ടെൽ അവീവ്: ഗാസ വെടിനിർത്തൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയഭാവിക്കു പ്രതിസന്ധി സൃഷ്ടിക്കുന്നു. ഹമാസുമായി യുദ്ധം തുടരണമെന്നു വാദിക്കുന്ന തീവ്രവലതുപക്ഷ ജൂയിഷ് പവർ പാർട്ടി ഇനി നെതന്യാഹു സർക്കാരിന്റെ ഭാഗമായിരിക്കില്ലെന്ന് ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. പാർട്ടി നേതാവും ദേശീയ സുരക്ഷാ വകുപ്പ് മന്ത്രിയുമായ ഇത്മാർ ബെൻ ഗവീർ, കാബിനറ്റ് മന്ത്രിമാരായ യിറ്റ്സാക് വാസർലൂഫ്, അമിച്ചായി ഏലിയാഹു എന്നിവർ രാജിവയ്ക്കുകയും ചെയ്തു. അതേസമയം, സർക്കാരിനെ വീഴ്ത്താൻ മുന്നിട്ടിറങ്ങില്ലെന്ന് ബെൻ ഗവീർ ഉറപ്പു നല്കിയിട്ടുണ്ട്. ഇതോടെ നെതന്യാഹു സർക്കാരിന് പാർലമെന്റിലെ ഭൂരിപക്ഷം നാമമാത്രമായി. 120 അംഗ പാർലമെന്റിൽ 68 പേരാണ് നെതന്യാഹുവിനെ പിന്തുണച്ചിരുന്നത്. ജൂയിഷ് പവർ പാർട്ടിയുടെ ആറ് അംഗങ്ങൾ പോയതോടെ പിന്തുണ 62ലേക്കു ചുരുങ്ങി. വെടിനിർത്തലിനെ എതിർക്കുന്ന ധനമന്ത്രി ബസാലേൽ സ്മോട്രിച്ച് സർക്കാരിനെ വീഴ്ത്തുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പാർട്ടിക്ക് ഏഴ് അംഗങ്ങളുണ്ട്. ഇവർ പോയാൽ സർക്കാർ…
Read MoreDay: January 20, 2025
മകൻ മരിക്കുമ്പോൾ ഭരണം എൽഡിഎഫിന്; സിപിഎം ഭരിക്കുന്പോൾ ഇവിടെ ഒന്നും നടക്കില്ല; യു.കെ. സലീം കൊലക്കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പിതാവ് യൂസഫ്
കണ്ണൂര്: തലശേരിയില് സിപിഎം പ്രവർത്തകനായ യു.കെ. സലീം കൊലക്കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കൊല്ലപ്പെട്ട സലീമിന്റെ പിതാവ് യൂസഫ്. മകന്റെ കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന ആരോപണമാണ് യൂസഫ് ഉന്നയിച്ചിരിക്കുന്നത്. സലീം കൊലക്കേസിൽ പുനരന്വേഷണം വേണമെന്നും സത്യം കണ്ടുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ പ്രതിചേർക്കപ്പെട്ടത് യഥാർഥ പ്രതികളാണെന്ന് കരുതുന്നില്ല. നേതാക്കളെയടക്കം പലരേയും തനിക്കു സംശയമുണ്ട്. സലീം കൊല്ലപ്പെടുന്പോൾ ഭരണം എൽഡിഎഫിനായിരുന്നു. അന്വേഷണത്തിൽ പോലീസിന് മുകളിൽനിന്നുള്ള സമ്മർദമുണ്ടായതായാണ് കരുതുന്നത്. പോലീസിനെ കുറ്റം പറയാനാകില്ല. സിപിഎം ഭരിക്കുന്പോൾ ഇവിടെ ഒന്നും നടക്കില്ല. ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ലെന്നും അതു വലിയ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നും യൂസഫ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2008 ജൂലൈ 23ന് തലശേരി പുന്നോലിൽ വച്ചായിരുന്നു സലീം കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐയുടെ പോസ്റ്ററുകൾ ഒട്ടിക്കുന്നതിനിടെ എൻഡിഎഫ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. എന്നാൽ തുടക്കം മുതലേ അന്വേഷണത്തിൽ യൂസഫ് തൃപ്തനായിരുന്നില്ല. കേസ് സിബിഐ…
Read Moreട്രംപ് 2.0… അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് അധികാരം ഏൽക്കും
വാഷിംഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും. ഇന്ത്യൻസമയം രാത്രി 10.30നാണ് (പ്രാദേശിക സമയം ഉച്ചയ്ക്ക് 12 ) സ്ഥാനാരോഹണച്ചടങ്ങ്. അതിശൈത്യത്തെത്തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ ഭരണസിരാകേന്ദ്രമായ കാപിറ്റോൾ മന്ദിരത്തിനുള്ളിലെ റോട്ടൻഡ ഹാളിലാണു നടക്കുക. നേരത്തെ തുറന്ന വേദിയിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സത്യപ്രതിജ്ഞയ്ക്കു പ്രാരംഭമായി നടക്കുന്ന പ്രാർഥനയ്ക്ക് ന്യൂയോർക്ക് ആർച്ച്ബിഷപ് കർദിനാൾ തിമോത്തി ഡോളൻ നേതൃത്വം നൽകും. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോൺ റോബർട്ട്സായിരിക്കും സത്യവാചകം ചൊല്ലിക്കൊടുക്കുക. നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലുക. തുടർന്നാണ് ട്രംപിന്റെ ഊഴം. ബൈബിളിൽ തൊട്ടാണു സത്യപ്രതിജ്ഞ. ട്രംപ് ലിങ്കണ് ബൈബിളും അമ്മ സമ്മാനിച്ച ബൈബിളും സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിക്കും. 1861ല് ഏബ്രഹാം ലിങ്കണ് സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളാണ് ലിങ്കണ് ബൈബിള് എന്നറിയപ്പെടുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്സ് തന്റെ മുത്തശി…
Read Moreരക്തം പുരണ്ട വാളുമായി അവൻ ആരോടെന്നില്ലാതെ ആക്രോശിച്ചു; അമ്മയെ വെട്ടിക്കൊന്നത് ജന്മം നൽകിയതിനുള്ള ശിക്ഷ; മകന് വേണ്ടി മാത്രം ജീവിച്ച സുബൈദയ്ക്ക് ഒടുവിൽ…
താമരശേരി: അമ്മയെ ക്രൂരമായി വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ മകൻ ആഷിഖ്. ജന്മം നൽകിയതിനുള്ള ശിക്ഷയാണ് അമ്മയ്ക്കു നൽകിയതെന്നാണ് അരുംകൊലയുടെ കാരണം ചോദിച്ചവരോട് ഇയാൾ പറയുന്നത്. അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദയാണു കൊല്ലപ്പെട്ടത്. ബ്രെയിൻ ട്യൂമർ ബാധിച്ച് സഹോദരിയുടെ വീട്ടിൽ കഴിയുകയായിരുന്ന സുബൈദയെ അവിടെയെത്തിയാണ് മകൻ കൊലപ്പെടുത്തിയത്. വീട്ടിലെ ഡൈനിംഗ് ഹാളിൽ അമ്മയെ കഴുത്തിൽ വെട്ടി കൊന്നശേഷം രക്തംപുരണ്ട കത്തിയുമായി നിന്ന ആഷിഖ് ഓടിക്കൂടിയവരോടാണ് കൊലയുടെ കാരണം വെളിപ്പെടുത്തിയത്. തേങ്ങ പൊളിക്കാനാണെന്നു പറഞ്ഞ് മുഹമ്മദ് ആഷിഖ് അടുത്ത വീട്ടിൽനിന്നു വാങ്ങിയ കൊടുവാൾ ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ലഹരിമരുന്നിന് അടിമയാണ് ഇയാളെന്നാണ് കുടുംബം പറയുന്നത്. സുബൈദ മസ്തിഷ്ക ശസ്ത്രക്രിയയ്ക്കുശേഷം സഹോദരി പുതുപ്പാടി ചോയിയോട് ആദിൽ മൻസിൽ ഷക്കീലയുടെ വീട്ടിൽ ഒന്നര മാസം മുന്പാണ് എത്തിയത്. ഷക്കീല ജോലിക്കു പോയിരുന്നതിനാൽ ആക്രമണം നടന്ന സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഒന്നര…
Read More