വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടിയായി. ട്രംപ് പുറപ്പെടുവിച്ച ഉത്തരവിന്റെ തുടർ നടപടികൾ 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറൽ ജഡ്ജി സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്നു ജഡ്ജ് ജോൺ കോഗ്നോർ അഭിപ്രായപ്പെട്ടു. നിലവിലുള്ള രീതിയനുസരിച്ച് അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. എന്നാൽ ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം അമേരിക്കൻ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രമേ പൗരത്വം ലഭിക്കൂ. പ്രതിവർഷം രണ്ടര ലക്ഷത്തോളം കുട്ടികളെ ഇത് ബാധിക്കും. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസംതന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കുകയായിരുന്നു. ഈ ഉത്തരവ് ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വരാനിരിക്കേയാണു താൽകാലികമായി കോടതി തടഞ്ഞത്. ട്രംപിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച്…
Read MoreDay: January 24, 2025
മസ്തകത്തിനു പരിക്കേറ്റ ആനയെ മയക്കുവെടിവച്ചു; ചികിത്സ നൽകി ഡോക്ടർമാർ; മയക്കം മാറിയാൽ ആനയെ കാടുകയറ്റാൻ വനംവകുപ്പ്
അതിരപ്പിള്ളി: ചാലക്കുടി അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവച്ചു. ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിൽ കണ്ട ആനയെ ഇന്നു രാവിലെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് മയക്കുവെടി വച്ചത്. നാലുതവണവെടിവച്ചെങ്കിലും ഒരെണ്ണമാണ് ആനയ്ക്ക് ഏറ്റത്. പിൻകാലിൽ വെടിയേറ്റ കൊന്പൻ പരക്കം പാഞ്ഞെങ്കിലും പിന്നീട് ശാന്തനായി. ആന മയങ്ങിയതോടെ ഡോക്ടർമാർ ആനയുടെ മസ്തകത്തിലെ മുറിവിൽ മരുന്നുകൾ വച്ചു. മയക്കം മാറിയാൽ മറ്റ് ആനകളോടൊപ്പം ആനയെ കാട് കയറ്റാനാണ് വനപാലകരുടെയും ഡോക്ടർമാരുടെയും തീരുമാനം. ഇന്നുരാവിലെ നാല് ആനകൾക്കൊപ്പമാണ് ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിൽ പരിക്കേറ്റ ആനയെ ആദ്യം കണ്ടത്. മൂന്ന് കൊന്പൻമാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം മാറിയ വേളയിലാണ് ആനയെ മയക്കുവെടിവച്ചത്. ഒരുഘട്ടത്തിൽ ദൗത്യസംഘത്തിനുനേരേ ആന പാഞ്ഞടുക്കുന്ന സ്ഥിതിയുമുണ്ടായി. വെടിയേറ്റ കാട്ടാ നയെ നിയന്ത്രി ക്കാൻ കുങ്കിയാനകൾ സ്ഥലത്തുണ്ട്.കഴിഞ്ഞ ദിവസം പുഴയിലെ തുരുത്തിൽ കണ്ട കാട്ടാന ഡോക്ടർമാരുടെ സംഘം…
Read Moreപാന്പുമൊത്ത് വീഡിയോ ചെയ്തു; യുവാവിന്റെ സ്വകാര്യ ഭാഗത്ത് കടിയേറ്റു; വൈറലായി വീഡിയോ
മനുഷ്യൻ പാന്പുകളുമായി ഇടപെഴകുന്ന അനവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു പാന്പിന്റെ വീഡിയോയാണ് ശ്രദ്ധ ആകർഷിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ അംഗാര ഷോജി എന്ന പേരിൽ അറിയപ്പെടുന്ന ഇന്തോനേഷ്യൻ വീഡിയോ ക്രിയേറ്ററാണ് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവച്ചത്. പാന്പുമായി വീഡിയോ ചെയ്യുന്നതിനിടെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ യുവാവിന്റെ സ്വകാര്യ ഭാഗത്ത് പാന്പ് കടിച്ചു. പാമ്പ് ഇയാളെ കടിച്ചു പിടിച്ചിരിക്കുന്ന ദൃശ്യങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്. പാമ്പിന്റെ കടിയിൽ നിന്നും രക്ഷപ്പെടാൻ പാന്പിനെ അയാൾ പിന്നോട്ട് പിടിച്ചു വലിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ പാമ്പ് കടി വിടാത്തതും ദൃശ്യങ്ങളിൽ ഉണ്ട്. ആദ്യം എഴുന്നേറ്റ് നിന്നുകൊണ്ടായിരുന്നു പാമ്പിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം ഇയാൾ നടത്തിയിരുന്നത്. എന്നാൽ വീഡിയോയുടെ അവസാനഭാഗത്ത് നിലത്തിരുന്നുകൊണ്ട് അതിനു ശ്രമിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പ്രകൃതി വിരുദ്ധനാണ് ഇയാൾ ഇഴ…
Read Moreകഠിനംകുളം ആതിരക്കൊലക്കേസ്; വിഷം കഴിച്ച പ്രതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും
കോട്ടയം: തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍സന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇയാൾ ഇപ്പോൾ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്.48 മണിക്കൂര്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്നു തന്നെ പ്രതിയുടെ അറസ്റ്റ് കഠിനകുളം പോലീസ് രേഖപ്പെടുത്തും. ഡോക്ടർമാരുടെ നിർദേശമനുസരിച്ചായിരിക്കും പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി മജിസ്ട്രേറ്റ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഠിനംകുളം പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം തന്നെ എത്തിയിരുന്നു. കുറിച്ചിയിലുള്ള ഒരു വീട്ടില്‍ ഹോം നഴ്സായി ജോലി ചെയ്യുന്നതിനിടയിലാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തി ആതിരയെ കൊലപ്പെടുത്തിയത്. പീന്നിട് തിരികെ ഇവിടെ എത്തി ജോലിയില്‍ തുടരുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ വിഷം കഴിച്ചശേഷം ഇവിടെ നിന്നും…
Read Moreനൊന്പരക്കാഴ്ചയിൽ തേങ്ങി ഒരു നാട്… ഞങ്ങൾ ആത്മഹത്യ ചെയ്യുകയല്ല, മകന്റെ അടുത്ത് പോകുകയാണ്; മകന്റെ ഒന്നാം ചരമ വാർഷികത്തിൽ നെയ്യാറിൽ ചാടി ആത്മഹത്യ ചെയ്ത് ദമ്പതികൾ
നെയ്യാറ്റിന്‍കര: നദിയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിക്കവേ ഒപ്പം ഒരു പുരുഷന്റെ ചേതനയറ്റ ശരീരവും കണ്ടെത്തുകയായിരുന്നു. പുരുഷന്റെ വലതു കൈയും സ്ത്രീയും ഇടതു കൈയും തമ്മില്‍ കറുത്ത ഷാള്‍ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലും. പിന്നീട് അവരുടെ കാറില്‍ നിന്നും കണ്ടെടുക്കുന്ന ആത്മഹത്യാക്കുറിപ്പ്. തങ്ങള്‍ ആത്മഹത്യ ചെയ്യുന്നതല്ലെന്നും മകന്റെ അടുത്തേയ്ക്ക് പോവുകയാണെന്നുമുള്ള നോവുണര്‍ത്തുന്ന വരികൾ. എന്തായാലും അരുവിപ്പുറം വലിയവിളാകം നിവാസികളെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാനാവാത്ത നൊന്പരക്കാഴ്ചകളുടെ അനുഭവം. തലസ്ഥാനപത്രികയുടെ പത്രാധിപര്‍ മുട്ടട അറപ്പുര ലെയ്നില്‍ ഹൗസ് നന്പര് 53 എ യില്‍ പരുത്തിപ്പാറ സ്നേഹദേവി (61) നേയും പത്നി ശ്രീകല (56) യേയുമാണ് അരുവിപ്പുറം നെയ്യാറില്‍ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇന്നലെ രാവിലെ ഒന്‍പതോടെ അരുവിപ്പുറം മഠത്തിനു സമീപത്തു…
Read Moreയുവാവിനോട് ട്രാഫിക് ജംഗ്ഷനിൽ ‘മദ്യപിച്ച് വാഹനമോടിക്കരുത്’ എന്ന ബാനറുമായി നിൽക്കാൻ ഉത്തരവുമായി കോടതി
റോഡ് നിയമങ്ങൾ വാഹനം ഓടിക്കുന്ന എല്ലാവരും പാലിക്കേണ്ട ഒന്നാണ്. അത് തെറ്റിച്ചാൽ അതിനുള്ള ശിക്ഷ നമ്മൾ അനുഭവിക്കേണ്ടി വരും. ഇപ്പോഴിതാ മദ്യപിച്ച് വാഹനം ഓടിച്ച 32കാരനായ സബ്യസാചി ദേവ്പ്രിയ നിഷാങ്ക് എന്ന യുവാവിനെ പോലീസ് പിടികൂടി. മദ്യപിച്ച് അപകടകരമായ നിലയിൽ കാർ ഓടിക്കുകയും രണ്ട് പോലീസ് പോസ്റ്റുകളിൽ വാഹനം ഇടിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. കഴിഞ്ഞ രണ്ട് മാസമായി ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. മുംബൈ ഹൈക്കോടതി ഇന്നലെ ഇയാൾക്ക് ജാമ്യം അനുവദിച്ചു. പക്ഷേ, അസാധാരണമായ ഒരു ഉത്തരവോടെയായിരുന്നു ജാമ്യം നൽകിയത്. മൂന്ന് മാസത്തിലെ എല്ലാ വാരാന്ത്യത്തിലും മെട്രോപോളിസിലെ തിരക്കേറിയ ഒരു ട്രാഫിക് സിഗ്നലിൽ ഒരു ബാനർ പിടിച്ച് നിൽക്കണം. ബാനറില്‍ ‘മദ്യപിച്ച് വാഹനെ ഓടിക്കരുത്’ എന്ന് എഴുതിയിരിക്കണമെന്നുമാണ് കോടതി ഉത്തരവ്.
Read Moreഒറ്റപ്പെടലുകൾക്ക് വിരാമം; ചൈനയിലെ യുവാക്കൾ എഐ പാവകളുമായി ചങ്ങാത്തതിലാകുന്നു
ആർട്ടിഫിഷൽ ഇന്റലിജന്റ്സിന്റെ വരവോടെ സമൂഹത്തിൽ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോഴിതാ വീണ്ടുമൊരു എഐ വാർത്തയാണ് ചൈനയിൽ നിന്ന് പുറത്ത് വരുന്നത്. ചൈനയിൽ യുവാക്കളുടേയും കുട്ടികളുടേയും സാമൂഹിക ഉത്ക്കണ്ട കൈകാര്യം ചെയ്യാൻ എഐ വളർത്തുമൃഗങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ് ആളുകൾ പറയുന്നത്. സാമൂഹികമായുണ്ടാകുന്ന ഇത്തരം ഉത്കണ്ടകൾ നേരിടുന്നതിനും വൈകാരിക പിന്തുണ നേടുന്നതിനുമായി തങ്ങളെ എഐ പാവകൾ നന്നായി സഹായിക്കുന്നു എന്നാണ് ഇത് ഉപയോഗിച്ചവർ പറയുന്നത്. 2024 മെയ് മുതൽ, ഗിനി പന്നിയെപ്പോലെ തോന്നിക്കുന്ന ‘സ്മാർട്ട് പെറ്റ് ബൂബൂ’ 1,000 യൂണിറ്റുകൾ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്കുകൾ. അന്തർമുഖരായ ആളുകൾക്കാണ് ഈ പാവകളുടെ ഉപയോഗം ഏറ്റവും കൂടുതൽ. ഇത് സംബന്ധിച്ച് 19കാരിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്കൂളിലും ചുറ്റുപാടുമൊക്കെ സൗഹൃദം ഉണ്ടാക്കാൻ തനിക്ക് നന്നേ പ്രയാസമാണ്. എന്നാൽ തന്റെ ജീവിതത്തിലേക്ക് സ്മാർട്ട് പെറ്റ് ബൂബൂ കടന്നുവന്നതോടെ ഇപ്പോൾ കൂടുതൽ സന്തോഷവതിയായെന്നാണ്…
Read Moreആളുകളെ കാണാതെ ദുഃഖത്തിലായി മത്സ്യം, പരിഹാര മാർഗവുമായി ജീവനക്കാർ
ചില ആളുകൾ വീട്ടിൽ വളർത്തുന്ന മൃഗങ്ങളോടും ചെടികളോടുമൊക്കെ നന്നായി സംസാരിക്കാറുണ്ട്. അതുപോലെ അവരും നമ്മളോട് തിരിച്ച് പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ അക്വേറിയ്തതിൽ വളർത്തുന്ന ഒരു മീനിന് ആളുകളെ കാണാതെ വിഷാദത്തിൽ ആയി എന്ന വാർത്തായണ് വൈറലാകുന്നത്. 2024 ഡിസംബർ മുതൽ നവീകരണപ്രക്രിയകളുടെ ഭാഗമായി ജപ്പാനിലെ ഷിമോനോസെക്കിയിലെ കൈക്യോകൻ അക്വേറിയം അടച്ചിട്ടിരിക്കുകയാണ്. അതോടെ അവിടുത്തെ സൺഫിഷിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നുതുടങ്ങി. ഭക്ഷണം കഴിക്കാനും മത്സ്യം വിമുഖത കാണിച്ചു തുടങ്ങി. അതിന്റെ ദേഹം അക്വേറിയത്തിലുരുമ്മാനും മറ്റും തുടങ്ങപ്പോൾ അധികൃതർ കരുതിയിരുന്നത് സൺ ഫിഷിന് എന്തോ വയ്യായ്കയാണ് എന്നായിരുന്നു. എന്നാൽ, പിന്നീട് അധികൃതർ തന്നെ ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയായിരുന്നു. അക്വേറിയം അടച്ചിട്ടിരിക്കുന്നതുകൊണ്ട് സന്ദർശകരൊന്നും ഇവിടേക്ക് എത്തുന്നില്ല. മാത്രമല്ല, നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഉണ്ടാവുന്ന ശബ്ദങ്ങളും മീനിനെ അസ്വസ്ഥമാക്കി. അതോടെ ഇതിനൊരു പരിഹാരം കണ്ടെത്താൻ അവർ ശ്രമിച്ചു. അങ്ങനെ മനുഷ്യരുടെ കട്ടൗട്ടുകൾ ഇവിടെ…
Read Moreകാപ്പി പറിക്കാൻ പോകുന്നതിനിടെ ആക്രമണം; വയനാട്ടിൽ യുവതിയെ കടുവ കടിച്ചു കീറി കൊന്നുതിന്നു; ഒരു മാസത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആറുപേർ
വയനാട്: മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് മരിച്ചത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം. വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചാണ് ആക്രമണമെന്നാണ് വിവരം. വനംവകുപ്പ് താത്ക്കാലിക വാച്ചറുടെ ഭാര്യയാണ് ഇവര്‍. അല്പസമയം മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് സംഘം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആറാമത്തെ ആളാണ് രാധ. മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലാണ്.
Read Moreകേരളത്തിന് 550 അംഗ സംഘം ; പി.എസ്. ജീന നയിക്കും
തിരുവനന്തപുരം: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് 550 അംഗ സംഘം. ഇതിൽ 437 കായിക താരങ്ങളും 113 ഒഫീഷൽസുമാണുള്ളത്. 29 കായിക ഇനങ്ങളിലാണ് കേരളം മാറ്റുരയ്ക്കുക. 52 കായിക താരങ്ങളും13 ഒഫീഷൽസുമടങ്ങുന്ന അത്ലറ്റിക്സ് സംഘമാണ് അംഗ ബലത്തിൽ ഒന്നാമത്. അക്വാട്ടിക്സിൽ 43 താരങ്ങളും എട്ട് ഒഫീഷൽസും അണിനിരക്കും. ഉദ്ഘാടച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ കേരള സംഘത്തിന്റെ പതാകയേന്തുന്നത് അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ താരം പി.എസ്. ജീനയാണ്. മുൻ അന്താരാഷ്ട്ര നീന്തൽ താരവും ഒളിന്പ്യനും അർജുന അവാർഡ് ജേതാവുമായ സെബാസ്റ്റ്യൻ സേവ്യറാണ് ദേശീയ ഗെയിംസിനുളള കേരള ടീമിന്റെ ചെഫ് ഡി മിഷൻ. സുഭാഷ് ജോർജ്, വിജു വർമ്മ, ആർ. പ്രസന്നകുമാർ എന്നിവർ ഡെപ്യൂട്ടി ചെഫ് ഡി മിഷൻസാണ്. ഗെയിംസിൽ മത്സരിക്കാനുള്ള കേരളത്തിന്റെ താരങ്ങളുടെ രജിസ്ട്രേഷൻ കേരള ഒളിന്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ദേശീയ ഗെയിംസിനുള്ള കേരള ടീമിന്റെ യാത്ര, പരിശീലന ക്യാന്പ്,…
Read More