കോഴിക്കോട്: പുതുപ്പാടിയില്‍ മകന് അമ്മയെ കൊലപ്പെടുത്തി. പലതവണയായി യുവാവ് അമ്മയോട് സാന്പത്തിക സഹായം ചോദിച്ചിരുന്നു. എന്നാൽ അപ്പോഴൊന്നും അമ്മ പണം നൽകിയിരുന്നില്ല. പണം കൊടുക്കാത്തതും സ്വത്ത് വില്‍പ്പന നടത്താത്തതും മകന് അമ്മയോടുള്ള പകയ്ക്ക് കാരണമായി. 25 കാരനായ ആഷിക്കിന്റെ ചെറുപ്രായത്തിൽത്തന്നെ പിതാവ് ഉപേക്ഷിച്ച് പോയതാണ്. പിന്നീട് സുബൈദ കഷ്ടപ്പെട്ടാണ് ഏകമകനെ വളര്‍ത്തിയത്. മദ്യത്തിനുംമയക്കു മരുന്നിനും അടിമയായ മകൻ നിരന്തരം സുബൈദയോട് പണത്തിന്റെ പേരിൽ വഴക്ക് ഉണ്ടാക്കുമായിരുന്നു. ഇതിനിടെ ബംഗളൂരുവിലെ ഡീ അഡിക്ഷന് സെന്ററില്‍ ആഷികിനെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരുന്നു. ഇതിനിടെ മാതാവിനെ കാണാന്‍ എത്തിയപ്പോഴായിരുന്നു കൊലപാതകം. ബ്രൈന്‍ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് സഹോദരിയുടെ പുതുപ്പാടിയിലെ വീട്ടില്‍ വിശ്രമത്തിലായായിരുന്നു 53 കാരിയായ സുബൈദ. ഇവിടെ എത്തിയാണ് ആഷിക്ക് കൊല നടത്തിയത്. അയല്‍വാസിയുടെ വീട്ടില്‍ നിന്ന് തേങ്ങ പൊളിക്കാനെന്ന് പറഞ്ഞ് കൊടുവാള് വാങ്ങിയ ആഷിക്ക്, പിന്നീട് കൃത്യം നടത്തുകയായിരുന്നു. കൊലപാതകം…
Read MoreDay: January 19, 2025
പഞ്ചായത്ത് പ്രസിഡന്റിന്റേത് ഉൾപ്പെടെയുള്ള സ്ത്രീകളുടെ ചിത്രങ്ങൾ അവരറിയാതെ പകർത്തി: മോർഫിംഗ് ആപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്തു; പ്രതി പിടിയിൽ
കണ്ണൂർ: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായ രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.വായത്തൂർ സ്വദേശി അഭയ്(20) ആണ് പിടിയിലായത്. പഞ്ചായത്ത് പ്രസിഡന്റിന്റേത് ഉൾപ്പെടെ ചിത്രങ്ങൾ ഇയാൾ മോർഫ് ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പാണ് പ്രദേശവാസികൾ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ കാണുന്നത്. തുടർന്ന് നാട്ടുകാർ സംഘടിച്ച് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. വയനാട് പടിഞ്ഞാറത്തറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ പ്രദേശത്ത് താമസിച്ചിരുന്ന അഭയ്ക്കെതിരെ സ്ത്രീകളെ ശല്യം ചെയ്തതിനുൾപ്പെടെ കേസുണ്ട്. മോർഫിംഗ് ആപ്പ് ഉപയോഗിച്ചാണ് ഇയാൾ ചിത്രങ്ങൾ എഡിറ്റ് ചെയ്തിരുന്നത്. ചിത്രങ്ങൾ സംഘടിപ്പിക്കാൻ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം.
Read Moreസെയ്ഫ് അലിഖാനെ ആക്രമിച്ചത് ബംഗ്ലാദേശി മുഹമ്മദ് ഷെരീഫുൾ; തിരിച്ചറിയൽ രേഖകൾ വ്യാജമെന്ന് പോലീസ്; ഇന്ത്യയിൽ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിൽ
ന്യൂഡൽഹി: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയം. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് (30) എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പോലീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഇയാൾ ഇന്ത്യയിൽ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. ഹൗസ് കീപ്പിംഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അഞ്ചാറു മാസം മുൻപുതന്നെ ഇയാൾ മുംബൈയിൽ വന്നു പോയിരുന്നു. സെയ്ഫിന്റെ വീട്ടിലെ അതിക്രമത്തിന് ഏതാനും ദിവസം മുൻപാണു വീണ്ടുമെത്തിയത്. കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
Read Moreരാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡംഗവും വ്യവസായിയുമായ സി.പി. പോള്‍ അന്തരിച്ചു
ചാലക്കുടി: രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡംഗവും ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനുമായ സി.പി. പോള്‍ (83) അന്തരിച്ചു. ചാലക്കുടിയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചാലക്കുടി സെന്റ് മേരീസ് ഫോറോന ദേവാലയത്തിൽ നടക്കും. കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ ഹാർഡ്വെയർ വ്യാപാരത്തിലൂടെയാണ് വ്യവസായ മേഖലയിലേക്ക് കടന്നുവരുന്നത്. പിന്നീട് അദ്ദേഹം സ്വര്‍ണവ്യാപാരരംഗത്തേക്ക് കടക്കുകയുമായിരുന്നു. ചാലക്കുടി, കൊല്ലം, കരുനാഗപ്പള്ളി, തൃശൂര്‍, കൊച്ചി, അങ്കമാലി, ഇരിങ്ങാലക്കുട ഉള്‍പ്പെടെയുള്ള നഗരങ്ങളിലായി പത്തോളം ജ്വല്ലറി ഷോറൂമുകളുടെ ഉടമയാണ്. നന്മ നിറഞ്ഞ ചാലക്കുടി എന്ന ഒരു ഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഭാര്യ: ലില്ലി. മക്കള്‍: രാജി, രാജീവ്, രഞ്ജിത്ത്, രേണു. മരുമക്കള്‍: ഡോ.ടോണി തളിയത്ത്, അനി, ഡയാന, അഭി ഡേവിസ്
Read Moreരാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 90 കോടിയിലേക്ക്
ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വൻ കുതിപ്പുമായി ഇന്ത്യ. 2025ൽ ഉപയോക്താക്കളുടെ എണ്ണം 90 കോടി കടന്നേക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. എണ്ണത്തിന്റെ കാര്യത്തിൽ ഗ്രാമീണ ഇന്ത്യയ്ക്കാണ് ആധിപത്യം. മുംബൈ ആസ്ഥാനമായ ഇന്റര്‍നെറ്റ് ആൻഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയും (ഐഎഎംഎഐ) ഡിജിറ്റൽ വിപണി ഗവേഷണ സ്ഥാപനമായ കാന്താറും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഈ വർഷം അതിവേഗം വര്‍ധിക്കുമെന്നാണ് വിലയിരുത്തൽ. ഓരോവര്‍ഷവും എട്ട് ശതമാനത്തോളം വര്‍ധനയാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 88.6 കോടിയിലെത്തിയിരുന്നു. ഇതില്‍ 48.8 കോടി ഉപയോക്താക്കള്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിന് മുകളിലാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് രാജ്യത്തെ ജനസംഖ്യ 145 കോടിയിൽ അധികമാണ്. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 98 ശതമാനവും പ്രാദേശിക…
Read Moreഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ … ഭാര്യയുടെ മദ്യപാനം വിവാഹ മോചനത്തിനുള്ള കാരണമല്ലന്ന് കോടതി
ഭാര്യ മദ്യപിക്കുമെന്നും അതിനാൽ വിവാഹമോചനം വേണമെന്നും ചൂണ്ടിക്കാട്ടി ഭർത്താവ് നല്കിയ ഹർജി അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് തള്ളി. മദ്യപിച്ചശേഷം അനുചിതവും അപരിഷ്കൃതവുമായ പെരുമാറ്റം ഭാര്യയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ മദ്യപാനം വിവാഹബന്ധം വേർപ്പെടുത്താൻ തക്കതായ ക്രൂരതയായി കണക്കാക്കാനാവില്ലെന്നു നിരീക്ഷിച്ചാണു കോടതി വിധി. തന്റെ ഭാര്യ മദ്യപിക്കുമെന്നും വീട്ടിൽനിന്ന് ഇറങ്ങിപ്പോയ അവർ സ്വന്തം വീട്ടിലാണു താമസിക്കുന്നതെന്നും മിഡിൽ ക്ലാസ് കുടുംബത്തിന്റെ സംസ്കാരത്തെ അവഹേളിക്കുന്ന ഭാര്യയുടെ ഈ പ്രവർത്തികൾ തന്നെ മാനസികമായി വേദനിപ്പിച്ചുവെന്നും ഹർജിയിൽ ഉണ്ടായിരുന്നു. ആദ്യം കുടുംബക്കോടതിയിൽ നൽകിയ ഹർജി തള്ളിയതോടെയാണു ഹൈക്കോടതിയെ സമീപിച്ചത്. മദ്യപാനം നിഷിദ്ധമായ ഒരു കാര്യമാണെന്ന കാഴ്ച്ചപ്പാട് ഇടത്തരം കുടുംബങ്ങളിൽ ഉണ്ടെങ്കിലും അത് ക്രൂരതയായി പരിഗണിക്കാനാവില്ലെന്നു ജസ്റ്റീസുമാരായ വിവേക് ചൗധരിയും ഓം പ്രകാശ് ശുക്ലയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
Read Moreവത്തിക്കാൻ ഗ്ലോബൽ ജൂബിലി കോണ്‍ഫറൻസ്: പാനലിസ്റ്റായി ‘കാമറ നൺ’സിസ്റ്റർ ലിസ്മിയും
തൃശൂർ: വത്തിക്കാന്റെ പൊന്തിഫിക്കൽ മാധ്യമകാര്യാലയം ഒരുക്കുന്ന അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിൽ പാനലിസ്റ്റായി മലയാളി സിസ്റ്റർ. ‘ഇന്ത്യാസ് കാമറ നൺ’ എന്നറിയപ്പെടുന്ന സിസ്റ്റർ ലിസ്മി പാറയിൽ സിഎംസി ആണ് സവിശേഷ ബഹുമതിക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു കന്യാസ്ത്രീക്ക് ഈ അവസരം ലഭിക്കുന്നത്. 24 മുതൽ 26 വരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി 22, 23 തീയതികളിലാണ് ലോകമെന്പാടുമുള്ള വിവിധ സന്യാസിനീ സമൂഹത്തിൽനിന്നുള്ളവരുടെ കോണ്‍ഫറൻസ് നടക്കുന്നത്. ഇതിൽ 23നു നടക്കുന്ന പാനൽ ഷെയറിംഗിലേക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ഒരാളാണ് സിസ്റ്റർ ലിസ്മി. സുഡാനിൽനിന്നുള്ള സിസ്റ്റർ പവോല മോഗി, ഇറ്റലിയിൽനിന്നുള്ള സിസ്റ്റർ റോസ് പക്കാറ്റെ എന്നിവരാണു മറ്റു രണ്ടുപേർ. കാമറക്കണ്ണുകളിലൂടെ എങ്ങനെ ക്രിസ്തുവിനെ ക്രൈസ്തവ – അക്രൈസ്തവസമൂഹങ്ങൾക്കിടയിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞുവെന്നു സ്വാനുഭവങ്ങളിലൂടെ പങ്കുവയ്ക്കാനാണ് നിർദേശമെന്ന് സിസ്റ്റർ ലിസ്മി പറഞ്ഞു. ഛായാഗ്രാഹക എന്ന നിലയിൽ സുവിശേഷവത്കരണത്തിനായി ചെയ്ത ശുശ്രൂഷകളും…
Read Moreഎയ്ഡഡ് അധ്യാപകരുടെ സമരം ജീവിക്കാനുള്ള പോരാട്ടം: ഒന്‍പതു വര്‍ഷമായി ഭരണമല്ല മറിച്ച് സ്വജന പക്ഷപാതവും ഖജനാവ് കൊള്ളയുമാണ് ഇവിടെ നടക്കുന്നത്; കെ. മുരളീധരൻ
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളോടുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് ഉദ്ഘാടനം ചെയ്തു. കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷന് നടത്തുന്ന സമരം ജീവിക്കാനുള്ള പോരാട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷി നിയമനം നടന്നില്ലെന്ന കാരണം പറഞ്ഞ് 16000 ത്തോളം എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാതെയും നോഷണല്‍ എന്ന പേരില്‍ അധ്യാപക തസ്തികകളെ തരം മാറ്റിയും കേരളത്തില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച ഇടതുപക്ഷം അധ്യാപകരെയും ജീവനക്കാരെയും സമരത്തിലേക്ക് മന:പൂര്‍വം തള്ളിവിടുകയാണ്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഭരണമല്ല മറിച്ച് സ്വജന പക്ഷപാതവും ഖജനാവ് കൊള്ളയുമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷി നിയമനത്തിന്റെ മറവില്‍ മൂന്നു വര്‍ഷത്തോളമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത 16000 അധ്യാപകരുടെ പ്രതിനിധികള്‍, ആവശ്യത്തിനു കുട്ടികള്‍ ഉണ്ടായിട്ടും യുഐഡി ഇന്‍വാലിഡ് ആയതിന്റെ പേരില്‍ ജോലി…
Read More