർത്തുന്നുണ്ടെന്ന് ഈ നയം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഇതിലൂടെ കഴിവ് വികസനം,…
Read Moreപാലക്കാട്ടെ ബ്രൂവറി; സർക്കാരിൽനിന്നു യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
പാലക്കാട്: പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിർമാണ യൂണിറ്റിന് അനുമതി നൽകിയതിനെതിരേ പ്രതിഷേധവുമായി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെപോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സർക്കാരിൽനിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും രേവതി ബാബു പറഞ്ഞു. കോൺഗ്രസിനാണു പഞ്ചായത്തിന്റെ ഭരണം. 26 ഏക്കർ സ്ഥലത്താണ് ബ്രൂവറി തുടങ്ങുന്നത്. രണ്ടു വർഷം മുന്‍പാണ് കന്പനി ഈ സ്ഥലം വാങ്ങിയത്. ഇന്നു രാവിലെയാണ് പദ്ധതി വരുന്നതിനെക്കുറിച്ചുള്ള വിവരം കൃത്യമായി അറിഞ്ഞതെന്ന് രേവതി ബാബു പറഞ്ഞു. പഞ്ചായത്തിലെ ആറാം വാർഡിലെ മണ്ണക്കാട് പ്രദേശത്താണ് ബ്രൂവറി വരുന്നതെന്ന് അറിയുന്നത്. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറിയോട് ചോദിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട് അനുമതിക്കായി ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്. എന്നാൽ ആറു മാസം മുന്‍പ് വ്യവസായ വകുപ്പിൽനിന്ന് ഓണ്‍ലൈനായി ഇക്കാര്യം ചോദിച്ചിരുന്നുവെന്നും നാട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടോ എന്ന് ഓണ്‍ലൈൻ യോഗത്തിൽ ചോദിച്ചിരുന്നുവെന്നും സെക്രട്ടറി പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ…
Read Moreതണുത്ത് വിറച്ച് വാഷിംഗ്ടൺ: ട്രംപിന്റെ സ്ഥാനാരോഹണം ക്യാപിറ്റോൾ മന്ദിരത്തിലാക്കി
വാഷിംഗ്ടൺ: തിങ്കളാഴ്ച നടക്കുന്ന ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ കടുത്ത ശൈത്യത്തെത്തുടർന്നു ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്കു മാറ്റി. തിങ്കളാഴ്ച വാഷിംഗ്ടണിൽ മൈനസ് 12 ഡിഗ്രി സെൽഷ്യസ് തണുപ്പായിരിക്കുമെന്നാണു പ്രവചനം. ആർക്ടിക് സമാനമായ ഈ ശൈത്യ സാധ്യ കണക്കിലെടുത്താണ് അസാധാരണ നടപടി.
Read Moreസ്റ്റൈലിഷ് കല്യാണി: വൈറലായി ചിത്രങ്ങൾ
തെന്നിന്ത്യൻ പ്രേക്ഷരുടെ ഹൃദയം കവർന്ന നായികയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം സിനിമ ലോകത്ത് തന്റേതായ ഇടം നേടിയെടുത്ത താരം കൂടിയാണ് കല്യാണി. തന്റെ ക്യൂട്ട്നെസുകൊണ്ടും അഭിനയമികവു കൊണ്ടും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ കല്യാണിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് കല്യാണി. ഫോട്ടോഷൂട്ടുകളും സിനിമാവിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളുമൊക്കെ കല്യാണി അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ പിങ്ക് ഔട്ട്ഫിറ്റിലുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് കല്യാണി. ത്രെഡ് വര്‍ക്കുള്ള ലെഹംഗ മോഡല്‍ ഡ്രസിലാണ് താരം തിളങ്ങുന്നത്. പതിവു പോലെ താരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
Read Moreപതിമൂന്നുകാരനിൽനിന്നു ഗര്‍ഭം ധരിച്ച് പ്രസവിച്ച അധ്യാപിക അറസ്റ്റിൽ
ന്യൂജഴ്സി: പതിമൂന്നുകാരനായ സ്കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം. മിഡില്‍ ടൗണ്‍ഷിപ്പ് എലിമെന്‍ട്രി സ്കൂള്‍ അധ്യാപികയായ ലോറ കരോൺ (28) ആണ് അറസ്റ്റിലായത്. പതിമൂന്നുകാരനില്‍നിന്ന് ഗര്‍ഭം ധരിച്ച അധ്യാപിക കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പതിമൂന്നുകാരന്റെ കുടുംബവുമായി ഉണ്ടായിരുന്ന അടുത്ത ബന്ധം മുതലെടുത്താണ് കരോണ്‍ കുട്ടിയെ പീഡിപ്പിച്ചത്. കരോണിന്റെ വീട്ടില്‍ കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കാന്‍ അച്ഛൻ തീരുമാനിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കരോണിന്റെ മുറിയിലാണ് പലപ്പോഴും കുട്ടിയെ താമസിപ്പിച്ചിരുന്നത്. പതിനൊന്ന് വയസ് മുതല്‍ കുട്ടിയെ കരോണ്‍ ലൈംഗികമായി ചൂഷണം ചെയ്തുവന്നു. ഇതിനിടെ കുട്ടിയിൽനിന്നു ഗര്‍ഭം ധരിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. തുടർന്നു കുഞ്ഞുമായുള്ള ചിത്രം കരോൺ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തന്റെ മകനുമായി കുഞ്ഞിനുള്ള മുഖസാമ്യത്തിൽ സംശയം തോന്നിയ അച്ഛൻ പോലീസിനെ അറിയിക്കുകയും അന്വേഷണത്തിൽ പതിമൂന്നുകാരൻ ലൈംഗിക ചൂഷണത്തിന് ഇരയായെന്നു കണ്ടെത്തുകയുമായിരുന്നു.
Read Moreവൈക്കത്ത് വീടിനു തീപിടിച്ച് ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു; വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു
വൈക്കം: വീടിനു തീപിടിച്ചു തനിച്ചുതാമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. വെച്ചൂർ ഇടയാഴം കൊല്ലന്താനം മേരി (79) യാണു മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം.അയൽവാസികളാണു വീട്ടിൽനിന്നു തീയും പുകയും ഉയരുന്നതുകണ്ടത്. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തും മുന്‍പ് വാർഡ് മെമ്പർ എൻ. സഞ്ജയന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പോലീസും ഫയർ ഫോഴ്സും ഉടൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും മേരിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാഡ് ബോർഡ് പെട്ടികൾ, പ്ലാസ്റ്റിക്, കടലാസ്, ചപ്പുചവറുകൾ, തേങ്ങകൾ തുടങ്ങിയവ വീടിനുള്ളിൽ കൂട്ടിയിട്ടിരുന്നതിനാൽ തീ പെട്ടെന്നു കത്തിപ്പടരുകയായിരുന്നു. വൈദ്യുതിയില്ലാതിരുന്ന വീട്ടിൽ വെളിച്ചത്തിനായി വയോധിക മെഴുകുതിരി കത്തിച്ചുവയ്ക്കുകയായിരുന്നു പതിവ്. മെഴുകുതിരി മറിഞ്ഞു വീണു തീപിടിച്ചതാകാമെന്നാണു പ്രാഥമിക നിഗമനം. വീടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും വയോധിക സൂക്ഷിച്ചിരുന്ന പണവുമടക്കം കത്തിനശിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreപ്രതിഫലം ഇത്തിരി കൂട്ടിയപ്പോൾ സിനിമ കുറഞ്ഞു: വ്യത്യസ്തമായ വേഷങ്ങള്‍ക്കായി കാത്തിരിക്കാം; രമ്യ സുരേഷ്
മലയാളത്തില്‍ ഈയിടെയായി സിനിമകള്‍ ചെയ്യുന്നത് വളരെ കുറവാണ്. എന്തുപറ്റിയെന്ന് അറിയില്ല. ഇപ്പോള്‍ എല്ലാവരും ചെറിയ ബജറ്റില്‍ അല്ലേ സിനിമ ചെയ്യുന്നത്. എന്നെക്കാള്‍ കുറച്ച് പ്രതിഫലം വാങ്ങുന്നവരും അത് ചോദിക്കാത്തവരും ഉണ്ട്. അപ്പോള്‍ പിന്നെ അവരെ കാസ്റ്റ് ചെയ്യുന്നത് നല്ലതെന്ന് അണിയറക്കാര്‍ക്ക് തോന്നിക്കാണും എന്ന് രമ്യ സുരേഷ്. എന്നുവച്ച് ഞാന്‍ വലിയ പ്രതിഫലം ഒന്നുമല്ല ചോദിക്കുന്നത്. വളരെ ചെറിയ പൈസയാണ്. പക്ഷേ അത് തന്നെ കൃത്യമായി തന്നില്ലെങ്കില്‍ എന്ത് ചെയ്യും? ആദ്യം വാക്ക് പറഞ്ഞ് ഉറപ്പിച്ചിട്ട് പിന്നെ മാറും. അല്ലാതെ കടുംപിടുത്തം ഒന്നുമില്ല. അങ്ങനെ മിസായി പോയ സിനിമകള്‍ ഇഷ്ടംപോലെയുണ്ട്. സംവിധായകന് പറഞ്ഞിട്ടാവും നമ്മളെ സമീപിക്കുന്നത്. എന്നാല്‍ പ്രതിഫലത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കും. പകരം സംവിധായകനോട് പറയുന്നത് അവര്‍ക്ക് ഡേറ്റില്ല തിരക്കിലാണ് എന്നൊക്കെ ആയിരിക്കും. തുടക്കത്തില്‍ കൈനിറയെ സിനിമകള്‍ ഉണ്ടായിരുന്നു. പതിയെ പ്രതിഫലം ഇത്തിരി കൂട്ടിയപ്പോള്‍ സിനിമകള്‍ കുറഞ്ഞു…
Read Moreടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ച സംഭവം: അപകടകാരണം അമിത വേഗത; ഡ്രൈവർ അറസ്റ്റിൽ
നെടുമങ്ങാട്: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത് അമിത വേഗത കാരണമാണെന്ന് പൊലീസ് പറഞ്ഞു . ഇന്നലെ രാത്രി 10.30യോട് യാണ് നെടുമങ്ങാട് കാട്ടാക്കട പെരിങ്കടവിളയിൽ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാര യാത്ര പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. സംഭവശേഷം ഒളിവിൽ പോയ ബസ് ഡ്രൈവർ ഒറ്റശേഖരമംഗലം സ്വദേശി രഞ്ജു എന്ന് വിളിക്കുന്ന അരുൾ ദാസ് (34)നെ വലിയ വിളപ്പുറം എന്ന സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ അപകടം നടന്ന സ്ഥലത്ത് നിന്നും ഓടി പോവുകയായിരുന്നു. ഇയാൾക്ക് കണ്ണിന്റെ പുരികത്ത് ചെറിയ പരിക്ക് ഉണ്ട്. കാട്ടാക്കായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയ ഇയാളെ ഇന്ന് പുലർച്ചെ പോലീസ് പിടികൂടുകയായിരുന്നു.ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇരിഞ്ചയത്തു വച്ച് നല്ല വേഗതയിൽ…
Read Moreപെൺകുട്ടികൾ വേറെ വീട്ടിൽ കയറേണ്ടവരാണ്, പണി എടുക്കണം, കുക്ക് ചെയ്യണം എന്നൊന്നും പറഞ്ഞ് അച്ഛനായാലും അമ്മയായാലും വളർത്തിയിട്ടില്ല: അനശ്വര രാജൻ
മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അനശ്വര രാജൻ. അഭിനയമികവു കൊണ്ടും പ്രേക്ഷകരുടെ പ്രശംസ ഏറെ ഏറ്റുവാങ്ങിയ താരം കൂടിയാണ് അനശ്വര. ചെറുപ്രായത്തിൽ തന്നെ സിനിമയിലെത്തുകയും പിന്നീടു നായികയായി ഒട്ടേറെ സിനിമകളിൽ വേഷമിട്ട താരം തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ ഒട്ടും മടികാണിക്കാത്ത കൂട്ടത്തിലാണ്. രേഖാചിത്രം ആണ് താരത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ സനിമ. ഇപ്പോഴിതാ തന്റെ കുടുംബത്തക്കുറിച്ചും അവർക്കിടയിലെ സ്നേഹത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനശ്വര. ചെറുപ്പത്തിൽ സിനിമയിലേക്കു വരുമ്പോൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നും താരം ചൂണ്ടിക്കാണിക്കുന്നു. രണ്ടു പെൺകുട്ടികളുള്ള വീടിനു സൗന്ദര്യം കൂടുതൽ ഉണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അങ്ങനെയൊക്കെ അച്ഛൻ പറയുമ്പോൾ ഞാൻ അച്ഛനെ തിരുത്താറുണ്ടായിരുന്നു. അതെന്തിനാണ് പെൺകുട്ടി ഐശ്വര്യം ആവുന്നത്? പെൺകുട്ടി എന്തിനാ ഒരു വീടിന്റെ ലക്ഷ്മിയും ദേവിയും ഒക്കെ ആവുന്നത് എന്നൊക്കെ ചോദിക്കുമായിരുന്നു. ഞാൻ, അമ്മ, ചേച്ചി ഞങ്ങളൊരു ടീം പോലെയായിരുന്നു. അച്ഛന് അവസാനം എല്ലാം സമ്മതിച്ചു…
Read More