നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.സുഹൈൽ കോയ എഴുതിയ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകർന്ന് കെ എസ് ചിത്ര,ജസ്റ്റിൻ വർഗീസ് എന്നിവർ ആലപിച്ച ” ആവിപോലെ പൊങ്ങണതിപ്പക….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ജനുവരി മുപ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൽ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ. വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ…
Read MoreDay: January 26, 2025
ടോവിനോയുടെ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രം ഐഡന്റിറ്റി: ജനുവരി 31 മുതൽ സീ5 ൽ
ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റി ഡിജിറ്റൽ സ്ട്രീമിങിന് ഒരുങ്ങുന്നു.ജനപ്രിയ ഒ ടി ടി പ്ലാറ്റ്ഫോമായ സീ5 വഴി ജനുവരി 31 മുതൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കൈത്തുമ്പിൽ ചിത്രം എത്തും. ബിഗ് ബജറ്റിൽ തിയേറ്ററുകളിൽ പ്രകമ്പനം കൊള്ളിച്ച ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ, വിനയ്റോയ് , മന്ദിര ബേബി, അജു വർഗീസ് എന്നിവരും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് ഐഡന്റിറ്റി. ടോവിനോ തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമ്പതു കോടിക്ക് മുകളിൽ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്ന് എന്ന പ്രേക്ഷക പ്രതികരണങ്ങളുമായാണ് തീയറ്ററുകൾ വിട്ടത്. പ്രേക്ഷകരെ…
Read Moreസന്തോഷ ജന്മദിനം കുട്ടിക്ക്… കള്ളനെ കയ്യോടെ പിടികൂടി; പിന്നാലെ അവന്റെ പിറന്നാളാഘോഷം നടത്തി താമസക്കാർ
രാത്രിയുടെ ഇരുട്ടിന്റെ മറ പറ്റി പല കള്ളൻമാരും മോഷണത്തിനായി പല ഇടങ്ങളിലും കയറാറുണ്ട്. പിടിക്കപ്പെട്ടാൽ അവന് ആകാവുന്ന അടവുകളെല്ലാം പയറ്റി രക്ഷപെടാൻ നോക്കാറുണ്ട്. ഇപ്പോഴിതാ അതുപോലെ പിടിക്കപ്പെടുമെന്നാകുന്പോൾ അത്യുഗ്രൻ അടവ് എടുത്ത കള്ളനാണ് സോഷ്യൽ മീഡിയയിൽ താരം. കഴിഞ്ഞദിവസം ന്യൂഡൽഹിയിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ ഒരു കള്ളൻ കയറി. എന്നാൽ അവനെ വളഞ്ഞിട്ട് എല്ലാവരും കൂടി പിടിച്ചു. രക്ഷപെടാൻ പല വഴികളും നോക്കിയെങ്കിലും ഒന്നിനും ഫലം ഉണ്ടായില്ല. പെട്ടെന്നാണ് കള്ളൻ ഇന്ന് തന്റെ പിറന്നാളാണ്, അതോർത്തെങ്കിലും ഒന്നു വെറുതേ വിടൂ എന്ന് കെഞ്ചിപ്പറഞ്ഞത്. അവന്റെ കരച്ചിൽ തീരും മുൻപേ സൊസൈറ്റിയിലുള്ളവർ അതാ കേക്കുമായി എത്തി. ഹാപ്പി ബെർത്ത്ഡേ ചോർ എന്നാണ് കേക്കിൽ എഴുതിയത്. കള്ളനെകൊണ്ടു കേക്ക് മുറിച്ചു ശേഷം അതിൽ ഒരു പീസ് അവന്റെ വായിലും വച്ചുകൊടുത്തു. കേക്ക് കഴിച്ചു തീരും മുൻപേ കള്ളനുള്ള മറ്റൊരു സർപ്രൈസും…
Read Moreസാന്പത്തികവളർച്ച യുവജനങ്ങളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കും: രാഷ്ട്രപതി
ന്യൂഡൽഹി: സാന്പത്തികവളർച്ച രാജ്യത്തെ യുവജനങ്ങളുടെ തൊഴിലവസരങ്ങൾ ഉയർത്തുമെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. ശക്തമായ, ദീർഘവീക്ഷണത്തോടുകൂടിയ സാന്പത്തിക പുരോഗതിയാണ് സന്പദ്ഘടനയുടെ വളർച്ചയ്ക്കു കാരണം. സമീപവർഷങ്ങളിൽ വളർച്ച സുസ്ഥിരമായി നിലനിൽക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. റോഡ്, റെയിൽ, തുറമുഖം ഉൾപ്പെടെ അടിസ്ഥാനസൗകര്യമേഖലയിൽ നടത്തിയ നിക്ഷേപങ്ങൾ അടുത്ത ദശകത്തിൽ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് അടിസ്ഥാനമാകും. രണഘടനയുടെയും ഇന്ത്യയുടെ സമ്പന്നമായ നാഗരിക പൈതൃകത്തിന്റെയും പ്രാധാന്യവും എടുത്തുപറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമ്മുടെ കൂട്ടായ സ്വത്വത്തിന്റെ ആത്യന്തിക അടിത്തറയാണ് ഭരണഘടന. ഒരു കുടുംബമെന്ന നിലയില്‍ അത് നമ്മളെ ബന്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരികതകളില്‍ ഒന്നാണ് ഇന്ത്യയുടേത്. അറിവിന്റെയും ജ്ഞാനത്തിന്റെയും ഉറവിടമായിരുന്ന ഇന്ത്യ ഒരു കാലത്ത് ലോകം മുഴുവൻ അറിയപ്പെട്ടിരുന്നു- രാഷ്ട്രപതി പറഞ്ഞു. പല ഘട്ടങ്ങളിലായി രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പിനു പകരമായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി പാർലമെന്റിൽ ബിൽ അവതരിപ്പിച്ചതും ദ്രൗപദി…
Read Moreകിണറ്റില്‍ മുങ്ങിത്താഴ്ന്ന കുഞ്ഞനുജനെ രക്ഷിച്ച ദിയയ്ക്ക് രാഷ്ട്രപതിയുടെ ജീവൻരക്ഷാ പതക്
ആഴമേറിയ കിണറ്റിൽ വീണ് മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരൻ കുഞ്ഞനുജനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ദിയ ഫാത്തിമയ്ക്ക് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക് പുരസ്കാരം. പത്തനംതിട്ട തുമ്പമൺ കീരുകുഴി പൊങ്ങലടി പാലിയത്തറ വീട്ടിൽ സനലിന്റെയും ഷാജിലയുടെയും മകളാണ് ദിയ. ദിയയും കുടുംബവും മാവേലിക്കര മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തില്‍ വീട്ടിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് ദിയ ഫാത്തിമയ്ക്ക് പുരസ്കാരത്തിന് അർഹമായ സംഭവം ഉണ്ടായത്. 2023 ഏപ്രിൽ നാലിന് വൈകിട്ട് അഞ്ചിനായിരുന്നു അപകടം. മാതാവ് ഷാജില മുറ്റത്ത് പാത്രം കഴുകയായിരുന്നു. ദിയയും അനുജത്തി ദുനിയയും ഉണങ്ങാൻ ഇട്ടിരുന്ന വസ്ത്രങ്ങൾ അയയിൽനിന്നും എടുക്കുകയായിരുന്നു. ഈ സമയം ഇവരുടെ കണ്ണുവെട്ടിച്ചാണ് കിണറിനു മുകളിലെ ഇരുമ്പു ഗ്രില്ലില്‍ രണ്ട് വയസുകാരൻ ഇവാന് കയറിയത്. തുടര്‍ന്ന് ഗ്രില്ലിന്റെ തുരുമ്പിച്ച ഭാഗം തകര്‍ന്ന് ഇരുപത് അടി താഴ്ചയുള്ള കിണറ്റിലേക്ക് കുഞ്ഞ് വീണു. ശബ്ദം കേട്ട് ഓടിയെത്തിയ ദിയ കിണറ്റിലേക്ക് പൈപ്പിലൂടെ ഊര്‍ന്നിറങ്ങി.…
Read Moreകാണാമറയത്ത്: കണ്ണവത്തെ സിന്ധുവിനെ കാണാതായിട്ട് മൂന്നാഴ്ച
കണ്ണവം വനത്തിൽനിന്ന് കാണാതായ യുവതി കാണാമറയത്തു തന്നെ. യുവതിക്കായുള്ള അന്വേഷണം മൂന്നാഴ്ച പിന്നിട്ടിട്ടും ഇവരെ പറ്റിയുള്ള യാതൊരു സൂചനയും ലഭിച്ചില്ല. കണ്ണവം പോലീസും വനപാലകരും നാട്ടുകാരും തിരച്ചിൽ നിർത്തിയിട്ടുമില്ല. 2024 ഡിസംബർ 31 നാണ് കണ്ണവം നഗറിലെ വേലേരി മലയമ്പാടി വീട്ടിൽ രവിയുടെ ഭാര്യ എൻ. സിന്ധുവിനെയാണ്(40) കാണാതായത്. വനത്തിൽ വിറക് ശേഖരിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. അന്വേഷണം ഇങ്ങിനെ സിന്ധുവിനെ കാണാതായതിനെ തുടർന്ന് ആദ്യം കണ്ണവം പോലീസും വനം വകുപ്പുദ്യോഗസ്ഥരുമായിരുന്നു തെരച്ചിൽ നടത്തിയത്. ഇവരെ കണ്ടെത്താൻ കഴിയാതെ വന്നതിനാൽ പിന്നീട് വനത്തിനകത്ത് തെരച്ചിൽ നടത്തുന്നതിന് പ്രാവീണ്യം നേടിയ പ്രത്യേക പോലീസ് സംഘവും തണ്ടർബോൾട്ടും ക്യുആർടിയും തെരച്ചിൽ ഏറ്റെടുത്തു. ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനുള്ള യാതൊരു സൂചനയും ലഭിച്ചില്ല. വിവിധ ഭാഗങ്ങളിലായി നാട്ടുകാരുടെ നേതൃത്വത്തിലും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജയുടെയും…
Read Moreപഞ്ചാരക്കൊല്ലിയില്‍ ജനരോഷം; മന്ത്രിയെ തടഞ്ഞു; പ്രതിഷേധങ്ങള്‍ക്കിടയില്‍ രാധയുടെ വീട്ടിലെത്തി എ. കെ ശശീന്ദ്രന്
വയനാട്: ടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി എകെ ശശീന്ദ്രനെ തടഞ്ഞ് പ്രതിഷേധവുമായി നാട്ടുകാർ. മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ നാട്ടുകാർ മന്ത്രി ചർച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ടു. പഞ്ചാര കൊല്ലിക്ക് മുൻപുള്ള പിലാക്കാവിലാണ് പ്രതിഷേധം ഉണ്ടായത്. രാധയുടെ വീടിനു സമീപത്തായാണ് നാട്ടുകാർ മന്ത്രിയെ തടഞ്ഞിരിക്കുന്നത്. വൻ പോലീസ് അകമ്പടിയിലാണ് മന്ത്രി എത്തിയിരുന്നത്. പൊലീസ് ആളുകളെ ബലം പ്രയോഗിച്ചു നീക്കിയതോടെയാണ് കൊല്ലപ്പെട്ട രാധയുടെ വീട്ടിലേക്ക് മന്ത്രിക്ക് കയറാനായത്. സിപിഎം നേതാക്കളും മന്ത്രിക്ക് ഒപ്പമുണ്ട്. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്ക് കരിങ്കൊടി കാണിച്ചു.
Read Moreപഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ‘നരഭോജി’ കടുവയായി പ്രഖ്യാപിച്ചു; ഉത്തരവിറക്കി സർക്കാർ
വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവിൽ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവച്ച് കൊല്ലാനാകുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഉന്നത തല യോഗത്തിൽ പങ്കെടുത്തു. പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ഇന്ന് തെരച്ചിലിനിടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥനായ ജയസൂര്യയെയും ആക്രമിച്ചത്. തുടർച്ചയായി ആക്രമണം വന്നതിനാൽ ആണ് നരഭോജി എന്ന പ്രഖ്യാപനം.
Read Moreസദസിൽ അച്ഛനെയും അമ്മയെയും പെട്ടന്ന് കണ്ടപ്പോൾ കുഞ്ഞിപ്പെണ്ണിന്റെ സന്തോഷം എത്ര വലുതാണ്; കാണാം വീഡിയോ
തിരക്കു പിടിച്ച ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. മിക്ക മാതാപിതാക്കൾക്കും ഇന്ന്ജോലി ഉളളവരാകും. ഓഫീസിൽ പോകേണ്ട തിരക്കിൽ ചിലപ്പോൾ ചിലരെങ്കിലുമൊക്കെ മക്കളുടെ സ്കൂളിലോ മറ്റോ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ പോകാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവാറുണ്ട്. എന്നാൽ നമ്മുടെ ചെറിയ സാമിപ്യം പോലും ആ സമയം കുഞ്ഞുങ്ങൾ കൊതിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂട്ടുകാരുടെ കൂടെ സ്റ്റേജിൽ സ്കൂളിലെ പരിപാടിക്ക് ഡാൻസ് ചെയ്യുന്ന വിദ്യാർഥിയുടേതാണ് വീഡിയോ. വീഡിയോയിൽ ആദ്യം അത്ര സന്തോഷവതി അല്ലങ്കിലും സ്റ്റേജിന് താഴേക്ക് നോക്കുന്പോൾ അവൾ പെട്ടന്ന് തന്റെ അച്ഛനമ്മമാരെ കാണുന്നു. അത് കണ്ടപാടെ അവൾക്ക് ആകാശവും ഭൂമിയും കീഴടക്കിയ സന്തോഷമായിരുന്നു. അവൾ തന്റെ ആഹ്ലാദ പ്രകടനം അപ്പോൾ തന്നെ കാണിക്കുന്നത് വീഡിയോയിലുണ്ട്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി. നിരവധി ആളുകളാണ് കുഞ്ഞു മോളുടെ സന്തോഷം കണ്ട് കയ്യടിച്ചത്. അപ്രതീക്ഷിതമായി അവളുടെ…
Read Moreഹോട്ട് ലുക്കിൽ വിന്ദുജ വിക്രമൻ; എന്ത് ഭംഗി നിന്നെ കാണാനെന്ന് ആരാധകർ
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വിന്ദുജ വിക്രമന്. മലയാളത്തില്‍ മാത്രല്ല തമിഴിലും വിന്ദുജ സീരിയല്‍ ചെയ്തിട്ടുണ്ട്. ഹിറ്റ് പരമ്പരയായ ചന്ദനമഴയിലൂടെയാണ് മലയാളത്തില്‍ വിന്ദുജ താരമാകുന്നത്. അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമാണ് വിന്ദുജ. സോഷ്യല്‍ മീഡിയയിലേയും നിറസാന്നിധ്യമാണ് താരം. ഇപ്പോഴിതാ വിന്ദുജയുടെ പുത്തന്‍ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറിയിട്ടുണ്ട്. ചുവന്ന ഗൗണ്‍ അണിഞ്ഞാണ് വിന്ദുജ എത്തിയിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ കൈയടിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഞാന്‍ കാമറയ്ക്ക് മുന്നിലാണ് കാണിക്കുന്നത്. കാണിച്ചാലും ഇല്ലെങ്കിലും ഞാനതില്‍ കംഫര്‍ട്ട് ആയതിനാലാണ് ധരിക്കുന്നതെന്നാണ് മോശം കമന്റ് ഇടുന്നവര്‍ക്ക് വിന്ദുജ നല്കിയ മറുപടി കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read More