മൈസൂരു: മൈസൂരുവിനു സമീപം മുഖംമൂടി ധരിച്ച ഏഴംഗ സംഘം കോഴിക്കോട് സ്വദേശികളായ വസ്തു ബ്രോക്കർമാരെ മർദിച്ച് 1.5 ലക്ഷം രൂപയും കാറുമായി കടന്നു. കൊടുവള്ളി സ്വദേശി മുഹമ്മദ് അഷ്റഫ് (45), സൂഫി എന്നിവരെയാണ് ആക്രമിച്ചത്. കാർ പിന്നീടു നാലു കിലോമീറ്റർ അകലെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൈസൂരു-മാനന്തവാടി റോഡിലെ ജയപുര ഹാരോഹള്ളിയിൽ ഇന്നലെ രാവിലെ 9.15നായിരുന്നു സംഭവം. കോഴിക്കോട്ടുനിന്ന് എച്ച്ഡി കോട്ടയിലേക്ക് വരികയായിരുന്ന കാറിനെ മൂന്നു കാറുകളിലായി പിന്തുടർന്ന സംഘം വഴിയിൽ തടഞ്ഞു നിർത്തി രണ്ടു പേരെയും വലിച്ചിറക്കി മർദിക്കുകയായിരുന്നു. വസ്തു ബ്രോക്കർമാരായ സൂഫിക്കും അഷ്റഫിനും ഹംപാപുര സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. എച്ച്ഡി കോട്ടയിൽ കമുകിൻ തോട്ടം വാങ്ങുന്നതിന് മുൻകൂറായി നൽകാനുള്ള പണമാണു കവർന്നതെന്ന് കേസ് അന്വേഷിക്കുന്ന ജയപുര പോലീസിന് അഷ്റഫ് മൊഴി നൽകി. മൈസൂരു റൂറൽ ഡിവൈഎസ്പി രഘുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം…
Read MoreDay: January 21, 2025
തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിൽ നാല് നായ്ക്കുഞ്ഞുങ്ങളെ വിഷംകൊടുത്തു കൊന്നു; പരാതി നൽകാനൊരുങ്ങി മൃഗക്ഷേമ പ്രവര്‍ത്തകര്‍
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിൽ നാല് നായ്ക്കുഞ്ഞുങ്ങളെ അജ്ഞാതർ വിഷം കൊടുത്തു കൊന്നു. ഇന്നലെ വൈകുന്നേരമാണ് മൃഗക്ഷേമ പ്രവര്‍ത്തകര്‍ നായ്ക്കുഞ്ഞുങ്ങളെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ തളിപ്പറമ്പ് വെറ്ററിനറി ക്ലിനിക്കില്‍ എത്തിച്ചെങ്കിലും നാലും ചത്തു. ഇവിടെ ആനിമല്‍ ആൻഡ് ബേര്‍ഡ്സ് വെല്ഫേര് ട്രസ്റ്റ് പ്രവര്‍ത്തകര്‍ സംരക്ഷിച്ചുവരുന്ന നായ്ക്കളെയാണ് വിഷം കൊടുത്തുകൊന്നത്. ഇറച്ചിയില്‍ വിഷം നല്‍കിയാണ് ഇവയെ കൊന്നതെന്ന് വെറ്ററിനറി സര്ജന് പരിശോധനയ്ക്കുശേഷം വെളിപ്പെടുത്തിയെന്ന് മൃഗക്ഷേമ പ്രവര്‍ത്തകര്‍ പറയുന്നു. തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഷെല്‍ട്ടറുകള്‍ നിര്‍മിക്കണമെന്ന ആനിമല്‍ വെല്ഫേര് ബോര്‍ഡിന്റെ നിര്‍ദേശം പാലിക്കാന്‍ നഗരസഭ തയാറാകാതെ വന്നതിനെ തുടര്‍ന്നാണ് മൃഗക്ഷേമ പ്രവര്‍ത്തകര്‍ ഇവയ്ക്ക് ഭക്ഷണം നല്കാന് തീരുമാനിച്ചതെന്നും നഗരസഭയ്ക്ക് സര്‍ക്കാര്‍ ഈ ആവശ്യത്തിന് നല്കിയ ഫണ്ട് വകമാറ്റിയതാണ് ഇത്തരത്തില്‍ ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും നായ്ക്കുഞ്ഞുങ്ങളെ വിഷം കൊടുത്തുകൊന്നതിനെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും മൃഗക്ഷേമ പ്രവര്‍ത്തകര്‍…
Read Moreഎന്‍ജിനീയറായ അച്ഛന്റെയും രണ്ട് ആങ്ങളമാരുടെയും കൂടെ പെറ്റ് ആയി വളര്‍ന്നവളാണ് എന്റെ ഭാര്യ; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അതുതന്നെ; ഷാജു ശ്രീധർ
ഞങ്ങളുടെ ദാമ്പത്യജീവിതം 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇത്രയും വര്‍ഷമായോ എന്ന് പറയുമ്പോഴാണ് നമ്മള് അതിനെക്കുറിച്ച് ചിന്തിക്കുക. പിന്നെ ജീവിതത്തില്‍ വിഷമഘട്ടങ്ങളിലൂടെ പോയിട്ടുണ്ടെങ്കില്‍ നമ്മള് അതേ പിന്നീട് ഓര്‍മിക്കുകയുള്ളൂ. ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നു വന്നിട്ടുള്ള ആളാണ് ഞാന്‍. 50 രൂപ ശമ്പളത്തിലാണ് ഞാന്‍ മിമിക്രിയിലേക്ക് കടന്നുവരുന്നത് എന്ന് ഷാജു ശ്രീധർ. അന്ന് മൈക്ക് എടുക്കണം, ബോക്സ് സെറ്റ് ചെയ്യണം, സ്റ്റേജിലെ കാര്യങ്ങള്‍ സെറ്റ് ചെയ്യണം. 16 വയസ്സുള്ളപ്പോള്‍ മുതല്‍ സ്റ്റേജുകള്‍ കയറി ഇറങ്ങിയ ആളാണ്. അതെല്ലാം ചെയ്താല്‍ കിട്ടുന്ന 50 രൂപയും കൊണ്ട് ഭക്ഷണം കൂടി കഴിച്ചാല്‍ ബാക്കി പത്തു രൂപയെ എന്റെ കൈയില്‍ ഉണ്ടാവുകയുള്ളൂ. നിനക്ക് ഇതല്ലാതെ വേറെ എന്തെങ്കിലും പണിക്ക് പോയിക്കൂടെ എന്ന് വീട്ടുകാര്‍ ചോദിക്കും. അങ്ങനെ 50 രൂപ ശമ്പളത്തില്‍ നിന്ന് തുടങ്ങി അത് 100 ആവുകയും ഇന്നത്തെ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്തു. എന്നെ…
Read Moreആ സ്റ്റോറി ഒരു തമാശയായി പങ്കുവച്ചതാണ്: ഞാന്‍ ധരിക്കുന്നത് സാഹചര്യത്തിനു ചേര്‍ന്ന വസ്ത്രം; മാളവിക
നടിമാരുടെ ദൃശ്യം ചിത്രീകരിച്ച് പങ്കുവയ്ക്കുന്നവരുടെ ഒരു വീഡിയോ കഴിഞ്ഞദിവസം നടി മാളവിക മേനോന് പങ്കുവച്ചിരുന്നു. ഇതിനൊപ്പമുള്ള മാളവിക കുറിപ്പും വലിയ ചര്‍ച്ചാവിഷയമായി. ഇതാണ് ഞാന്‍ പറഞ്ഞ ആ ടീം എന്ന മുഖവുരയോടെ പങ്കുവെച്ച കുറിപ്പില്‍ വീഡിയോ ചിത്രീകരിക്കുന്നവരെ ആകാശത്തുനിന്ന് ഷൂട്ട് ചെയ്യുന്നവരെന്നും വിശേഷിപ്പിച്ചിരുന്നു. നടിമാരുടെ ദൃശ്യങ്ങള്‍ മോശം ആംഗിളില്‍ പകര്‍ത്തുന്നവര്‍ക്കെതിരെ എസ്തര് അനില്‍ അടക്കം നടത്തിയ വിമര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് മാളവികയുടേതുമെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാളവിക ഇപ്പോൾ. ഞാന്‍ ആ സ്റ്റോറി ഒരു തമാശ ആയി ഇട്ടതാണ്. എന്റെ വീഡിയോ പകര്‍ത്താന്‍ വന്ന അവരെ ഞാന്‍ ഒന്ന് ഷൂട്ട് ചെയ്യാം എന്ന് കരുതി. പക്ഷെ, എല്ലാവരെയും കിട്ടിയില്ല. ഫോണ്‍ എടുത്തപ്പോ എല്ലാവരും ഓടി. ഇത്ര പേടി ഉള്ളവരാണോ ഞങ്ങളുടെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്നത്. അവരെല്ലാം പാവങ്ങള്‍ ഒക്കെയാണ്, അവര്‍ അവരുടെ ജോലി ചെയ്യുന്നു.…
Read Moreഡിസിസി ട്രഷററുടെ ആത്മഹത്യ; കെ.സുധാകരനെ ചോദ്യംചെയ്യും; കെ.കെ. ഗോപിനാഥന്റെ വീട്ടിൽ നിന്ന് ചില രേഖകൾ കിട്ടിയതായി പോലീസ്
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ചോദ്യം ചെയ്യും. എൻ.എം. വിജയൻ സുധാകരന് കത്തെഴുതിയിരുന്നത് കണക്കിലെടുത്താണ് ചോദ്യം ചെയ്യുക. എന്ന് ചോദ്യം ചെയ്യുമെന്നതിൽ വൈകാതെ തീരുമാനമെടുക്കും. ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥന്റെ വസതിയിൽ ഇന്നലെ അന്വേഷണസംഘം തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. ഇതും ഉടനെ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രേരണാകുറ്റം ചുമത്തിയ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥ് എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഐ.സി. ബാലകൃഷ്ണന് എംഎല്‍എയെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യും. മൂന്നുപേര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. എൻ.എം. വിജയന്റെ മരണത്തിൽ ആദ്യം കുടുംബത്തെ കൈവിട്ട നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെങ്കിലും പിന്നീട് വിവാദം കൈവിട്ടതോടെ…
Read Moreപന്പിൽ നിന്നു പെട്രോൾ മോഷണം: മൂന്നുപേർ പിടിയിൽ; ആറു മാസം കൊണ്ട് കവർന്നത് ഏഴു ലക്ഷം രൂപയുടെ ഇന്ധനം
കോട്ടയം: ഗാന്ധിനഗറിലെ പെട്രോള്‍ പമ്പില്‍നിന്നും ആറു മാസം കൊണ്ട് ഏഴു ലക്ഷം രൂപയുടെ ഇന്ധനം മോഷ്ടിച്ച ജീവനക്കാരനും ഇന്ധനം നിറച്ച രണ്ട് വാഹന ഉടമകളും പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നു പേരെയും പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെട്രോള്‍ പമ്പ് ജീവനക്കാരന് രാഹുല്‍, ബജാജ് ഫിനാന്‍സ് ജീവനക്കാരന് അമ്മഞ്ചേരി സ്വദേശി ടിജോ ജോണ്‍, മറ്റൊരു യുവാവ് എന്നിവരെയാണു കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഗാന്ധിനഗറിലെ പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പാണ് ഇപ്പോള്‍ പുറത്തു വന്നത്. ഗാന്ധിനഗര്‍ ജംഗ്ഷനില്‍ മെഡിക്കല്‍ കോളജ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന പമ്പിലാണ് വ്യാപക ക്രമക്കേട് നടന്നിരുന്നത്. പെട്രോള്‍ പമ്പില്‍ പുലര്‍ച്ചെ ടെസ്റ്റിനായി 30 ലിറ്റര്‍ ഇന്ധനം മാറ്റി വച്ചിരുന്നു. ഈ പെട്രോള്‍ പരിശോധനയ്ക്കുശേഷം തിരികെ ടാങ്കിലേക്ക് ഒഴിയ്ക്കണമെന്നാണ്…
Read Moreപോക്സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്; നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതിതള്ളിയിരുന്നു; മാങ്കാവിലെ വീട് പൂട്ടിയിട്ട നിലയിൽ
കോഴിക്കോട്: പോക്സോ കേസില്‍ നടനും സംവിധായകനുമായ കൂട്ടിക്കല്‍ ജയചന്ദ്രതിരേ ലുക്കൗട്ട് നോട്ടീസ്. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഇന്നലെ രാത്രി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസില്‍ പ്രതിയായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. കൂട്ടിക്കല്‍ ജയചന്ദ്രന്റെ മാങ്കാവിലെ വീട്ടില്‍ പോലീസ് എത്തിയിരുന്നുവെങ്കിലും അടച്ചിട്ട നിലയിലായിരുന്നു. നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പോലീസാണ് നടനെതിരേ കേസെടുത്തത്.…
Read Moreസുധാകരൻ നിൽക്കണോ, പോണോ! കെപിസിസി നേതൃമാറ്റത്തിൽ ഭിന്നാഭിപ്രായം; അനൗപചാരിക ചർച്ചകൾ തുടരുന്നു; സുധാകരനെ മാറ്റാൻ ഒരു വിഭാഗം പറയുന്ന കാരണം ഇങ്ങനെ…
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാൻഡ് കേരളത്തിലെ മുതിർന്ന നേതാക്കളുമായി അനൗപചാരിക ചർച്ചകൾ തുടരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു കെ. സുധാകരനെ മാറ്റി പുതിയ ആളെ നിയമിക്കണമെന്ന അഭിപ്രായത്തിനു പുറമെ, സുധാകരനെ നിലനിർത്തി മറ്റു ഭാരവാഹികൾക്ക് മാറ്റം വരുത്തിയാൽ മതിയെന്നുള്ള അഭിപ്രായവും നേതാക്കൾ വെവ്വേറെ ഹൈക്കമാൻഡിനു മുന്നിൽ ഉയർത്തി. കേരളത്തിന്റെ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് മുതിർന്ന നേതാക്കളുമായി അനൗപചാരിക ചർച്ച നടത്തിയത്. കെ. സുധാകരന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ നേതൃസ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് സുധാകരന്റെ നിലപാട്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതിയിൽ ചർച്ച ചെയ്തതും ചെയ്യാത്തതുമായ പല വിവരങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നതിൽ ദീപാദാസ് മുൻഷി മുതിർന്ന കോണ്‍ഗ്രസ് നേതാക്കളോട് അനിഷ്ടം രേഖപ്പെടുത്തിയെന്നാണ് ലഭിക്കുന്ന സൂചന. പാർട്ടിയെ ശക്തിപ്പെടുത്തി തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കൂടുതൽ സീറ്റ് നേടി അധികാരത്തിലെത്തണമെന്ന…
Read Moreവിവേക് രാമസ്വാമി ട്രംപ് സര്‍ക്കാരിൽ ഉണ്ടാവില്ല: കാര്യക്ഷമതാ വകുപ്പിന്റെ ചുമതല ഇലോണ്‍ മസ്കിന് മാത്രം
ന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജനായ ബയോടെക് സംരംഭകനും റിപ്പബ്ലിക്കൻ പാര്‍ട്ടി അംഗവുമായ വിവേക് രാമസ്വാമി പുതിയ ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഭാഗമാകില്ല. ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി (കാര്യക്ഷമതാ വകുപ്പ്) ചുമതല ടെസ്ല സിഇഒ ഇലോൺ മസ്കിന് മാത്രമായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിവേക് രാമസ്വാമി ഒഹായോ സംസ്ഥാന ഗവർണർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ തയാറെടുക്കുന്നതിനാലാണു പിന്മാറ്റമെന്നാണു വിശദീകരണം. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇലോണ്‍ മസ്കിനൊപ്പം ഡോജ് എന്നറിയപ്പെടുന്ന കാര്യക്ഷമതാ ഉപദേശകസമിതിയുടെ തലവൻമാരിലൊരാളായി വിവേക് രാമസ്വാമിയെയും ട്രംപ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ടുമാസത്തെ വിവേകിന്റെ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന വിവരം വൈറ്റ്ഹൗസ് വക്താവ് അറിയിച്ചത്. അതേസമയം, വിവേക് രാമസ്വാമിയുടെ ഡോജിലെ പ്രവര്‍ത്തന ശൈലിയിൽ ഇലോണ്‍ മസ്ക് സംതൃപ്തനായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ റോവിയന്റ് സയന്‍സസിന്റെ സ്ഥാപകനമാണ് വിവേക് രാമസ്വാമി. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നുള്ള പിൻവാങ്ങൽ, സർക്കാർ നിയമനങ്ങൾ ഉടനടി…
Read Moreഇനി ഇതും കുടിക്കേണ്ടി വരുമോ… ഗോമൂത്രത്തിന് ഔഷധഗുണം: സംവാദത്തിനു തയാറെന്ന് ഐഐടി ഡയറക്ടർ
ചെന്നൈ: ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന അവകാശവാദത്തിൽ സംവാദത്തിനു തയാറെന്നും വിഷയത്തെ രാഷ്ട്രീയവൽകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി. ഗോമൂത്രം സംബന്ധിച്ച വിവിധ പഠനങ്ങൾ അമേരിക്കയിൽ അടക്കം നടന്നിട്ടുണ്ടെന്നും ഇതിന്റെ അണുനാശിനിശേഷിയെക്കുറിച്ച് പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാണകം, ഗോമൂത്രം, പശുവിൻ പാൽ, തൈര്, നെയ്യ് എന്നിവ ചേർത്തുണ്ടാക്കുന്ന പഞ്ചഗവ്യം ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ അടക്കം വാങ്ങാൻ സാധിക്കും. ഗോമൂത്രം കുടിച്ചാൽ ആരോഗ്യ പ്രശ്നമുണ്ടാകുമെന്ന തരത്തിലെ പഠനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഐഐടിയിൽ അടക്കം ഇതിന്റെ ഗുണവശങ്ങളെക്കുറിച്ചാണു പഠനങ്ങൾ നടന്നിട്ടുള്ളത്. ഉത്സവ സമയങ്ങളിൽ പഞ്ചഗവ്യം കഴിക്കാറുണ്ട്. ഇതു സംബന്ധിച്ച് ഗുണകരമായ ശാസ്ത്രീയ ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു. മാട്ടു പൊങ്കൽ ദിനത്തിൽ ചെന്നൈ വെസ്റ്റ് മാമ്പലത്തു നടന്ന പരിപാടിയിൽ ഗോമൂത്രം സംബന്ധിച്ച പരാമർശങ്ങൾക്കു പിന്നാലെ രൂക്ഷവിമർശനം ഉയർന്നതോടെയാണു വിശദീകരണവുമായി കാമകോടി രംഗത്തെത്തിയത്. ഡയറക്ടർ സ്ഥാനത്തുനിന്നു കാമകോടിയെ നീക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയിരുന്നു.
Read More