ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചു. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധത്തോടെയായിരുന്നു തുടക്കം. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയ ധനമന്ത്രി, ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് അവകാശപ്പെട്ടു. കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ വികസന പുരോഗതിയും പരിഷ്കാരങ്ങളും ആഗോള ശ്രദ്ധ ആകർഷിച്ചു. 2025-26 ലെ കേന്ദ്ര ബജറ്റിന്റെ ചുരുക്കപ്പേര് “ഗ്യാൻ’ എന്നാണ്. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരെ കേന്ദ്രീകരിച്ച് വിശാലമായ പത്ത് മേഖലകളിലാണ് ഇത്തവണ ബജറ്റ് ഊന്നല്‍ നല്കുന്നതെന്നു നിർമല പറഞ്ഞു. ഉയർന്നുവരുന്ന മധ്യവർഗം, വളർച്ച, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലാണ് ബജറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സന്പൂർണ വികസനം സാക്ഷാത്കരിക്കാനുള്ള ഒരു സവിശേഷ അവസരമായി അടുത്ത അഞ്ച് വർഷം സർക്കാർ കാണുന്നു. മധ്യവർഗത്തെ തലോടിയുള്ള ബജ റ്റിൽ 12…
Read MoreDay: February 1, 2025
ഇന്ത്യയിൽ ഗോമൂത്രത്തിനാണ് ഗുണമെങ്കിൽ ചൈനയിൽ കടുവാമൂത്രം..! പേശീവേദനയ്ക്കും വാതത്തിനും ശമനൗഷധമെന്ന് വിദഗ്ധർ
ബീജിംഗ്: ഔഷധഗുണമുണ്ടെന്ന വിശ്വാസത്താൽ ഇന്ത്യയിൽ ഗോമൂത്രം ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ, ചൈനക്കാർ കടുവാമൂത്രത്തിലാണ് ഔഷധഗുണം കാണുന്നത്. സൈബീരിയൻ കടുവയുടെ മൂത്രം പേശീവേദനയ്ക്കും വാതത്തിനും ശമനൗഷധമായി ചൈനാക്കാർ ഉപയോഗിക്കുന്നു. സിചുവാൻ പ്രവിശ്യയിലെ യാൻ ബിഫെംഗ്സിയ മൃഗശാലയിൽ സൈബീരിയൻ കടുവാമൂത്രം വിൽക്കുന്നുമുണ്ട്. 250 ഗ്രാം കടുവാമൂത്രത്തിന് വില 600 രൂപ! റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഉളുക്ക്, പേശീവേദന തുടങ്ങിയവ സുഖപ്പെടാൻ കടുവാമൂത്രം ബെസ്റ്റ് ആണെന്നു മൂത്രചികിത്സ നടത്തിയ ചൈനാക്കാർ സാക്ഷ്യം പറയുന്നു. ഇന്ത്യയിൽ ഗോമൂത്രം കുടിക്കുകയാണു ചെയ്യുന്നതെങ്കിൽ ചൈനാക്കാർ കടുവാമൂത്രം ഉള്ളിൽ കഴിക്കില്ല. വൈറ്റ് വൈനിൽ കടുവാമൂത്രം കലർത്തിയശേഷം ഇഞ്ചിക്കഷണത്തിൽ മുക്കി വേദനയുള്ള ഭാഗത്തു പുരട്ടും. അതോടെ രോഗാവസ്ഥ പന്പകടക്കുമത്രെ!
Read Moreതളരാതെ പതറാതെ എട്ടാം വട്ടവും…. ബജറ്റ് അവതരണത്തിൽ നിര്‍മലയ്ക്ക് റിക്കാർഡ്
കേന്ദ്ര ബജറ്റ് അവതരണത്തിൽ ചരിത്രം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച റിക്കാർഡ് ഇനി നിർമലയ്ക്ക് സ്വന്തം. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ എട്ടുതവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന അപൂര്‍വതയും നിർമലയ്ക്കു സ്വന്തം. മൊറാര്‍ജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അല്ലാതെ പി. ചിദംബരം 9 തവണയും പ്രണബ് മുഖര്‍ജി എട്ടു പ്രാവശ്യവും ബജറ്റ് അവതരിപ്പിച്ചു. പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമെന്ന റിക്കാര്‍ഡ് നിര്‍മലയുടെ പേരിലാണ്. 2020ല്‍ രണ്ടു മണിക്കൂര്‍ 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗം. 2021ല്‍ ടാബ്ലറ്റില് നോക്കി വായിച്ച് പേപ്പര്‍ രഹിത ബജറ്റും അവര്‍ അവതരിപ്പിച്ചു. സ്വതന്ത്ര ചുമതലയോടെ പ്രതിരോധ മന്ത്രിയായ ആദ്യത്തെ വനിത എന്ന ഖ്യാതിയും നിര്‍മലയ്ക്കുണ്ട്. ഡൽഹി ജവഹര്‍ലാല്‍ നെഹ്റു…
Read Moreഅണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ്; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ
ക്വലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ. നിലവിലെ ചാന്പ്യൻമാരായ ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനെതിരേ ആധികാരിക ജയത്തോടെയാണു ഫൈനലിലെത്തിയത്. തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ഒൻപതു വിക്കറ്റിനാണ് ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 113 റണ്‍സ്. മറുപടി ബാറ്റിംഗിൽ ഒരിക്കൽക്കൂടി ഓപ്പണർമാർ തിളങ്ങിയതോടെ, 30 പന്തും ഒൻപതു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. നാളെ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 105 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്ക 11 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കിയിരിക്കേ 106 റണ്‍സ് നേടി വിജയത്തിലെത്തി. ഓൾറൗണ്ട് ഇന്ത്യ ടൂർണമെന്റിൽ…
Read Moreഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 ; പരമ്പര ഇന്ത്യയ്ക്ക്
പൂന: ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 ക്രിക്കറ്റ് പരന്പര ഇന്ത്യക്ക്. പരന്പര 3-1ന് സ്വന്തമാക്കി. നാലാം ട്വന്റി 20യിൽ 15 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യ 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 181 റണ്‍സ് നേടി. ഇംഗ്ലണ്ട് 19.4 ഓവറിൽ 166 റൺസിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റിന് 79 എന്ന നിലയിൽ പരുങ്ങലിലായ ഇന്ത്യയെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ചേർന്നാണ് മികച്ച സ്കോറി ലെത്തിച്ചത്. ദുബെയും (33 പന്തിൽ 53), പാണ്ഡ്യയു (30 പന്തിൽ 53). ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും 87 റണ്‍സാണ് നേടിയത്. രണ്ടാം ഓവറിൽ തന്നെ പേസർ സഖീദ് മഹ് മൂദ് ഇന്ത്യയുടെ ടോപ് ഓർഡറിനെ തകർത്തു. ആ ഓവറിന്റെ ആദ്യ പന്തിൽ സഞ്ജുവിനെ (1) നഷ്ടമായി.…
Read Moreരഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടറിൽ ; സൽമാൻ നിസാർ പ്ലെയർ ഓഫ് ദ മാച്ച്
തിരുവനന്തപുരം: സൽമാൻ നിസാറിന്റെ ബാറ്റിംഗ് മികവും ജലജ് സക്സേനയുടെ ബൗളിംഗ് പാടവവും കേരളത്തിനു സമ്മാനിച്ചത് ഗംഭീര ജയം. രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ്പ് സിയിൽ ബിഹാറിനെതിരേ ഇന്നിംഗ്സിനും 169 റണ്‍സിനുമാണ് കേരളം ജയം സ്വന്തമാക്കിയത്. ഇതോടെ കേരളം രഞ്ജി ട്രോഫിയിൽ ക്വാർട്ടറിൽ ഇടം പിടിച്ചു. ആറുവർഷത്തിനു ശേഷമാണു ക്വാർട്ടറിലെത്തുന്നത്. സ്കോർ: കേരളം ഒന്നാം ഇന്നിംഗ്സ് 351. ബിഹാർ ഒന്നാം ഇന്നിംഗ്സ് 23.2 ഓവറിൽ 64ന് ഓൾ ഒൗട്ട് , രണ്ടാം ഇന്നിംഗ്സ്: 41.1 ഓവറിൽ 118ന് ഓൾ ഔട്ട്. കേരളത്തിനു വേണ്ടി 150 റണ്‍സ് നേടിയ സൽമാൻ നിസാറാണ് പ്ലയർ ഓഫ് ദ മാച്ച്. രണ്ട് ഇന്നിംഗ്സുകളിലുമായി 10 വിക്കറ്റ് നേടിയ കേരളത്തിന്റെ അതിഥിതാരം ജലജ് സക്സേനയാണു ബൗളിംഗിൽ മികവ് കാട്ടിയത്. കേരളം ഒന്നാം ഇന്നിംഗ്സിൽ മുന്നോട്ടു വച്ച 351 റണ്‍സ് പിന്തുടർന്ന ബിഹാറിന് ആദ്യ…
Read Moreപുരി ബീച്ചിലും നിർമല ബജറ്റുമായി എത്തി: ബജറ്റിനെ വരവേറ്റ് സാൻഡ് ആർട്
രാജ്യമൊട്ടാകെ ബജറ്റിന്റെ ആകാംഷയുടെ മുൾമുനയിൽ നിൽക്കുമ്പോൾ സുദർശൻ പട്നായിക് എന്ന സാൻഡ് ആർട്ടിസ്റ്റ് ഒഡീഷയിലെ പുരി ബീച്ചിൽ സാൻഡ് ആർട്ടിലൂടെ ബജറ്റിനെ സ്വാഗതം ചെയ്യുകയാണ്. അദ്ദേഹം നിർമിച്ച യൂണിയൻ ബജറ്റിന്റെ മണൽകലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നാല് ടൺ മണൽകൊണ്ടാണ് സാൻഡ് ആർട്ട് തീർത്തിരിക്കുന്നത്. എല്ലാ ഇന്ത്യക്കാരെ പോലെ താനും വളരെ ആകാംഷയോടെയാണ് കേന്ദ്ര ബജറ്റിനെ നോക്കികാണുന്നത്. ഒഡീഷയിലെ പുരി ബീച്ചിലെ സാൻഡ് ആർട്ടിലൂടെ താനും ബജറ്റിനെ സ്വാഗതം ചെയ്യുകയാണെന്ന് പട്നായിക് അറിയിച്ചു. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ജേതാവ് ആണ് പട്നായിക്. ഒഡീഷയിലെ പുരി ബീച്ചിൽ സാൻഡ് ആർട്ട് സ്കൂൾ നടത്തി വരികയാണ് അദ്ദേഹം. എച്ച്ഐവി, ആഗോളതാപനം, പ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയ നിരവധി വിഷയങ്ങളിൽ പട്നായിക് സാൻഡ് ആർട്ട് ചെയ്തിട്ടുണ്ട്. 65-ലധികം അന്താരാഷ്ട്ര സാൻഡ് ആർട് മത്സരങ്ങളിലും ഫെസ്റ്റിവലുകളിലും പട്നായിക് രാജ്യത്തിന് വേണ്ടി…
Read Moreമുങ്ങിത്താഴ്ന്ന വയോധികയുടെ ജീവൻരക്ഷിച്ച ഒമ്പതാംക്ലാസുകാരന് അഭിനന്ദന പ്രവാഹം
ഒറ്റപ്പാലം: വയോധികയുടെ ജീവൻകാത്ത പതിനാലുകാരന് അഭിനന്ദന പ്രവാഹം. പാലപ്പുറം മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കാൽവഴുതിവീണ് മുങ്ങിത്താഴുകയായിരുന്ന പാലപ്പുറം അങ്ങാടിയിൽ ശാന്തയെ (66) രക്ഷിച്ച പ്രജുലിനെയാണ് ജന്മനാട് ആദരിക്കുന്നത്. സ്വന്തം ജീവനു വിലകൽപ്പിക്കാതെയാണ് പ്രജുൽ ശാന്തയുടെ ജീവൻ രക്ഷിച്ചത്.പാലപ്പുറം കിഴക്കേ വാരിയത്ത് പ്രമോദ്- അജിത ദമ്പതികളുടെ മകനായ പ്രജുലിനെ പാലപ്പുറം ചിനക്കത്തൂർ നവരാത്രി ആഘോഷകമ്മിറ്റി വീട്ടിലെത്തി ധീരതാ പുരസ്കാരവും കാഷ് അവാർഡും നൽകി ആദരിച്ചു. കമ്മിറ്റി ഭാരവാഹികളായ ബാബുപ്രസാദ്, ഹരിദാസ് ബാലമുകുന്ദൻ, ജയപാലൻ ജഗന്നിവാസൻ, വസുന്ധര നായർ, സരസ്വതി വേണുഗോപാൽ പങ്കെടുത്തു.
Read Moreനവവധുവിനെ കബളിപ്പിച്ച് മധുവിധു തീരുംമുമ്പ് സ്വർണവുമായി വരൻ മുങ്ങി; പരാതിയുമായി വീട്ടുകാർ പോലീസ് സ്റ്റേഷനിൽ; വിദേശത്തേക്ക് കടന്നതായി സൂചന
കോട്ടയം: മധുവിധു തീരുംമുമ്പ് നവവധുവിനെ കബളിപ്പിച്ച് സ്വർണം കൈക്കലാക്കി യുവാവ് മുങ്ങി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് വധുവിന്റെ വീട്ടുകാർ കടുത്തുരുത്തി പോലീസിൽ പരാതി നൽകിയത്. ജനുവരി 23ന് ആയിരുന്നു ഇവരുടെ വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം യുവാവ് കടന്നു കളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോൾ വിദേശത്തേക്കു കടന്നതായി മനസിലായെന്നു പരാതിയിൽ പറയുന്നു. വിവാഹസമയത്ത് സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്. ഗാർഹിക പീഡനത്തിന് ഉൾപ്പെടെ പോലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പോലീസ് അറിയിച്ചു.
Read More‘മൂന്ന് വർഷം കഴിഞ്ഞാൽ മംഗല്യയോഗം’; ജ്യോതിഷ ആപ്പുകൾ തട്ടിപ്പെന്ന് യുവതി
മനുഷ്യൻ ഉണ്ടായ കാലത്തു തന്നെ അവന്റെ ഉള്ളിൽ വിശ്വാസവും അന്ധവിശ്വാസവുമെല്ലാം ഉടലെടുത്തതാണ്. മിക്ക ആളുകളും ജ്യോതിഷത്തിൽ ഇന്നും അമിതമായി വിശ്വാസം പുലർത്തുന്നു. മനുഷ്യനെ ഏറ്റവും കൂടുതൽ പറ്റിക്കാൻ സാധിക്കുന്നതും ഇത്തരം അന്ധ വിശ്വാസങ്ങളിലാണ്. ഓൺലൈനായി പോലും ആളുകൾ ഇന്ന് ജ്യോതിഷ സഹായം തേടുന്നുണ്ട്. പണ്ട് കാലത്തൊക്കെ ജോത്സ്യൻ കവടി നിരത്തി ഭാവി പറയുന്നതിൽ നിന്നെല്ലാം കാലം മാറിയപ്പോൾ ജോത്സ്യൻമാരുടെ ജോലി കംപ്യൂട്ടറുകൾ ഏറ്റെടുത്തു. നൂറുകണക്കിന് ജ്യോതിഷ ആപ്പുകളും സൈറ്റുകളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ ആധികാരികത പലപ്പോഴും ചോദ്യം ചെയ്യപ്പെടാറില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ജ്യോതിഷ ആപ്പുകൾക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. പർപ്പിൾ റീഡി’ എന്ന എക്സ് ഉപയോക്താവ് ആണ് ഇതിനെതിരേ രംഗത്തെത്തിയത്. അവർ എക്സിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഞാൻ ഹൈപ്പിന് വഴങ്ങി ആസ്ട്രോടോക്ക് എന്ന ആപ്ലിക്കേഷൻ ഇന്‍സ്റ്റാൾ ചെയ്തു. സൈൻ അപ്പ്…
Read More