കോഴിക്കോട്: നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രനെ കസബ പോലീസ് ചോദ്യം ചെയ്തു. ആറുമാസം ഒളിവില്‍ കഴിഞ്ഞശേഷമാണ് ജയചന്ദ്രന് പോലീസിനുമുമ്പാകെ ഇന്നലെ എത്തിയത്. സുപ്രീംകോടതി അടുത്ത മാസം 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസബ സിഐ കിരണ്‍ സി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയചന്ദ്രന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ജയചന്ദ്രന് അനുകൂലമായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ജയചന്ദ്രന്റെ ഭാര്യക്കൊപ്പം രാഹുല്‍ ഈശ്വര്‍ കാലിക്കറ്റ് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തും. അഡ്വ. സഫല്‍ കല്ലാരംകെട്ടിനൊപ്പമാണ് ജയചന്ദ്രന് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. താന്‍ ആന്ധ്രയിലും കോയമ്പത്തൂരിലുമാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് ജയചന്ദ്രന് പോലീസിനോടു പറഞ്ഞു.തന്റെ പേരിലുള്ള കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയ്ക്കു തയാറാണെന്ന് ജയചന്ദ്രന് പോലീസിനോടു പറഞ്ഞു. കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ട്. അതിന്റെ ഭാഗമായി കെട്ടിച്ചമച്ച…
Read MoreDay: January 31, 2025
പാളത്തിലിരുന്നു ഫോൺവിളിച്ചു: യുവാവിനെ കല്ലെടുത്ത് എറിഞ്ഞ് ലോകോ പൈലറ്റ്; വൈറലായി വീഡിയോ
പരിസരബോധമില്ലാതെ മൊബൈൽ ഫോണിൽ നോക്കിയിരിക്കുകയും സംസാരിച്ചുകൊണ്ടു നടക്കുകയും ചെയ്ത് അപകടങ്ങളിൽപ്പെടുന്നത് നിരവധി പേരാണ്. ഒട്ടേറെപ്പേർക്കു ജീവൻവരെ നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും ഇതിനൊരു കുറവും വന്നിട്ടില്ലെന്നാണു നിരന്തരമുണ്ടാകുന്ന അപകടങ്ങൾ വ്യക്തമാക്കുന്നത്. അതുപോലൊരു അപകടത്തിൽനിന്ന് ഒരു യുവാവ് കഷ്ടിച്ചു രക്ഷപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയിൽ ഒരു യുവാവ് റെയിൽവേ ട്രാക്കിലിരുന്നു ഫോൺ ചെയ്യുന്നതും അതുവഴി ട്രെയിൻ വരുന്നതും കാണാം. യുവാവിനെ ദൂരെനിന്നു കണ്ട ട്രെയിൻ ഡ്രൈവർ നിർത്താതെ ഹോൺ മുഴക്കിയിട്ടും ഫോൺവിളിയിൽ മുഴുകിയിരുന്ന യുവാവ് ട്രെയിൻ വരുന്നത് അറിഞ്ഞില്ല. ഇതു മനസിലാക്കിയ ഡ്രൈവർ വേഗം കുറച്ചുകൊണ്ടു വന്ന് യുവാവിന്റെ തൊട്ടടുത്ത് ട്രെയിൻ നിർത്തി. അപ്പോഴാണു യുവാവ് ട്രെയിൻ കണ്ടത്. അതോടെ എഴുന്നേറ്റ് ഓടാനായി ശ്രമം. ട്രെയിനിൽ നിന്നിറങ്ങി വന്ന ഡ്രൈവർ യുവാവിനു പിന്നാലെ ഓടുന്നതും കല്ലെടുത്ത് എറിയുന്നതും വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ യുവാവിനെ കുറ്റപ്പെടുത്തി…
Read Moreകാരണവർ വധം: ഷെറിന്റെ മോചനത്തിന് മന്ത്രി ഇടപെട്ടതായി കാരണവരുടെ ബന്ധു; 20 വർഷമായി ജയിലിൽ കഴിയുന്ന സ്ത്രീകളുണ്ട്; ഗവർണർക്ക് പരാതി നൽകുമെന്ന് ബന്ധു
ചെങ്ങന്നൂര്‍: ചെറിയനാട് ഭാസ്കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെ ജയില്മോചിതയാക്കുന്നതിനു പിന്നില്‍ ഉന്നത സ്വാധീനം സംശയിക്കുന്നതായി കാരണവരുടെ ബന്ധുവും കേസിലെ ഒന്നാംസാക്ഷിയുമായ അനില്‍ ഓണമ്പള്ളി. ഒരു മന്ത്രിയുടെ പങ്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇതെന്തു സന്ദേശമാണു നല്‍കുന്നത്? സ്വാധീനമുണ്ടെങ്കില്‍ ഏതു കുറ്റകൃത്യത്തില്‍നിന്നും ആര്‍ക്കും രക്ഷപ്പെടാമെന്നാണോ? -അനില്‍ ചോദിക്കുന്നു.ഇക്കാര്യത്തിലെ തുടര്‍ നടപടി കാരണവരുടെ അമേരിക്കയിലുള്ള മൂത്തമകനുമായും മറ്റും ആലോചിച്ചു തീരുമാനിക്കും. ഗവര്‍ണര്‍ക്കു പരാതി നല്‍കാനും ആലോചനയുണ്ട്. കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. കെ.എം. രാജഗോപാലപിള്ളയുടെ അഭിപ്രായവും തേടുമെന്നും അനില്‍ പറഞ്ഞു.പത്തനാപുരം സ്വദേശിനിയായ ഷെറിനെ വിട്ടയയ്ക്കാന് കഴിഞ്ഞ മന്ത്രിസഭാ യോഗമാണു തീരുമാനിച്ചത്. 2009ല്‍ ചെങ്ങന്നൂര്‍ ചെറിയനാട്ടു നടന്ന കൊലപാതകത്തില്‍ കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനെയും കാമുകനെയും മറ്റു രണ്ടു പേരെയുമാണു ശിക്ഷിച്ചത്. മൂന്നു ജീവപര്യന്തമായിരുന്നു ഷെറിനുള്ള ശിക്ഷ. ഇതില്‍ 14 വര്‍ഷം ജയിലില്‍ പൂര്‍ത്തിയാക്കി. ഇതും സ്ത്രീയും അമ്മയുമെന്നും പരിഗണിച്ചാണ് ഷെറിനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍…
Read More’15 മിനിറ്റിൽ എണ്ണിയെടുക്കാൻ കഴിയുന്ന തുക എടുക്കാം’: ബോണസ് കൊടുത്താൽ ഇങ്ങനെ കൊടുക്കണം!
സമരവും ചർച്ചകളുമൊക്കെ നടത്തി ഏറെ പാടുപെട്ടാണു തൊഴിലാളികൾ പല കന്പനികളിലും ബോണസ് നേടിയെടുക്കാറുള്ളത്. കിട്ടുന്നതാകട്ടെ തുച്ഛമായ തുകയുമായിരിക്കും. എന്നാൽ, ചൈനയിലെ ഒരു കമ്പനി തങ്ങളുടെ തൊഴിലാളികള്‍ക്കു ബോണസ് വിതരണം ചെയ്യുന്നതിന്റെ വീഡിയോ കണ്ടാൽ മറ്റു തൊഴിലാളികൾക്കു കൊതി തോന്നിപ്പോകും. വീഡിയോയില്‍ നൂറുകണക്കിനാളുകൾ തിങ്ങിനിറഞ്ഞ ഒരു മുറിയില്‍ നീളത്തില്‍ ഇട്ടിരിക്കുന്ന മേശപ്പുറത്ത് പണം കൂട്ടിയിട്ടിരിക്കുന്നതു കാണാം. കമ്പനി ഉടമ തന്റെ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാനാണ് ഈവിധം മേശയിൽ പണം കൂട്ടിയിട്ടിരുന്നത്. ഏകദേശം 95 കോടി രൂപ ഉണ്ടായിരുന്നു! ഇത്രയും വലിയ തുക മേശപ്പുറത്ത് കൊണ്ടിട്ടിട്ട് കമ്പനി ഉടമ തങ്ങളുടെ തൊഴിലാളികളോടു പറഞ്ഞത് ഇങ്ങനെ: “15 മിനിറ്റിനുള്ളില്‍ നിങ്ങൾക്ക് എണ്ണിയെടുക്കാന്‍ കഴിയുന്ന തുക എണ്ണി എടുക്കാം!’ ഇതോടെ ആവേശത്തോടെ ജീവനക്കാർ പണം എണ്ണിയെടുക്കുന്നു. ഒരു തൊഴിലാളി 15 മിനിറ്റിനുള്ളില്‍ 11,93,519 രൂപ എണ്ണിയെടുത്തെന്നു വീഡിയോയിൽ പറയുന്നു. ഹെനാന്‍ മൈനിംഗ് ക്രയിന്‍…
Read Moreവാട്ട് എ മാച്ച്..! ചെന്നൈയിനെ ചെന്നൈയിൽ തോൽപ്പിച്ച് ബ്ലാസ്റ്റേഴിന്റെ ചരിത്ര നേട്ടം
ചെന്നൈ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നീണ്ട പതിനൊന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമം. ചെന്നൈയിൻ എഫ്സിയെ അവരുടെ കളത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് തകർത്തു. ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സ് ആദ്യമായാണ് ചെന്നൈയിനെ ചെന്നൈയിൽ തോൽപ്പിക്കുന്നത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ചെന്നൈയിനെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്സ് ജീസസ് ഹിമിനെസിലൂടെ വല കുലുക്കി. 37-ാം മിനിറ്റിൽ വിൽമർ ജോർദാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ചെന്നൈയിനു സമ്മർദമേറി. പത്തുപേരുമായി ചുരുങ്ങിയതോടെ ആദ്യ പകുതിയുടെ അധിക സമയത്ത് കൊറോ സിംഗ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തി. 56-ാം മിനിറ്റിൽ ക്വാമി പെപ്ര മൂന്നാം ഗോളിലൂടെ ബ്ലാസ്റ്റേഴ്സിന് സുരക്ഷിതനിലയിലെത്തിച്ചു. രണ്ടു മിനിറ്റും ആറു സെക്കൻഡുമുള്ളപ്പോഴാണ് ബ്ലാസ്റ്റേഴ്സ് ആദ്യം വലുകുലുക്കിയത്. ജയത്തോടെ 24 പോയിന്റായ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. ചെന്നൈയിൻ പത്താം സ്ഥാനത്ത് തുടരുകയാണ്.
Read Moreഇതെന്താ സഞ്ചരിക്കുന്ന സൂപ്പർ മാർക്കറ്റോ? ആളുകളെ ഞെട്ടിച്ച് ഒരു ടാക്സി കാർ; വൈറലായി ചിത്രം
വാഹനങ്ങളെ സംബന്ധിച്ച് പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരമൊരു ക്യാബിന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ച ആകുന്നത്. ന്യൂഡൽഹിയിൽ നിന്നുള്ള ക്യാബാണ് ഇത്. എമർജൻസി ആയി ക്യാബ് ബുക്ക് ചെയ്താൽ എന്താകും നമ്മുടെ ചിന്ത, വേഗത്തിൽ നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തുക എന്ന് മാത്രമാണ്. എന്നാൽ ഈ ക്യാബിൽ കേറിയാൽ ചുറ്റുമുള്ളതെല്ലാം നമ്മൾ മറന്നു പോകും. സൗജന്യമായി ലഘുഭക്ഷണങ്ങൾ, വെള്ളം, വൈ-ഫൈ, പെർഫ്യൂം, മരുന്നുകൾ മുതൽ കൈയിൽ പിടിക്കാവുന്ന തരത്തിലുള്ള ഫാനുകൾ, ടിഷ്യൂകൾ, സാനിറ്റൈസറുകൾ തുടങ്ങി ആഷ് ട്രേ വരെ ഈ ക്യാബിനുള്ളിലുണ്ട്. അബ്ദുൾ ഖദീർ എന്നയാളുടേതാണ് ഈ കാർ. ഇതിനുള്ളിൽ യാത്ര ചെയ്യാൻ കൊതിക്കാത്തതായി ആരുമില്ല എന്നുതന്നെ പറയാം. റെഡ്ഡിറ്റിൽ ആണ് ക്യാബിന്റെ ചിത്രം പങ്കുവച്ചത്. ചിത്രത്തിൽ കാബിനുള്ളിൽ നിരവധി വെള്ളവും ലഘുഭക്ഷണങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും ഒക്കെ കാണാൻ സാധിക്കും.
Read Moreമുടി വെട്ടിക്കളഞ്ഞ് സ്വർണത്തിലേക്ക് സുഫ്ന ജാസ്മിൻ; രാജ്യത്തെ മികച്ച വെയ്റ്റ്ലിഫ്റ്റർ എന്ന അംഗീകാരവും
38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനുവേണ്ടി ആദ്യ സ്വർണം നേടാനായതിന്റെ സന്തോഷത്തിലാണ് തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഇരുപത്തിനാലുകാരി സുഫ്ന ജാസ്മിൻ. പ്രതികൂലമായ ഒട്ടേറെ സാഹചര്യങ്ങളെ അതിജീവിച്ചാണ് സുഫ്ന മത്സരത്തിൽ പങ്കെടുത്തത്. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിനായി ശരീരഭാരം രണ്ട് കിലോ കുറച്ചിരുന്നു. പക്ഷേ ഭാരം കുറച്ചുനിർത്താൻ ഉത്തരാഖണ്ഡിലെ തണുപ്പ് അനുവദിച്ചില്ല. മത്സര തലേന്ന് മുതൽ ഭക്ഷണവും വെള്ളവും പൂർണമായും ഒഴിവാക്കി. എന്നിട്ടും മത്സരത്തിന് മുൻപ് ഭാരം അളന്നപ്പോൾ 150 ഗ്രാം കൂടിയതായി കണ്ടു. മുടി 20 സെന്റിമീറ്ററോളം വെട്ടിക്കളഞ്ഞാണ് 45 കിലോയിലെത്തിച്ചത്. ഭക്ഷണവും വെള്ളവും ഒഴിവാക്കിയതിന്റെ ക്ഷീണം ശരീരത്തെ വല്ലാതെ ബാധിച്ചിരുന്നു. അതിനാൽ പ്രതീക്ഷിച്ച നിലയിൽ പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്ന് സഫ്ന പറഞ്ഞു. ഒക്ടോബറിൽ നടന്ന ദേശീയ സീനിയർ വെയ്റ്റ്ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ 169 കിലോ ഉയർത്തിയതാണ് സുഫ്നയുടെ മികച്ച പ്രകടനം. ദേശീയ റിക്കാർഡ് തിരുത്തിയ പ്രകടനമായിരുന്നു അത്. മാത്രമല്ല രാജ്യത്തെ മികച്ച…
Read More38-ാമത് ദേശീയ ഗെയിംസ്; കേരളത്തിന് ഗോൾഡൻ ഡേ
38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നലെ സുവർണ ദിനമായിരുന്നു. രാവിലെ ഭാരോദ്വഹനത്തിൽ സുഫ്ന ജാസ്മിനും ഉച്ചകഴിഞ്ഞ് നീന്തലിൽ ഹർഷിത ജയറാമും സ്വർണം നേടിയതോടെ കേരളത്തിന്റെ മെഡൽപട്ടികളിൽ സുവർണദിനം രചിക്കപ്പെട്ടു. ഈ ദേശീയ ഗെയിംസിലെ കേരളത്തിന്റെ ആദ്യ സ്വർണമെഡൽ നേട്ടംകൂടിയായിരുന്നു സുഫ്ന ജാസ്മിന്േറത്. ഹർഷിതയുടെ മെഡൽ നേട്ടത്തോടെ അക്വാട്ടിക്സിൽ കേരളത്തിന്റെ മെഡൽ മൂന്നായി. രണ്ട് സ്വർണവും രണ്ട് വെങ്കലവുമടക്കം നാല് മെഡലുമായി മെഡൽ പട്ടികയിൽ എട്ടാമതാണ് കേരളം. ഏഴ് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 12 മെഡലുമായി കർണാടക ഒന്നാമതും ആറ് സ്വർണവും അഞ്ച് വെള്ളിയുമടക്കം 11 മെഡലുമായി മണിപ്പുർ രണ്ടാമതുമാണ്. 23 മെഡലുകൾ വാരിക്കൂട്ടിയെങ്കിലും സ്വർണമെഡലുകളുടെ കു റവ് മഹാരാഷ്ട്രയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി. ഭാരോദ്വഹനം വനിതകളുടെ 45 കിലോ വിഭാഗത്തിലാണ് സുഫ്ന ജാസ്മിൻ സ്വർണം നേടിയത്. സ്നാച്ചിൽ 72 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ…
Read Moreഅമ്മമനം തേങ്ങും… മകൻ മരിച്ചത് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയാണെന്ന് തെറ്റിധരിച്ച് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു; പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ കാരണം പുറത്ത്…
പൂമാല (തൊടുപുഴ): നവജാത ശിശു മരിച്ചത് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയാണെന്ന് തെറ്റിധരിച്ച അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. പൂച്ചപ്ര തെങ്ങുംതോട്ടത്തിൽ അനൂപ്-സ്വപ്ന ദന്പതികളുടെ 33 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്. വീട്ടിൽവച്ച് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാസം തികയാതെ ജനിച്ച കുഞ്ഞിന് ജനനസമയത്ത് തൂക്കവും വലിപ്പവും കുറവായിരുന്നു. പ്രസവ ശേഷം അമ്മയും കുഞ്ഞും കൂവക്കണ്ടത്തെ സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നു കരുതി അമ്മ കൈ ഞരന്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മ അപകടനില തരണം ചെയ്തു. അതേ സമയം കുട്ടിയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. പാൽ തൊണ്ടയിൽകുടുങ്ങിയല്ല കുട്ടി മരിച്ചതെന്നും ജനനസമയത്തുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
Read Moreമലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ… ബംഗാളിന്റെ മലർ മിസ്: ക്ലാസ് റൂമിൽ പ്രഫസറും വിദ്യാർഥിയും വിവാഹിതരായി
പശ്ചിമബംഗാളിലെ നാദിയയിൽ ക്ലാസ് റൂമിൽ വിദ്യാർഥിയെ ആചാരപ്രകാരം വിവാഹം കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹരിൻഘട്ട ടെക്നോളജി കോളജിലെ സൈക്കോളജി ഡിപ്പാർട്ട്മെന്റിലായിരുന്നു പുഷ്പഹാരം അണിയിക്കലും ഹൽദിയും ഉൾപ്പെടെയുള്ള ചടങ്ങുകൾ നടന്നത്. മൗലാന അബ്ദുൾ കലാം ആസാദ് ടെക്നോളജിക്കു കീഴിലുള്ള കോളജാണിത്. പ്രഫ.പായൽ ബാനർജി വിവാഹ വസ്ത്രത്തിൽ അണിഞ്ഞൊരുങ്ങി ക്ലാസിലെത്തുന്നതും വിദ്യാർഥിയുടെ കഴുത്തിൽ പുഷ്പഹാരമിടുന്നതും പരസ്പരം മാലയിട്ടശേഷം മെഴുകുതിരി വെളിച്ചത്തിനുചുറ്റും ഏഴു തവണ വലംവയ്ക്കുന്നതും കാണാം. പ്രഫസറുടെ സിന്ദൂരരേഖയിൽ വിദ്യാർഥി കുറി തൊടുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. സംഭവം വിവാദമായതോടെ വിശദീകരണവുമായി പ്രഫസർതന്നെ രംഗത്തെത്തി. ക്ലാസ് റൂമിൽ നടന്നത് യഥാർഥ വിവാഹമല്ലെന്നും അക്കാദമിക് പരിശീലനത്തിന്റെ ഭാഗമായുള്ള പഠനമാണെന്നുമാണ് പ്രഫ. പായൽ ബാനർജി പറഞ്ഞത്. അതേസമയം, സംഭവത്തെക്കുറിച്ച് മൂന്നംഗ പാനൽ അന്വേഷിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു. യൂണിവേഴ്സിറ്റി ലെറ്റർഹെഡുള്ള പേപ്പറിൽ രണ്ടുപേരും വിവാഹിതരായെന്ന കത്തിനു താഴെ ഒപ്പുവച്ചിട്ടുണ്ട്. രണ്ടുപേരുടെ പക്ഷത്തുനിന്ന് മൂന്നു…
Read More