കൊച്ചി: മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന് ഷാഫിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. രോഗി ഇപ്പോള്‍ വെന്റിലേറ്റര്‍ സഹായത്തിലാണ്. രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നടന് മമ്മൂട്ടി ആശുപത്രിയിലെത്തി ഷാഫിയെ സന്ദര്‍ശിച്ചിരുന്നു. നിര്‍മാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. വെനീസിലെ വ്യാപാരി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങിയ ഹിറ്റ് സിനിമകള്‍ മമ്മൂട്ടിക്ക് സമ്മാനിച്ചത് ഷാഫിയാണ്. 1995ല്‍ ആദ്യത്തെ കണ്മണിയിലൂടെ അസിസ്റ്റന്‍ഡ് ഡയറക്ടറായി സിനിമാ കരിയര്‍ തുടങ്ങിയ ഷാഫി 2001ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രം വണ്‍മാന്‍ഷോയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഇതടക്കം പത്ത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2002ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കല്യാണ രാമന്, ജയസൂര്യ ചിത്രം പുലിവാല് കല്യാണം (2003), മമ്മൂട്ടി ചിത്രങ്ങളായ തൊമ്മനും മക്കളും(2005), മായാവി(2007),…
Read MoreDay: January 25, 2025
ലൗകിക ജീവിതം ഉപേക്ഷിച്ചു: ബോളിവുഡ് താരം മമത കുൽക്കർണി ഇനി സന്യാസിനി ‘മായി മംമ്താ നന്ദ് ഗിരി’
മഹാകുംഭ് നഗർ (ഉത്തർപ്രദേശ്): ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിലാണ് 52കാരിയായ മമത ആത്മീയജീവിതത്തിനു തുടക്കമിട്ടത്. ലൗകിക ജീവിതം ഉപേക്ഷിച്ച അവർ ‘മായി മംമ്താ നന്ദ് ഗിരി’ എന്ന പുതിയ പേരും സ്വീകരിച്ചു. 23 വർഷം മുമ്പ് കുപ്പോളി ആശ്രമത്തിലെ ഗുരു ശ്രീ ചൈതന്യ ഗഗൻ ഗിരിയിൽനിന്നു ദീക്ഷ സ്വീകരിച്ച താൻ ഇപ്പോൾ പൂർണസന്യാസത്തോടെ പുതിയ ജീവിതത്തിലേക്കു പ്രവേശിക്കുകയാണെന്നു താരം പറഞ്ഞു.
Read Moreചൂട് കൂടും: മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അഥോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയും ഞായറും സാധാരണയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ * രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. * നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. *…
Read Moreഅമിത വേഗത്തിൽ വന്ന കാർ തടഞ്ഞ് പോലീസ് : ഫൈൻ അടച്ചപ്പോൾ പണത്തിനു പകരം ലഡു കൊടുത്തു; വീഡിയോ കാണാം
അമിത വേഗത്തിൽ റോഡിൽ കൂടി ചീറിപ്പാഞ്ഞ് പോയാൽ പോലീസ് പിടിക്കുമെന്ന് ഉറപ്പുള്ള കാര്യമാണ്. എന്നാൽ ആശുപത്രികേസുകൾക്ക് ഇത് ബാധകമല്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അമിത വേഗത്തിൽ പോയ വാഹനം പോലീസ് തടഞ്ഞു നിർത്തുന്ന വീഡിയോ ആണ് വൈറലാകുന്നത്. ആഞ്ചൽ അറോറ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് വീഡിയോ പങ്കുവച്ചത്. പഞ്ചാബിലാണ് സംഭവം. അമിത വേഗതയിൽ പോയ കാർ കണ്ട പോലീസ് വാഹനത്തിന് കൈ കാണിച്ചു. വാഹനം നിർത്തിയപ്പോഴാണ് കാറിനുള്ളിൽ ഇരിക്കുന്നത് നവവധു ആണെന്ന കാര്യം പോലീസിന് മനസിലായത്. തൻരെ വിവാഹത്തിനു പോകുകയാണെന്ന് അവൾ പോലീസിനോട് പറഞ്ഞു. പോലീസ് അവളെ അനുഗ്രഹിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ഫൈൻ ഈടാക്കുന്പോൾ പണം കൊടുക്കുന്നതിനു പകരം ലഡു ആണ് അവൾ അവർക്ക് നൽകിയത്. നിരവധി ആളുകളാണ് വീഡിയോ കണ്ട് കമന്റ് ചെയ്തത്. എന്ത് നന്മയുള്ള പോലീസുകാരാണ് ഇവർ. എക്കാലത്തുംഅവളുടെ മധുരമുള്ള ഓർമയിൽ…
Read Moreഫ്രാൻസ് എഐ ഉച്ചകോടിയിൽ മോദി സഹ അധ്യക്ഷനാകും
ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണത്തെത്തുടർന്ന് ഫ്രാൻസിൽ നടക്കുന്ന എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോ-ചെയർ ആയി പങ്കെടുക്കുമെന്നു വിദേശകാര്യ മന്ത്രാലയം. ഇന്നലെ നടന്ന പ്രതിവാര പത്രസമ്മേളനത്തിൽ വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും ജയ്സ്വാൾ പറഞ്ഞു. ഫെബ്രുവരി 10, 11ന് ആണ് ഫ്രാൻസിൽ എഐ ഉച്ചകോടി നടക്കുന്നത്.
Read Moreആരാധനാലയങ്ങൾ പ്രാർഥയ്നക്കുള്ളതാണ്: പള്ളിക്കു മുകളിൽ ഉച്ചഭാഷിണി വേണ്ടെന്നു കോടതി
പ്രയാഗ് രാജ്: മുസ്ലിം പള്ളികൾക്ക് മുകളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കണമെന്ന ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ആരാധനാലയങ്ങൾ പ്രാർഥയ്നക്കുള്ളതാണെന്നും അവിടെ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് ശരിയായ കാര്യമല്ലെന്നും പ്രദേശവാസികൾക്ക് ഇത് ബുദ്ധിമുട്ടായി മാറുമെന്നും നിരീക്ഷിച്ചാണു കോടതി ഹർജി തള്ളിയത്. പിലിഭറ്റ് സ്വദേശി നൽകിയ ഹർജിയിൽ ജസ്റ്റീസ് അശ്വനി കുമാർ മിശ്ര, ജസ്റ്റീസ് ടൊണാഡി രമേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണു വിധി. ഹർജിക്കാരൻ പള്ളിയുടെ ചുമതലയുള്ള വ്യക്തിയോ അദ്ദേഹത്തിന്റെ അവകാശത്തിലുള്ള പള്ളിയോ അല്ലാത്തതിനാൽ പരാതി നൽകാനുള്ള അവകാശമില്ലെന്നു ചൂണ്ടിക്കാട്ടി ഹർജിയുടെ സാധ്യതയെ കോടതി തുടക്കത്തിൽ ചോദ്യം ചെയ്തിരുന്നു.
Read Moreസ്വത്തുതർക്കം: യുവാവിനെ സഹോദരനും ഭാര്യയും ജീവനോടെ കത്തിച്ചു
പട്ന: ബിഹാർ മുസാഫർപുരിൽ സ്വത്തുതർക്കത്തിന്റെ പേരിൽ യുവാവിനെ സഹോദരനും ഭാര്യയും ചേർന്നു ജീവനോടെ കത്തിച്ചുകൊന്നു. മാനസികവൈകല്യമുള്ള സുധീർകുമാർ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം സുധീർ സഹോദരന്റെ ഭാര്യയുമായി വഴക്കുണ്ടായിരുന്നു. തുടർന്ന് സഹോദരനും ഭാര്യയും ചേർന്ന് സുധീർ കുമാറിനെ വൈദ്യുതി തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. സംഭവം കണ്ട ഒരു വാച്ച്മാൻ ആണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസാണ് പാതി കത്തിക്കരിഞ്ഞ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സഹോദരനെ പിടികൂടാൻ പോലീസ് തെരച്ചിൽ ഊർജിതമാക്കി.
Read Moreനേതൃമാറ്റം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല; കെ. സുധാകരനെ മാറ്റണമെന്ന ആവശ്യം ഹൈക്കമാന്‍ഡിനോട് ഉന്നയിച്ചിട്ടില്ല; കെ. മുരളീധരൻ
കോഴിക്കോട്: സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകൾ തള്ളി കെ. മുരളീധരൻ. നേതൃമാറ്റം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചും പാർട്ടിയിൽ ചർച്ചയില്ലെന്നും എന്നാൽ ഡിസിസി ഭാരവാഹി തലത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും മുരളീധരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെ. സുധാകരനെ മാറ്റണമെന്ന ആവശ്യം ഹൈക്കമാന്‍ഡിനോട് ഞങ്ങളാരും ഉന്നയിച്ചിട്ടില്ല. ഇക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. കെ. സുധാകരന് ഒരു ആരോഗ്യപ്രശ്നവുമില്ല. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സർവേ നടത്തുന്നതിൽ തെറ്റില്ല. പാർട്ടി വേദിയിൽ ഇക്കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ തീരുമാനം എടുക്കുന്നത് ഹൈക്കമാൻഡാണ്. സംസ്ഥാനത്ത് കോൺഗ്രസിന് മിനിമം 60 സീറ്റുകളെങ്കിലും ലഭിക്കണം. പാർട്ടിക്ക് കൂടുതൽ നിയമസഭാ സീറ്റ് നേടാൻ എഐസിസി തലത്തിൽ ചർച്ച നടക്കുന്നുണ്ട്. താൻ സർവേ നടത്താൻ പോകുന്നുവെന്ന് പാർട്ടിയിൽ പറയേണ്ടതില്ല. സർവേ പ്രതിപക്ഷ നേതാവിനും കെ. സുധാകരനും നടത്താം.…
Read Moreദിലീപാണ് പല വേഷങ്ങളും തന്നത്: ജയിലിൽ കിടന്നപ്പോൾ ഞാൻ നേരിട്ട് പോയി കണ്ടിരുന്നു; നാരായണൻകുട്ടി
തെങ്കാശിപ്പട്ടണത്തിലേക്കൊക്കെ എന്നെ വിളിച്ചത് ദിലീപാണ്. നായകന്റെ താത്പര്യം പോലെയാണ് പലർക്കും അന്ന് വേഷം കിട്ടിക്കൊണ്ടിരുന്നത്. ആളുമായി നല്ലൊരു സൗഹൃദം എനിക്കുണ്ട്. ഇടയ്ക്കിടെ കാണാറും വിളിക്കാറും സംസാരിക്കാറുമൊക്കെയുണ്ട്. ദിലീപ് ജയിലിൽ കിടന്നപ്പോൾ ഞാൻ നേരിട്ട് പോയി കണ്ടിരുന്നു. ഞാൻ ഹൈക്കോടതിയിൽ സർവീസിൽ ഇരിക്കുന്ന സമയമായിരുന്നു അത്. ഞാൻ ചെന്നപ്പോൾ പറഞ്ഞു, എല്ലാവരും കണ്ടുപോയി ഇനി കാണാൻ പറ്റില്ലെന്ന്. ഞാൻ പറഞ്ഞു അതൊരു കടലാസിൽ എഴുതി തരാൻ. അപ്പോൾ ഒരാൾ പറഞ്ഞു എടോ അയാൾ ഹൈക്കോടതിയിലെ സ്റ്റാഫാണ് കയറ്റിവിടെന്ന്. അങ്ങെനയാണ് കയറ്റി വിട്ടത്. ഏകദേശം 55 മിനിറ്റോളം ഞാൻ ദിലീപുമായി സംസാരിച്ചു. ദിലീപ് എന്റെ വീട്ടിലും ഞാൻ ദിലീപിന്റെ വീട്ടിലേക്കുമൊക്ക പോകാറുണ്ട്. ദിലീപ് തന്നെയാണ് എനിക്ക് പല വേഷങ്ങളും തന്നിട്ടുള്ളത്. ജയറാമും ചില അവസരങ്ങൾ തന്നിട്ടുണ്ട്. മമ്മൂക്കയ്ക്കും എന്നെ ഇഷ്ടമാണ്, അദ്ദേഹവും നിറയെ അവസരങ്ങൾ തന്നു നാരായണൻ കുട്ടി പറഞ്ഞു.
Read Moreകറുപ്പിൽ അഴകായി കീർത്തി; സോഷ്യൽ മീഡിയ തൂക്കി ചിത്രങ്ങൾ
തെന്നിന്ത്യയുടെ പ്രിയതാരമാണ് കീർത്തി സുരേഷ്. കീർത്തിയുടെ ഫാഷൻ സെൻസും എടുത്തു പറയേണ്ടതാണ്. ഏതു ഔട്ട്ഫിറ്റിലും കീർത്തി സ്റ്റൈലിഷാണ്. കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും വൈറലാവുകയാണ്. അതിമനോഹരമായ പ്ലെയിൻ ബ്ലാക്ക് ഷിഫോൺ സാരിക്ക് സിൽവർ-ബ്ലാക്ക് കോമ്പിനേഷനിൽ വരുന്ന ഫ്ലോറൽ സ്ലീവ്-ലെസ് ബ്ലൗസാണ് കീർത്തി ധരിച്ചിരിക്കുന്നത്. ഡീപ് വി-നെക്ക് ആണ് ബ്ലൗസിന്. ഇതിൽ നിറയെ പൂക്കളുടെ ഡിസൈനും കാണാം. ബ്ലാക്ക് സാരിക്ക് ഡയമണ്ട് ആക്സസറീസാണ് കീർത്തി അണിഞ്ഞത്. ഡയമണ്ട് കമ്മലും മോതിരവുമുണ്ട്. എന്നാൽ കഴുത്തിൽ തന്റെ സുവർണ-മംഗല്യ സൂത്ര മാത്രമേ ധരിച്ചിട്ടുള്ളൂ. കഴിഞ്ഞ ഡിസംബര്‍ 12 ന് ആയിരുന്നു കീര്‍ത്തിയുടെ വിവാഹം. ബാല്യ കാല സുഹൃത്തായ ആന്റണി തട്ടിലിനെയാണ് താരം വിവാഹം കഴിച്ചത്.
Read More