നാദാപുരം: വിവാഹ യാത്രയ്ക്കിടയിൽ കാറിൽ സഞ്ചരിച്ച് അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വരന്റെയും കാറിൽ സഞ്ചരിച്ച യുവാക്കൾക്കെതിരേയും വളയം പോലീസ് കേസെടുത്തു.കല്ലാച്ചി സ്വദേശി അർഷാദിനെതിരേയാണ് കേസെടുത്തത്. വിവാഹഘോഷ യാത്രയിൽ പങ്കെടുത്ത രണ്ട് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. KL 38 K 5666 ഫോർച്ചൂണർ കാറുംKL 18 AC0026 ഇന്നോവയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഏഴ് വാഹനങ്ങൾ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വളയം പുളിയാവ് റോഡിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അശ്രദ്ധയോടെയും മനുഷ്യജീവനു ഭീഷണി ഉയർത്തുന്ന വിധത്തിൽ കാർ ഓടിച്ചതായും റോഡിൽ പടക്കം പൊട്ടിച്ച് വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാർഗതടസം സൃഷ്ടിച്ചതായുമാണ് കേസ്. കല്ലാച്ചി ഇയ്യങ്കോടുനിന്ന് വളയം പുളിയാവിലേക്ക് പുറപ്പെട്ട വിവാഹ സംഘം വഴി നീളെ കാറുകളിലെ ഇരുവശത്തുമുള്ള വാതിലുകൾ തുറന്ന് അതിൽ ഇരുന്ന് യാത്ര ചെയ്തും ഇടക്ക് കാറിൽ നിന്നിറങ്ങി നടുറോഡിൽ പടക്കങ്ങൾ കൂട്ടമായിട്ട് പൊട്ടിച്ചും പൂത്തിരി കത്തിച്ച്…
Read MoreDay: January 23, 2025
വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; ഐ.സി. ബാലകൃഷ്ണന് എംഎല്‍എയെ ചോദ്യം ചെയ്യും
കോഴിക്കോട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേര്‍ത്ത ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. ആത്മഹത്യാപ്രേരണക്കുറ്റമാണ് ഐ.സി. ബാലകൃഷ്ണനെതിരേ ചുമത്തിയിരിക്കുന്നത്. ഇന്നു രാവിലെ നിയമസഭ സമ്മേളനത്തിന് ശേഷം ഐസി ബാലകൃഷ്ണന് വയനാട്ടിലേക്ക് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിനു ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണു നീക്കം. ഡിവൈഎസ്പി ഓഫീസില്‍ വച്ചാകും ചോദ്യം ചെയ്യല്‍. അതിനുശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു കടക്കും. എംഎല്‍എക്ക് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ കേസിലെ മറ്റ് പ്രതികളായ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും കെ.കെ. ഗോപിനാഥിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയയശേഷം വിട്ടയച്ചിരുന്നു. ഇവര്‍ രണ്ടുപേരും ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നാണ് പോലീസ് പറയുന്നത്. മൂന്നു ദിവസമാണ് ഇവരെ ചോദ്യം ചെയ്തത്. ഗോപിനാഥന്റെ വീട്ടില്‍ പരിശോധന ഉള്‍പ്പടെ നടത്തി.
Read Moreഎങ്ങനെ സാധിച്ചു..! സ്വന്തം ശരീരത്തിൽ സ്വയം ശസ്ത്രക്രിയ നടത്തി തായ്വാൻ ഡോക്ടർ
തായ്പേ (തായ്വാൻ): എത്ര വിദഗ്ധനായ ഡോക്ടറാണെങ്കിലും സ്വന്തം ശരീരത്തിൽ സ്വയം ശസ്ത്രക്രിയ നടത്താൻ തയാറാകുക എന്നത് അചിന്തനീയമാണ്. എന്നാൽ അതും സംഭവിച്ചു. തായ്വാനിലെ തായ്പേയിൽ ചെൻ വെയ്-നോങ് എന്ന ഡോക്ടർ സ്വയം വാസക്ടമി (വന്ധ്യംകരണശസ്ത്രക്രിയ) നടത്തി. എന്നു മാത്രമല്ല, ശസ്ത്രക്രിയയുടെ ദൃശ്യങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വാസക്ടമി പ്രക്രിയയുടെ 11 ഘട്ടങ്ങൾ ഒരു ഗൈഡിനെപ്പോലെ സൂക്ഷ്മമായി വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. സാധാരണയായി 15 മിനിറ്റിനുള്ളിൽ പൂർത്തിയാകുന്ന ശസ്ത്രക്രിയ സ്വയം ചെയ്ത് കാമറയിൽ പകർത്തിയതിനാൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. വാസക്ടമി ചെയ്യാനുള്ള കാരണവും ഡോ. ചെൻ വ്യക്തമാക്കി. ഭാവിയിൽ ഗർഭം ധരിക്കാതിരിക്കാനുള്ള ഭാര്യയുടെ ആവശ്യം നിറവേറ്റുന്നതിനായാണത്രെ വന്ധ്യംകരണശസ്ത്രക്രിയയ്ക്ക് വിധേയനായത്.പിഴവു പറ്റാതിരിക്കാനും അപകടസാധ്യത കുറയ്ക്കാനുമാണ് സ്വയം ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതെന്നും താൻ സുഖമായിരിക്കുന്നുവെന്നും ഇദ്ദേഹം വീഡിയോയിൽ പറഞ്ഞു. വളരെ വേഗം വൈറലായ വീഡിയോ രണ്ടു ദശലക്ഷത്തിലധികം ആളുകൾ കാണുകയും…
Read Moreദേഷ്യം കൊന്നിട്ടും തീർന്നില്ല; ഭാര്യയെ കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ചു; എന്നിട്ടും തീരാത്ത കലിപ്പിൽ മൃതദേഹത്തോടെ ചെയ്ത ക്രൂരത കേട്ട് ഞെട്ടി പോലീസ്
ഹൈദരാബാദിൽ ഭാര്യയെ വെട്ടിക്കൊന്നശേഷം കഷണങ്ങളാക്കി നുറുക്കി പ്രഷർ കുക്കറിൽ വേവിച്ചെന്ന് മുൻ സൈനികന്റെ കുറ്റസമ്മതം. കാണാതായതിനെത്തുടർന്നു യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഗുരുമൂർത്തി (45) പോലീസിനോടു കുറ്റസമ്മതം നടത്തിയത്. ഈ മാസം 16ന് ആണ് വെങ്കിട മാധവി (35) യെ കാണാതാകുന്നത്. മാധവിയുടെ തിരോധാനത്തിൽ പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഗുരുമൂർത്തി കുറ്റം ഏറ്റുപറഞ്ഞത്. മൂന്നു ദിവസത്തോളം ശരീരഭാഗങ്ങൾ വേവിക്കുകയും പൊടിയാക്കുകയും ചെയ്തശേഷം പൊതിഞ്ഞു മീർപേട്ട് തടാകത്തിൽ വലിച്ചെറിയുകയായിരുന്നു. മുൻ സൈനികനായ ഗുരു മൂർത്തി നിലവിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) സെക്യൂരിറ്റി ഗാർഡാണ്. ദമ്പതികൾക്കു രണ്ടു കുട്ടികളുണ്ട്. ഇരുവരും തമ്മിൽ അടിക്കടി വഴക്കുണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Read Moreഗന്ധർവ സംവിധായകന്റെ ഓർമകളുമായി ഞവരയ്ക്കൽ തറവാട്; പി. പത്മരാജൻ വിടപറഞ്ഞിട്ട് ഇന്ന് 34 വർഷം
ഗന്ധർവ സംവിധായകൻ പി. പത്മരാജന്റെ ഓർമകൾക്ക് ഇന്ന് 34 വയസ്. മലയാള സിനിമയ്ക്കും സാഹിത്യലോകത്തിനും മുതുകുളം ഞവരയ്ക്കൽ തറവാടിനും വലിയ ശൂന്യത അവശേഷിപ്പിച്ചാണ് 34 വർഷം മുമ്പ് പപ്പേട്ടൻ കടന്നുപോയത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഓർമകളുമായി ഓണാട്ടുകരയിലെ മുതുകുളം ഗ്രാമത്തിൽ ഇപ്പോഴും ആ ഗന്ധർവസാന്നിധ്യമുണ്ട്. ദീർഘകാലം നഗരങ്ങളിൽ കഴിഞ്ഞിട്ടും കഥയും കഥാപാത്രങ്ങളെയും തേടി അദ്ദേഹത്തിന്റെ മനസ് സഞ്ചരിച്ചത് മുതുകുളം ഗ്രാമത്തിന്റെ ഇടവഴികളിലൂടെയായിരുന്നു. അതിനാൽ പത്മരാജന്റെ കഥാപാത്രങ്ങളിലെ പലരെയും ഗ്രാമത്തിലെ ഇടവഴികളിൽ കണ്ടുമുട്ടാൻ സാധിക്കുമായിരുന്നു. വാണിയൻകുഞ്ചുവിന്റെ മകൻ രാമനും തകരയിലെ ചെല്ലപ്പൻ ആശാരിയും….അങ്ങനെ നൂറുനൂറ് കഥാപാ ത്രങ്ങൾക്ക് സ്വന്തം ഗ്രാമത്തിൽ നിന്ന് ജന്മം നല്കിയ അദ്ദേഹം ഭൂമിയിൽ നിന്നല്ലാത്ത ഒരു കഥാപാത്രത്തെ മാത്രമേ സൃഷ്ടിച്ചുള്ളു. അതാണ് അവസാന സിനിമയിലെ ഗഗനചാരിയായ ഗന്ധർവൻ. പെരുവഴിയമ്പലം, ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം, കള്ളൻ പവിത്രൻ, രതിനിർവേദം തുടങ്ങിയ സിനിമകളിലെല്ലാം…
Read Moreലോസ് ആഞ്ചലസിൽ വീണ്ടും കാട്ടുതീ; രണ്ടു മണിക്കൂറിൽ തീ വ്യാപിച്ചത് 5,000 ഏക്കറിൽ
വാഷിംഗ്ടൺഡിസി: അമേരിക്കയെ വീണ്ടും ആശങ്കയിലാക്കി കാട്ടുതീ പടരുന്നു. ലോസ് ആഞ്ചലസിൽ അതിവേഗത്തിൽ കാട്ടുതീ പടരുന്നതായാണ് റിപ്പോർട്ട്. രണ്ടു മണിക്കൂറിനുള്ളിൽ 5,000 ഏക്കർ കത്തിനശിച്ചതായാണു വിവരം. കാസ്റ്റൈക്കിനു സമീപത്തായാണു തീ പടരുന്നത്. ഏഴിടത്താണ് കാട്ടുതീ നാശം വിതയ്ക്കുന്നത്. ഇതിൽ രണ്ടിടത്തു വലിയ തീയാണ്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. ശക്തമായ കാറ്റ് തീ നിയന്ത്രിക്കുന്നതിനു വെല്ലുവിളിയാണ്. ഒരു ലക്ഷത്തിലേറെ ആളുകളെ മേഖലയിൽനിന്ന് ഒഴിപ്പിച്ചു. ദുരന്തമേഖലയിൽ കുടുങ്ങിക്കിടക്കുന്ന 19,000-ാളം പേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. അമേരിക്കൻ സൈന്യം ദുരന്തമേഖലയിലേക്കു പുറപ്പെട്ടിട്ടുണ്ട്. നേരത്തെയുണ്ടായ കാട്ടുതീയിൽനിന്ന് ലോസ് ആഞ്ചലസ് മുക്തമാകാൻ തുടങ്ങുന്നതിനിടെയാണു വീണ്ടും കാട്ടുതീ ഉണ്ടായത്.
Read Moreപൂച്ച രാജിക്കത്ത് അയച്ചു, യുവതിയുടെ പണി തെറിച്ചു! അപൂർവ സംഭവം ചൈനയിൽ
ചോംഗ്കിംഗ്(ചൈന): പൂച്ച രാജിക്കത്ത് അയച്ചതിനാൽ ഒരു യുവതിയുടെ ജോലി നഷ്ടപ്പെട്ട അപൂർവ സംഭവം ചൈനയിൽനിന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നു.തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിംഗ് സ്വദേശിനിയായ 25 കാരിയുടെ ജോലിയാണു പൂച്ച കാരണം പോയത്. സംഭവം ഇങ്ങനെ: നിലവിലുള്ള ജോലി ഉപേക്ഷിക്കണമെന്ന ചിന്ത യുവതിക്ക് ഉണ്ടായിരുന്നു. അതിനാൽ ഒരു രാജിക്കത്തും തയാറാക്കിയിരുന്നു. എന്നാൽ മറ്റു വരുമാനങ്ങൾ ഇല്ലാതിരുന്നതിനാൽ പെട്ടെന്നു ജോലി വിടാനാവുമായിരുന്നില്ല. അതുകൊണ്ട് ടൈപ്പ് ചെയ്ത് തയാറാക്കിയ രാജിക്കത്ത് ബോസിന് അയയ്ക്കാതെ ലാപ്ടോപ്പിൽ സേവ് ചെയ്തു സൂക്ഷിച്ചു. യുവതിയുടെ വീട്ടിൽ ഒമ്പത് പൂച്ചകളുണ്ട്. വീട്ടിൽ എല്ലാവിധ സ്വാതന്ത്ര്യവും അവയ്ക്കു നൽകിയിരുന്നു. രാജിക്കത്ത് ടൈപ്പ് ചെയ്ത് വച്ചിരുന്ന ലാപ്ടോപ്പിലേക്ക് പൂച്ചകളിലൊന്നു ചാടിക്കയറിയപ്പോൾ എന്റർ ബട്ടൺ അറിയാതെ അമർത്തപ്പെടുകയും രാജിക്കത്ത് സെൻഡ് ആവുകയുംചെയ്തു. ഉടൻതന്നെ യുവതി ബോസിനെ വിളിച്ചു കാര്യം പറഞ്ഞു. എന്നാൽ, അതിനകം രാജിക്കത്ത് കണ്ടിരുന്ന ബോസ് രാജി സ്വീകരിച്ചെന്നും ഇനി ജോലിക്കു…
Read Moreകര്ഷകന് എന്നും ഇര… അടുത്ത കൊയ്ത്തിനും നെല്ലുവില ഉയര്‍ന്നേക്കില്ല
കോട്ടയം: നെല്‍കര്‍ഷകരെ ഇക്കൊല്ലവും സംസ്ഥാന സര്‍ക്കാര്‍ കൈയൊഴിയുന്നു. അടുത്ത മാസം തുടങ്ങുന്ന പുഞ്ച വിളവെടുപ്പിലും കൃഷിവകുപ്പ് നെല്ലിന് വില ഉയര്‍ത്തില്ല. ആറു വര്‍ഷമായി ലഭിച്ചുവരുന്ന വിലയായ 28.20 രൂപയില്‍ 23 രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം 5.2 രൂപ മാത്രം. കേന്ദ്രം കഴിഞ്ഞ വര്‍ഷം രണ്ടു തവണ സബ്സിഡി വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം രണ്ടു തവണ വിഹിതം വെട്ടിക്കുറച്ചു. അതല്ലെങ്കില്‍ 32 രൂപ വില ലഭിക്കേണ്ടതായിരുന്നു. അടുത്ത മാസം 15ന് പുഞ്ച വിളവെടുപ്പ് തുടങ്ങാനിരിക്കെ വില ഉയര്‍ത്താന്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെ നിലപാട്. കഴിഞ്ഞ മാസം അവസാനിച്ച രണ്ടാം കൃഷി നെല്ലിന്റെ വില ഇനിയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. തുക അനുവദിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായെങ്കിലും കര്‍ഷകരുടെ അക്കൗണ്ടില്‍ പണം എത്തിയിട്ടില്ല. കഴിഞ്ഞ മാസം അവസാനിച്ച വിരിപ്പ് നെല്ല് സംഭരണത്തില്‍ ആലപ്പുഴ ജില്ലയില്‍നിന്ന് 113 കോടി രൂപയുടെ 40,280…
Read Moreദേശീയ ഡ്രാഗണ്‍ ബോട്ട് ചാമ്പ്യന്‍ഷിപ്പ്; ഇരട്ട സ്വര്‍ണനേട്ടവുമായി പച്ച ലൂര്‍ദ്മാതാ ഹയര്‍ സെക്കൻഡറി സ്കൂള്‍
എടത്വ: പുന്നമടയില്‍ നടന്ന പതിനൊന്നാമത് ദേശീയ ഡ്രാഗണ്‍ ബോട്ട് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം നേട്ടവുമായി പച്ച-ചെക്കിടികാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ എസ്. അലന്, സോനാ മരിയ ദേവസ്യാ എന്നിവര്‍. എസ്. അലന് അഞ്ച് ഇനങ്ങളില്‍ 5 എണ്ണത്തിനും സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ സോനാ മരിയ ദേവസ്യ അഞ്ച് ഇനങ്ങളില്‍ 4 സ്വര്‍ണവും ഒരു വെങ്കലവും കരസ്ഥമാക്കി. എസ്. അലന് ഹോങ്കോംഗില്‍ നടന്ന ഇന്റര്‍നാഷണല്‍ മത്സരത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. കുട്ടനാടിനും സ്കൂളിനും അഭിമാന താരങ്ങളായി മാറിയ അലനേയും സോനയെയും മാനേജര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ തോമസ്കുട്ടി മാത്യു ചീരംവേലി എന്നിവരുടെ നേതൃത്വത്തില്‍ സ്കൂളില്‍ സ്വീകരണം നല്കി. പുറക്കാട് ഷാജി ഭവനത്തില്‍ ഷാജി-റിനി ദമ്പതികളുടെ മകനാണ് അലന്, കരുമാടി മണിയംകേരിച്ചിറ ബിനു-ആശ ദമ്പതികളുടെ മകളാണ് സോന. ജൂലൈ 16 നു ജര്‍മ്മിനിയില്‍ നടക്കുന്ന…
Read Moreദേഷ്യം വന്നപ്പോൾ പറഞ്ഞ്പോയതാണ്, മാപ്പുനൽകണം… അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവം സമവായത്തിൽ; വിദ്യാർഥിക്ക് തുടർപഠനത്തിന് അനുമതി നൽകി സ്കൂൾ
തൃത്താല: ആനക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മൊബൈൽ ഫോണ്‍ പിടിച്ചെടുത്തതിനെത്തുടർന്ന് വിദ്യാർഥി അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സമവായം. തൃത്താല പോലീസ് സ്റ്റേഷനിൽ അധ്യാപകരും വിദ്യാർഥിയും രക്ഷിതാവിന്റെ സാന്നിധ്യത്തിൽ സംസാരിച്ചു. പിഴവു പറ്റിയതാണെന്നും മാപ്പുനൽകണമെന്നും വിദ്യാർഥി അധ്യാപകനോടു പറഞ്ഞു. കേസുമായി ഇനി മുന്നോട്ടുപോകേണ്ടതില്ലെന്ന് അധ്യാപകർ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർഥിക്കു കൗണ്‍സലിംഗ് നൽകാനും അടുത്ത ദിവസംമുതൽ ക്ലാസിൽ വരാൻ സൗകര്യമൊരുക്കാനും തീരുമാനമായി. കുട്ടിയെ തിരുത്താൻ നടപടി സ്വീകരിക്കുമെന്നു പ്രിൻസിപ്പൽ വ്യക്തമാക്കി. വിദ്യാർഥിയുടെ വീഡിയോ പ്രചരിപ്പിച്ചതിൽ അധ്യാപകർക്കോ സ്ഥാപനത്തിനോ ബന്ധമില്ല. കുട്ടിയെ ക്രിമിനൽ ആക്കാനില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തിൽ മാനസാന്തരമുണ്ടെന്നു വിദ്യാർഥി പോലീസിനോടു പറഞ്ഞിരുന്നു. തൃത്താല പോലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാർഥി തന്റെ പിഴവ് തുറന്നുപറഞ്ഞത്. ഫോണ്‍ വാങ്ങിവച്ച് വഴക്കുപറഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിൻവലിച്ചു മാപ്പുപറയാൻ തയാറാണെന്നുമാണ് വിദ്യാർഥി പോലീസിനെ അറിയിച്ചത്. തനിക്ക് അതേ സ്കൂളിൽതന്നെ തുടർന്നുപഠിക്കാനുള്ള അവസരം നൽകാൻ ഇടപെടണമെന്നും…
Read More