മലയോര ജനതയുടെ സ്വപ്നമായ മലയോര ഹൈവേയിൽ കോഴിക്കോട് ജില്ലയിലെ ആദ്യ റീച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള 34.3 കിലോമീറ്ററാണു ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നത്. 2020 ഓഗസ്റ്റ് 11ന് ആണു റോഡ് നിർമാണം അന്നത്തെ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തത്. 24 മാസം ആയിരുന്നു നിർമാണ കാലാവധി. കോവിഡും ചില മേഖലകളിൽ സ്ഥലം വിട്ടുകിട്ടാനുള്ള കാലതാമസവും കാരണം നിർമാണം രണ്ടരവർഷം വൈകി.155 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് റോഡ് നിർമാണ കരാർ ഏറ്റെടുത്തത്. റോഡിന് ഇരുവശത്തും സൗജന്യമായാണു ജനങ്ങൾ നവീകരണത്തിനു സ്ഥലം വിട്ടുകൊടുത്തത്12 മീറ്റർ വീതിയുള്ള റോഡിൽ ബിഎം-ബിസി നിലവാരത്തിലുള്ള ടാറിംഗാണ്. ഇരുവശങ്ങളിലും പൂട്ടുകട്ട വിരിച്ചു. റോഡിന്റെ വശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു. ഇരു വശങ്ങളിലും ഓട, ഭൂഗർഭ കേബിളുകളും പൈപ്പുകളും കടന്നു പോകാനുള്ള കോൺക്രീറ്റ്…
Read MoreDay: January 31, 2025
ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ആശിര്‍വാദ് സിനിമാസിന്
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്കുശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന ഗെറ്റ് സെറ്റ് ബേബിയുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്. ആശിര്‍വാദിന്റെ അമരക്കാരനായ ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉണ്ണി മുകുന്ദന് ഐവിഎഫ് സ്പെഷലിസ്റ്റ് ആയി എത്തുന്ന ഗെറ്റ് സെറ്റ് ബേബി ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അതു പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. നിഖില വിമലാണു നായിക. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമാണ പങ്കാളികളാവുന്നു. ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്,…
Read Moreഖുറാൻ കത്തിച്ച കേസിലെ പ്രതി കൊല്ലപ്പെട്ടു
സ്റ്റോക്ഹോം: സ്വീഡനിൽ ഖുറാൻ കത്തിച്ച ഇറാക്കി വംശജൻ സാൽവൻ മോമിക (38) വെടിയേറ്റു മരിച്ചു. ഖുറാൻ കത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകൾക്കു മുന്‍പായിരുന്നു സംഭവം. ബുധനാഴ്ച വൈകുന്നേരം സ്റ്റോക്ഹോമിലെ വസതിയിൽ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ടിക് ടോക്കിൽ തത്സമയ വീഡിയോ സംപ്രേഷണം നടത്തുന്നതിനിടെയാണ് മോമികയ്ക്കു വെടിയേറ്റതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. 2023ൽ സ്റ്റോക്ഹോമിലെ സെൻട്രൽ മോസ്കിനു മുന്നിലടക്കം ഖുറാൻ കത്തിച്ച സംഭവങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുസ്ലിം രാജ്യങ്ങളും സ്വീഡനും തമ്മിലുള്ള നയതന്ത്രബന്ധം മോശമാകാനും തുടങ്ങി. ഇതിനിടെയാണ് മോമികയ്ക്കും മറ്റൊരാൾക്കും എതിരേ കേസെടുക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങൾക്കെതിരേ പ്രക്ഷോഭം നടത്തിയെന്നായിരുന്നു കേസ്. പ്രതികളിലൊരാൾ മരണപ്പെട്ട സാഹചര്യത്തിൽ ഇന്നലെ നടത്തേണ്ടിയിരുന്ന വിധിപ്രസ്താവം നീട്ടിവച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലാണു മോമികയുടെ പ്രതിഷേധപ്രകടനങ്ങൾക്ക് സ്വീഡിഷ് സർക്കാർ അനുമതി നല്‍കിയത്. ഇത്തരം പ്രതിഷേധങ്ങൾ നിയമപരമായി വിലക്കുന്നതു…
Read Moreഎമ്പുരാനിലെ ആ പാട്ടിന് ഇതിനേക്കാള്‍ നല്ല ഗായികയെ വേറെ കിട്ടില്ല: ദീപക് ദേവ്
പൃഥ്വിരാജ് ആദ്യമായിട്ടാണ് പാട്ടിന് വരികള്‍ എഴുതുന്നത്. അതു പാടിയത് സഹോദരന് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥനയും. തികച്ചും അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. ഒരു ഇംഗ്ലീഷ് പാട്ടിലൂടെയാണ് എന്പുരാൻ തുടങ്ങുന്നത്. അത് ആരു പാടുമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ഇന്ദ്രന്റെ മകള്‍ പാടുമല്ലോ, നമുക്ക് അവളെക്കൊണ്ട് പാടിച്ചുനോക്കാം എന്ന് ദീപക് ദേവ്. പൃഥ്വി ആ തീരുമാനം അംഗീകരിച്ചു. പ്രാര്‍ഥന പാടി കേള്‍പ്പിച്ചത് എല്ലാവര്ക്കും ഇഷ്ടമായി. അങ്ങനെ ആ കുട്ടി തന്നെ പാടിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പ്രാര്‍ഥനയെക്കുറിച്ച് പറയുകയാണെങ്കില്‍ വളരെ അര്‍പ്പണബോധമുള്ള ഗായികയാണ്. ഇതുവരെ അവള് പാടിയതില്‍ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് എമ്പുരാനിലെ പാട്ട്. എന്റെ രണ്ടു മക്കളും പാട്ട് പഠിക്കുന്നവരാണ്. അവര്‍ ഇംഗ്ലീഷ് പാട്ടും പാടും. പക്ഷേ, അവരിപ്പോള്‍ നാട്ടില്‍ ഇല്ലാത്തതുകൊണ്ടാണ് പ്രാര്‍ഥനയെ വിളിച്ചു പഠിപ്പിച്ചത്. അവര്‍ ഉണ്ടായിരുന്നെങ്കില്‍ ആദ്യം അവരെക്കൊണ്ട് പാടിച്ചു നോക്കിയേനെ. പക്ഷേ, പ്രാര്‍ഥന പാടിയതിനുശേഷം ആ പാട്ടിന്…
Read Moreരഞ്ജിയിലും രക്ഷയില്ല! കോഹ്ലി ആറിനു പുറത്ത്
മുംബൈ: ആഭ്യന്തര ക്രിക്കറ്റിലൂടെ ബാറ്റിംഗ് ഫോം വീണ്ടെടുക്കാനുള്ള ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയുടെ ശ്രമത്തിനു തിരിച്ചടി. കോഹ്ലി ആറു റൺസുമായി മടങ്ങി. രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഡല്‍ഹിക്ക് 78 റൺസെടുത്തപ്പോഴേക്കും യാഷ് ദുള്ളിനെ (32) നഷ്ടമായി. ഇതോടെ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. 13 വര്‍ഷത്തിനുശേഷം രഞ്ജി കുപ്പായത്തിലിറങ്ങിയ കോഹ്ലി ക്രീസിൽ. കിംഗിന്റെ ബാറ്റിംഗ് കാണാനായി ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ ആവേശത്തിരയിലാഴ്ത്തി ബൗണ്ടറിയോടെയാണ് താരം ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ സ്കോർ 86 റൺസിൽ നില്‍ക്കെ, 15 പന്തിൽ ആറു റൺസുമായി കോഹ്ലി മടങ്ങി. ഹിമാൻഷു സാംഗ്വാന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. പിന്നാലെ സനത് സാംഗ്വാനും (30) മടങ്ങിയതോടെ ഡൽഹി നാലിന് 97 റൺസെന്ന നിലയിൽ പരുങ്ങലിലായി. തുടർന്ന് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ആയുഷ് ബദോനിയും സുമിത് മാഥുറും…
Read Moreരണ്ട് വയസുകാരിയുടെ കൊലപാതകം; മന്ത്രവാദി കസ്റ്റഡിയില്‍; ദേവേന്ദുവിന്റെ അമ്മ ഇയാളുടെ സഹായിയായിരുന്നെന്ന് പോലീസ്
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കരിക്കകം സ്വദേശിയായ മന്ത്രവാദി ശംഖുമുഖം ദേവിദാസനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ സാമ്പത്തികമായി കബളിപ്പിച്ചതായി കുട്ടിയുടെ അമ്മ ശ്രീതു മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മരണവുമായോ സാമ്പത്തിക തട്ടിപ്പുമായോ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കും. ആദ്യം പ്രദീപ് കുമാറെന്ന പേരിൽ അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസൻ. പിന്നീട് കാഥികൻ എസ്.പി.കുമാറായി മാറിയ ഇയാൾ അതിന് ശേഷം ദേവീദേവസനെന്ന പേരിൽ മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളിൽ സഹായിയായി ശ്രീതു പോയിരുന്നു. ഇതിനിടെ ശ്രീതുവിന്റെ പങ്ക് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും ഭർതൃപിതാവും പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
Read Moreഅഴകേ ആഴിക്കണ്ണാലെ തഴുകും അന്പിളിക്കുഞ്ഞോളേ… ദാവണിയഴകില്‍ അനുശ്രീ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
റിയാലിറ്റി ഷോ വഴി മലയാള സിനിമയിലെത്തി പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് അനുശ്രീ. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നെത്തിയ താരം സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയാണ് കൈയടി നേടിയത്. അടുത്തിടെയായി സിനിമകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവാണ് താരം. നാടന്‍ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്. തന്റെ ഓരോ വിശേഷവും അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ദാവണിയഴകില്‍ മുല്ലപ്പൂവും ചൂടി നാടന്‍ സുന്ദരിയായിട്ടാണ് അനുശ്രീ ചിത്രങ്ങളില്‍ തിളങ്ങുന്നത്. ‘‘എനിക്ക് എപ്പോഴും പരമ്പരാഗത ലുക്ക് ശരിക്കും ഇഷ്ടപ്പെടാറുണ്ട്…’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. നിരവധി കമന്റുകളാണ് താരത്തെ പുകഴ്ത്തി ഇൻസ്റ്റയില്‍ നിറയുന്നത്.
Read Moreവിദ്യാർഥി ഫ്ളാറ്റില്‍നിന്ന് ചാടിമരിച്ച സംഭവം; “സ്കൂൾ ശുചിമുറിയിലെ ക്ലോസറ്റില്‍ നക്കിച്ചു’; കുട്ടിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായ റാഗിംഗിന് ഇരയാക്കിയെന്ന് കുടുംബം
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ 15കാരന് മിഹിര്‍ അഹമ്മദ് ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ കുട്ടി ക്രൂരമായ റാഗിംഗിന് ഇരയായെന്ന് കുടുംബം. സീനിയര്‍ വിദ്യാര്‍ഥികള്‍ മിഹിറിനെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളില്‍ നിന്ന് കിട്ടിയ വിവരം. മകന്റെ മരണശേഷം സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് കുട്ടി നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. ശുചിമുറിയില്‍ കൊണ്ടു പോയി ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിക്കുകയും ക്ലോസറ്റ് നക്കിപ്പിക്കുകയും ചെയ്തു. ഇനി ഒരു വിദ്യാര്‍ഥിക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. മരണശേഷവും സീനിയര്‍ വിദ്യാര്‍ഥികള്‍ മിഹിറിനെ കളിയാക്കിയെന്നും അമ്മാവന് മുഹമ്മദ് ഷെരീഫ് സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടിരുന്നു. മിഹിര്‍ നേരിട്ടത് അതിക്രൂരമായ മാനസിക ശാരീരിക പീഡനമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിന്‍സിപ്പാള്‍ കടുത്ത ശിക്ഷ വിധിച്ചു. ആഴ്ചകളോളം സ്കൂളില്‍ ഒറ്റപ്പെടുത്തി. ഇത്…
Read Moreആ സിനിമയുടെ പരാജയം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു: അഞ്ജലി
എസ്. ശങ്കർ സംവിധാനം ചെയ്തു രാം ചരണും കിയാര അദ്വാനിയും ജോഡിയായി അഭിനയിച്ച ഗെയിം ചേഞ്ചറിന്റെ ബോക്സ് ഓഫീസ് പരാജയത്തെക്കുറിച്ച് സിനിമയിൽ മറ്റൊരു വേഷത്തിലെത്തിയ നടി അഞ്ജലി. സമീപകാല തമിഴ് ചിത്രമായ മദഗജ രാജയുടെ തെലുങ്ക് റിലീസിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നടി പ്രതികരിച്ചത്. അഭിനേതാക്കൾ തങ്ങളുടെ പരമാവധി നല്കിയ സിനിമകൾ അടയാളപ്പെടുത്താതെ പരാജയപ്പെടുമ്പോൾ അതെങ്ങനെ വേദനിപ്പിക്കുന്നുവെന്നാണ് അഞ്ജലി വ്യക്തമാക്കിയത്. പ്രസ് മീറ്റിൽ ഗെയിം ചേഞ്ചറിന്റെ പരാജയം സംബന്ധിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ഉത്തരമായി അഞ്ജലി പറഞ്ഞു: ‘ഒരു അഭിനേതാവ് എന്ന നിലയിൽ എന്റെ കഥാപാത്രത്തെ ഞാൻ എത്ര നന്നായി അവതരിപ്പിച്ചു എന്നതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രമേ ഏറ്റെടുക്കാൻ കഴിയൂ. ഒരു സിനിമ ബോക്സോഫീസിൽ വിജയിക്കണം എന്നതാണ് പ്രമോഷന് ചെയ്യുമ്പോള്‍ അടക്കം ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാൽ അതിനപ്പുറം, ഗെയിം ചേഞ്ചറിന് എന്ത് പറ്റി എന്ന് സംസാരിക്കാൻ…
Read Moreവ്യാജ ആധാര്‍ കാര്‍ഡ് ; എറണാകുളം പറവൂരില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍
കൊച്ചി/പറവൂർ: വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കേരളത്തിലെത്തിയ 27 ബംഗ്ലാദേശികള്‍ പിടിയില്‍. എറണാകുളം വടക്കന്‍ പറവൂർ മന്നത്തുനിന്നാണ് ഇവര്‍ പിടിയിലായത്. ഇവിടത്തെ ഒരു വീട്ടില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. എറണാകുളം റൂറല്‍ പോലീസും തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായുള്ള റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേനയായിരുന്നു താമസം. പലര്‍ക്കും മതിയായ രേഖകള്‍ ഇല്ലായിരുന്നു.2024 ഫെബ്രുവരി മുതൽ ഇവിടെ താമസിക്കുന്നവരാണ് പലരും. ഇന്ന് പുലർച്ചെ ഒരു മണിയോടെ പറവൂർ,വരാപ്പുഴ, പുത്തൻവേലിക്ക പോലീസിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന. സെയ്ദ് മുഹമ്മദ് എന്ന എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുത്ത ഹർഷാദ് ഹുസൈൻ എന്നയാൾ ഇവരെ ഇവിടെ താമസിപ്പിച്ചിരിക്കുകയായിരുന്നു.കൂലിവേല മുതൽ കെട്ടിട നിർമാണം ഉൾപ്പെടെ വിദഗ്ധ തൊഴിലിൽ ഏർപ്പിട്ടിരുന്നവരാണ് കസ്റ്റഡിയിലുള്ളവരിൽ എല്ലാവരും. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കുമെന്ന്…
Read More