ചാവക്കാട്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്പതുകാരന് 52 വർഷം കഠിന തടവും 2,30,000 രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്തപക്ഷം 23 മാസം കൂടി അധികതടവ് അനുഭവിക്കണം. ഒരുമനയൂർ പൊലിയേടത്ത് സുരേഷിനെയാണ് ചാവക്കാട് അതിവേഗ സ്പെഷൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്. കുട്ടിക്കു ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും പ്രതിയിൽനിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്കു നൽകണമെന്നും കോടതി വിധിച്ചു.2023 ഓഗസ്റ്റ് 27നു പ്രതിയുടെ വീട്ടിൽ ടിവി കാണുന്നതിനായി എത്തിയ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതിക്കു മക്കളില്ലാത്തതിനാലാണ് കുട്ടിയോടു സ്നേഹം കാണിക്കുന്നതെന്നാണ് മാതാപിതാക്കൾ കരുതിയിരുന്നത്. പിന്നീട് കുട്ടിക്കു പനിയും മറ്റും തുടർച്ചയായി വന്നതിനാൽ അടുത്ത ബന്ധുവായ സ്ത്രീ ചോദിച്ചപ്പോൾ കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നു ചൈൽഡ് ലൈനിൽ അറിയിച്ചു. അവർ ചാവക്കാട് പോലീസ് സ്റ്റേഷനിലും. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വനിതാ സിപിഒ…
Read MoreDay: January 31, 2025
ഒരുമിച്ച് കഴിയാൻ സഹതടവുകാർക്ക് മടി; ചെന്താമരയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി; മനസ്താപമില്ലാത്ത കുറ്റവാളിയെന്ന് റിമാന്റ് റിപ്പോർട്ട്
പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകക്കേസ് പ്രതി ചെന്താമരയെ ആലത്തൂർ സബ്ജയിലിൽ നിന്നു വിയൂർ സെൻട്രൽ ജയലിലേക്കു മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ ഒറ്റ സെല്ലിലേക്കാണ് മാറ്റിയത്. കൂടെ കഴിയാൻ സഹതടവുകാർ വിമുഖത കാണിച്ചിരുന്നു. ഇതോടെയാണ് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാട്ടി ജയിൽ അധികൃതർ കോടതിയിൽ അപേക്ഷ നൽകിയത്. ഇത് ആലത്തൂർ കോടതി അംഗീകരിക്കുകയായിരുന്നു. 2019ലെ സജിത കൊലപാതകത്തിൽ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായിരിക്കെയാണ് ജാമ്യംനേടി പുറത്തിറങ്ങി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. പ്രതിയായ ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. തന്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷത്തിലാണ് പ്രതിയെന്നും കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Read Moreഇതൊക്കെ ഒരു രസല്ലേ മക്കളേ… പ്രായം കുറക്കാൻ പ്ലാസ്മ തരാൻ റെഡിയാണെന്ന് ടെക് കോടീശ്വരൻ
യൗവനം നിലനിർത്താൻ ദേവൻമാർ പാലാഴി കടഞ്ഞെടുത്ത കഥ പുരാണങ്ങളിൽ നാം കേട്ടിട്ടുണ്ട്. എന്നാൽ ഈ ആധുനിക യുഗത്തിലും യുവത്വം കാത്തു സൂക്ഷിക്കാൻ പാടുപെടുന്നവരും ഉണ്ട്. യൗവനം നിലനിർത്താൻ കോടികൾ ചെലവാക്കുന്നൊരു കോടീശ്വരനെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. 47 -ാം വയസ്സിൽ തന്റെ യുവത്വം നിലനിർത്താൻ ഒരു വർഷം 16 കോടി രൂപയാണ് ഇദ്ദേഹം മുടക്കുന്നത്. മരണത്തെ വെല്ലുവിളിക്കുന്നവൻ’ എന്നറിയപ്പെടുന്ന അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസൺ ആണ് ഇദ്ദേഹം. ശാരീരികമായ പ്രായം കുറയ്ക്കുന്നതിനായി 16 -കാരനായ മകന്റെ രക്തത്തിലെ പ്ലാസ്മ സ്വന്തം ശരീരത്തിലേക്ക് കയറ്റിക്കൊണ്ടുള്ള ഇദ്ദേഹത്തിന്റെ പരീക്ഷണം വളരേ ശ്രദ്ധ നേടിയതാണ്. ഇപ്പോഴിതാ തന്റെ ശരീരത്തിന് ആവശ്യമായ പ്ലാസ്മ സെല്ലുകൾ ലഭിച്ചു കഴിഞ്ഞുവെന്നും അതിനാൽ മകന്റെ രക്തത്തിൽ നിന്നു പ്ലാസ്മ സ്വീകരിക്കുന്നത് താൻ നിർത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തിയ വാർത്തയാണ് വൈറലാകുന്നത്. കൂടാതെ ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്റെ രക്തത്തിലെ…
Read More