കൊല്ലം: പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധന നടത്താൻ പോലീസ്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചവറ തെക്കുംഭാഗം പോലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംശയമുള്ള ചിലരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കാൻ പോലീസ് തീരുമാനി ച്ചിട്ടുള്ളത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് ഇപ്പോൾ ശിശുക്ഷേ സമിതിയുടെ സംരക്ഷണയിലാണ്.അതേ സമയം പെൺകുട്ടിയുടെ വീട്ടിൽ കയറി ഒരു സംഘം ആൾക്കാർ അതിക്രമം നടത്തി എന്ന പരാതിയിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘത്തിന് നേരേയും കൈയേറ്റ ശ്രമം നടന്നു. പെൺകുട്ടിയുടെ വീട്ടിലെത്തിയ സംഘം വാക്കേറ്റത്തിനിടെ പിതാവിനെ മർദിച്ചു. ഇതേതുടർന്ന് അദ്ദേഹം സമീപത്തെ ബന്ധു വീട്ടിൽ അഭയം പ്രാപിച്ചെങ്കിലും അവിടെ എത്തിയും സംഘം മർദനം തുടർന്നു. ഇതേതുടർന്ന് സ്ഥലത്ത് പോലീസ് കാവൽ…
Read MoreDay: January 20, 2025
സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലടക്കം ഇനിമുതൽ നോമിനി നിർബന്ധം; നിലവിലുള്ളതും പുതിയതുമായ എല്ലാ ഉപഭോക്താക്കൾക്കും നോമിനേഷൻ ഉറപ്പാക്കണമെന്നും നിർദേശം
കൊല്ലം: സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, ഫിക്സഡ് ഡിപ്പോസിറ്റ്, സുരക്ഷിത ലോക്കർ തുടങ്ങിയവയിൽ നിക്ഷേപകർക്ക് നോമിനിയെ നിർബന്ധമാക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. ജീവിച്ചിരിക്കുന്ന നിക്ഷേപകർക്കും മരിച്ച നിക്ഷേപകരുടെ കുടുംബാംഗങ്ങൾക്കും അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടിയാണ് ആർബിഐയുടെ പുതിയ നിർദേശം.നിലവിലുള്ളതും പുതിയതുമായ എല്ലാ ഉപഭോക്താക്കൾക്കും നോമിനേഷൻ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഇതുവഴി ഇത്തരം അക്കൗണ്ടുകളിൽ നിന്ന് നിയുക്ത ഗുണഭോക്താവിന് (നോമിനി ) കാലതാമസമോ നിയമപരമായ സങ്കീർണതകളോ ഇല്ലാതെ ഫണ്ട് കൈമാറുന്ന പ്രക്രിയ കാര്യക്ഷമമാക്കുമെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി. നിക്ഷേപകന്റെ കാലശേഷം കുടുംബാംഗങ്ങളുടെ ക്ലയിമുകൾ വേഗത്തിൽ തീർപ്പാക്കാനും അതിനുള്ള നടപടികൾ ലഘൂകരിക്കാനും നോമിനിയെ നിർബന്ധമായും ഉൾപ്പെടുത്തണം എന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ, പ്രൈമറി കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, ഡിപ്പോസിറ്റുകൾ സ്വീകരിക്കുന്ന നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ എന്നിവയ്ക്കെല്ലാം ഈ നിർദേശം ബാധകമാണ്. നോമിനേഷൻ സംബന്ധിച്ച് ഇത്തരം സ്ഥാപനങ്ങൾ കൃത്യമായ…
Read Moreമമിതയുമായി നല്ല സൗഹൃദം: ആരോഗ്യപരമായ മത്സരം എല്ലാവർക്കുമിടയിൽ ഉണ്ടാകും; അനശ്വര രാജൻ
ഞാനും മമിതയും ഒരു ഗ്രൂപ്പിലുള്ളവരാണ്. സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ ഒരു താരതമ്യമോ മത്സരമോ ആവശ്യമില്ല. ആരോഗ്യപരമായ മത്സരമാണെങ്കില്‍ അത് എല്ലാവരുടെയും ഇടയിലുണ്ടെന്ന് അനശ്വര രാജൻ. അല്ലാതെ അവരേക്കാള്‍ നന്നാകണം എന്ന് എനിക്കോ മറ്റാർക്കുമോ ഉണ്ടെന്ന് തോന്നുന്നില്ല. മാത്യുവും നസ്ലനും ഏറെ ബെസ്റ്റ് ഫ്രണ്ട്സ് ആണ്. ഞാനും മമിതയും ഒരു ഗ്രൂപ്പിലുള്ളവരാണ്. അതിനിടയില്‍ ഒരു താരമത്യം ചെയ്യലോ ആരാണ് ബെസ്റ്റ് എന്നോ ആരാണ് ബെറ്റര്‍ എന്നോ ഉള്ള മത്സരത്തിനല്ല നമ്മള് ഇവിടിരിക്കുന്നത്. നമ്മള് ചെയ്യുന്ന കാര്യത്തില്‍ ബെറ്റര്‍ ആകണം, ലഭിച്ച കഥാപാത്രം നന്നായി ചെയ്യണം എന്നേയുള്ളൂ. എല്ലാവരും അവരവരുടേതായ രീതിയില്‍ യുണീക് ആണ്. എല്ലാ കാഥാപാത്രങ്ങളെയും തങ്ങളുടേതായ രീതിയില്‍ യൂണീക് ആക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അത് അങ്ങനെ പോകട്ടെ. വളരെക്കുറച്ച് സുഹൃത്തുക്കളേ എനിക്കുള്ളൂ. കൈയില്‍ എണ്ണാം. സ്കൂള്‍ മുതലുള്ള രണ്ടു പേരും ചേച്ചിയുമൊക്കെ അടങ്ങുന്നതാണ് ആ ഗ്രൂപ്പ്. അതിലെ എല്ലാവര്ക്കും…
Read Moreവെസ്റ്റേൺ ഔട്ട്ഫിറ്റിൽ ഹിറ്റായി ഐശ്വര്യ രാജേഷ്; വൈറലായി ചിത്രങ്ങൾ
തമിഴ് നടിയെങ്കിലും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഐശ്വര്യ രാജേഷ്. സൺ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു. മാനാട മയിലാട എന്ന റിയാലിറ്റിഷോയിലെ വിജയിയായിരുന്നു ഐശ്വര്യ. 2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും ആദ്യത്ത സിനിമ. 2017ൽ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ ആണ് ആദ്യ മലയാള ചലച്ചിത്രം. തുടർന്ന് സഖാവ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു. 2014ൽ കാക്കാ മുട്ടൈ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഐശ്വര്യ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഐശ്വര്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
Read Moreകാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിനു പരിക്ക്; പുലർച്ചെ ചൂണ്ടയിടാൻ ഇറങ്ങിയായിരുന്നു ശിവാനന്ദൻ
വതുര: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്കേറ്റു. വിതുര കൊമ്പ്രംകല്ല് തണ്ണിപ്പെട്ടി ശിവാഭവനിൽ ശിവാനന്ദൻ കാണി(46)യെയാണ് ഇന്നു രാവിലെ കാട്ടാന ആക്രമിച്ചത്. കല്ലാറിൽ രാവിലെ ചൂണ്ടയിടുന്നതിനിടയിലാണ് തലത്തൂതക്കാവ് പാലത്തിന് സമീപം വച്ച് വച്ച് കാട്ടാന ആക്രമിച്ചത്. വെളുപ്പിന് നാലിനാണ് സംഭവം. ആന ശിവാനന്ദൻ കാണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റി എറിയുകയായിരുന്നു. രാവിലെ അഞ്ചരയോടെ ടാപ്പിങ്ങിനു വന്ന തൊഴിലാളികളാണ് ശിവാനന്ദൻ കാണിയെ കണ്ടത്. വീഴ്ചയിൽ നട്ടെല്ലിന് സാരമായി പരിക്കേറ്റ ഇയാളെ വിതുര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വിതുര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്.
Read Moreആലപ്പി സുദർശന്റെ ‘കുട്ടിക്കാലം’ പൂർത്തിയായി
സ്റ്റേജ് ഷോകളിലൂടെയും സിനിമാ, നാടകങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ മൂന്നടി പൊക്കക്കാരൻ ആലപ്പി സുദർശനൻ സിനിമാ സംവിധായകനായി അരങ്ങേറുന്നു. സുദർശനൻ കഥ എഴുതി സംവിധാനം ചെയ്യുന്ന കുട്ടിക്കാലം എന്ന സിനിമയുടെ ചിത്രീകരണം ആലപ്പുഴയിലും പരിസരങ്ങളിലുമായി പൂർത്തിയായി. എസ് ജി പ്രൊഡക്ഷൻസിനു വേണ്ടി ഷീല ഗ്രൂപ്പ് നിർമിക്കുന്നു. ആലപ്പി സുദർശനന്റെ മനസിൽ വർഷങ്ങളായി പതിഞ്ഞിരുന്ന ഒരു കഥയാണ് ചിത്രത്തിന് ആധാരം. വഴി തെറ്റിപ്പോകുന്ന പുതിയ തലമുറയ്ക്ക് നല്ലൊരു മാർഗനിർദേശം നൽകുകയാണ് ഈ ചിത്രത്തിലൂടെ. കെപിഎസി നാടകങ്ങളിലൂടെ ശ്രദ്ധേയയായ, സുദർശനന്റെ സഹധർമിണി, കെപിഎസി ഷീല, കൊല്ലം തുളസി, കുളപ്പുള്ളി ലീല, അഭിമന്യു അനീഷ്, ആലപ്പി സത്യൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു മുഴുനീള സിനിമ സംവിധാനം ചെയ്യണമെന്ന വർഷങ്ങളായുള്ള സുദർശന്റെ മോഹം ഇതോടെ സാധിച്ചിരിക്കുകയാണ്. 1971 ൽ ഉദയായുടെ ദുർഗ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സുദർശൻ, ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു…
Read Moreസാഹചര്യത്തിന്റെ തീവ്രതയെക്കുറിച്ച് അറിവില്ലായിരുന്നു; സെയ്ഫിനോടു ക്ഷമാപണവുമായി ഉർവശി റൗട്ടേല
അഭിമുഖത്തിനിടയിലെ പരാമര്‍ശം വ്യാപകമായി വിമര്‍ശിക്കപ്പെട്ടതിനു പിന്നാലെ ക്ഷമാപണവുമായി ബോളിവുഡ് താരം ഉര്‍വശി റൗട്ടേല. വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവില്‍ നിന്ന് കുത്തേറ്റ് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് ഉര്‍വശി റൗട്ടേല നല്കിയ മറുപടിയാണ് വിമര്‍ശിക്കപ്പെട്ടത്. ഇതോടെയാണ് ഉര്‍വശി റൗട്ടേല ക്ഷമാപണവുമായി എത്തിയത്. അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന് നേരിട്ട അപകടത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉര്‍വശി റൗട്ടേലയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു- ‘അത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇപ്പോള്‍ ഡാകു മഹാരാജ് ബോക്സ് ഓഫീസില്‍ 105 കോടി നേടിയിരിക്കുകയാണ്. ഈ വിജയത്തിന് അമ്മ എനിക്ക് വജ്രങ്ങള്‍ പതിച്ച ഈ (കൈ ഉയര്‍ത്തി കാട്ടിക്കൊണ്ട്) റോളക്സ് വാച്ച് സമ്മാനിച്ചു. അച്ഛന് വിരലില്‍ ഇടാവുന്ന ഈ മിനി വാച്ചും നല്കി. പക്ഷേ, പുറത്ത് ഇത് ആത്മവിശ്വാസത്തോടെ ധരിക്കാന്‍ നമുക്ക് സാധിക്കില്ല. ആരും നമ്മളെ ആക്രമിച്ചേക്കാമെന്ന അരക്ഷിതത്വമുണ്ട്.…
Read More‘സൂപ്പർ വുമൺ’, വിമാനത്തിൽ വച്ച് ദേഹാസ്വാസ്ത്യം ഉണ്ടായ വയോധികന് പുതു ജീവൻ നൽകി ക്യാബിൻ ക്രൂ; വൈറലായി പോസ്റ്റ്
സ്പോട്ട്ലൈറ്റ് സ്കൗട്ട്സ് ആൻഡ് ഓറിയോൺ ഹോസ്റ്റല്‍സ് സഹസ്ഥാപകനായ സഞ്ചിത് മഹാജൻ കഴിഞ്ഞ ദിവസം ലിങ്ക്ഡ്ഇനിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. അതോടെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്. 2025 ജനുവരി 12 -ന് പൂനെയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ 6E 353 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. അതിനിടയിൽ അദ്ദേഹം സാക്ഷിയായ ഒരു സംഭവത്തെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. യാത്രക്കിടയിൽ 70 വയസ് തോന്നിക്കുന്ന ഒരു മനുഷ്യന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തല കറങ്ങി വീഴുകയും ചെയ്തു. എന്നാൽ ഫ്ലൈറ്റിനുള്ളിൽ മെഡിക്കൽ പ്രൊഫഷണലുകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ, അപ്രതീക്ഷിതമായി സംഭവിച്ച സാഹചര്യം നിയന്ത്രിക്കാൻ ക്യാബിൻ ക്രൂ പെട്ടെന്ന് സജീവമായി. പെട്ടെന്നാണ് അവർക്കിടയിൽ നിന്നും ഒരു അംഗം ധൈര്യം കൈവിടാതെ രോഗിയെ പരിചരിക്കാൻ തയാറായി. പ്രഥമ ശുശ്രൂഷ നൽകി ആ മനുഷ്യന്റെ ജീവൻ കൈവിട്ടു…
Read Moreതാമരശേരിയിൽ അമ്മയെ വെട്ടിക്കൊന്ന സംഭവം: സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു; ആഷിഖിന്റെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചും അന്വേഷണം
കോഴിക്കോട്: താമരശേരി പുതുപ്പാടിയില്‍ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോട് സുബൈദയെ കൊല്ലുന്നതിനു മുന്‍പ് മകന് ആഷിഖ് കൊടുവാള് വാങ്ങി പോകുന്നതും കൃത്യം നിര്‍വഹിച്ചതിന് ശേഷം രക്തത്തില്‍ കുളിച്ച കൈകളില്‍ വാക്കത്തി പിടിച്ച് വരുന്നതും ദൃശ്യങ്ങളില്‍ കാണാം. ശേഷം വീടിന്റെ മുറ്റത്തെ ടാപ്പില്‍നിന്ന് വാക്കത്തി കഴുകുന്ന ദൃശ്യങ്ങളും വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീട്ടില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. ഇന്നലെ സൈബര്‍ സെല്‍ സംഘം വീട്ടിലെത്തി ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ആഷിഖിന്റെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥിരമായി ആഷിഖ് മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായുള്ള വിവരത്തിന്റെഅടിസ്ഥാനത്തിലാണിത്. പ്ലസ് ടുവിന് ഓട്ടോ മൊബൈല്‍ കോഴ്സാണ് ആഷിഖ് പഠിച്ചിരുന്നത്. കോഴ്സിന് ചേര്‍ന്ന ശേഷം ആഷിഖ് മയക്കു മരുന്നിന് അടിമയാവുകയായിരുന്നുവെന്നാണ് മാതൃസഹോദരി ഷക്കീല പറയുന്നത്. മാത്രമല്ല…
Read Moreരജൗരിയിൽ മരിച്ചത് 16 പേർ: ജമ്മു കാഷ്മീരിൽ അജ്ഞാതരോഗം; വിദഗ്ധസംഘത്തെ നിയോഗിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിൽ അജ്ഞാത രോഗം പടരുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധസംഘത്തെ നിയോഗിച്ച് സർക്കാർ. രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ ഇതുവരെ 16 പേർ മരിച്ച സംഭവത്തിലാണ് സർക്കാർ നടപടി. നാല്‍പ്പത്തിയഞ്ച് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദേശം നല്കി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വ്യാഴാഴ്ച യോഗം വിളിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. 2024 ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍. പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇവയിലൊന്നും മരണകാരണം കണ്ടെത്താനായിരുന്നില്ല.
Read More