കൊച്ചി: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ ആദ്യ സംഘം ഡെറാഡൂണിലെത്തി . നെടുന്പാശേരിയിൽ നിന്ന് ഇന്നലെ പുലർച്ചെ 5.45നുള്ള എയർ ഇന്ത്യ വിമാനത്തിൽ മൂന്ന് കളിക്കാരും രണ്ട് ഒഫീഷൽസുമടങ്ങുന്ന ട്രയാത്ലണ് സംഘമാണ് ദേശീയ ഗെയിംസിനായി ആദ്യം തിരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഈ സംഘം ഡെറാഡൂണിലെ ജോളി ഗ്രാൻഡ് എയർപോർട്ടിൽ വിമാനമിറങ്ങി. തുടർന്നു ട്രെയിൻ മാർഗം ട്രയാത്ലണ് മത്സരവേദിയായ ഹൽദ്വാനിയിൽ എത്തിച്ചേർന്നു. രാവിലെ 8.25നു ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയ സംഘത്തിന് ഉച്ചയ്ക്ക് 1.30നായിരുന്നു കണക്ഷൻ ഫ്ളൈറ്റ്. ഉച്ചയ്ക്കുശേഷം മൂന്നോടെ ഡെറാഡൂണിലെത്തിയ സംഘം രാത്രി 11.30ന് ട്രെയിൻ മാർഗം ഹൽദ്വാനിയിലേക്ക് പുറപ്പെട്ടു. ഹൽദ്വാനിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ 28, 29, 30 തീയതികളിലാണ് ട്രയാത്ലണ് മത്സരം. ആറ് കളിക്കാരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. ഇതിൽ വി.ബി. സേതു ലക്ഷ്മി, എം. സാന്ദ്രജ, ജെ.കെ. ഫ്രാൻസിസ് എന്നിവരും ടീം ഒഫീഷൽസായ പി.എസ്. പ്രസാദും…
Read MoreDay: January 24, 2025
നായപ്രേമിയായ 34 -കാരിയെ വിളിച്ചിട്ടെടുത്തില്ല; വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ പാതിതിന്ന ശരീരം കണ്ട് ഞെട്ടി വീട്ടുകാർ
വീട്ടിൽ ഓമനിച്ച് വളർത്തുന്ന മൃഗങ്ങൾത്തന്നെ ഉടമയെ കൊന്നു തിന്നുന്ന സംഭവത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തു കിട്ടി എന്ന് പറയുന്നത് ചില സമയത്ത് സത്യമാകാറുണ്ട്. റൊമാനിയയിലെ ബുക്കാറെസ്റ്റിൽ താമസിക്കുന്ന അഡ്രിയാന നീഗോ എന്ന 34 -കാരിയുടെ ഞെട്ടിപ്പിക്കുന്ന മരണ വാർത്തയാണ് പുറത്ത് വരുന്നത്. യുവതി വലിയ മൃഗസ്നേഹി ആയിരുന്നു. പ്രത്യേകിച്ച് നായകളെ. എന്നാൽ കുറച്ച് ദിവസമായി യുവതിയെ വിളിച്ചിട്ടോ മെസേജ് അയച്ചിട്ടോ പ്രതികരണമൊന്നും കിട്ടാതെ വന്നു. അതോടെ അവളുടെ വീട്ടുകാർ അവളുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റ് പൂട്ടിയിട്ട് കണ്ടതോടെ പോലീസിനെയും ഫയർഫോഴ്സിനെയും വിളിച്ചു. വാതിൽ പൊളിച്ച് അകത്ത് കയറിയ ഇവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു അഡ്രിയാനയുടെ ശരീരം. അഴുകിത്തുടങ്ങിയ ശരീരത്തിൽ പകുതിയും അവളുടെ രണ്ട് നായകളും തിന്നിരുന്നു. അഡ്രിയാന മരിച്ചതോടെ വിശന്നു തുടങ്ങിയപ്പോൾ നായകൾ അവളുടെ ശരീരം തിന്നുകയുമായിരുന്നു എന്നാണ്…
Read Moreരഞ്ജിയിൽ വൻ പരാജയമായി രോഹിത്, ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്
ബംഗളൂരു/മുംബൈ: രഞ്ജി ട്രോഫിയിലേക്കുള്ള നിർബന്ധിത മടങ്ങിവരവിൽ ഇന്ത്യൻ സൂപ്പർ താരങ്ങൾ വൻ ഫ്ളോപ്പ്.രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ഫോം കണ്ടെത്താൻ ഇന്ത്യൻ താരങ്ങൾക്കു സാധിക്കാത്ത പശ്ചാത്തലത്തിൽ ബിസിസിഐ സെൻട്രൽ കോണ്ട്രാക്റ്റ് കളിക്കാർക്ക് ആഭ്യന്തര മത്സരങ്ങൾ നിർബന്ധമാക്കി. അതോടെ നീണ്ട 10 വർഷത്തെ ഇടവേളയ്ക്കുശേഷം മുംബൈയുടെ രഞ്ജി ടീമിലേക്ക് രോഹിത് ശർമയും എട്ടു വർഷത്തിനുശേഷം ഡൽഹി ടീമിലേക്ക് ഋഷഭ് പന്തുമെല്ലാം തിരിച്ചെത്തി. എന്നാൽ, ഇന്നലെ ആരംഭിച്ച ആറാം റൗണ്ട് രഞ്ജി മത്സരങ്ങളിൽ സൂപ്പർ ബാറ്റർമാർ നിരാശപ്പെടുത്തി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ സൗരാഷ്ട്രയുടെ രവീന്ദ്ര ജഡേജമാത്രമാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചത്. രോഹിത് 3, ജയ്സ്വാൾ 4 ഇന്ത്യൻ ഓപ്പണിംഗ് സഖ്യമായ രോഹിത് ശർമയും യശസ്വി ജയ്സ്വാളും മുംബൈക്കുവേണ്ടി ഇറങ്ങിയ മത്സരമായിരുന്നു ജമ്മു കാഷ്മീരിന് എതിരായത്. 19 പന്ത് നേരിട്ട രോഹിത് മൂന്നു റണ്‍സുമായി പുറത്ത്. എട്ടു പന്തിൽ നാലു റണ്‍സായിരുന്നു ജയ്സ്വാളിന്റെ…
Read Moreമലിനജലം തോട്ടിലേക്ക്; കുമളിയിലെ ഹോട്ടലുകളും ബേക്കറിയും അടച്ചുപൂട്ടാൻ ഉത്തരവിറക്കി പഞ്ചായത്ത് സെക്രട്ടറി
കുമളി: കുമളിയിൽ മലിനജല പ്ളാന്റ് സ്ഥാപിക്കാതെ മലിനജലം തോട്ടിലേക്കൊഴുക്കിയ മൂന്ന് ഹോട്ടലുകളും ഒരു ബേക്കറിയും അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്.പഞ്ചായത്ത് സെക്രട്ടറി ആർ.അശോക്്കുമാർ, മെഡിക്കൽ ഓഫീസർ ഡോ. മീര, അസിസ്റ്റന്റ് എൻജിനിയർ എൽ. ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർ വി. മാടസ്വാമി എന്നിവരടങ്ങുന്ന സംഘം കുമളിയിലെ 13 ഹോട്ടലുകളിൽ ഇന്നലെ പരിശോധന നടത്തി. തേക്കടിക്കവലയിൽ മൂലയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന രണ്ട് ഹോട്ടലുകൾ, ഒരു ബേക്കറി, തേക്കടിക്കവലയിലെ അൽത്താഫ് ഹോട്ടൽ എന്നിവയാണ് അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഉത്തരവിട്ടത്. പരിശോധന നടത്തിയ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിട ഉടമകൾക്കും വിവിധ കാരണങ്ങൾ കാട്ടി നോട്ടീസ് നൽകിയിട്ടുണ്ട്. തേക്കടിക്കവലയിൽ അടച്ചുപൂട്ടുന്നതിന് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയ സ്ഥാപനങ്ങളിലെ മലിനജലം സ്ഥാപനങ്ങൾക്കു പിന്നിലുള്ള തോട്ടിലേക്കാണ് ഒഴുക്കിയിരുന്നത്. ഇതിനായി ചില സ്ഥാപനങ്ങൾ പിവിസി പൈപ്പ് സ്ഥാപിച്ചിരുന്നത് ഉദ്യോഗസ്ഥർ മണ്ണ് നീക്കിയാണ് കണ്ടെത്തിയത്. ചില സ്ഥാപനങ്ങളുടെ…
Read Moreഎവറസ്റ്റ് കൊടുമുടി: ആരോഹകർക്കു ഫീസ് വർധനയും കർശന നിർദേശങ്ങളുമായി നേപ്പാൾ
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറാനെത്തുന്ന യാത്രികർക്കുള്ള പെർമിറ്റ് ഫീസ് 36 ശതമാനം വർധിപ്പിച്ച് നേപ്പാൾ ഉത്തരവിറക്കി. ഇതോടൊപ്പം മാലിന്യനിയന്ത്രണത്തിനുവേണ്ടിയുള്ള വിവിധ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വസന്തകാലത്ത് (മാർച്ച്-മേയ്) കിഴക്കൻ മേഖലയിലൂടെ കൊടുമുടി കയറാനെത്തുന്ന വിദേശികൾക്കുള്ള റോയൽറ്റി ഫീസ് 11,000 യുഎസ് ഡോളറിൽനിന്ന് 15,000 ഡോളറിലേക്ക് ഉയർത്തി. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള സീസണിലെ ഫീസ് 5,500 ഡോളറിൽനിന്ന് 7,500 ഡോളറിലേക്ക് ഉയർത്തി. ശൈത്യകാലത്തും വർഷകാലത്തും ഓരോരുത്തർക്കും ഏർപ്പെടുത്തുന്ന പെർമിറ്റ് ഫീസിലും വർധനയുണ്ട്. ഇവ ഇക്കൊല്ലം സെപ്റ്റംബർ 25ന് പ്രാബല്യത്തിൽ വരും. നേപ്പാൾ സ്വദേശികൾക്കുള്ള റോയൽറ്റിയും ഇരട്ടിയാകും. മനുഷ്യവിസർജ്യം ഉൾപ്പെടെ ബേസ് ക്യാന്പിലേക്കു തിരിച്ചുകൊണ്ടുവന്നു സംസ്കരിക്കണമെന്നും പുതുക്കിയ നിർദേശങ്ങളിലുണ്ട്. എവറസ്റ്റിൽ അടിഞ്ഞുകൂടുന്ന എല്ലാത്തരം മാലിന്യങ്ങളും ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു.
Read Moreഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആനപ്പോര്; മൂന്നാറിൽ പരസ്പരം കൊന്പുകോർത്ത് കൊമ്പൻമാർ; നല്ലതണ്ണി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റിരുന്നു
മൂന്നാർ: കാട്ടാനകൾ ജനവാസ മേഖലകൾ കീഴടക്കി വരുന്നതിനു പുറമേ ആനകൾ പരസ്പരം കൊന്പുകോർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലെ മാലിന്യ നിർമാർജന പ്ലാന്റിലാണ് കാട്ടു കൊന്പൻമാർ കൊന്പു കോർത്തത്. പരസ്പരം ചിന്നം വിളിച്ച് കൊന്പുകോർത്തതോടെ പ്രദേശത്ത് ഭീകരാന്തരീക്ഷമായി. ശുചീകരണ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്തായിരുന്നു ആനകളുടെ പോര്. പടയപ്പ, ഒറ്റക്കൊന്പൻ തുടങ്ങിയ കൊന്പൻമാർ ഉൾപ്പെടെയുള്ള ആനകൾ സ്ഥിരം താവളമാക്കാറുള്ള പ്ലാന്റിലെ തൊഴിലാളികൾക്ക് ആനസാന്നിധ്യം വലിയ ഭീഷണിയാണ്. ഏതാനും മാസങ്ങൾക്കു മുന്‍പ് നയമക്കാട് എസ്റ്റേറ്റിൽ പടയപ്പയും ഒറ്റക്കൊന്പനും ഏറ്റുമുട്ടിയിരുന്നു. രണ്ടു മാസം മുന്‍പ് മാലിന്യ നിർമാർജന പ്ലാന്റിൽ എത്തിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.
Read Moreഈ അസംബന്ധം നിര്‍ത്തണം: വാക്കുകള്‍ കടുപ്പിച്ച് തബു
തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയ്ക്കെതിരേ ശക്തമായി പ്രതികരിച്ച് ബോളിവുഡ് നടി തബു. ചില പ്രസിദ്ധീകരണങ്ങളിലും സോഷ്യല്‍ മീഡിയ പേജുകളിലും വിവാഹം വേണ്ട, കിടക്കയിൽ ഒരു പുരുഷനെ മാത്രം മതിയെന്നു നടി പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തബു തന്റെ ടീം മുഖേന ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഭിമുഖങ്ങളിലോ പൊതുവേദികളിലോ താൻ ഒരിക്കലും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും നടി തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം അസംബന്ധം നിര്‍ത്തണം! തബുവിന്റേതെന്ന രീതിയില്‍ ചില മാന്യമല്ലാത്ത പ്രസ്താവനകൾ നിരവധി വെബ്സൈറ്റുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും കാണപ്പെടുന്നുണ്ട്. അവൾ ഒരിക്കലും ഇത്തരത്തില്‍ പരാമർശം നടത്തിയിട്ടില്ല. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ധാർമികതയുടെ ഗുരുതരമായ ലംഘനമാണ് ഇത്. ഈ വെബ്സൈറ്റുകൾ നടിയുടെ പേരിലുള്ള കെട്ടിച്ചമച്ച ഈ വാര്‍ത്തകള്‍ ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരും- തബുവിന്റെ മാനേജ്മെന്റ് ടീം വ്യക്തമാക്കി.…
Read Moreഅർജുന് വധു കടൽകടന്നെത്തിയ എമ്മ; മങ്കൊമ്പ് ആനന്ദ്ധാം കാക്കളംകാവ് ആശ്രമത്തില്‍ വെച്ച് ആദ്യം കണ്ടപ്പോൾ തന്നെ പ്രണയം മൊട്ടിട്ടു; സാക്ഷികളായി കുട്ടനാട്ടുകാർ
ആലപ്പുഴ: ഫ്രഞ്ച് യുവതിയും മലയാളി യുവാവും കുട്ടനാട്ടില്‍ വിവാഹിതരായി. മൂവാറ്റുപുഴക്കാരനായ അര്‍ജുന്റെയും ഫ്രഞ്ച് യുവതി എമ്മയുടെയും വിവാഹമാണ് ഇന്നലെ മങ്കൊമ്പില്‍ നടന്നത്. ചടങ്ങുകള്‍ക്ക് എമ്മയുടെ ഫ്രഞ്ചുകാരായ സുഹൃത്തുക്കളും ബന്ധുക്കളും അര്‍ജുന്റെ കുടുംബാംഗങ്ങളും കുട്ടനാട്ടുകാരും സാക്ഷികളായി. മങ്കൊമ്പ് ആനന്ദ്ധാം കാക്കളംകാവ് ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ആശ്രമത്തിന്റെ മുഖ്യ ചുമതലക്കാരന് ആനന്ദ് അഘോരി മഹാരാജ് മുഖ്യകാര്‍മികത്വം വഹിച്ചു. 12 വര്‍ഷം മുന്‍പ് വൃക്കരോഗ ചികിത്സയ്ക്കായി എത്തിയ എമ്മയുടെ അമ്മ എനിക് ആണ് ആനന്ദ് അഘോരി മഹാരാജിനെ പരിചയപ്പെട്ടത്. പിന്നീട് മക്കളായ അര്‍നോഡ്, എമ്മ എന്നിവരെയും ആശ്രമത്തില്‍ കൊണ്ടുവന്ന് സ്വാമിയുടെ ശിഷ്യരാക്കി. ഫ്രാന്‍സില്‍ ആയുര്‍വേദ, യോഗ ചികിത്സാകേന്ദ്രം നടത്തുകയാണു ബിബിഎ പഠനം പൂര്‍ത്തിയാക്കിയ എമ്മ. വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം ആശ്രമത്തില്‍ താമസിച്ചായിരുന്നു എമ്മയുടെ പഠനം. ഈ സമയത്തു ബന്ധുവായ പെണ്‍കുട്ടിയുടെ ചികിത്സയുടെ ഭാഗമായാണ് അര്ജുന് ആശ്രമത്തില്‍ എത്തിയത്. എമ്മയെ കണ്ട്…
Read Moreഹ്രസ്വചിത്രം മരുന്ന് പൂർത്തിയായി
ഹിമുക്രി എന്ന സിനിമയുടെ തിരക്കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ടെലി ഫിലിമുകളുടെ സംവിധായകനുമായ എലിക്കുളം ജയകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന മരുന്ന് എന്ന ഹ്യസ്വ ചിത്രത്തിന്റെ ചിത്രീകരണം പാലയിലും പരിസരങ്ങളിലുമായി പൂർത്തിയായി. എസ്എൻജെജെ പ്രൊഡക്ഷൻസാണ് നിർമാണം. മയക്കുമരുന്നിന് അടിമപ്പെട്ടു ജീവിതം തകർന്നവർക്ക് നല്ലൊരു മാർഗനിർദേശം നൽകുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ. കരയാളൻ, വിശപ്പ്, കന്യാടൻ, ഇനി വരുംകാലം തുടങ്ങിയ പതിനഞ്ചോളം ടെലി ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് എലിക്കുളം ജയകുമാർ.കാമറ – ശശി നാരായണൻ, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജൻ, അസിസ്റ്റന്റ് ഡയറക്ടർ – സ്മിത, എഡിറ്റർ-ഫിലോസ് പീറ്റർ, അസിസ്റ്റന്റ് ക്യാമറ – നന്ദു ജയ്. എലിക്കുളം ജയകുമാർ, കെ.പി. പീറ്റർ, അരുൺ ദയാനന്ദ്, നന്ദു ജയ്, അർജുൻ ദേവരാജൻ, കൊച്ചുണ്ണി പെരുമ്പാവൂർ , പ്രശാന്ത് പാലാ, അനിത പ്രമോദ്, സുകന്യ കെ.വി, ഏലിയാ ജോഷി, ജോഷി മാത്യു, ഗിരീഷ്…
Read Moreകുഞ്ഞുങ്ങളെ അടിക്കുന്നത് പലപ്പോഴും രോഗം അറിയാതെ ലക്ഷണത്തിന് മരുന്ന് കൊടുക്കും പോലെയാണ്: അശ്വതി ശ്രീകാന്ത്
അധ്യാപകനോട് ഭീഷണി മുഴക്കുന്ന കുട്ടിയെക്കുറിച്ചുള്ള വാർത്തയുടെ താഴെ അടികൊണ്ട് വളരാത്തതിന്റെ ദോഷമാണെന്ന് കമന്റുകൾ കണ്ടു. കൊന്ന് കളയാനുള്ള ആഹ്വാനങ്ങളും കണ്ടു. അടികൊള്ളാത്തത് കൊണ്ട് മാത്രമാണ് കുട്ടികൾ വഴി തെറ്റുന്നതെന്ന്, സ്വഭാവ ദൂഷ്യം ഉണ്ടാവുന്നതെന്ന്, അനുസരണ ഇല്ലാത്തതെന്ന് ഉറപ്പിച്ച് പറയുന്ന എത്ര പേരുണ്ടാവും. അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ എന്ന് അശ്വത് ശ്രീകാന്ത്. കുറ്റവാളികളൊക്കെ ശാസനകൾ കിട്ടാതെ ലാളിച്ച് വഷളാക്കപ്പെട്ടവരാണെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ? അവരിൽ പലരും ഏറ്റവും മോശമായ ബാല്യത്തിലൂടെ കടന്നുപോയവരാണ്. അർഹിക്കുന്ന ശ്രദ്ധ, സ്നേഹം, വൈകാരിക സുരക്ഷിതത്വമുള്ള ചുറ്റുപാടുകൾ, സമയോചിതമായ ചില തിരുത്തലുകൾ, പ്രായോചിതമായ ഗൈഡൻസ് ഇതൊക്കെ കിട്ടാതെ വളരുന്ന കുട്ടികളാണ് മിക്കപ്പോഴും സമൂഹത്തിലും കുടുംബത്തിലും പ്രശ്നക്കാരാവുന്നത്. ദേഷ്യത്തോടെ പെരുമാറുന്ന കുട്ടികളെ നോക്കിയാൽ മിക്കവാറും അതിലേറെ ദേഷ്യമുള്ള പേരന്റ്സ് ഉണ്ടാവും അവർക്ക്. അല്ലെങ്കിൽ ആ ഇമോഷനെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കാൻ കഴിയാത്ത പേരന്റ്സ്.…
Read More