ചില ആളുകൾ വീട്ടിൽ വളർത്തുന്ന മൃഗങ്ങളോടും ചെടികളോടുമൊക്കെ നന്നായി സംസാരിക്കാറുണ്ട്. അതുപോലെ അവരും നമ്മളോട് തിരിച്ച് പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ അക്വേറിയ്തതിൽ വളർത്തുന്ന ഒരു മീനിന് ആളുകളെ കാണാതെ വിഷാദത്തിൽ ആയി എന്ന വാർത്തായണ് വൈറലാകുന്നത്. 2024 ഡിസംബർ മുതൽ നവീകരണപ്രക്രിയകളുടെ ഭാഗമായി ജപ്പാനിലെ ഷിമോനോസെക്കിയിലെ കൈക്യോകൻ അക്വേറിയം അടച്ചിട്ടിരിക്കുകയാണ്. അതോടെ അവിടുത്തെ സൺഫിഷിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നുതുടങ്ങി. ഭക്ഷണം കഴിക്കാനും മത്സ്യം വിമുഖത കാണിച്ചു തുടങ്ങി. അതിന്റെ ദേഹം അക്വേറിയത്തിലുരുമ്മാനും മറ്റും തുടങ്ങപ്പോൾ അധികൃതർ കരുതിയിരുന്നത് സൺ ഫിഷിന് എന്തോ വയ്യായ്കയാണ് എന്നായിരുന്നു. എന്നാൽ, പിന്നീട് അധികൃതർ തന്നെ ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയായിരുന്നു. അക്വേറിയം അടച്ചിട്ടിരിക്കുന്നതുകൊണ്ട് സന്ദർശകരൊന്നും ഇവിടേക്ക് എത്തുന്നില്ല. മാത്രമല്ല, നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഉണ്ടാവുന്ന ശബ്ദങ്ങളും മീനിനെ അസ്വസ്ഥമാക്കി. അതോടെ ഇതിനൊരു പരിഹാരം കണ്ടെത്താൻ അവർ ശ്രമിച്ചു. അങ്ങനെ മനുഷ്യരുടെ കട്ടൗട്ടുകൾ ഇവിടെ…
Read MoreDay: January 24, 2025
കാപ്പി പറിക്കാൻ പോകുന്നതിനിടെ ആക്രമണം; വയനാട്ടിൽ യുവതിയെ കടുവ കടിച്ചു കീറി കൊന്നുതിന്നു; ഒരു മാസത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആറുപേർ
വയനാട്: മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് മരിച്ചത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം. വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചാണ് ആക്രമണമെന്നാണ് വിവരം. വനംവകുപ്പ് താത്ക്കാലിക വാച്ചറുടെ ഭാര്യയാണ് ഇവര്‍. അല്പസമയം മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് സംഘം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആറാമത്തെ ആളാണ് രാധ. മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലാണ്.
Read Moreകേരളത്തിന് 550 അംഗ സംഘം ; പി.എസ്. ജീന നയിക്കും
തിരുവനന്തപുരം: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് 550 അംഗ സംഘം. ഇതിൽ 437 കായിക താരങ്ങളും 113 ഒഫീഷൽസുമാണുള്ളത്. 29 കായിക ഇനങ്ങളിലാണ് കേരളം മാറ്റുരയ്ക്കുക. 52 കായിക താരങ്ങളും13 ഒഫീഷൽസുമടങ്ങുന്ന അത്ലറ്റിക്സ് സംഘമാണ് അംഗ ബലത്തിൽ ഒന്നാമത്. അക്വാട്ടിക്സിൽ 43 താരങ്ങളും എട്ട് ഒഫീഷൽസും അണിനിരക്കും. ഉദ്ഘാടച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ കേരള സംഘത്തിന്റെ പതാകയേന്തുന്നത് അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ താരം പി.എസ്. ജീനയാണ്. മുൻ അന്താരാഷ്ട്ര നീന്തൽ താരവും ഒളിന്പ്യനും അർജുന അവാർഡ് ജേതാവുമായ സെബാസ്റ്റ്യൻ സേവ്യറാണ് ദേശീയ ഗെയിംസിനുളള കേരള ടീമിന്റെ ചെഫ് ഡി മിഷൻ. സുഭാഷ് ജോർജ്, വിജു വർമ്മ, ആർ. പ്രസന്നകുമാർ എന്നിവർ ഡെപ്യൂട്ടി ചെഫ് ഡി മിഷൻസാണ്. ഗെയിംസിൽ മത്സരിക്കാനുള്ള കേരളത്തിന്റെ താരങ്ങളുടെ രജിസ്ട്രേഷൻ കേരള ഒളിന്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ദേശീയ ഗെയിംസിനുള്ള കേരള ടീമിന്റെ യാത്ര, പരിശീലന ക്യാന്പ്,…
Read Moreദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ ആദ്യ സംഘം ഡെറാഡൂണിലെത്തി
കൊച്ചി: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ ആദ്യ സംഘം ഡെറാഡൂണിലെത്തി . നെടുന്പാശേരിയിൽ നിന്ന് ഇന്നലെ പുലർച്ചെ 5.45നുള്ള എയർ ഇന്ത്യ വിമാനത്തിൽ മൂന്ന് കളിക്കാരും രണ്ട് ഒഫീഷൽസുമടങ്ങുന്ന ട്രയാത്ലണ് സംഘമാണ് ദേശീയ ഗെയിംസിനായി ആദ്യം തിരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഈ സംഘം ഡെറാഡൂണിലെ ജോളി ഗ്രാൻഡ് എയർപോർട്ടിൽ വിമാനമിറങ്ങി. തുടർന്നു ട്രെയിൻ മാർഗം ട്രയാത്ലണ് മത്സരവേദിയായ ഹൽദ്വാനിയിൽ എത്തിച്ചേർന്നു. രാവിലെ 8.25നു ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയ സംഘത്തിന് ഉച്ചയ്ക്ക് 1.30നായിരുന്നു കണക്ഷൻ ഫ്ളൈറ്റ്. ഉച്ചയ്ക്കുശേഷം മൂന്നോടെ ഡെറാഡൂണിലെത്തിയ സംഘം രാത്രി 11.30ന് ട്രെയിൻ മാർഗം ഹൽദ്വാനിയിലേക്ക് പുറപ്പെട്ടു. ഹൽദ്വാനിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ 28, 29, 30 തീയതികളിലാണ് ട്രയാത്ലണ് മത്സരം. ആറ് കളിക്കാരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. ഇതിൽ വി.ബി. സേതു ലക്ഷ്മി, എം. സാന്ദ്രജ, ജെ.കെ. ഫ്രാൻസിസ് എന്നിവരും ടീം ഒഫീഷൽസായ പി.എസ്. പ്രസാദും…
Read Moreനായപ്രേമിയായ 34 -കാരിയെ വിളിച്ചിട്ടെടുത്തില്ല; വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ പാതിതിന്ന ശരീരം കണ്ട് ഞെട്ടി വീട്ടുകാർ
വീട്ടിൽ ഓമനിച്ച് വളർത്തുന്ന മൃഗങ്ങൾത്തന്നെ ഉടമയെ കൊന്നു തിന്നുന്ന സംഭവത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തു കിട്ടി എന്ന് പറയുന്നത് ചില സമയത്ത് സത്യമാകാറുണ്ട്. റൊമാനിയയിലെ ബുക്കാറെസ്റ്റിൽ താമസിക്കുന്ന അഡ്രിയാന നീഗോ എന്ന 34 -കാരിയുടെ ഞെട്ടിപ്പിക്കുന്ന മരണ വാർത്തയാണ് പുറത്ത് വരുന്നത്. യുവതി വലിയ മൃഗസ്നേഹി ആയിരുന്നു. പ്രത്യേകിച്ച് നായകളെ. എന്നാൽ കുറച്ച് ദിവസമായി യുവതിയെ വിളിച്ചിട്ടോ മെസേജ് അയച്ചിട്ടോ പ്രതികരണമൊന്നും കിട്ടാതെ വന്നു. അതോടെ അവളുടെ വീട്ടുകാർ അവളുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റ് പൂട്ടിയിട്ട് കണ്ടതോടെ പോലീസിനെയും ഫയർഫോഴ്സിനെയും വിളിച്ചു. വാതിൽ പൊളിച്ച് അകത്ത് കയറിയ ഇവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു അഡ്രിയാനയുടെ ശരീരം. അഴുകിത്തുടങ്ങിയ ശരീരത്തിൽ പകുതിയും അവളുടെ രണ്ട് നായകളും തിന്നിരുന്നു. അഡ്രിയാന മരിച്ചതോടെ വിശന്നു തുടങ്ങിയപ്പോൾ നായകൾ അവളുടെ ശരീരം തിന്നുകയുമായിരുന്നു എന്നാണ്…
Read Moreരഞ്ജിയിൽ വൻ പരാജയമായി രോഹിത്, ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്
ബംഗളൂരു/മുംബൈ: രഞ്ജി ട്രോഫിയിലേക്കുള്ള നിർബന്ധിത മടങ്ങിവരവിൽ ഇന്ത്യൻ സൂപ്പർ താരങ്ങൾ വൻ ഫ്ളോപ്പ്.രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ഫോം കണ്ടെത്താൻ ഇന്ത്യൻ താരങ്ങൾക്കു സാധിക്കാത്ത പശ്ചാത്തലത്തിൽ ബിസിസിഐ സെൻട്രൽ കോണ്ട്രാക്റ്റ് കളിക്കാർക്ക് ആഭ്യന്തര മത്സരങ്ങൾ നിർബന്ധമാക്കി. അതോടെ നീണ്ട 10 വർഷത്തെ ഇടവേളയ്ക്കുശേഷം മുംബൈയുടെ രഞ്ജി ടീമിലേക്ക് രോഹിത് ശർമയും എട്ടു വർഷത്തിനുശേഷം ഡൽഹി ടീമിലേക്ക് ഋഷഭ് പന്തുമെല്ലാം തിരിച്ചെത്തി. എന്നാൽ, ഇന്നലെ ആരംഭിച്ച ആറാം റൗണ്ട് രഞ്ജി മത്സരങ്ങളിൽ സൂപ്പർ ബാറ്റർമാർ നിരാശപ്പെടുത്തി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ സൗരാഷ്ട്രയുടെ രവീന്ദ്ര ജഡേജമാത്രമാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചത്. രോഹിത് 3, ജയ്സ്വാൾ 4 ഇന്ത്യൻ ഓപ്പണിംഗ് സഖ്യമായ രോഹിത് ശർമയും യശസ്വി ജയ്സ്വാളും മുംബൈക്കുവേണ്ടി ഇറങ്ങിയ മത്സരമായിരുന്നു ജമ്മു കാഷ്മീരിന് എതിരായത്. 19 പന്ത് നേരിട്ട രോഹിത് മൂന്നു റണ്‍സുമായി പുറത്ത്. എട്ടു പന്തിൽ നാലു റണ്‍സായിരുന്നു ജയ്സ്വാളിന്റെ…
Read Moreമലിനജലം തോട്ടിലേക്ക്; കുമളിയിലെ ഹോട്ടലുകളും ബേക്കറിയും അടച്ചുപൂട്ടാൻ ഉത്തരവിറക്കി പഞ്ചായത്ത് സെക്രട്ടറി
കുമളി: കുമളിയിൽ മലിനജല പ്ളാന്റ് സ്ഥാപിക്കാതെ മലിനജലം തോട്ടിലേക്കൊഴുക്കിയ മൂന്ന് ഹോട്ടലുകളും ഒരു ബേക്കറിയും അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്.പഞ്ചായത്ത് സെക്രട്ടറി ആർ.അശോക്്കുമാർ, മെഡിക്കൽ ഓഫീസർ ഡോ. മീര, അസിസ്റ്റന്റ് എൻജിനിയർ എൽ. ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർ വി. മാടസ്വാമി എന്നിവരടങ്ങുന്ന സംഘം കുമളിയിലെ 13 ഹോട്ടലുകളിൽ ഇന്നലെ പരിശോധന നടത്തി. തേക്കടിക്കവലയിൽ മൂലയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന രണ്ട് ഹോട്ടലുകൾ, ഒരു ബേക്കറി, തേക്കടിക്കവലയിലെ അൽത്താഫ് ഹോട്ടൽ എന്നിവയാണ് അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഉത്തരവിട്ടത്. പരിശോധന നടത്തിയ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിട ഉടമകൾക്കും വിവിധ കാരണങ്ങൾ കാട്ടി നോട്ടീസ് നൽകിയിട്ടുണ്ട്. തേക്കടിക്കവലയിൽ അടച്ചുപൂട്ടുന്നതിന് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയ സ്ഥാപനങ്ങളിലെ മലിനജലം സ്ഥാപനങ്ങൾക്കു പിന്നിലുള്ള തോട്ടിലേക്കാണ് ഒഴുക്കിയിരുന്നത്. ഇതിനായി ചില സ്ഥാപനങ്ങൾ പിവിസി പൈപ്പ് സ്ഥാപിച്ചിരുന്നത് ഉദ്യോഗസ്ഥർ മണ്ണ് നീക്കിയാണ് കണ്ടെത്തിയത്. ചില സ്ഥാപനങ്ങളുടെ…
Read Moreഎവറസ്റ്റ് കൊടുമുടി: ആരോഹകർക്കു ഫീസ് വർധനയും കർശന നിർദേശങ്ങളുമായി നേപ്പാൾ
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറാനെത്തുന്ന യാത്രികർക്കുള്ള പെർമിറ്റ് ഫീസ് 36 ശതമാനം വർധിപ്പിച്ച് നേപ്പാൾ ഉത്തരവിറക്കി. ഇതോടൊപ്പം മാലിന്യനിയന്ത്രണത്തിനുവേണ്ടിയുള്ള വിവിധ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വസന്തകാലത്ത് (മാർച്ച്-മേയ്) കിഴക്കൻ മേഖലയിലൂടെ കൊടുമുടി കയറാനെത്തുന്ന വിദേശികൾക്കുള്ള റോയൽറ്റി ഫീസ് 11,000 യുഎസ് ഡോളറിൽനിന്ന് 15,000 ഡോളറിലേക്ക് ഉയർത്തി. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള സീസണിലെ ഫീസ് 5,500 ഡോളറിൽനിന്ന് 7,500 ഡോളറിലേക്ക് ഉയർത്തി. ശൈത്യകാലത്തും വർഷകാലത്തും ഓരോരുത്തർക്കും ഏർപ്പെടുത്തുന്ന പെർമിറ്റ് ഫീസിലും വർധനയുണ്ട്. ഇവ ഇക്കൊല്ലം സെപ്റ്റംബർ 25ന് പ്രാബല്യത്തിൽ വരും. നേപ്പാൾ സ്വദേശികൾക്കുള്ള റോയൽറ്റിയും ഇരട്ടിയാകും. മനുഷ്യവിസർജ്യം ഉൾപ്പെടെ ബേസ് ക്യാന്പിലേക്കു തിരിച്ചുകൊണ്ടുവന്നു സംസ്കരിക്കണമെന്നും പുതുക്കിയ നിർദേശങ്ങളിലുണ്ട്. എവറസ്റ്റിൽ അടിഞ്ഞുകൂടുന്ന എല്ലാത്തരം മാലിന്യങ്ങളും ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു.
Read Moreഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആനപ്പോര്; മൂന്നാറിൽ പരസ്പരം കൊന്പുകോർത്ത് കൊമ്പൻമാർ; നല്ലതണ്ണി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റിരുന്നു
മൂന്നാർ: കാട്ടാനകൾ ജനവാസ മേഖലകൾ കീഴടക്കി വരുന്നതിനു പുറമേ ആനകൾ പരസ്പരം കൊന്പുകോർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലെ മാലിന്യ നിർമാർജന പ്ലാന്റിലാണ് കാട്ടു കൊന്പൻമാർ കൊന്പു കോർത്തത്. പരസ്പരം ചിന്നം വിളിച്ച് കൊന്പുകോർത്തതോടെ പ്രദേശത്ത് ഭീകരാന്തരീക്ഷമായി. ശുചീകരണ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്തായിരുന്നു ആനകളുടെ പോര്. പടയപ്പ, ഒറ്റക്കൊന്പൻ തുടങ്ങിയ കൊന്പൻമാർ ഉൾപ്പെടെയുള്ള ആനകൾ സ്ഥിരം താവളമാക്കാറുള്ള പ്ലാന്റിലെ തൊഴിലാളികൾക്ക് ആനസാന്നിധ്യം വലിയ ഭീഷണിയാണ്. ഏതാനും മാസങ്ങൾക്കു മുന്‍പ് നയമക്കാട് എസ്റ്റേറ്റിൽ പടയപ്പയും ഒറ്റക്കൊന്പനും ഏറ്റുമുട്ടിയിരുന്നു. രണ്ടു മാസം മുന്‍പ് മാലിന്യ നിർമാർജന പ്ലാന്റിൽ എത്തിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.
Read Moreഈ അസംബന്ധം നിര്‍ത്തണം: വാക്കുകള്‍ കടുപ്പിച്ച് തബു
തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയ്ക്കെതിരേ ശക്തമായി പ്രതികരിച്ച് ബോളിവുഡ് നടി തബു. ചില പ്രസിദ്ധീകരണങ്ങളിലും സോഷ്യല്‍ മീഡിയ പേജുകളിലും വിവാഹം വേണ്ട, കിടക്കയിൽ ഒരു പുരുഷനെ മാത്രം മതിയെന്നു നടി പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തബു തന്റെ ടീം മുഖേന ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഭിമുഖങ്ങളിലോ പൊതുവേദികളിലോ താൻ ഒരിക്കലും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും നടി തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം അസംബന്ധം നിര്‍ത്തണം! തബുവിന്റേതെന്ന രീതിയില്‍ ചില മാന്യമല്ലാത്ത പ്രസ്താവനകൾ നിരവധി വെബ്സൈറ്റുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും കാണപ്പെടുന്നുണ്ട്. അവൾ ഒരിക്കലും ഇത്തരത്തില്‍ പരാമർശം നടത്തിയിട്ടില്ല. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ധാർമികതയുടെ ഗുരുതരമായ ലംഘനമാണ് ഇത്. ഈ വെബ്സൈറ്റുകൾ നടിയുടെ പേരിലുള്ള കെട്ടിച്ചമച്ച ഈ വാര്‍ത്തകള്‍ ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരും- തബുവിന്റെ മാനേജ്മെന്റ് ടീം വ്യക്തമാക്കി.…
Read More