ആലുവ: സ്വർണത്തട്ടിപ്പിന്റെ പേരിൽ പട്ടാപ്പകൽ ആലുവ ക്രൈംബ്രാഞ്ച് ഓഫീസിന് പിന്നിൽനിന്ന് ഏഴംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ മൈസൂർ സ്വദേശിയെ മണിക്കൂറുകൾക്കുള്ളിൽ റൂറൽ പോലീസ് കണ്ടെത്തി. ഏഴു പ്രതികളും രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലായി. എൻഎഡി സ്വദേശികളായ അൽത്താഫ്, മുഹമ്മദ് അമൽ, ആദിൽ, ഉളിയന്നൂർ സ്വദേശി ആരിഫ്, കടുങ്ങല്ലൂർ സ്വദേശികളായ ഹൈദ്രോസ്, സിജോ ജോസ്, ഫാസിൽ എന്നിവർ ചേർന്നാണ് ആലുവ പൈപ്പ് ലൈൻ റോഡിൽനിന്ന് മൈസൂർ സ്വദേശി ഗോമയ്യയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് ദൃക്സാക്ഷിയായ ലോട്ടറി കച്ചവടക്കാരൻ വണ്ടിയുടെ നമ്പറടക്കം പോലീസിനെ അറിയിച്ചതാണ് പോലീസ് സഹായകമായത്. പൈപ്പ് റോഡിൽ ജില്ലാശുപത്രിയുടെ മോർച്ചറിയ്ക്ക് മുന്നിൽ ഇന്നലെ രാവിലെ 11 നാണ് സംഭവം നടന്നത്. കർണാടക സ്വദേശിയായ ഗോമയ്യയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുന്നത് കണ്ട ലോട്ടറി കച്ചവടക്കാരനാണ് ഉടൻ വിവരം പോലീസിനെ വിളിച്ചറിയിച്ചത്. കെഎൽ 7 സി എഫ് 6971, കെ…
Read MoreDay: January 27, 2025
“ഛാവ’ സിനിമയ്ക്കെതിരേ മഹാരാഷ്ട്ര മന്ത്രി;ചരിത്രത്തെ വളച്ചൊടിച്ചാല്‍ റിലീസ് തടയും
മുംബൈ: ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം ഇതിവൃത്തമാക്കി നിർമിച്ച “ഛാവ’ എന്ന ചിത്രത്തിനെതിരേ മഹാരാഷ്ട്ര മന്ത്രി രംഗത്ത്. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ടീസറിലെ നൃത്തം ചെയ്യുന്ന ഒരു രംഗം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്താണ് ചിത്രത്തിനെതിരേ എതിര്‍പ്പ് ഉയര്‍ത്തിയത്. ചരിത്രത്തെ വളച്ചൊടിക്കുന്നതും ആക്ഷേപകരവുമായ എന്തെങ്കിലും രംഗമുണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നാണു ഞങ്ങളുടെ നിലപാടെന്നു മന്ത്രി പറഞ്ഞു. ചരിത്രകാരന്മാരെയും പണ്ഡിതന്മാരെയും സിനിമ ആദ്യം കാണിക്കണമെന്നും അവർ എതിർപ്പ് ഉന്നയിച്ചാൽ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മഡോക്ക് ഫിലിംസ് നിർമിച്ച “ഛാവ’ ഇതിഹാസ മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം പറയുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ്. വിക്കി കൗശലാണ് സംഭാജിയെ അവതരിപ്പിക്കുന്നത്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ഈ ചിത്രം 1681ൽ സംഭാജിയുടെ കിരീടധാരണം മുതല്‍ വിവിധ ചരിത്ര മുഹൂര്‍ത്തങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ഫെബ്രുവരി 14നാണ് ചിത്രം റിലീസ്…
Read Moreഇവന്റ് മാനേജ്മെന്റ് ഗോഡൗൺ കത്തിനശിച്ചു: ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം
ആലുവ: അഗ്നിബാധയിൽ ആലുവ സീനത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഗോഡൗൺ പൂർണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ആർക്കും പരിക്കില്ല. റിപ്പബ്ലിക് ദിനത്തിൽ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് പേഴ്സണൽ കണക്ഷൻസ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണാണ് അഗ്നിക്കിരയായത്. മൂന്നുനില കെട്ടിടത്തിന്റെ ഉയരമുള്ള ഗോഡൗണിൽ മാത്രമായി തീ നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ ചുറ്റുമുള്ള കെട്ടിടങ്ങളിലേക്ക് തീ പടർന്നില്ല. ഷോർട്ട് സർക്യൂട്ട് ആകാം കാരണമെന്ന് കരുതുന്നു. അയൽവീട്ടുകാരാണ് തീ കണ്ടതും ഫയർഫോഴ്സിനെ വിളിച്ചതും. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. സ്ഥാപനം പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടത്തിന് ഏറ്റവും പിന്നിലായാണ് ഗോഡൗൺ ഉണ്ടായിരുന്നത്. അതേ കെട്ടിടത്തിൽ താമസിക്കുന്ന ശ്യാംജി ക്രിസ്റ്റഫറാണ് ഉടമ. ഹോർഡിംഗുകൾ, കാർപ്പറ്റുകൾ, കസേരകൾ, മേശകൾ, വലിയ ബോർഡുകൾ, ലൈറ്റുകൾ തുടങ്ങിയവയാണ് ഇരുമ്പു ഷീറ്റ് കൊണ്ട് നിർമിച്ച ഗോഡൗണിൽ ഉണ്ടായിരുന്നത്. കെട്ടിടത്തിന് പിന്നിലെ മറ്റൊരു വഴിയിലൂടെ ഫയർഫോഴ്സ്…
Read Moreഅടിസ്ഥാനവര്‍ഗത്തെ മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനില്ല: മന്ത്രി ചിഞ്ചുറാണി
പത്തനംതിട്ട: അടിസ്ഥാനവര്‍ഗങ്ങളെ മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ സര്ക്കാരിനില്ലന്ന് മന്ത്രി ജെ. ചിഞ്ചു റാണി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മൃഗസംരക്ഷണ ചികിത്സാരംഗം സമാനതകളില്ലാതെ മുന്നേറുകയാണ്. വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനമെന്ന കര്‍ഷകരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു. സമൂഹത്തിന്റെ താഴെതട്ടിലുള്ളവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. കാര്‍ഷിക മൃഗസംരക്ഷണമേഖലയില്‍ കാലികള്‍ക്ക് ഇന്‍ഷ്വറന്‍സ്, രോഗപ്രതിരോധ കുത്തിവയ്പുകള്‍ എന്നിവ നല്കി. ബാങ്ക് വായ്പകളുടെ പലിശ സര്‍ക്കാര്‍ അടച്ചു. അധിക പാല്‍സംഭരണ പാല്‍പ്പൊടി ഫാക്ടറി യഥാര്‍ഥ്യമാക്കി. വ്യവസായ റാങ്ക്പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആരോഗ്യരംഗത്തും നമ്മള് മാതൃകയാണെന്നു മന്ത്രി പറഞ്ഞു. കേരളം നേരിടുന്ന വലിയ സാമൂഹിക വിപത്താണ് ലഹരി. ഇതിനെതിരേ സംസ്ഥാന സര്‍ക്കാരും പൊതുസമൂഹവും നടത്തിയ പോരാട്ടങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. ഈ ജനകീയ പോരാട്ടത്തെ ഇടര്‍ച്ചയില്ലാതെ തുടര്‍ ദൗത്യമായി…
Read Moreസുഡാനിൽ ആശുപത്രിക്കുനേരേ ഡ്രോൺ ആക്രമണം; 70 മരണം
കാര്‍ട്ടൂം: സുഡാനിൽ ആശുപത്രിക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മരണം 70 ആയി. 19 പേർക്കു പരിക്കേറ്റിട്ടുണ്ട്. എൽ ഫാഷർ നഗരത്തിൽ പ്രവർത്തിക്കുന്ന സൗദി ആശുപത്രിക്കുനേരെയായിരുന്നു ആക്രമണം. സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നു സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ ആയിരത്തോളം പേർ സുഡാനിൽ മരിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ 80 ശതമാനത്തിൽ അധികം വരുന്ന ആശുപത്രികളിലെ സേവനങ്ങൾ നിലച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
Read Moreപ്രമേഹനിയന്ത്രണം: മുളപ്പിച്ച പയറും ഇലക്കറികളും ഉൾപ്പെടുത്തണം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. കാരണങ്ങൾ, ലക്ഷണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ…
Read Moreഅന്വേഷണവുമായി സഹകരിക്കണം; പോക്സോ കേസിൽ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി; കഴിഞ്ഞ ഏഴുമാസമായി ജയചന്ദ്രൻ ഒളിവിലാണ്
ന്യൂഡൽഹി: നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ ഉത്തരവുണ്ടാകും വരെയാണ് അറസ്റ്റ് തടഞ്ഞത്. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശം നല്കി. നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമാണ് ഈ കേസെന്നായിരുന്നു ജയചന്ദ്രന്റെ വാദം. ഫെബ്രുവരി 28ന് കേസ് വീണ്ടും പരിഗണിക്കും. നാല് വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്. കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. കഴിഞ്ഞ ഏഴ് മാസമായി ഇയാൾ ഒളിവിലാണ്.
Read Moreഅന്നമ്മേം പിള്ളേരും; ചിത്രത്തിന്റെ പൂജ നടന്നു
ഡിവൈന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന അന്നമ്മേം പിള്ളേരും എന്ന ചിത്രത്തിന്റെ പൂജ നടന്നു. നീലാംബരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാണ് രചന നിര്‍വഹിക്കുന്നത്. മനോജ് മണി ചിത്രം സംവിധാനം ചെയ്യുന്നു. വിനോദ് ഐസക്, സാജു തുരുത്തിക്കുന്നേല്‍ എന്നിവരാണ് നിര്‍മാതാക്കള്‍, ഡിഒപി റോണി ശശിധരന്, പ്രോജക്ട് ഡിസൈനര്‍ ജോസ് വരാപ്പുഴ, പ്രൊഡക്ഷന്‍ കണ്ട്രോളര് ജോയ് മേലൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാജേഷ് തങ്കപ്പന്, സോമന് പെരിന്തല്‍മണ്ണ, കോസ്റ്റ്യൂമര്‍ ഇന്ദ്രന്‍സ് ജയന്, ആര്‍ട്ട് പ്രഭ മണ്ണാര്‍ക്കാട്. അലന്‍സിയര്‍, പൊന്നമ്മ ബാബു, മേഘനഷാ, അല്‍സാബിത്ത് (ഉപ്പും മുളകും ഫെയിം), അജാസ് (പുലി മുരുകന് ഫെയിം), നീതു, നിരഞ്ജന, ആരതി, സോനാ, ജോനാഥന്, അമിത്ത് ഐസക്ക് സക്കറിയ, റസില്‍ രാജേഷ്, നിസാര്‍ മാമുക്കോയ, രജത്കുമാര്‍, ഫര്ഹാന്, കൃഷ്ണദേവ്, അര്ജുന്, ഡിജു വട്ടൊളി എന്നിവര്‍ അഭിനയിക്കുന്നു. തൊടുപുഴ, പീരുമേട് പ്രദേശങ്ങളില്‍ ഫെബ്രുവരിയില്‍ ചിത്രീകരണം…
Read Moreകടമയ്ക്കുവേണ്ടിയല്ലാതെ ഭക്ഷണം ഉണ്ടാക്കി വിളമ്പി കൊടുക്കുകയാണെങ്കില്‍ ആയുസ് കൂടും: അത് കോകില തന്നെ വിളമ്പി തരണമെന്ന് നിർബന്ധണാണ്; ബാല
ഒരുപാട് പേര് നല്ല നല്ല കമന്റുകള്‍ പറയുന്നുണ്ട്. എപ്പോഴും സന്തോഷമായി, സ്ട്രസ് ഇല്ലാത്ത ലൈഫ് ആയിരിക്കണമെന്നും പറയാറുണ്ട്. പക്ഷെ ആര്‍ക്കാണ് ജീവിതത്തില്‍ പ്രശ്നങ്ങളില്ലാത്തത്. എല്ലാവര്ക്കും പ്രശ്നങ്ങളും ടെന്‍ഷനുമുണ്ട് എന്ന് ബാല. ‘ടെന്‍ഷനടിക്കാനുള്ള പ്രശ്നങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. ചില ലോസ് സംഭവിച്ചു. പക്ഷെ എന്തായിരുന്നു പ്രശ്നമെന്ന് ഞാന്‍ പറയുന്നില്ല. ഇത്രയേറെ പ്രഷറൊക്കെ ഉണ്ടെങ്കിലും വീട്ടില്‍ വരുമ്പോള്‍ നല്ല ഭക്ഷണവും സ്നേഹവും ലഭിച്ചാല്‍ ഈ ലോകത്തുള്ള ഒരു പ്രശ്നവും വലുതായി തോന്നുകയില്ല. പ്രശ്നങ്ങള്‍ കല്ല് പോലെയാണ്. അടുത്ത് വച്ചാല്‍ വലിയ കല്ലായി തോന്നും. ദൂരെ വച്ചാല്‍ ഒരു പ്രശ്നമായി തോന്നുകയില്ല. അതുകൊണ്ടുതന്നെ നല്ല ഭക്ഷണം കഴിക്കണം. കോകില തന്നെ വിളമ്പി തരാന്‍ വാശിപിടിക്കുന്നതിന് ഒരു കാരണമുണ്ട്. തമിഴ്നാട്ടില്‍ അങ്ങനൊരു വിശ്വാസമുണ്ട്. കടമയ്ക്കുവേണ്ടിയല്ലാതെ ഭക്ഷണം ഉണ്ടാക്കി വിളമ്പി കൊടുക്കുകയാണെങ്കില്‍ ആയുസ് കൂടുമത്രെ’ ബാല പറഞ്ഞു.
Read Moreഒരു രാജ്യം, ഒരു സമയം; കരട് വ്യവസ്ഥകൾ തയാറാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു
കൊല്ലം: ഒരു രാജ്യം, ഒരു സമയം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യൻ സ്റ്റാൻഡാർഡ് ടൈം (ഐഎസ്ടി) നിർബന്ധിതമാക്കുന്നതിനുള കരട് വ്യവസ്ഥകൾ തയാറാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു.നിയമപരവും ഭരണപരവും വാണിജ്യപരവും സാമ്പത്തികവുമായ പ്രവർത്തനങ്ങൾക്ക് ഐഎസ്ടി നിർബന്ധ സമയ റഫറൻസായി മാറ്റും. അംഗീകാരത്തിന് വിധേയമായി ചില പ്രത്യേക മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ടൈം കീപ്പിംഗ് രാജ്യത്തുടനീളം ഏകീകൃതമാക്കുന്നതിൻ്റെ ഭാഗമായാണിത്.ഇതുമായി ബന്ധപ്പെട്ട് ദേശീയ ഉപഭോക്തൃകാര്യ മന്ത്രാലയം ഫെബ്രുവരി 14 -നകം പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടും.കരട് ചട്ടം അനുസരിച്ച് കൊമേഴ്സ്, ട്രാൻസ്പോർട്ട്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, നിയമപരമായ കരാറുകൾ തുടങ്ങിയവ ഉൾപ്പെടെ എല്ലാ മേഖലകളിലും ഐഎസ്ടി നിർബന്ധിത സമയ റഫറൻസ് ആയിരിക്കും. ഇത് പ്രാബല്യത്തിൽ വരുന്നതോടെ നിലവിലുള്ള ഇതര സമയ റഫറൻസുകൾക്ക് തുടർന്ന് സാധുത ഉണ്ടായിരിക്കില്ല.ചട്ടം നിലവിൽ വന്നു കഴിഞ്ഞാൽ സർക്കാർ ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും…
Read More