സ്പോട്ട്ലൈറ്റ് സ്കൗട്ട്സ് ആൻഡ് ഓറിയോൺ ഹോസ്റ്റല്‍സ് സഹസ്ഥാപകനായ സഞ്ചിത് മഹാജൻ കഴിഞ്ഞ ദിവസം ലിങ്ക്ഡ്ഇനിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. അതോടെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്. 2025 ജനുവരി 12 -ന് പൂനെയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ 6E 353 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. അതിനിടയിൽ അദ്ദേഹം സാക്ഷിയായ ഒരു സംഭവത്തെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. യാത്രക്കിടയിൽ 70 വയസ് തോന്നിക്കുന്ന ഒരു മനുഷ്യന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തല കറങ്ങി വീഴുകയും ചെയ്തു. എന്നാൽ ഫ്ലൈറ്റിനുള്ളിൽ മെഡിക്കൽ പ്രൊഫഷണലുകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ, അപ്രതീക്ഷിതമായി സംഭവിച്ച സാഹചര്യം നിയന്ത്രിക്കാൻ ക്യാബിൻ ക്രൂ പെട്ടെന്ന് സജീവമായി. പെട്ടെന്നാണ് അവർക്കിടയിൽ നിന്നും ഒരു അംഗം ധൈര്യം കൈവിടാതെ രോഗിയെ പരിചരിക്കാൻ തയാറായി. പ്രഥമ ശുശ്രൂഷ നൽകി ആ മനുഷ്യന്റെ ജീവൻ കൈവിട്ടു…
Read MoreDay: January 20, 2025
താമരശേരിയിൽ അമ്മയെ വെട്ടിക്കൊന്ന സംഭവം: സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു; ആഷിഖിന്റെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചും അന്വേഷണം
കോഴിക്കോട്: താമരശേരി പുതുപ്പാടിയില്‍ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോട് സുബൈദയെ കൊല്ലുന്നതിനു മുന്‍പ് മകന് ആഷിഖ് കൊടുവാള് വാങ്ങി പോകുന്നതും കൃത്യം നിര്‍വഹിച്ചതിന് ശേഷം രക്തത്തില്‍ കുളിച്ച കൈകളില്‍ വാക്കത്തി പിടിച്ച് വരുന്നതും ദൃശ്യങ്ങളില്‍ കാണാം. ശേഷം വീടിന്റെ മുറ്റത്തെ ടാപ്പില്‍നിന്ന് വാക്കത്തി കഴുകുന്ന ദൃശ്യങ്ങളും വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീട്ടില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. ഇന്നലെ സൈബര്‍ സെല്‍ സംഘം വീട്ടിലെത്തി ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ആഷിഖിന്റെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥിരമായി ആഷിഖ് മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായുള്ള വിവരത്തിന്റെഅടിസ്ഥാനത്തിലാണിത്. പ്ലസ് ടുവിന് ഓട്ടോ മൊബൈല്‍ കോഴ്സാണ് ആഷിഖ് പഠിച്ചിരുന്നത്. കോഴ്സിന് ചേര്‍ന്ന ശേഷം ആഷിഖ് മയക്കു മരുന്നിന് അടിമയാവുകയായിരുന്നുവെന്നാണ് മാതൃസഹോദരി ഷക്കീല പറയുന്നത്. മാത്രമല്ല…
Read Moreരജൗരിയിൽ മരിച്ചത് 16 പേർ: ജമ്മു കാഷ്മീരിൽ അജ്ഞാതരോഗം; വിദഗ്ധസംഘത്തെ നിയോഗിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിൽ അജ്ഞാത രോഗം പടരുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധസംഘത്തെ നിയോഗിച്ച് സർക്കാർ. രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ ഇതുവരെ 16 പേർ മരിച്ച സംഭവത്തിലാണ് സർക്കാർ നടപടി. നാല്‍പ്പത്തിയഞ്ച് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദേശം നല്കി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വ്യാഴാഴ്ച യോഗം വിളിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. 2024 ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍. പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇവയിലൊന്നും മരണകാരണം കണ്ടെത്താനായിരുന്നില്ല.
Read Moreകോൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: വിധി ഇന്ന്
ന്യൂഡൽഹി/കോൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത്, കഴുത്തുഞെരിച്ചു കൊന്ന കേസിലെ പ്രതി സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്നു പ്രഖ്യാപിക്കും. സീൽദാ കോടതിയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി അനിർബൻ ദാസ് ആണു വിധി പ്രഖ്യാപിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64, 66, 103(1) പ്രകാരം ഇയാൾ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്‍പതിനാണു സംഭവം. ഡോക്ടറുടെ മരണം രാജ്യവ്യാപകമായ രോഷത്തിനും വൻ പ്രതിഷേധത്തിനും ഇടയാക്കി. പ്രതി കോൽക്കത്ത പോലീസിലെ മുൻ സിവിക് വോളണ്ടിയർ ആണ്.
Read Moreവേമ്പനാടുകായലിനെ ശുചീകരിക്കാന്‍ നാട് ഒരുമിച്ചു; തണ്ണീര്‍മുക്കത്ത് വാരിയത് 1643 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ
ചേര്‍ത്തല: വേമ്പനാടുകായലിനെ ശുചീകരിക്കാന്‍ നാട് ഒരുമിച്ചപ്പോള്‍ കായലില്‍നിന്നു നീക്കം ചെയ്തത് 1643 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ. തണ്ണീർമുക്കം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ക്ലീൻ വേമ്പനാട് പദ്ധതിയുടെ ഭാഗമായാണ് ശുചീകരണയജ്ഞം നടത്തിയത്. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലാണ് വേമ്പനാടുകായലിനെ ശുചീകരിക്കാന്‍ ജനങ്ങള്‍ വള്ളങ്ങളിലെത്തിയത്. 101 ചെറുവള്ളങ്ങളിലായി 113 മത്സ്യ-കക്ക തൊഴിലാളികളും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി 51 പേരും എന്‍ എസ്എസ് വാളണ്ടിയർ അടക്കം 118 സന്നദ്ധ പ്രവത്തകരും ഒത്തൊരുമിച്ചു.രണ്ടു മണിക്കൂർ കൊണ്ടാണ് ഇത്രയധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ കായലിൽനിന്നു നീക്കം ചെയ്തത്. വേമ്പനാട്ടുകായലിനെ മാലിന്യമുക്തമാക്കുന്നതിന് ശുചീകരണ പരിപാടി തുടരാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഹരിതകർമസേനയുടെ പ്രവർത്തനത്തിന്റെ ഫലമായി വീടുകളിൽനിന്നു കായലിലെത്തുന്ന പ്ലാസ്റ്റിക്കുകൾ കുറഞ്ഞിട്ടും മറ്റു പല രീതികളിലും പ്ലാസ്റ്റിക് കായലിൽ എത്തുന്നുണ്ട്. ഇത് തടയുന്നതിനുള്ള പ്രവർത്തനങ്ങളും പഞ്ചായത്ത് നടത്തും. കൂടാതെ മത്സ്യ, കക്ക തൊഴിലാളികൾ കായലിൽ പോകുമ്പോൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഹരിതകർമസേനയ്ക്ക് കൈമാറുന്ന പദ്ധതിയും…
Read Moreടോക്കിയോ നഗരത്തിലെ ‘പ്രണയകഫേ’ ഹിറ്റ്! ഭക്ഷണപാനീയങ്ങൾ മാത്രമല്ല, അടുത്തിരുന്നു സംസാരിക്കാൻ പെൺസുഹൃത്തിനെയും ഇവിടെ കിട്ടും
ടോക്കിയോ നഗരത്തിലെ ഒരു കഫേയിൽ ഭക്ഷണപാനീയങ്ങൾ മാത്രമല്ല, അടുത്തിരുന്നു സംസാരിക്കാൻ പെൺസുഹൃത്തിനെയും കിട്ടും! ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്കും കാമുകി തേച്ചിട്ടുപോയവർക്കുമൊക്കെ ഇവിടെയെത്തി പെൺസുഹൃത്തുമായി മനസ് തുറന്നു സംസാരിച്ച് മനസിലെ ഭാരങ്ങൾ ഇറക്കിവയ്ക്കാം. ദുരുദ്ദേശ്യത്തോടെ പരിചാരികയെ സ്പര്‍ശിക്കാനോ, ലൈംഗികച്ചുവയോടെ സംസാരിക്കാനോ പാടില്ലെന്നു കഫേയുടെ നിയമാവലിയില്‍ പറയുന്നു. മധുരമായ സംസാരമാകാം. പരിചാരികയുടെ മടിയില്കിടന്നു വിശ്രമിക്കാനും ആലിംഗനം ചെയ്യാനും അനുവദിക്കും. ഭക്ഷണബില്ലിനുപുറമേ ഇതിനു പ്രത്യേകബില്ലുണ്ട്. മൂന്നു മിനിറ്റ് പരിചാരികയെ കെട്ടിപ്പിടിക്കാന്‍ 500 രൂപയാണു ഫീസ്. 20 മിനിറ്റ് പരിചാരികയുടെ മടിയില്‍ കിടക്കാൻ 1,700 രൂപ. ഒരു രാത്രി മുഴുവന്‍ പരിചാരികയുടെ കൂടെ ഇരിക്കാൻ 27,000 രൂപ മുടക്കണം. കഫേയിൽ എത്തുന്നവരുടെ മാനസികോല്ലാസമാണു തങ്ങളുടെ ലക്ഷ്യമെന്നു കഫേ നടത്തിപ്പുകാർ പറയുന്നു. എന്തായാലും കഫേയിലെ “സ്നേഹപാക്കേജ്’ ഹിറ്റ് ആയിരിക്കുകയാണ്.
Read Moreപപ്പും പൂടയും പോലുമില്ല കണ്ടുപിടിക്കാൻ… കോട്ടയത്ത് ഇറച്ചിക്കോഴി ലോറി മറഞ്ഞു; വന്നവരും പോയവരും കൈക്കലാക്കിയത് 1200 കോഴികളെ;കോഴിപെറുക്കൽ സോഷ്യൽമീഡിയയിൽ വൈറൽ
കോട്ടയം: ഇന്നലെ രാവിലെ നാഗമ്പടത്തുകൂടി പോയവര്‍ ഇറച്ചിക്കോഴികളുമായാണ് മടങ്ങിയത്. കൈയിലും ചാക്കിലും കാറിന്റെ ഡിക്കിയിലും സ്കൂട്ടറിലും ഓട്ടോറിക്ഷയിലുമൊക്കെയായി നാട്ടുകാര്‍ കോഴികളുമായി വീട്ടിലേക്ക് ഓടി. റോഡരികില്‍ കൂട്ടിയിട്ടിരുന്ന ആയിരത്തില്‍പ്പരം ഇറച്ചിക്കോഴികളെയാണ് നാട്ടുകാര്‍ സൗജന്യമായി എടുത്തത്. ഇറച്ചിക്കോഴികളുമായി മുവാറ്റുപുഴയിലെ സ്വകാര്യ ചിക്കന്‍ സെന്ററില്‍നിന്നും കൊല്ലത്തേക്കു പോവുകയായിരുന്നു ലോറി മറിഞ്ഞതാണ് കോഴിച്ചാകരയ്ക്ക് കാരണമായത്.. ലോറിയിലുണ്ടായിരുന്ന ഇരുമ്പുപെട്ടികള്‍ റോഡില്‍ ചിതറിവീണതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തു. ഇത്തരത്തില്‍ ചത്ത കോഴികളെ റോഡരികില്‍ കൂട്ടിവയ്ക്കുകയായിരുന്നു.ഇതോടെയാണ് റോഡരികില്‍ സൗജന്യ ഇറച്ചിക്കോഴി വിതരണം നടന്നത്. റോഡിലൂടെ പോയവര്‍ വാഹനം നിര്‍ത്തി കോഴികളെ കൈക്കലാക്കി. സംഭവമറിഞ്ഞവരും വാട്സ് ആപ്പിലൂടെയും മറ്റും സന്ദേശങ്ങള്‍ ലഭിച്ചവരും ബൈക്കിലും കാറിലും ഓട്ടോയിലുമെത്തി കോഴികളെ എടുക്കുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ കോഴികളെ വാരിയിട്ടാണ് ചിലര്‍ പോയത്. ചിലരാകട്ടെ ഇരു കൈയിലും പറ്റാവുന്നത്ര തൂക്കിയെടുത്താണ് പോയത്. ചാക്കിലാക്കി തലയില്‍ ചുമന്നു കൊണ്ടുപോയവരും നിരവധിയാണ്.ഇന്നലെ പുലര്‍ച്ചെ 3.30നാണ് ലോറി മറിഞ്ഞത്.…
Read Moreട്രെയിനിൽ നിന്നും പുതപ്പുകൾ മോഷ്ടിച്ച് ആളുകൾ; വൈറലായി വീഡിയോ
ഇന്ത്യൻ റെയിൽവേയുടെ ബെഡ്ഷീറ്റ് സംബന്ധിച്ച് നിരവധി വാർത്തകൾ വൈറലാകാറുണ്ട്. വീണ്ടുമൊരു ബെഡ്ഷീറ്റ് വീഡിയോ ആണ് ചർച്ച ആകുന്നത്. ലഗേജിനുള്ളിൽ റെയിൽവേയുടെ ബെഡ്ഷീറ്റ് ഒളിപ്പിച്ചു കടത്താൻ നടത്തിയ ശ്രമം കയ്യോടെ പിടികൂടിയതാണ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ ചൂടൻ ചർച്ച. പ്രയാഗ്രാജിലാണ് സംഭവം. റെയിൽവേ ജീവനക്കാർ പ്ലാറ്റ്ഫോമിൽ വച്ച് യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കുന്നതാണ് വീഡിയോ. എന്തുകൊണ്ടാണ് ആളുകൾ ഇത്തരത്തിൽ പെരുമാറുന്നത് എന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തീരെ സിവിക് സെൻസ് ഇല്ലാത്ത ആളുകളാണ് ഇപ്പോഴുള്ളത് എന്ന് വീഡിയോയുടെ താഴെ ആളുകൾ കമന്റ് ചെയ്തത്.
Read Moreമാലിന്യം കൂടുന്നു, തുമ്പികള്‍ കുറയുന്നു; മീനച്ചിലാറിലെ മാര്‍മല വെള്ളച്ചാട്ടം മുതൽ പഴുക്കാനിലക്കായല്വരെ മലിനീകരണം വർധിച്ചു
കോട്ടയം: മീനച്ചിലാറിന്റെ ആരംഭസ്ഥാനമായ മേലടുക്കം ഭാഗമൊഴികെ, മാര്‍മല വെള്ളച്ചാട്ടം മുതല്‍ പതനസ്ഥാനമായ പഴുക്കാനിലക്കായല്വരെ മലിനീകരണം ഗുരുതരമായി വര്‍ധിച്ചതായും ആനുപാതികമായി ശുദ്ധജല സൂചികയായ തുമ്പികളുടെ എണ്ണം അപകടകരമായ തോതില്‍ കുറഞ്ഞുവരുന്നതായും പഠനറിപ്പോര്‍ട്ട്. കേരള വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസും ചേര്‍ന്ന് നടത്തിയ ഒമ്പതാമത് മീനച്ചില്‍ തുമ്പി സര്‍വേയിലാണ് അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെടുന്ന വിവരം കണ്ടെത്തിയത്. ഇത്തവണ തുമ്പി സര്‍വേയോടൊപ്പം മീനച്ചിലാറിന്റെ 16 ഇടങ്ങളില്‍ നിന്നും വെള്ളം സാമ്പിളുകള്‍ ശേഖരിച്ച് കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യവും പഠന വിധേയമാക്കിയിരുന്നു. മാലിന്യത്തിന്റെ തോത് വര്‍ധിക്കുന്നതിനനുസരിച്ച്, ശുദ്ധജലത്തില്‍ മാത്രം മുട്ടയിട്ടു വളരുന്ന ഒട്ടേറെ തുമ്പി ഇനങ്ങള്‍, കുറഞ്ഞു വരികയോ അപ്രത്യക്ഷമാകുകയോ ചെയ്യുകയാണ്. ഈ വര്‍ഷം 18 കല്ലന്‍തുമ്പികളും 19 സൂചിത്തുമ്പികളും ഉള്‍പ്പെടെ 37 ഇനം തുമ്പികളെയാണ് മീനച്ചിലാറിന്റെ തീരങ്ങളില്‍ കണ്ടെത്താനായത്. മുന്‍ വര്ഷങ്ങളിലേക്കാള് ശരാശരി 10 ഇനങ്ങള്‍…
Read Moreഷാരോണ്‍ കൊലപാതകക്കേസ്: ഗ്രീഷ്മയ്ക്ക് വധശിക്ഷ; അമ്മാവന് മൂന്ന് വർഷം തടവ്; വിധി കേട്ട് പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ
നെയ്യാറ്റിൻകര: കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരൻ നായരേയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. വിധി പ്രസ്താവനയിൽ കേരള പോലീസിനെ കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റി. സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തുവെന്നും…
Read More