ചാത്തന്നൂർ: കെഎസ് ആർടിസിയുടെ ബസ് സർവീസ് നടത്തുന്ന കണ്ടക്ടർമാരുടെ കൈവശം കരുതേണ്ട സർവീസിനെ സംബന്ധിച്ച ആധികാരിക രേഖയായ ഡ്യൂട്ടി കാർഡില്ലാതെ സർവീസ് നടത്തിയ കണ്ടക്ടർക്ക് പിഴ ശിക്ഷ. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടർ സുജിതിനാണ് ശിക്ഷ ലഭിച്ചത്. ഡ്യൂട്ടി കാർഡില്ലാതെ സർവീസ് നടത്തുന്നത് ബസ് മോഷ്ടിച്ച് അനധികൃതമായി സർവീസ് നടത്തുന്നതിന് തുല്യമായ കുറ്റമാണ്. കഴിഞ്ഞ ഒക്ടോബർ 22 ന് കരുനാഗപ്പള്ളിയിൽ നിന്നും തോപ്പുംപടിയിലേയ്ക്ക് സർവീസ് നടത്തിയ ഓർഡിനറി ബസാണ് വിവാദത്തിൽപ്പെട്ടത്. കെ എസ് ആർടിസിയുടെ ഏതൊരു സർവീസ് പോകുമ്പോഴും കണ്ടക്ടർ സ്റ്റേഷൻ മാസ്റ്റിൽ നിന്നും ഡ്യൂട്ടി കാർഡ് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതാണ്. ബസ് സർവീസിന്റെ രേഖാമൂലമുള്ള സുരക്ഷിതത്വത്തിനും ഇത് അത്യാവശ്യമാണ്.
Read MoreDay: January 18, 2025
സ്വത്തുതർക്കത്തിൽ ഗണേഷ് കുമാറിന് ആശ്വാസം; വിൽപ്പത്രത്തിലെ ഒപ്പ് ആർ. ബാലകൃഷ്ണ പിള്ളയുടേതാണെന്ന് ഫോറൻസിക് റിപ്പോർട്ട്
തിരുവനന്തപുരം: സ്വത്തുതർക്കത്തിൽ മന്ത്രി കെ.ബി ഗണേഷ് കുമാറിന് ആശ്വാസം. വിൽപ്പത്രത്തിലെ ഒപ്പ് ഗണേഷ് കുമറിന്റെ പിതാവും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണ പിള്ളയുടേതാണെന്ന് ഫോറൻസിക് റിപ്പോർട്ട്. സഹോദരി ഉഷാ മോഹൻദാസിന്റെ പരാതിയെ തുടർന്നാണ് പരിശോധന നടന്നത്. കൊട്ടാരക്കര മുൻസിഫ് കോടതി വിൽപ്പത്രത്തിലെ ഒപ്പുകൾ പരിശോധനയ്ക്കായി സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകിയിരുന്നു. ബാലകൃഷ്ണ പിള്ള നേരത്തെ നടത്തിയ ബാങ്കിടപാടുകളിലും സംസ്ഥാന മുന്നാക്ക ക്ഷേമ കോർപറേഷൻ ചെയർമാനായിരിക്കെയുള്ള രേഖകളിലുമുള്ള ഒപ്പുകൾ ഫോറൻസിക് സംഘം പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പരിശോധനാ ഫലം ലബോറട്ടറി കോടതിയിൽ സമർപ്പിച്ചത്.
Read Moreമംഗളൂരു ഉള്ളാൾ സഹ. ബാങ്ക് കവർച്ച: 12 കോടി കവർന്ന സംഘം കടന്നത് കേരളത്തിലേക്ക്?
മംഗളൂരു: ഉള്ളാൾ കെസി റോഡിലെ സഹകരണബാങ്ക് ശാഖയിൽ പട്ടാപ്പകൽ ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 12 കോടിയിലേറെ വിലമതിക്കുന്ന സ്വർണവും പണവും കവർന്ന സംഘം കടന്നത് കേരളത്തിലേക്കാണെന്ന സംശയം ബലപ്പെടുന്നു. ആറംഗ കൊള്ളസംഘം സഞ്ചരിച്ചതെന്നു കരുതുന്ന ചാരനിറത്തിലുള്ള ഫിയറ്റ് കാർ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയപാതയിൽ കേരള അതിർത്തിയിലെ തലപ്പാടി ചെക്ക് പോസ്റ്റ് കടന്നുവരുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ബാങ്ക് കൊള്ളയടിച്ച് കവർച്ചാ സാധനങ്ങളും ആയുധങ്ങളുമായി പുറത്തിറങ്ങിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷംകാറിൽ കയറി മംഗളൂരു ഭാഗത്തേക്കാണ് ഓടിച്ചുപോയതെന്ന് നേരത്തേ ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. എന്നാൽ, ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമായിരിക്കാമെന്നാണ് ഇപ്പോൾ പോലീസ് കരുതുന്നത്. മംഗളൂരു ഭാഗത്തേക്ക് കുറച്ചുദൂരം മുന്നോട്ടുപോയ ശേഷം വണ്ടി തിരിച്ചിരിക്കാമെന്നാണ് സൂചന. ഇന്നലെ രാവിലെ പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് കവർച്ച നടന്നത്. ഒന്നരയോടെയാണ് ഈ കാർ തലപ്പാടിയിലെത്തിയതായി കാണുന്നത്. തലപ്പാടിയിൽ നിന്ന് കാർ നേരെ…
Read Moreഅമ്മായിഅമ്മ വേഗം മരിക്കട്ടെ..! ഭണ്ഡാരത്തിലെ ഇരുപത് രൂപ നോട്ടിൽ ഭക്തയുടെ കുറിപ്പ്
അഫ്സൽപുർ (കർണാടക): ക്ഷേത്ര ഭണ്ഡാരത്തിൽനിന്നു ലഭിച്ച 20 രൂപാ നോട്ടിലെ കുറിപ്പു കണ്ട് അന്പരന്നിരിക്കുകയാണ് ആളുകൾ. “എന്റെ അമ്മായിഅമ്മ എത്രയും വേഗം മരിക്കട്ടെ’ എന്നായിരുന്നു നോട്ടിൽ പേനകൊണ്ട് കുറിച്ചിരുന്നത്. കർണാടകയിലെ അഫ്സൽപുർ താലൂക്കിൽ ഘട്ടരാഗി ഗ്രാമത്തിലുള്ള ഭാഗ്യവന്തി ദേവി ക്ഷേത്രഭണ്ഡാരത്തിൽനിന്നാണു വിചിത്രമായ പ്രാർഥനയോടു കൂടിയ നോട്ട് കണ്ടത്. അമ്മായിഅമ്മയുടെ മരണം ആഗ്രഹിച്ച് ഏതോ യുവതിയാകാം സ്വന്തം കൈപ്പടയിൽ എഴുതി നോട്ട് ഭണ്ഡാരത്തിൽ നിക്ഷേപിച്ചതെന്നാണു നിഗമനം. ഭാണ്ഡാരത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകൾ എണ്ണുന്നതിനിടയിലാണ് ഈ നോട്ട് ക്ഷേത്രം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ ഇതിന്റെ വാർത്ത വന്നതോടെ നോട്ട് വൈറലായി.
Read Moreആറു തലമുറ കണ്ട ജീവിതം, 124 വയസ്, ചൈഷി മുത്തശി ഇപ്പോഴും ഫിറ്റ്!
ബെയ്ജിംഗ്: കഴിഞ്ഞ ജനുവരി ഒന്നിന് ചൈനയിൽ ഒരു മുത്തശിയുടെ ജന്മദിനാഘോഷം നടന്നു. ചൈനയുടെ വൻമതിലും കടന്ന് ഈ ആഘോഷം ശ്രദ്ധിക്കപ്പെട്ടു. കാരണം മറ്റൊന്നുമല്ല, ഇവരുടെ പ്രായംതന്നെ. ക്യു ചൈഷി എന്നു പേരുള്ള ഈ മുത്തശിക്കു 124 വയസുണ്ട്. ആറു തലമുറകൾ കണ്ട ഇവർ ഇപ്പോഴും നല്ല ആരോഗ്യവതി. സിചുവാൻ പ്രവിശ്യയിലെ നാൻചോങ്ങിൽ 1901ലായിരുന്നു ജനനം. ചെറുപ്പകാലം ദുരിതം നിറഞ്ഞതായിരുന്നു. നല്ല കായികബലമുണ്ടായിരുന്നതിനാൽ വയലുകൾ ഉഴുകുന്നതടക്കമുള്ള കാർഷിക ജോലികൾ ചെയ്തു. കണക്കിൽ പ്രഗത്ഭയായിരുന്നു. വിവാഹം കഴിഞ്ഞ് നാലു മക്കളുടെ അമ്മയായി. ഇവരുടെ 40ാമത്തെ വയസിൽ ഭർത്താവ് മരിച്ചു. പിന്നീടു നാലുമക്കളെ തനിയെ വളർത്തി. 70 ാം വയസിൽ മൂത്തമകനും അസുഖം ബാധിച്ചു മരിച്ചു. മകന്റെ ഭാര്യ പുനർവിവാഹം കഴിച്ചപ്പോൾ കൊച്ചുമകളെ നോക്കാനുള്ള കടമയും ചൈഷിക്കായി. അറുപതു വയസുള്ള കൊച്ചുമകളോടൊപ്പം നാൻചോങ്ങിലെ മൂന്നു നിലകളുള്ള വീട്ടിലാണ് ഇപ്പോൾ താമസം. 100…
Read Moreരാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 90 കോടിയിലേക്ക്; ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ഷാവര്‍ഷം എട്ട് ശതമാനത്തോളം വര്‍ധനവ്
കൊല്ലം: ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വൻ കുതിപ്പുമായി ഇന്ത്യ. 2025- ഓടെ ഉപയോക്താക്കളുടെ എണ്ണം 90 കോടി കടന്നേക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. എണ്ണത്തിന്റെ കാര്യത്തിൽ ഗ്രാമീണ ഇന്ത്യയ്ക്കാണ് ആധിപത്യം. മുംബൈ ആസ്ഥാനമായ ഇന്റര്‍നെറ്റ് ആൻഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയും (ഐഎഎംഎഐ) ഡിജിറ്റൽ വിപണി ഗവേഷണ സ്ഥാപനമായ കാന്താറും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഈ വർഷം അതിവേഗം വര്‍ധിക്കുമെന്നാണ് വിലയിരുത്തൽ. വര്‍ഷാവര്‍ഷം എട്ട് ശതമാനത്തോളം വര്‍ധനയാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 88.6 കോടിയിലെത്തിയിരുന്നു. ഇതില്‍ 48.8 കോടി ഉപയോക്താക്കള്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിന് മുകളിലാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് രാജ്യത്തെ ജനസംഖ്യ 145 കോടിയിൽ അധികമാണ്.ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 98 ശതമാനവും…
Read Moreപഴയതു പോലെ പോരാ… പാർട്ടിയെ ശക്തിപ്പെടുത്താൻ കെപിസിസി മാർഗരേഖ; ലക്ഷ്യം തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾ
തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ കെപിസിസി മാർഗരേഖ പുറത്തിറക്കി. പാർട്ടിയുടെ സംസ്ഥാനത്തെ 282 ബ്ലോക്ക് കമ്മിറ്റികൾക്കാണ് ഒൻപത് പേജുള്ള മാർഗരേഖ അയച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പിന്നാലെ അടുത്തവർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടി അധികാരത്തിലെത്താനുള്ള ശ്രമങ്ങൾക്ക് ഒറ്റക്കെട്ടായി എല്ലാവരും പ്രവർത്തിക്കണമെന്നാണ് കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഉടൻതന്നെ അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. മറ്റ് പാർട്ടികളിലെ അസ്വസ്ഥരായി നിൽക്കുന്ന പ്രവർത്തകരെ കോണ്‍ഗ്രസിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ബൂത്ത് തലം മുതൽ മുകൾ തട്ട് വരെയുള്ള നേതാക്കൾ സോഷ്യൽ മീഡിയയിൽ സജീവമാകണമെന്നും പാർട്ടി ആശയങ്ങൾ പ്രചരിപ്പിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. പാർട്ടിപരിപാടികളിൽ സജീവമല്ലാത്ത ഭാരവാഹികളുടെ പേര് വിവരങ്ങൾ നൽകാൻ അതാത് ജില്ലാ നേതൃത്വം കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകണം. മേയ് മാസത്തിൽ ബൂത്ത് പ്രസിഡന്റുമാരെ പങ്കെടുപ്പിച്ച് മഹാപഞ്ചായത്ത് എന്ന പരിപാടി സംഘടിപ്പിക്കാനും കെപിസിസി…
Read Moreടെലിവിഷൻ യുവതാരം അമൻ ജയ്സ്വാൾ വാഹനാപകടത്തിൽ മരിച്ചു
ന്യൂഡൽഹി: ടെലിവിഷൻ താരം അമൻ ജയ്സ്വാൾ (22) വാഹനാപകടത്തിൽ മരിച്ചു. നടൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഒഡീഷനിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മുംബൈയിലെ ജോഗേശ്വരി ഹൈവേയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.15നായിരുന്നു അപകടം. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഉത്തർപ്രദേശിലെ ബാലിയ സ്വദേശിയാണ് അമൻ. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഡലിംഗിലൂടെ കരിയർ ആരംഭിച്ച അമൻ നിരവധി ടിവി സീരിയലുകളിൽ വേഷമിട്ടിരുന്നു. ‘ധർതിപുത്ര നന്ദിനി’ എന്ന ടെലിവിഷൻ പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അമൻ ആയിരുന്നു. സോണി ടിവിയിൽ 2021 ജനുവരി മുതൽ 2023 ഒക്ടോബർ വരെ സംപ്രേഷണം ചെയ്ത ‘പുണ്യശ്ലോക് അഹല്യാബായ്’ എന്ന ഷോയിലെ യശ്വന്ത് റാവു എന്ന കഥാപാത്രത്തെയും അമൻ അവതരിപ്പിച്ചിട്ടുണ്ട്.
Read Moreവിശ്വസിച്ചാലും ഇല്ലങ്കിലും… രണ്ടു പുരാതന മനുഷ്യവർഗങ്ങള് 1.5 ദശലക്ഷം വർഷം മുൻപ് ഒരുമിച്ചു ജീവിച്ചു! തെളിവായി കാൽപ്പാടുകൾ
പുരാതനകാലത്തെ വ്യത്യസ്തമായ രണ്ടു മനുഷ്യവർഗങ്ങള് ഒരുമിച്ചു ജീവിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍. കെനിയയിലെ കിഴക്കൻ തുർക്കാന പ്രദേശത്തെ കൂബി ഫോറ സൈറ്റിൽനിന്നു കണ്ടെത്തിയ 1.5 ദശലക്ഷം വർഷം പഴക്കമുള്ള കാൽപ്പാടുകൾ പഠനവിധേയമാക്കിയാണ് ഇങ്ങനെയൊരു നിഗമനത്തിൽ ഗവേഷകർ എത്തിയത്. മനുഷ്യ പരിണാമ ചരിത്രത്തിലെ നിർണായ കണ്ടെത്തലാണിതെന്ന് അവർ അവകാശപ്പെടുന്നു. ഹോമോ എറക്റ്റസ്, പാരാന്ത്രോപ്പസ് ബോയിസി എന്നീ ആദിമമനുഷ്യരുടെ കാല്‍പ്പാടുകൾ 2021ലാണ് കണ്ടെത്തിയത്. എന്നാൽ, ഇപ്പോഴാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവരുന്നത്. രണ്ടു പുരാതന ഹോമിനിൻ ഇനങ്ങള്‍ ഒരേ തടാകക്കരയിലൂടെ മണിക്കൂറുകളോ അല്ലെങ്കിൽ ദിവസങ്ങൾക്കുള്ളിലോ ഉള്ള ഇടവേളകളില്‍ നടന്നുവെന്നാണു ഗവേഷകരുടെ കണ്ടെത്തലിലുള്ളത്. ആദ്യമായിട്ടാണു രണ്ടു മനുഷ്യവർഗങ്ങള് പരസ്പര സഹവര്‍ത്തിത്വത്തോടെ ഒരുമിച്ചു ജീവിച്ചിരുന്നുവെന്നതിനു തെളിവ് ലഭിക്കുന്നത്. 3 ഡി എക്സ്-റേ അടിസ്ഥാനമാക്കിയുള്ള ഇമേജിംഗ് ടെക്നിക്കുകള്‍ ഉപയോഗിച്ചായിരുന്നു കാൽപ്പാടുകളുടെ പഠനം. ഈ കാല്‍പ്പാടുകള്‍ ആധുനിക മനുഷ്യരുടെ കാല്‍പ്പാടുകളുമായി താരതമ്യം ചെയ്യുകയും അവയുടെ ആകൃതിയിലും ഘടനയിലുമുള്ള വ്യത്യാസങ്ങള്‍…
Read Moreപിടികിട്ടാപ്പുള്ളിയെ പിടികൂടാൻ സഹായിച്ചാൽ കിട്ടുന്ന പാരിദോഷിക തുക എത്രയെന്നറിയുമോ? ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി 10 വർഷം മുമ്പ് രക്ഷപ്പെട്ട ഇന്ത്യക്കാരന് രണ്ട് കോടി വില പറഞ്ഞ് എഫ്ബിഐ
ദാന്പത്യം സന്തോഷകരവും സമാധാനപരവും ആവണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ ആളുകളും. എന്നാൽ നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലായ്പ്പോഴും നടക്കണമെന്നുമില്ല. പാലക്ക് എന്ന യുവതിക്ക് വിവാഹശേഷം സംഭവിച്ച ദുരിതവും അത്തരത്തിലൊന്നാണ്. സന്തോഷത്തോടെ കുടും ബ ജീവിതത്തിലേക്ക് പ്രവേശിച്ചതായിരുന്നു 21 കാരിയായ പാലക്. ഭദ്രേഷ് കുമാർ ചേതൻഭായ് പട്ടേലിനെയാണ് പാലക് വിവാഹം ചെയ്തത്. വിവാഹശേഷം ഇരുവരും അമേരിക്കയിൽ സ്ഥിര താമസമാക്കി. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം പാലക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ ഭർത്താവായ ഭദ്രേഷിനെ നിർബന്ധിച്ചുകൊണ്ടിരുന്നു. അയാൾക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അത്രയ്ക്ക് താൽപര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യം പറഞ്ഞ് എപ്പോഴും രണ്ടുപേരും തമ്മിൽ കലഹം പതിവായിരുന്നു. അതിനിടയിൽ 2015 ഏപ്രിൽ 12 -ന് പാലകിന്റെ ജീവിതം പോലും തകരാറിലായ അപ്രതീക്ഷിത ദുരന്തം അവളെത്തേടിയെത്തി. മേരിലാൻഡിലെ ഹാനോവറിലെ ഒരു ഡോണട്ട് ഷോപ്പിലാണ് പാലകും ഭർത്താവും ജോലി ചെയ്തിരുന്നത്. ഒരുദിവസം അയാൾ തന്റെ ഭാര്യയെ ശക്തമായ ഒരു വസ്തു…
Read More