വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും ഐസും ശുദ്ധജലത്തിൽ തയാറാക്കിയതെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ പാനീയങ്ങളിൽ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകും. ബാക്ടീരിയകൾവേനല് ശക്തമായതോടെ ജല ദൗര്‍ലഭ്യം കാരണം കുടിവെള്ളം മലിനമാകുകയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാൻ ഇടവരുകയും ചെയ്യും. ഇത് ജലജന്യ രോഗങ്ങൾക്ക് കാരണമാകും. മലിനമായ ജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു. കുടിവെള്ളത്തിലൂടെജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ . വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും…
Read MoreDay: January 31, 2025
കേന്ദ്ര ബജറ്റ്: പ്രത്യേക പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് കേരളം
തിരുവനന്തപുരം: നാളെ പ്രഖ്യാപിക്കുന്ന കേന്ദ്ര ബജറ്റില്‍ പ്രത്യേക പാക്കേജ് എന്ന ആവശ്യം പരിഗണിക്കുമോ എന്ന ആകാംക്ഷയിൽ കേരളം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും നികുതിയില്‍ ഉണ്ടായ കുറവും മൂലം കേരളത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസം, വിഴിഞ്ഞം തുറമുഖം, മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് പരിഹാരം എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക പാക്കേജ് ആണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ജിഎസ്ടി നഷ്ടപരിഹാര വ്യവസ്ഥ തുടരുക, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിനായി 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്, മുണ്ടക്കൈ – ചൂരല്‍മലയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 2,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിനായി 4,500 കോടി രൂപ, കേരളത്തിന്റെ തീരദേശ ശോഷണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 11,650 കോടി…
Read Moreമോദിയുടെ മഹാകുംഭമേള സന്ദർശനം മാറ്റിവച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി അഞ്ചിന് സ്നാനത്തിൽ പങ്കെടുക്കാനിരുന്നത് മാറ്റിവച്ചു. മറ്റേതെങ്കിലും ദിവസമായിരിക്കും മോദി സ്നാനത്തിന് എത്തുന്നതെന്നാണു വിവരം. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പ്രയാഗ്രാജിലെ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഫെബ്രുവരി 3, 12, 26 തീയതികളിലെ പ്രത്യേക സ്നാന ദിനങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ ഭരണകൂടം ഊർജിതമാക്കിയിട്ടുണ്ട്. വിഐപി പ്രോട്ടോക്കോൾ ഒഴിവാക്കി. ഇന്നലെവരെയുള്ള കണക്കനുസരിച്ച് 29.64 കോടിയിലധികം ഭക്തരാണ് സ്നാനം ചെയ്തത്.
Read Moreഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം: പോക്സോ പ്രതിയായ വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലാക്കും
തൊടുപുഴ: ഹൈറേഞ്ച് മേഖലയിലെ പോലീസ് സ്റ്റേഷന് പരിധിയില്‍ പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ച കേസില്‍ പ്രതിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും. ഏട്ടാം ക്ലാസുകാരനെതിരേ പോക്സോ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതൃസഹോദരി പുത്രനാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഇന്ന് പോലീസ് വിശദമായ മൊഴിയെടുക്കും. പെണ്‍കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും. വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് വിദ്യാര്‍ഥിനി ആണ് കുഞ്ഞിന് ജന്മം നല്കി. പിന്നീടാണ് കുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് ബന്ധുവായ വിദ്യാര്‍ഥിയില്‍ നിന്നും ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് ലൈനും വിവരങ്ങള്‍…
Read Moreയുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണം: മരണം ഒന്‍പതായി
കീവ്: വടക്കുകിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു വയോധിക ദന്പതികൾ ഉൾപ്പെടെ ഒന്പതുപേർ മരിച്ചു. 13 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. സുമി നഗരത്തിലെ പാർപ്പിടസമുച്ചയത്തിനുനേരേയാണു പുലർച്ചെ ഡ്രോൺ ആക്രമണമുണ്ടായത്. കെട്ടിടത്തിനു സാരമായ നാശനഷ്ടമുണ്ടായി. 81 ആക്രമണമാണ് റഷ്യ നടത്തിയത്. അതിൽ 37 എണ്ണം വെടിവച്ചിട്ടതായി യുക്രെയ്ൻ സൈനികർ പറഞ്ഞു. വ്യാഴാഴ്ച ഡോണെറ്റ്സ്കിലെ ക്രാമാടോർസ്ക് നഗരത്തിൽ റഷ്യൻ പീരങ്കിയാക്രമണത്തിൽ 13 പേർക്കു പരിക്കേറ്റിരുന്നു. അതിനിടെ യുക്രെയ്ന് 1.2 ബില്യൺ ഡോളറിന്റെ സൈനിക സഹായം സ്വീഡൻ പ്രഖ്യാപിച്ചു. സ്വീഡിഷ് പ്രതിരോധമന്ത്രി പാൽ ജോൺസനാണ് ഇക്കാര്യം അറിയിച്ചത്.
Read More‘നവകേരള’ വീണ്ടും കട്ടപ്പുറത്ത്: അറ്റകുറ്റപ്പണിക്കായി ബസ് ബംഗളൂരുവിൽ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വീണ്ടും തകരാറയതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി. കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസി ഗരുഡ പ്രീമിയം സര്‍വീസായി നടത്തിയിരുന്ന ബസ് കഴിഞ്ഞ അഞ്ചുദിവസമായി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ബംഗളൂരുവില്‍ ഭാരത്ബെന്‍സിന്റെ വര്‍ക്ക് ഷോപ്പിലാണ് നിലവില്‍ ബസുള്ളത്. ഓട്ടോമാറ്റിക് ഡോര്‍ തകരാര്‍, ഡിക്കി തുറക്കുന്നതിലുള്ള ബുദ്ധിമുട്ട്, ബാത്ത്റൂമില്‍ നിന്നു ദുര്‍ഗന്ധം പുറത്തേക്ക് വമിക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കാരണമാണ് സര്‍വീസ് നിര്‍ത്തി അറ്റകുറ്റപ്പണിക്കയച്ചത്. ഈ മാസം ഒന്നുമുതല്‍ സര്‍വിസ് പുനരാരംഭിച്ച ബസിന്റെ ട്രിപ്പുകളെല്ലാം ഹൗസ്ഫുൾ ആയിരുന്നു. രാവിലെ 8.25 നാണ് കോഴിക്കോട്ടുനിന്ന് പുറപ്പെട്ടിരുന്നത്. രാത്രി 10.25 ന് തിരിച്ച് കോഴിക്കോട്ടേക്കും സര്‍വീസ് നടത്തി. ജിഎസ്ടി അടക്കം 968 രൂപയാണ് റിസര്‍വേഷന്‍ ചാര്‍ജ്. 2023-ലെ പിണറായിയുടെ നവകേരള യാത്രയ്ക്കുശേഷം ആഡംബര ബസ് ഏറെക്കാലം വെറുതെകിടന്നിരുന്നു. 2024 മേയ് അഞ്ചുമുതല്‍ ബംഗളൂരുവിലേക്ക് സര്‍വീസ് ആരംഭിച്ചു. എന്നാല്‍…
Read More“നിരന്തരം അപമാനിക്കുന്നു’; ഹണി റോസിന്റെ പുതിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരേ വീണ്ടും കേസ്
കൊച്ചി: നടി ഹണി റോസിന്റെ പുതിയ പരാതിയില്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നുവെന്നാണ് നടിയുടെ പരാതി.ജനുവരി 11നാണ് നടി രാഹുല്‍ ഈശ്വറിനെതിരേ നിയമ നടപടിയുമായി രംഗത്തെത്തിയത്. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരേ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്ന് കാണിച്ചാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബര്‍ ഇടങ്ങളില്‍ ആളുകള്‍ തനിക്കെതിരെ തിരിയാന്‍ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണെന്നും നടി പറഞ്ഞു.പരാതിയ്ക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പോലീസ്…
Read Moreവടിയും കുന്തവുമായി നാട്ടുകാരെത്തി : ബിഹാറിൽ കോൺഗ്രസ് എംപിയെ ആള്‍ക്കൂട്ടം ആക്രമിച്ചു
പട്ന: ബിഹാറിൽ കോൺഗ്രസ് എംപിയെ ആള്‍ക്കൂട്ടം ആക്രമിച്ചു. സസാറാമിൽനിന്നുള്ള എംപി മനോജ് കുമാർ ആണ് ആക്രമണത്തിനിരയായത്. തലയ്ക്കു സാരമായി പരിക്കേറ്റ എംപിയെ ആശുപത്രിയിലേക്കു മാറ്റി. എംപിയുടെ വാഹനവ്യൂഹത്തിലെ വാഹനം നാട്ടുകാരനെ തട്ടിയെന്നാരോപിച്ചാണ് ആക്രമിച്ചതെന്നാണു റിപ്പോർട്ട്. പിഎ അടക്കം പോലീസുകാരും നാട്ടുകാരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു ആക്രമണം. തര്‍ക്കത്തിനിടെ ഗ്രാമവാസികളെ എംപി സമാധാനിപ്പിച്ചെങ്കിലും വടിയും കുന്തവുമായി മടങ്ങിയെത്തി എംപിയെയും അനുയായികളെയും ആക്രമിക്കുകയായിരുന്നുവെന്നു കൈമൂർ എസ്പി ഹരിമോഹൻ ശുക്ല പറഞ്ഞു. കുമാറിന്റെ സഹോദരനെയും ഗ്രാമവാസികൾ മർദിച്ചതായി എസ്പി പറഞ്ഞു. പ്രാദേശിക സ്കൂൾ മാനേജ്മെന്റും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ നാഥുപ്ർ ഗ്രാമത്തിലേക്ക് എംപി പോകുന്പോഴായിരുന്നു സംഭവം. എംപിയുടെ സഹോദരൻ മൃത്യുഞ്ജയ് ഭാരതിയാണ് സ്വകാര്യ സ്കൂൾ നടത്തുന്നത്. സംഭവത്തിൽ ഇരുവിഭാഗവും പരാതി നൽകി.
Read Moreതമിഴ്നാട്ടിൽ അശ്ലീലസന്ദേശം അയച്ചു: നേതാവിനെ യുവതികൾ ചൂലിനു തല്ലി
അശ്ലീലസന്ദേശം അയച്ച രാഷ്ട്രീയ നേതാവിനെ യുവതികൾ ചൂല് കൊണ്ടുതല്ലി. എഐഎഡിഎംകെ നേതാവ് അറുപതുകാരനായ എം. പൊന്നമ്പലത്തിനാണു തല്ലേറ്റത്. കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആയിരുന്നു എം. പൊന്നമ്പലം. ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതികളാണ് സഹികെട്ട് തല്ലിയത്. അപമര്യാദയായി പെരുമാറിയതോടെ മൂന്നാഴ്ച മുൻപ് യുവതികൾ വീടൊഴിഞ്ഞിരുന്നു. പിന്നീടും വാട്സാപ്പിൽ അശ്ലീല സന്ദേശം അയയ്ക്കാൻ തുടങ്ങിയതോടെ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുകയായിരുന്നു. യുവതികൾതന്നെ നേതാവിനെ മർദിച്ച വിവരം പോലീസിനെ അറിയിച്ചു. യുവതികളുടെ പരാതിയിൽ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പാർട്ടിയിൽനിന്ന് ഇയാളെ പുറത്താക്കിയതായി എഐഎഡിഎംകെ നേതൃത്വം വഅറിയിച്ചു.
Read Moreസംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു; പവന് 61,840 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും വര്‍ധിച്ച് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലാണ്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ സര്‍വകാല റിക്കാര്‍ഡായ ഗ്രാമിന് 7,610 രൂപ, പവന് 60,880 രൂപ എന്ന ബോര്‍ഡ് റേറ്റാണ് ഇന്ന് ഭേദിക്കപ്പെട്ടത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6,385 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില 2796 ഡോളറിലായി സര്‍വകാല റിക്കാര്‍ഡിലാണ്. രൂപയുടെ വിനിമയ നിരക്ക് 86.60 ആണ്. ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്. ഈ നില തുടരുകയും, കേന്ദ്ര ബജറ്റില്‍ രണ്ട് ശതമാനം ഇറക്കുമതി ചുങ്കം കൂട്ടുകയും ചെയ്താല്‍ സ്വര്‍ണവില ഗ്രാമിന് 8,000 രൂപയ്ക്ക് അടുത്ത് എത്താം.
Read More