ബംഗളൂരു: കർണാടകയിൽ ഓൺലൈൻ ആപ്പിൽ കാർ ബുക്ക് ചെയ്ത യുവതിക്കുനേരേ പീഡനശ്രമം. ബംഗളൂരു കമ്മനഹള്ളിയിലെ ചിക്കണ്ണ ലേഔട്ടിൽനിന്ന് വൈറ്റ്ഫീൽഡിലേക്ക് ഊബർ ക്യാബ് ബുക്ക് ചെയ്ത യുവതിയാണ് ലൈംഗികാതിക്രമത്തിനിരയായത്. കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെയാണു സംഭവം. ബുക്ക് ചെയ്തതനുസരിച്ച് കാർ എത്തിയപ്പോൾ യുവതി അകത്തുകയറി. കാറിനുള്ളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേരെ കൂടി കണ്ടതോടെ പുറത്തിറങ്ങാൻ ശ്രമിച്ചു. ഈസമയം കാറിലുണ്ടായിരുന്നവർ ബലമായി തടയുകയും വിവസ്ത്രയാക്കാൻ ശ്രമിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. ബഹളംവയ്ക്കാൻ തുടങ്ങിയതോടെ നടുറോഡിൽ ഇറക്കിവിട്ട് പ്രതികൾ രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
Read MoreDay: February 1, 2025
ഹണി റോസ് നിരന്തരം വ്യാജപരാതി നല്കുന്ന സാഹചര്യം; പത്തു കോടി ആവശ്യപ്പെട്ട് ഹണി റോസിനെതിരേ രാഹുല്‍ ഈശ്വര്‍ നിയമയുദ്ധത്തിന്
കോഴിക്കോട്: തനിക്കെതിരേ നടി ഹണി റോസ് നിരന്തരം വ്യാജപരാതി നല്കുന്ന സാഹചര്യത്തില്‍ പത്തു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്ന് രാഹുല്‍ ഈശ്വര്‍. നീതികിട്ടാനായി കോടതിയെയും പോലീസ് സ്റ്റേഷനെയും സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടിത കുറ്റകൃത്യമെന്ന ഹണിയുടെ പരാമര്‍ശം തികച്ചും അപകീര്‍ത്തികരമാണ്. ഹൈക്കോടതിയില്‍ എല്ലാ കാര്യങ്ങളും തീര്പ്പായശേഷമാണ് പുതിയ പരാതിയുമായി ഹണി റോസ് എത്തിയത്. പോലീസ് കഴമ്പില്ലെന്നു പറഞ്ഞ വിഷയത്തിലാണ് വീണ്ടും പരാതി. ഐടി ആക്ട് പ്രകാരമാണ് തനിക്കെതിരേ കേസെടുത്തത്. നിയമം കണ്മുമ്പില് ദുരുപയോഗം ചെയ്യുന്ന സാഹചര്യമാണ് ഇവിടെ. പരാതി നല്കിയാല് പോലീസും മാധ്യമങ്ങളും ഇതു കൈകാര്യം ചെയ്യുമെന്ന് കരുതി സുഖമായി ഇരിക്കാമെന്ന് കരുതേണ്ട. ഹണി റോസിനെതിരേ നിയമവഴിയില്‍ ഏതറ്റം വരെയും പോകും. താന്‍ ഒറ്റയ്ക്ക് കോടതിയില്‍ കേസ് വാദിക്കും. വ്യാജ പരാതി നല്കിയാലുള്ള ബുദ്ധിമുട്ട് എന്താണെന്നു ഹണി റോസിനു മനസിലാക്കുന്ന അവസ്ഥയുണ്ടാകും. സംഘടിത…
Read Moreനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അന്‍വര്‍ യുഡിഎഫിൽ? മുന്നണി പ്രവേശനത്തിനായി നല്കിയ കത്ത് അടുത്ത യോഗം ചര്‍ച്ചചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
കോഴിക്കോട്: നിലമ്പൂര്‍ നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പി.വി. അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്നു സൂചന. അതുവരെ യുഡിഎഫുമായി സഹകരിപ്പിക്കാനാണു നീക്കം. മുന്നണി പ്രവേശനത്തിനായി അന്‍വര്‍ നല്കിയ കത്ത് അടുത്ത യുഡിഎഫ് യോഗം ചര്‍ച്ചചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃത്വം നല്കുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനാണ് അന്‍വര്‍ നിയമസഭാ അംഗത്വം രാജിവച്ചത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയം ഉണ്ടെങ്കിലും അതിനു മുമ്പ് നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടക്കും. ജൂലൈ 14ന് മുമ്പ് ഉപതെരഞ്ഞെടുപ്പു നടക്കാനാണു സാധ്യത. ഉപതെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്നു പറഞ്ഞ അന്‍വര്‍ യുഡിഎഫിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് വി.എസ്. ജോയി സ്ഥാനാര്‍ഥിയാകണമെന്ന് അന്‍വര്‍ രാജിവച്ചപ്പോള്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും വിവാദമായേതാടെ പിന്‍വലിച്ചു. കോണ്‍ഗ്രസ് തീരുമാനിക്കുന്ന ഏതു സ്ഥാനാര്‍ഥിയെയും വിജയിപ്പിക്കുന്നതിനു മുന്നിലുണ്ടാകുമെന്ന് അന്‍വര്‍ അറിയിച്ചിട്ടുണ്ട്. യുഡിഎഫിനെ വിജയിപ്പിക്കുക എന്നത് അന്‍വറിന്റെയും അഭിമാനപ്രശ്നമാണ്. സിപിഎമ്മുമായുള്ള…
Read Moreഒറ്റപ്പാലത്ത് പെട്രോൾ ബോംബാക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു; കൊല്ലപ്പെട്ടത് കോഴിക്കോട് സ്വദേശി
പാലക്കാട്: ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ജിഷ്ണുവാണ് (27) മരിച്ചത്. വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷനും (40) ഗുരുതരമായി പൊള്ളലേറ്റിരുന്നു. 40 ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരിച്ചത്. പരിക്ക് ഭേദമായതിനെ തുടർന്ന് പ്രിയേഷിനെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 12നായിരുന്നു സംഭവം. വീട് നിർമാണത്തിനെത്തിയ കോഴിക്കോട് സ്വദേശികളായ ആറു തൊഴിലാളികൾക്ക് നേരെയായിരുന്നു അയൽവാസിയായ നീരജ് പെട്രോൾ ബോംബ് എറിഞ്ഞത്. തൊഴിലാളികൾ തന്നെ കളിയാക്കുന്നുവെന്ന തോന്നലിലാണ് ആക്രമണം നടത്തിയതെന്നതാണ് അറസ്റ്റിലായ നീരജ് പോലീസിനോട് വെളിപ്പെടുത്തിയത്.
Read Moreമാതാപിതാക്കളെ വീട്ടിൽ കയറ്റാതെ പുറത്താക്കിയ സംഭവം: മകൾക്കെതിരേ കേസെടുത്തു
തിരുവനന്തപുരം: അയിരൂരിൽ മാതാപിതാക്കളെ വീട്ടിൽ കയറ്റാതെ പുറത്താക്കിയ സംഭവത്തിൽ മകൾക്കെതിരേ അയിരൂർ പോലീസ് കേസെടുത്തു. അയിരൂർ തൃന്പല്ലൂർ ക്ഷേത്രത്തിന് സമീപം വൃന്ദാവനം വീട്ടിൽ സിജിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരുടെ മാതാപിതാക്കളായ സദാശിവന്റെയും സുഷമയുടെയും പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ, കാൻസർ രോഗിയായ സദാശിവനും ഹൃദ്രോഗിയായ സുഷമയും തങ്ങൾക്കുള്ള കുടുംബ വീട് വിറ്റ 35 ലക്ഷം രൂപ സിജിക്ക് വീട് വയ്ക്കാൻ നൽകിയിരുന്നു. പുതുതായി നിർമിക്കുന്ന വീട്ടിൽ മാതാപിതാക്കളെ ഒപ്പം കഴിയാൻ അനുവദിക്കാമെന്നും പണം പിന്നീട് മടക്കി നൽകാമെന്ന വ്യവസ്ഥയിലുമായിരുന്നു സിജിക്ക് പണം നൽകിയത്. ഇതിന് കരാറും ഉണ്ടാക്കിയിരുന്നു.എന്നാൽ ഈ അടുത്ത കാലത്ത് സിജി മാതാപിതാക്കളോട് വീട്ടിൽ നിന്നിറങ്ങി പോകാൻ ആവശ്യപ്പെട്ടു. പണം നൽകിയാൽ ഇറങ്ങാമെന്ന് മാതാപിതാക്കൾ പറഞ്ഞു. എന്നാൽ പണം നൽകില്ലെന്ന നിലപാടാണ് മകൾ സ്വീകരിച്ചതെന്നാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. ഇതേത്തുടർന്ന് സബ്…
Read Moreഇറാനിൽ വ്യാപാരത്തിനു പോയ 3 ഇന്ത്യാക്കാരെ കാണാതായി
ന്യൂഡൽഹി: വ്യാപാര ആവശ്യങ്ങൾക്കായി ഇറാനിലെത്തിയ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ന്യൂഡൽഹിയിലെ ഇറാൻ എംബസിയുമായും ടെഹ്റാനിലെ ഇറാൻ വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും കാണാതായ പൗരന്മാരുടെ കുടുംബങ്ങളുമായി കേന്ദ്രസർക്കാർ ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കാണാതായ പൗരന്മാരെ കണ്ടെത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇറാന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും ജയ്സ്വാൾ പറഞ്ഞു.തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ സൈന്യത്തിൽ നിർബന്ധസേവനം നടത്തുന്നവരിൽ അവശേഷിക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച 12 ഇന്ത്യൻ പൗരന്മാർ മരിച്ചതായും അദ്ദേഹം പറഞ്ഞു.
Read Moreവയനാട് വെള്ളിലാടിയിലെ അരുംകൊല; പോലീസിനു വിവരം നല്‍കിയത് ഓട്ടോ ഡ്രൈവര്‍
കല്‍പ്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയ്ക്കടുത്ത വെള്ളിലാടിയില്‍ ഇതര സംസ്ഥാനത്തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം തുണ്ടങ്ങളാക്കി രണ്ട് ബാഗുകളില്‍ നിറച്ച് ഓട്ടോയില്‍ കയറ്റി മൂന്നു കിലോമീറ്റര്‍ അകലെ മൂളിത്തോട് പാലത്തിന് താഴെയും സമീപത്തും ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. ഉത്തര്‍പ്രദേശ് സ്വദേശി മുഖീബാണ്(25)വെള്ളിലാടിയില്‍ അതേനാട്ടുകാരനായ മുഹമ്മദ് ആരിഫിന്റെ(38) താമസസ്ഥലത്ത് കൊല്ലപ്പെട്ടത്.കഷണങ്ങളാക്കി ബാഗുകളില്‍ നിറച്ച മൃതദേഹഭാഗങ്ങള്‍ ആരിഫ് മറ്റൊരു ഇതര സംസ്ഥാനത്തൊഴിലാളിയുടെ ഗുഡ്സ് ഓട്ടോ വിളിച്ചാണ് ഇന്നലെ രാത്രി മൂളിത്തോടില്‍ എത്തിച്ചത്. ബാഗുകള്‍ ഉപേക്ഷിക്കുന്നതില്‍ പന്തികേടുതോന്നി ഓട്ടോ ഡ്രൈവര്‍ നല്കിയ വിവരമാണ് സ്ഥലത്തെത്താനും പരിശോധന നടത്താനും പോലീസിനു പ്രേരണയായത്. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.വെള്ളിലാടിയില്‍ ഭാര്യക്ക് ഒപ്പം മുഹമ്മദ് ആരിഫ് കഴിയുന്ന ക്വാര്‍ട്ടേഴ്സിനടുത്താണ് ആഴ്ചകള്‍ മുമ്പുവരെ മുഖീബ് താമസിച്ചിരുന്നത്. ഭാര്യയുമായി മുഖീബിനു അവിഹിതബന്ധം ഉണ്ടെന്ന സംശയമാണ് ആരിഫിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിനു ലഭിച്ച സൂചന. ആരിഫിന്റെ ഭാര്യയെ പോലീസ്…
Read Moreസഹപാഠിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത് കൊല്ലാന്‍ ഏഴാം ക്ലാസുകാരന്റെ ക്വട്ടേഷൻ!
പൂനെ: തനിക്കെതിരേ പരാതി പറഞ്ഞ സഹപാഠിയായ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്താന്‍ ഏഴാം ക്ലാസുകാരൻ 100 രൂപയ്ക്ക് ഒന്‍പതാം ക്ലാസുകാരന് ക്വട്ടേഷൻ നല്‍കിയതായി റിപ്പോർട്ട്. പൂനെയിലെ ഒരു സ്കൂളിലെ വിദ്യാർഥിയാണ് ക്വട്ടേഷൻ കൊടുത്തത്. പരീക്ഷാ മാര്‍ക്ക് ലിസ്റ്റുകളില്‍ മാതാപിതാക്കളുടെ കള്ള ഒപ്പിട്ടത് സഹപാഠിയായ വിദ്യാര്‍ഥിനി അധ്യാപകരോട് പറഞ്ഞുകൊടുത്തതിന്റെ ദേഷ്യത്തിലാണ് വിദ്യാര്‍ഥി പണം വാഗ്ദാനം ചെയ്ത് കൊല നടത്താന്‍ ആവശ്യപ്പെട്ടതെന്നു റിപ്പോര്‍ട്ടുകളിൽ പറയുന്നു. പണം ലഭിച്ച വിദ്യാര്‍ഥിതന്നെയാണ് വിവരം അധ്യാപകരോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
Read Moreനൂറിലധികം ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ട്രക്കിനു തീപിടിച്ച് വൻസ്ഫോടനം: തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
ന്യൂഡൽഹി: ഡൽഹിയിലെ ഗാസിയാബാദിൽ നൂറിലധികം ഗ്യാസ് സിലിണ്ടറുകൾ കയറ്റിവരികയായിരുന്ന ട്രക്കിനു തീപിടിച്ചു വൻ സ്ഫോടനം. താന ടീല മോഡ് ഏരിയയിലെ ഡൽഹി-വസീറാബാദ് റോഡിലെ ഭോപുര ചൗക്കിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം. സ്ഫോടനശബ്ദം മൂന്നു കിലോമീറ്റർ ദൂരെവരെ കേട്ടിരുന്നു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു വീടിനും ഗോഡൗണിനും തീപിടിച്ചതായി റിപ്പോർട്ടുണ്ട്. സ്ഫോടനശബ്ദം ഭീതി പരത്തിയതോടെ ആശങ്കയിലായ നാട്ടുകാർ വീടുകളിൽനിന്നു പുറത്തിറങ്ങിയോടി. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തിയെങ്കിലും സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നത് തുടരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. തീ നിയന്ത്രണവിധേയമായതായി രക്ഷാപ്രവർത്തകർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreമഹാകുംഭമേളയിൽ ഭക്തർക്കുള്ള ഭക്ഷണത്തിൽ ചാരം കലക്കി: പോലീസുകാരന് സസ്പെൻഷൻ
പ്രയാഗ്രാജ്: മഹാകുംഭമേളയിൽ ഭക്തർക്കു വിതരണം ചെയ്യാനായി തയാറാക്കുന്ന ഭക്ഷണത്തിൽ ചാരം കലർത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സൊറോണിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ബ്രിജേഷ് കുമാർ തിവാരിയെയാണ് സസ്പെൻഡ് ചെയ്തത്. പാകം ചെയ്തുകൊണ്ടിരുന്ന ഭക്ഷണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ചാരം കലർത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എക്സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവർ വീഡിയോ പങ്കുവച്ചിരുന്നു. കുംഭമേളയ്ക്കെത്തുന്ന തീർഥാടകർക്കു സൗജന്യമോ മിതമായനിരക്കിലോ ഭക്ഷണം നൽകുന്നതിനായി നിരവധി കമ്യൂണിറ്റി കിച്ചണുകൾ പ്രയാഗ്രാജിൽ പ്രവർത്തിക്കുന്നുണ്ട്.
Read More