വ്യത്യസ്തമായ ഇതിവൃത്തവും അവതരണവുമായി എത്തുന്ന എസെക്കിയേൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ശ്രദ്ധേയമായി. സതീഷ് പോൾ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം, ഓൾ സ്മൈൽസ് ഡ്രീം മൂവീസും, പൈ മൂവീസും ചേർന്ന് നിർമിക്കുന്നു. കോതമംഗലത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. ബിയോണ്ട് ദ സെവെൻ സീസ്, ഇതു വരെ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിത്രനായ പീറ്റർ ടൈറ്റസ് നായകനാകുന്ന ചിത്രത്തിൽ, പുതുമുഖ താരം ചൈതന്യ ഹേമന്ത് നായികയായി എത്തുന്നു. സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ തന്റെ കാമുകിയുടെ തിരോധാനത്തിൽ പ്രതിയായി മാറുന്ന യുവാവിന്റെ വേഷത്തിലാണ് പീറ്റർ ടൈറ്റസ് പ്രേക്ഷകരുടെ മുന്നിലെത്തുക. തെലുങ്ക് കന്നട ഭാഷാ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങുന്ന സെവൻ രാജ്, ഡോ.രജിത് കുമാർ, ഐവർ, ഡോ. ശോഭ, ഹരിദാസ്, ലതദാസ്, ചിഞ്ചു, ബെൻ, അമൃത, ജയകുമാർ ചെങ്ങമനാട്, ഡോ. സ്മിത നായർ തുടങ്ങിയവരും…
Read MoreDay: January 25, 2025
ഈ കഴിക്കുന്നതൊക്കെ എങ്ങോട്ട് പോകുന്നു: ഡയറ്റ് വീഡിയോ പങ്കുവച്ച് യുവതി; വിമർശനവുമായി സൈബറിടം
പലരും തടി കുറയ്ക്കാൻ നോക്കുന്നത് ഹെൽത്തി ആയ ഡയറ്റ് നോക്കി ആയിരിക്കില്ല. പല ഡോക്ടർമാരും ഹെൽത്തി ഡയറ്റ് പറയുമെങ്കിലും വണ്ണം കുറയ്ക്കാൻ നോക്കുന്നവരിൽ പലരും അതൊന്നും പാലിക്കുന്നില്ലന്നാണ് സത്യം. വണ്ണം കുറയ്ക്കാനുള്ള എളുപ്പ വഴികൾ തേടുന്നരെ കാത്തിരിക്കുന്നത് പലപ്പോഴും മാരക രോഗങ്ങളാകും. മോസ്കോയിൽ നിന്നുള്ള ക്സെനിയ കാർപോവ എന്ന യുവതി പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആയിക്കൊണ്ടിരിക്കുന്നത്. ഒരു ദിവസം താൻ എന്തൊക്കെ കഴിക്കുന്നു എന്നാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി റൈസ് കേക്ക്, കുക്കുമ്പർ, മുട്ട എന്നിവയൊക്കെയാണ് കഴിക്കുന്നത്. ഇത് കൂടാതെ, പഞ്ചസാര ഇല്ലാതെയുള്ള ഐസ്ക്രീം, സിനമൻ റോൾസ് എന്നിവയുൾപ്പെടെ വ്യത്യസ്തവും രുചികരവുമായ അനേകം ഭക്ഷണങ്ങൾ താൻ കഴിക്കുന്നു എന്നും അവൾ പറയുന്നു. 25000 സ്റ്റെപ്പുകൾ ഒരു ദിവസം നടക്കുന്നുണ്ട് എന്നും യുവതി പറയുന്നു. നന്നേ മെലിഞ്ഞാണ്…
Read Moreനടി ജെനിഫര്‍ അനിസ്റ്റണും ബറാക് ഒബാമ പ്രണയത്തിൽ?
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്നു റിപ്പോര്‍ട്ട്. അന്താരാഷ്ട്രമാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ഇവരുടെ ബന്ധത്തെപ്പറ്റിയുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതേക്കുറിച്ച് ഒബാമയോ മിഷേലോ അനിസ്റ്റണോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒബാമയും മിഷേലും തമ്മിലുള്ള വിവാഹബന്ധത്തില്‍ വിള്ളല്വീണതായുള്ള അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങുകളിലും ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുക്കാതിരുന്നത് വാര്‍ത്തയായിരുന്നു.
Read Moreഇന്ത്യൻ സൂപ്പർ ലീഗ്; ബ്ലാസ്റ്റേഴ്സ് തോറ്റു; പട്ടികയിൽ എട്ടാംസ്ഥാനത്ത്
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു തോൽവി.എവേ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ ക്ലബ്ബിനോട് 2-1നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. മലയാളി താരം വിഷ്ണുവിലൂടെ (20’) ഈസ്റ്റ് ബംഗാൾ ലീഡ് നേടി. ഹിജാസി മഹെർ (72’) ലീഡ് ഉയർത്തി. ഡാനിഷ് ഫറൂഖിന്റെ (84’) വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ.18 മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തു തുടരുന്നു. 17 പോയിന്റുമായി ഈസ്റ്റ് ബംഗാൾ 11-ാമതാണ്.
Read Moreഐ ലീഗ് ഫുട്ബോൾ; ഗോകുലം കേരള എഫ്സിക്കു മിന്നും ജയം
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സാന്നിധ്യമായ ഗോകുലം കേരള എഫ്സിക്കു മിന്നും ജയം. സ്വന്തം തട്ടകത്തിൽ ഗോളാറാട്ട് നടത്തിയ ഗോകുലം കേരള 6-2നു ഇന്റർ കാശിയെ തകർത്തു. ഗോകുലത്തിനു വേണ്ടി സിനിസ്ക സ്റ്റാനിസാവിച്ച് ഹാട്രിക്ക് സ്വന്തമാക്കി. 10, 30, 73 മിനിറ്റുകളിലായിരുന്നു സ്റ്റാനിസാവിച്ച് ഇന്റർ കാശിയുടെ വല കുലുക്കിയത്. നാച്ചൊ അബെലെഡൊ (45+2’, 90+5’), സെർജിയൊ ലാമാസ് (50’) എന്നിവരും ഗോകുലത്തിനായി ഗോൾ നേടി. ജയത്തോടെ 10 മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്തേക്കുയർന്നു. 17 പോയിന്റുമായി ഇന്റർ കാശി മൂന്നാം സ്ഥാനത്തു തുടരുന്നു. 19 പോയിന്റുള്ള ചർച്ചിൽ ബ്രദേഴ്സാണ് ലീഗിന്റെ തലപ്പത്ത്.
Read Moreഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ട്വന്റി-20 ഇന്ന് രാത്രി 7.00ന്
ചെന്നൈ: രണ്ടാം ജയത്തോടെ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിൽ ലീഡുയർത്താൻ ഇന്ത്യൻ യുവനിര ഇന്ന് ഇംഗ്ലണ്ടിനെതിരേയിറങ്ങും. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. ആദ്യമത്സരത്തിൽ ഇന്ത്യ ഓപ്പണർ അഭിഷേക് ശർമയുടെ അർധസെഞ്ചുറിയുടെയും മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് തുടക്കത്തിന്റെയും ബലത്തിൽ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 132 റണ്‍സ്, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണിംഗിലെ സഞ്ജു- അഭിഷേക് ജോഡിയിലാണ് ഇന്ത്യൻ പ്രതീക്ഷ. സഞ്ജു-അഭിഷേക് ഓപ്പണിംഗ് കൂട്ടുകെട്ട് നൽകുന്ന മികച്ച അടിത്തറ പിന്നാലെ എത്തുന്ന മറ്റു ബാറ്റർമാർക്ക് ആത്മവിശ്വാസത്തോടെ തകർത്തടിക്കാനുള്ള അവസരവുമൊരുക്കുന്നു. ആദ്യമത്സരത്തിൽ സഞ്ജു സാംസണ് (26 റണ്‍സ്) വെടിക്കെട്ട് തുടക്കം നൽകിയപ്പോൾ സഹ ഓപ്പണർ അഭിഷേക് ശർമ (79 റണ്‍സ്) ടീമിനെ ജയത്തിലെത്തിച്ചു. ബൗളിംഗ് നിരയും ഫോമിലാണ്. വരുണ്‍ ചക്രവർത്തി മൂന്നും അർഷദീപ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ…
Read Moreചരിത്രനേട്ടം സ്വന്തമാക്കാൻ സാധിക്കാതെ ജോക്കോ സെമിയിൽ നിന്നു പിന്മാറി
മെൽബണ്‍: ചരിത്രനേട്ടം സ്വന്തമാക്കാൻ സാധിക്കാതെ സെർബിയയുടെ മിന്നും താരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് സെമിയിൽനിന്നു പിന്മാറി. 25-ാം ഗ്രാൻസ്ലാം കിരീടമെന്ന റിക്കാർഡ് നേട്ടം കൈയെത്തും ദൂരത്ത് നഷ്ടമാക്കിയാണ് മുപ്പത്തേഴുകാരനായ ജോക്കോ പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽനിന്ന് പിന്മാറിയത്. ഇന്നലെ നടന്ന ആദ്യസെമിയിൽ രണ്ടാം സീഡ് അലക്സാണ്ടർ സ്വരേവുമായുള്ള മത്സരത്തിൽ ആദ്യസെറ്റ് നഷ്ടമായതോടെയാണ് ജോക്കോ മത്സരത്തിൽനിന്ന് പിൻമാറിയത്. ശക്തമായ പോരാട്ടത്തിനൊടുവിൽ ടൈബ്രേക്കറിലാണ് ജോക്കോ സെറ്റ് വിട്ടുകൊടുത്തത്. സ്കോർ: 6-7(5-7). ആരാധകരുടെ കൂവൽ അതേസമയം, ജോക്കോവിച്ചിന്റെ പിൻമാറ്റത്തെത്തുടർന്ന് ഒരുകൂട്ടം ആരാധകർ കൂവി വിളിച്ചു. ടിക്കറ്റ് ചാർജ് മുതലായില്ലെന്ന ആക്ഷേപവും അവർ നടത്തി. ക്വാർട്ടറിൽ കാർലോസ് അൽകരാസുമായുള്ള മത്സരത്തിലാണ് ജോക്കോയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ രണ്ട് ദിവസവും അദ്ദേഹം പരിശീലനത്തിനിറങ്ങിയില്ല. പരിക്കുമായി മൂന്നു മണിക്കൂറോളം കളിക്കുന്നതിലും പിന്മാറുന്ന തീരുമാനമായിരുന്നു ശരിയെന്ന് സ്വരേവ് പ്രതികരിച്ചു. സിന്നർ x സ്വരേവ് ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ…
Read More17,000 വർഷം മുമ്പ് ജീവിച്ചിരുന്ന കുട്ടിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി: മരണകാരണം ഹൃദ്രോഗം; കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ രക്തബന്ധം
തെക്കൻ ഇറ്റലിയിൽ ഏകദേശം 17,000 വർഷം മുമ്പ് ജീവിച്ചിരുന്ന, നീലക്കണ്ണുകളും ഇരുണ്ടതവിട്ടു മുടിയുമുള്ള, ശിശുവിന്റെ ജീവിതം ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നതായി. ആ ഹിമയുഗശിശുവിന്റെ മരണകാരണം ഹൃദ്രോഗം ആണെന്നു കണ്ടെത്തിയിരിക്കുകയാണു ഗവേഷകർ. ഡിഎൻഎ വിശകലനത്തിലൂടെ കുട്ടിയുടെ ശാരീക പ്രത്യേകതകളിലേക്കുള്ള സൂചനകളും ലഭിച്ചു. 1998ൽ മോണോപൊളിയിലെ ഗ്രോട്ട ഡെല്ലെമുറ ഗുഹയിൽനിന്നു പുരാവസ്തു ഗവേഷകനായ മൗറോ കാലാറ്റിനിയാണു കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രത്യേക കല്ലറകളൊന്നും കണ്ടെത്തിയിരുന്നില്ല. ഗുഹയ്ക്കുള്ളിലാണു കുട്ടിയുടെ മൃതദേഹം അടക്കം ചെയ്തതെന്നു ഗവേഷകർ പറയുന്നു. ജനിതക വിശകലനത്തിൽ കുട്ടിയുടെ മാതാപിതാക്കൾ കസിൻസ് ആയിരുന്നെന്നുള്ള സൂചനകളും വെളിപ്പെട്ടെന്നു ഫ്ലോറൻസ് യൂണിവേഴ്സിറ്റിയിലെ മോളിക്യുലർ നരവംശശാസ്ത്രജ്ഞനായ അലസാന്ദ്ര മോഡി വിശദീകരിക്കുന്നു. പാലിയോലിത്തിക് കാലഘട്ടത്തിൽ വളരെ അപൂർവമായി മാത്രമേ ഇത്തരം ബന്ധങ്ങൾ കാണപ്പെടുന്നുള്ളൂവെങ്കിലും നവീനശിലായുഗത്തിൽ ഇതു കൂടുതൽ സാധാരണമാണെന്നും മോഡി പറഞ്ഞു. നേച്ചർ കമ്യൂണിക്കേഷൻസിൽ സെപ്റ്റംബർ 20ന് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് അതിപുരാതനകാലത്തെ ശിശുവിന്റെ ജീവിതത്തെയും രൂപത്തെയും കുറിച്ചുള്ള…
Read Moreറിപ്പബ്ലിക്ദിന പരേഡിൽ അഭിമാനതാരമായി പാലാ സെന്റ് തോമസ് കോളജിലെ പി.ആര്. റെയ്ഗന്
പാലാ: ഡല്‍ഹിയില്‍ 26നു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പാലാ സെന്റ് തോമസ് കോളജിനെ പ്രതിനിധീകരിച്ച് എന്‍സിസി നേവി വിഭാഗം കേഡറ്റും ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ പി.ആര്. റെയ്ഗന് പങ്കെടുക്കും. കഴിഞ്ഞ ആറ് മാസത്തോളമായി പത്തു ക്യാമ്പുകളില്‍ നടത്തിയ നിരന്തരമായ പരിശീലനത്തിലൂടെയും വിവിധ മത്സരത്തിലുള്ള വിജത്തിലൂടെയുമാണ് റിപ്പബ്ലിക്ദിന പരേഡിലെ കര്തവ്യ പദ് വിഭാഗത്തില്‍ പങ്കെടുക്കാന്‍ റെയ്ഗന് യോഗ്യത നേടിയത്. കേരള ആന്‍ഡ് ലക്ഷദീപ് ഡയറക്ടറേറ്റിന്റെ കീഴിലുള്ള അഞ്ച് കെ നേവല്‍ എന്‍സിസി യൂണിറ്റ് ചങ്ങനാശേരിയിലെ കേഡറ്റ് കൂടിയായ പി.ആര്. റെയ്ഗന് പാഠ്യതേര കായിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. കുമളി അട്ടപ്പള്ളം പാറയില്‍ രാജ് പ്രഭു നെല്സന് -സിമി ദമ്പതികളുടെ മകനാണ്. പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ കോളജിന്റെ അഭിനമാനമായി മാറിയ റെയ്ഗനെ പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപറമ്പില്‍, ബര്‍സാര്‍…
Read Moreഒന്ന് ഉമ്മ കൊടുക്കാൻ നോക്കിയതാ… റഷ്യന്‍ നർത്തകിയുടെ മൂക്കിൽ പാമ്പ് കടിച്ചു; വീഡിയോ വൈറൽ
എങ്ങനെയും വൈറലായാൽ മതിയെന്ന ചിന്തയാണ് ഇപ്പോഴത്തെ പുതുതലമുറയ്ക്ക്. പ്രശസ്തി കിട്ടാൻ വേണ്ടി എന്ത് കാട്ടിക്കൂട്ടലുകളും ചെയ്യാൻ മടിയില്ലാത്തവരാണ് ഇന്നത്തെ തലമുറക്കാർ. അതുപോലെതന്നെ പാന്പുമൊത്തുള്ള മനുഷ്യരുടെ നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇപ്പോഴിതാ ഷ്കോദലേര എന്ന റഷ്യന്‍ നർത്തകി കൂറ്റനൊരു പാമ്പിനെ ചുംബിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഒരു കൈ കൊണ്ട് നീട്ടിപിടിക്കാന്‍ പറ്റുന്നത്രയും ദൂരത്തേക്കാണ് ഇവര്‍ പാമ്പിനെ പിടിച്ചിരിക്കുന്നത്. യുവതി പാമ്പിന്റെ മുഖത്ത് ചുംബിക്കാനായി ഒരുങ്ങുന്നു. അപ്രതീക്ഷിത നീക്കത്തിൽ ഭയന്ന് പോയ പാമ്പ് യുവതിയുടെ മൂക്കില്‍ കടിക്കുന്നു. പാമ്പിന്റെ കടിയേറ്റിട്ടും ഭയന്ന് പിന്മാറാന് യുവതി തയ്യാറായില്ല. അവര്‍ ധൈര്യപൂര്‍വം പാമ്പിനെ താഴെ വയ്ക്കുകയും ഒപ്പം നിലത്ത് ഇരിക്കുകയും ചെയ്യുന്നതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പലരും വിമർശനവുമായി രംഗത്തെത്തി. പാന്പിനെ ചൊടിപ്പിക്കാൻ ശ്രമിച്ചിട്ടാണ് ദംശനം ഏറ്റതെന്നാണ് മിക്കവരും പറഞ്ഞത്.…
Read More