ആലപ്പുഴ: നികുതിഭാരം വർധി പ്പിച്ചും വിലക്കയറ്റം സൃഷ്ടിച്ചും ധൂർത്ത് നടത്തി ഖജനാവ് കാലിയാക്കിയും ഒരു കൊള്ളസംഘത്തിന്റെ തലവനായി കേരള മുഖ്യമന്ത്രി തരം താണിരിക്കുകയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റും ഇന്ത്യൻ പാർലമെന്റിലെ കോൺഗ്രസിന്റെ ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. മൂന്നു ദിവസമായി ആലപ്പുഴയിൽ നടന്നുവന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 40-ാംസംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനജീവിതം ദുഃസഹമാക്കിയ പിണറായി സർക്കാരിനെതിരേയുള്ള പൊതുസമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തിൽ സർവീസ് പെൻഷനേഴ്സ് നേതൃപരമായ പങ്കുവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷനായിരുന്നു. യോഗത്തിൽ കെപിസിസി സെക്രട്ടറി എസ്. ശരത്, ജെ. ബാബു രാജേന്ദ്രൻ നായർ, ടി. വിനയ ദാസ് കെ.സി. വരദരാജൻപിള്ള, പി. സോമശേഖരൻ നായർ, ജിപരമേശ്വരൻ നായർ, സി.വി. ഗോപി, എ. സലിം എന്നിവർ പ്രസംഗിച്ചു.
Read MoreDay: January 24, 2025
മുഹമ്മ പോലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം; മൂന്നു പതിറ്റാണ്ടിനിടെ പോലീസ് സേനയിലുണ്ടായ മാറ്റം അഭിമാനാർഹം
മുഹമ്മ: മുഹമ്മ പോലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം. കുറ്റാന്വേഷണം, ട്രാഫിക് ബോധവത്കരണം, സൈബർ ബോധവത്കരണം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ കണക്കിലെടുത്താണ് ഐഎസ്ഒ അംഗീകാരം ലഭിച്ചത്. ഐഎസ്ഒ പുരസ്കാര സമർപ്പണവുമായി ബന്ധപ്പെട്ട് മുഹമ്മ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങി എറണാകുളം റേഞ്ച് ഡി ഐജി എസ്. സതീഷ് ബിനോ ഉദ്ഘാടനം ചെയ്തു. മൂന്നു പതിറ്റാണ്ടിനിടെ പോലീസ് സേനയിലുണ്ടായ മാറ്റം അഭിമാനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻ കാലങ്ങളിൽ ഒരു പോരാളിയുടെ റോളായിരുന്നു പോലീസിനെങ്കിൽ ഇന്ന് ഒരു സംരക്ഷകന്റെ നിലയിലേക്ക് അത് ഉയർന്നിട്ടുണ്ട്.മികച്ച പ്രവർത്തനം കാഴ്ചവച്ചതിലൂടെ ലഭിച്ച ഐഎസ് ഒ അംഗീകാരം നിലനിർത്തി കൊണ്ടുപോകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പരാതിയുമായി വരുന്നവർക്ക് നീതി ഉറപ്പാക്കി ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാൻ കഴിയണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ ഐ പി എസ് പറഞ്ഞു. ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് ഐ…
Read Moreസാരിയിൽ പോലും ചിലപ്പോൾ ചില വീഡിയോസ് കണ്ടാൽ പേടി തോന്നാറുണ്ടെന്ന് ആര്യ
നമ്മുടെ സംസ്കാരത്തിന് ഏറ്റവും സ്യൂട്ടബിൾ എന്ന് പറയപ്പെടുന്ന വസ്ത്രമാണ് സാരി. ആ സാരിയിൽ പോലും ചിലപ്പോൾ ചില വീഡിയോസ് കണ്ടാൽ, ഈശ്വരാ ഈ ആംഗിളിൽ എടുത്താൽ എങ്ങനെ ഇരിക്കും എന്ന് ആലോചിക്കാറുണ്ട് എന്ന് ആര്യ. സ്ഥിരമായി ഉദ്ഘാടനങ്ങൾ ചെയ്യുന്ന സഹതാരങ്ങൾ ഇതിനെക്കുറിച്ച് പറയുന്നത് കേൾക്കാറുണ്ട്. സാരി ഉടുത്തിട്ട് പോയതാ, അവർ എടുത്തിരിക്കുന്ന ആംഗിൾ കണ്ടപ്പോൾ സത്യം പറഞ്ഞാൽ വിഷമം തോന്നിയെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അതൊരു വലിയ പ്രശ്നമല്ലേ സിനിമയ്ക്ക്. ഇത് കാണുന്ന ആൾക്കാർക്ക് അറിയില്ലല്ലോ, ഈ ആംഗിളിൽ എടുത്തത് കൊണ്ടാണ് ഇങ്ങനെയെന്ന്. അത് പോസ്റ്റ് ചെയ്യാതിരിക്കാൻ ഒരു ഓപ്ഷനുണ്ട്, അവർ പക്ഷേ ചെയ്യാതിരിക്കുന്നില്ല. അതുകൊണ്ട് ചീത്ത കേൾക്കുന്നത് മുഴുവൻ ആ ആർട്ടിസ്റ്റിനായിരിക്കും മിക്കവാറും. ആ കമന്റുകളിൽ ആരും എന്തിനാ ഇയാൾ ഈ വീഡിയോ പോസ്റ്റ് ചെയ്തത് എന്ന് ചോദിക്കാറുണ്ടോ? എല്ലാരും ഇവൾക്ക് മെനയ്ക്ക് തുണി ഉടുത്തുനടന്നൂടെ എന്ന്…
Read Moreകാഞ്ഞിരക്കുരു ഇത്രയ്ക്ക് വിഷമോ? ക്ഷേത്രാചാരത്തിനിടെ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു; തുള്ളൽ ചടങ്ങിനിടെ വെളിച്ചപ്പാടായ യുവാവ് മൂന്ന് കുരു കഴിച്ചെന്ന് പോലീസ്
പട്ടാന്പി: പരുതൂർ കുളമുക്കിൽ ക്ഷേത്രാചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജു(43)വാണ് മരിച്ചത്. ബുധനാഴ്ച ക്ഷേത്രച്ചടങ്ങിന്റെ ഭാഗമായ ‘ആട്ടി’നിടെയാണ് (തുള്ളൽ) ഷൈജു കാഞ്ഞിരത്തിന്റെ കായ കഴിച്ചത്. പരുതൂർ പഞ്ചായത്തിലെ കുളമുക്ക് ചോലക്കുളത്തിനു സമീപത്തെ ഷൈജുവിന്റെ കുടുംബക്ഷേത്രത്തിൽ അഞ്ഞൂറിലേറെ ആളുകൾ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. ദിവസങ്ങളായി ഇവിടെ കുടുംബക്കാർ ഒത്തുകൂടിയുളള ക്ഷേത്രാചാരമായ ആട്ട് നടത്തുകയായിരുന്നു. ഇതിൽ കോമരമായി ഷൈജുവും പങ്കെടുത്തിരുന്നു. ആചാരത്തിന്റെ ഭാഗമായി ഒരു തളികയിൽ ഫലമൂലാദികൾ നൽകും. വെളിച്ചപ്പാട് ഇതു കഴിക്കണം. സാധാരണഗതിയിൽ കടിച്ചുതുപ്പുകയാണ് പതിവെങ്കിലും ഷൈജു രണ്ടോ മൂന്നോ കാഞ്ഞിരക്കായ കഴിച്ചെന്നാണു പോലീസ് പറയുന്നത്. കോമരംതുള്ളുന്നതിന്റെ ഭാഗമായി വാളുപയോഗിച്ച് വെട്ടിയ പാടുകളും ഷൈജുവിന്റെ നെറ്റിയിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ക്ഷേത്രത്തിൽനിന്നു വീട്ടിലെത്തിയ ഷൈജുവിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് പട്ടാന്പിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു.…
Read More