ഡയറ്റ് ചെയ്യുന്നവർ കൃത്യമായ ഭക്ഷണക്രമമായിരിക്കും പൊതുവേ പാലിക്കാറുള്ളത്. അത്തരക്കാർ കഴിക്കുന്ന പ്രധാന സ്നാക്ക് ആണ് മഖാന. ഫോക്സ് നട്ട്സ് എന്നും താമരവിത്ത് എന്നെല്ലാം അറിയപ്പെടുന്ന മഖാന ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിൽ സുലഭമാണ്. വെളുത്ത സ്പോഞ്ച് പോലെയാണ് ഷേപ്പ് എങ്കിലും മഖാനയിൽ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മഖാനയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ അത് ആരും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കില്ല എന്നത് ഉറപ്പാണ്. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മഖാന ഏറെ സഹായിക്കും. അതോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നവുമാണ്. മഖാനയ്ക്ക് കലോറി വളരെ കുറവാണ് എന്നതാണ് മറ്റൊരു ഗുണം. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതിനാൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി മഖാന കഴിക്കാം. ഗ്ലൂട്ടാമൈൻ, സിസ്റ്റൈൻ, അർജിനൈൻ, മെഥിയോണിൻ എന്നിവയുൾപ്പെടെ നിരവധി അമിനോ ആസിഡുകൾ മഖാനയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ മഖാന കഴിക്കുന്നത് ചര്‍മ്മത്തിന് ഏറെ സഹായകരമാണ്.
Read MoreDay: February 1, 2025
ലഹരി വേട്ട: പ്രതികള്‍ക്ക് ലഹരിമരുന്ന് നല്‍കിയവര്‍ക്കായി അന്വേഷണം
കൊച്ചി: പശ്ചിമകൊച്ചിയില്നിന്നു ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ മഹാരാഷ്ട്ര പൂനെ സ്വദേശി അയിഷ ഗഫാര്‍ സെയ്തിന് ലഹരി മരുന്ന് എത്തിച്ചു നല്‍കിയവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഇവരുടെ പങ്കാളി മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീഖുമായി ചേര്‍ന്ന് മട്ടാഞ്ചേരിയിലെ ഒരു ഹോട്ടലില്‍ ലഹരി ഇടപാട് നടത്തി വരുന്നതിനിടെയാണ് ഇവരടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലടക്കം ലഹരി വില്‍പ്പന നടത്തിയിരുന്ന ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്കിയവരെയാണ് ഇനി പിടികൂടാനുള്ളത്. പൂനെ സ്വദേശിനി അയിഷ എന്തിന് കേരളത്തിലെത്തി. റിഫാസുമായി ബന്ധപ്പെട്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളിലടക്കം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. നാല് കേസുകളിലായാണ് ആറ് പേര് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മട്ടാഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് കേസുകളും ഫോര്‍ട്ട്കൊച്ചി, പള്ളുരുത്തി സ്റ്റേഷന് പരിധിയില്‍ ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊച്ചി സിറ്റി…
Read Moreവിദ്യാര്‍ഥിയുടെ ആത്മഹത്യ: ഇന്‍സ്റ്റഗ്രാം ചാറ്റ് ഡിലീറ്റ് ചെയ്തു; അന്വേഷണത്തിന് വെല്ലുവിളികള്‍
കൊച്ചി: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥി ഫ്ലാറ്റില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട റാഗിംഗ് പരാതി അന്വേഷിക്കുന്നതില്‍ പോലീസിന് മുന്നില്‍ വെല്ലുവിളികളേറെ. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നത് എളുപ്പമല്ലെന്ന നിലപാടിലാണ് പോലീസ്. റാഗിംഗ് ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ലാത്ത പശ്ചാത്തലത്തില്‍ അന്വേഷണം കരുതലോടെ നീക്കാനാണ് പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നത്. മിഹര്‍ അഹമ്മദിന്റെ മരണം സഹപാഠികളുടെ കൊടുംക്രൂരതയെത്തുടര്ന്നാണെന് ആരോപണവുമായി മാതാവ് രംഗത്തെത്തിയിരുന്നു. മിഹറിന്റെ മരണത്തിന് പിന്നാലെ ജസ്റ്റീസ് ഫോര്‍ മിഹര്‍ എന്ന പേരില്‍ വിദ്യാര്‍ഥികളുടേതെന്നു കരുതുന്ന ഒരു ഇസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നു. അതില്‍ സ്കൂളില്‍ നടന്ന സന്ദേശങ്ങളെക്കുറിച്ച് വന്നിരുന്നു. എന്നാല്‍ നിലവില്‍ ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഇതോടെ കുട്ടിയുടെ മരണത്തില്‍ ആരോപണ വിധേയരായ വിദ്യാര്‍ഥികള്‍ ആരെന്ന സൂചന പോലീസിനും ലഭിച്ചിട്ടില്ല. സ്കൂളിലെ ശുചിമുറിയില്‍ എത്തിച്ച് മിഹറിനെ ഉപദ്രവിച്ചെന്ന കുടുംബത്തിന്റെ പരാതിയിലും പോലീസിന്…
Read Moreന്യൂസിലൻഡിലെ തരാനാകി പർവതത്തിന് വ്യക്തിത്വ പദവി
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ തരാനാകി പർവതത്തിന് ഒരു വ്യക്തിക്കു ലഭിക്കുന്ന അവകാശങ്ങൾ നൽകി സർക്കാർ.ഒരു മനുഷ്യനുള്ള അധികാരങ്ങൾ, കടമകൾ, ഉത്തരവാദിത്വങ്ങൾ, ബാധ്യതകൾ എന്നിവ പർവതത്തിനു നൽകുന്ന നിയമം വ്യാഴാഴ്ചയാണു പാസാക്കിയത്. ന്യൂസിലൻഡിലെ ഗോത്രവിഭാഗമായ മാവോരികൾ പാവനമായി കരുതുന്ന പർവതമാണിത്. ന്യൂസിലൻഡിലെ വടക്കൻ ദ്വീപിലുള്ള 2518 മീറ്റർ ഉയരമുള്ള മൗണ്ട് തരാനാകി പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. തരാനാകി മൗംഗ എന്നും പർവതം അറിയപ്പെടുന്നു.
Read Moreവാഷിംഗ്ടൺ വിമാനദുരന്തം: മരിച്ചവരിൽ ഇന്ത്യൻ വംശജയും
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനത്തെ വിമാനദുരന്തത്തിൽ മരിച്ചവരിൽ ഇന്ത്യൻ വംശജ അസ്ര ഹുസൈൻ റേസയും (26) ഉൾപ്പെടുന്നതായി ഇവരുടെ ബന്ധുക്കൾ സ്ഥിരീകരിച്ചു. വാഷിംഗ്ടൺ ഡിസിയിൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന അസ്രയുടെ മാതാപിതാക്കൾ ഇന്ത്യയിൽനിന്നു കുടിയേറിയവരാണ്. അപകടമുണ്ടാകുന്നതിന് 20 മിനിറ്റ് മുന്‍പ് അസ്ര ഫോണിൽ സന്ദേശം അയച്ചിരുന്നതായി ഭർത്താവ് ഹമദ് റേസ അറിയിച്ചു. ബുധനാഴ്ച കാൻസസിലെ വിചിറ്റയിൽനിന്നു പുറപ്പെട്ട വിമാനം വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു മുന്‍പായി സൈനിക ഹെലികോപ്റ്ററിൽ ഇടിച്ച് പൊട്ടോമക് നദിയിൽ പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 64 പേരും ഹെലികോപ്റ്ററിലെ മൂന്നു സൈനികരും മരിച്ചതായി കരുതുന്നു. 40 മൃതദേഹങ്ങൾ നദിയിൽനിന്നു കണ്ടെടുത്തു. വിമാനത്തിലെ കോക്പിറ്റ് വോയ്സ് റിക്കാർഡർ, ഫ്ലൈറ്റ് ഡേറ്റാ റിക്കാർഡർ എന്നീ ബ്ലാക് ബോക്സുകൾ വീണ്ടെടുത്തിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോളർമാർ വിമാനത്തെക്കുറിച്ച് ഹെലികോപ്റ്ററിലുള്ളവർക്ക് മുന്നറിയിപ്പു നൽകിയിരുന്നു. പരിശീലനത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ പറത്തിയ സൈനികന് കാര്യമായ…
Read Moreനീണ്ട ഇടവേളയ്ക്ക് ശേഷം രാജീവ് പിള്ള നായകനാകുന്ന ചിത്രം ഡെക്സ്റ്റർ പ്രദർശനത്തിന്
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി റാം എന്റർടെയ്നേർസിന്റെ ബാനറിൽ പ്രകാശ് എസ്. വി നിർമിച്ച് സൂര്യൻ. ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡെക്സ്റ്റർ ഫെബ്രുവരി റിലീസിന് തയാറായി. മലയാളം, തമിഴ് എന്നീ ദ്വിഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കേരള, തമിഴ്നാട്,കർണാടക വിതരണ അവകാശം ഹരി ഉത്രയുടെ നേതൃത്വത്തിലുള്ള ഉത്ര പ്രൊഡക്ഷൻസ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്. ചിത്രത്തിൽ പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ യുക്ത പെർവിയാണ് നായിക. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ചർവാക വി.എൻ, ഹർഷ എൻ. ചിത്രത്തിൽ രാജീവ് പിള്ളയെ കൂടാതെ ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോർജ്, അഷറഫ് ഗുരുക്കൾ, സിതാര വിജയൻ എന്നിവരും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. റിവഞ്ച് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ശിവം ആണ്. ആദിത്യ ഗോവിന്ദരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രസംയോജനം ശ്രീനിവാസ് പി ബാബു. ജോ പോൾ,…
Read Moreപതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ സിനിമകള്‍ കുട്ടികള്‍ക്ക് പോലും ഇരുന്ന് കാണാനാകുന്നു എന്നത് ഏറ്റവും സന്തോഷകരമായ അനുഭവമാണ്: സിദ്ധാർഥ്
സ്ത്രീകളെ മര്‍ദിക്കുന്നത്, അവരുടെ പൊക്കിളില്‍ നുള്ളുന്നത്, പെണ്ണിനോട് നീ ഇങ്ങനെയായിരിക്കണം എന്ന് അടിച്ചേല്‍പ്പിക്കുന്ന മനോഭാവത്തോടെ പെരുമാറുന്നത്, ഐറ്റം പാട്ടുകളില്‍ അഭിനയിക്കുന്നത് ഇതെല്ലാമാണ് ഒരു കമേഴ്സ്യല്‍ സിനിമയ്ക്ക് ആവശ്യമെന്ന് കരുതുന്നവരുണ്ട്. അത്തരം തിരക്കഥകള്‍ എന്നെ തേടിയെത്താറുണ്ട്. പക്ഷെ എനിക്ക് അത്തരം കഥാപാത്രങ്ങളോട് താല്പര്യമില്ല. ആ ലൈനില്‍ സിനിമകള്‍ തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഇന്ന് ഞാന്‍ വലിയൊരു സ്റ്റാറായി മാറിയേനെ. പക്ഷെ എനിക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളും സിനിമകളുമാണ് ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളത്. ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണെന്ന് പലരും പറയാറുണ്ട്. എന്റെ മാതാപിതാക്കള്‍ക്ക് ഞാനൊരു നല്ല മകനാണ്. കുട്ടികള്‍ക്ക് മുന്നില്‍ ഞാന്‍ നല്ലൊരു വ്യക്തിയാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ സിനിമകള്‍ കുട്ടികള്‍ക്ക് പോലും ഇരുന്ന് കാണാനാകുന്നു എന്നത് ഏറ്റവും സന്തോഷകരമായ അനുഭവമാണ്. കോടികള്‍ കൈയില്‍ കിട്ടിയാലും ആ അനുഭൂതി ലഭിക്കില്ല. ആണുങ്ങൾക്ക് വേദനയില്ല, വിഷമമില്ല, കരയില്ല എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷെ സ്ക്രീനില്‍ കരഞ്ഞ് അഭിനയിക്കാന്‍…
Read Moreസ്നേഹിക്കുക എന്നതാണ് സ്നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം: സോഷ്യൽ മീഡിയ പോസ്റ്റുമായി തമന്ന; വിജയ്യുമായി ബന്ധം പിരിയുവാണോ എന്ന് ആരാധകർ
തമന്നയും വിജയ് വര്‍മയും വേര്‍പിരിയുകയാണോ? അഭ്യൂഹങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തമന്ന സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് സ്ഥിരീകരിച്ചിട്ടില്ലാത്ത ഈ വാര്‍ത്തയ്ക്കു പിന്നില്‍. സ്നേഹിക്കുക എന്നതാണ് സ്നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം എന്ന് തുടങ്ങുന്ന തമന്നയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി നിമിഷനേരം കൊണ്ടാണ് വൈറലായത്. തമന്നയുടെ ഇന്‍സ്റ്റഗാം സ്റ്റോറി ഇരുവരുടെയും ബ്രേക്കപ്പിലേക്കുളള സൂചനയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒന്നും വ്യക്തമാക്കാതെയുളള പോസ്റ്റാണ് തമന്ന പങ്കുവെച്ചിരിക്കുന്നത്. സ്നേഹിക്കുക എന്നതാണ് സ്നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം. താത്പര്യം കാണിക്കുക എന്നതാണ് നമ്മില്‍ താത്പര്യമുണ്ടാകുന്നതിന് പിന്നിലെ രഹസ്യം. മറ്റുള്ളവരുടെ സൗന്ദര്യം കണ്ടെത്തുക എന്നതാണ് നിങ്ങളിലെ സൗന്ദര്യം മറ്റുള്ളവര്‍ കണ്ടെത്തുന്നതിന് പിന്നിലെ രഹസ്യം. നല്ലൊരു സുഹൃത്തായിരിക്കുക എന്നതാണ് ഒപ്പം ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നതിന്റെ രഹസ്യം എന്നാണ് തമന്ന കുറിച്ചത്. ഇതോടെയാണ് ഇവർ തമ്മിൽ ഇപ്പോൾ നല്ല ബന്ധത്തിലല്ല, പിരിയാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. 2023ല്‍ പുറത്തുവന്ന ലസ്റ്റ്…
Read Moreമൊണാലിസയെ സിനിമയിലെടുത്തേ… മാല വിൽക്കാൻ വന്ന പെൺകുട്ടി സിനിമാക്കാരിയായ കഥ
പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടി മൊണാലിസ ബോൺസ്ലേ ഇനി സിനിമയില്‍. പ്രശസ്ത സംവിധായകൻ സനോജ് മിശ്രയുടെ ഡയറി ഓഫ് മണിപ്പൂർ ചിത്രത്തിലൂടെയാണ് മൊണാലിസയുടെ ബോളിവുഡ് അരങ്ങേറ്റം. മദ്ധ്യപ്രദേശിലെ ഖർഗോണിലുള്ള മൊണാലിസയുടെ വീട്ടിൽ എത്തിയാണ് സംവിധായകൻ ആദ്യ സിനിമയുടെ കരാർ ഒപ്പുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്ത് വന്നിട്ടുണ്ട്. സിനിമയിൽ മൊണാലിസയുടെ വേഷം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അതേസമയം ഒരു കരസേനാ ഉദ്യോഗസ്ഥന്റെ മകളായാണ് മൊണാലിസ അഭിനയിക്കുന്നതെന്നാണ് സൂചന. രാമജന്മഭൂമി, ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ, കാശി ടു കാശ്മീർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര. മാല വില്പനയ്ക്കായാണ് മൊണാലിസയും കുടുംബവും പ്രയാഗ്രാജിൽ എത്തിയത്. ഇതിനിടെ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ നിഷ്കളങ്കമായ പുഞ്ചിരിയും നീലക്കണ്ണുകളും ഏതോ വ്ലോഗറുടെ കാമറയിൽ പതിഞ്ഞു. ഇതോടെ മൊണാലിസ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു. ഓൺലൈനിൽ ആരാധകർ ബ്രൗൺ ബ്യൂട്ടി…
Read Moreരണ്ടര വയസുകാരിയുടെ കൊലപാതകം; കൊല്ലാൻ കാരണം എന്ത്? ഹരികുമാറിനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി വീണ്ടും ചോദ്യം ചെയ്യും. റിമാൻഡിലായ പ്രതി ഹരികുമാറിനു വേണ്ടി പോലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയിൽനിന്നു കൂടുതൽ വിവരങ്ങൾ തേടി വ്യക്തത വരുത്താനാണ് പോലീസിന്റെ തീരുമാനം. കുട്ടിയെ കൊലപ്പെടുത്താനുള്ള യഥാർഥ കാരണം എന്താണെന്നും ഇനിയും വ്യക്തമായി ഇയാൾ വെളിപ്പെടുത്താത്തതാണ് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിക്കുന്നത്. മാനസികാരോഗ്യ വിദഗ്ധരുടെയും ഡോക്ടറുടെയും സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മറ്റാർക്കും പങ്കില്ലെന്നാണ് ഇയാൾ ചോദ്യം ചെയ്യൽ വേളയിൽ പോലീസിനോട് പറഞ്ഞത്. ഇന്നലെ വൈകുന്നേരം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇയാൾ നെയ്യാറ്റിൻകര സബ് ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. അതേ സമയം കൊലപാതകത്തിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെ പങ്കുണ്ടോയെന്നത്…
Read More