ബജറ്റ് ദിനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ധരിക്കുന്ന സാരി എല്ലായ്പ്പോഴും ചർച്ച ചെയ്യാറുണ്ട്. ഇക്കുറിയും ആ പതിവിന് മാറ്റമില്ല. വ്യത്യസ്ത ബജറ്റ് അവതരണങ്ങളിലെ നിർമ്മല സീതാരാമന്റെ 8 കൈത്തറി സാരികൾ ഏതൊക്കെയെന്ന് നോക്കാം. പത്മ അവാർഡ് ജേതാവ് ബീഹാറിലെ ദുലാരി ദേവി സമ്മാനിച്ച സാരിയാണ് ഇത്തവണത്തെ നിർമലയുടെ വേഷം. ഓഫ് വൈറ്റ് കൈത്തറി സിൽക്ക് സാരിയും മത്സ്യത്തിൻ്റെ മാതൃകയിൽ എംപ്രോയിഡറി വർക്കും ഗോൾഡൻ ബോഡറുമാണ് സാരിക്കുള്ളത്. 2024 ലെ ബജറ്റ് അവതരണ വേളയിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള മജന്ത ബോർഡറുള്ള ഓഫ്-വൈറ്റ് മംഗളഗിരി സാരിയാണ് നിർമല സീതാരാമൻ ധരിച്ചിരുന്നത്. 2023-ൽ, ചുവന്ന നിറത്തിലുള്ള ഒരു ടെമ്പിൾ ബോർഡർ സാരിയാണ് ധരിച്ചത്. കർണാടക ധാർവാഡ് മേഖലയിലെ കസൂട്ടി വർക്ക് ഉള്ള ഇൽക്കൽ സിൽക്ക് സാരിയായിരുന്നു അത്. 2022 ൽ, തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയും 2021-ൽ, ഹൈദരാബാദിലെ പോച്ചമ്പള്ളി വില്ലേജിൽ നിന്നുള്ള…
Read MoreDay: February 1, 2025
കളഞ്ഞുകിട്ടിയ ഏഴരപ്പവൻ സ്വര്‍ണാഭരണങ്ങള്‍ ഉടമയ്ക്ക് നൽകി ജല അഥോറിറ്റി ജീവനക്കാർ മാതൃകയായി
എടത്വ: നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ ഉടമയ്ക്കു കൈമാറി ജല അഥോറിറ്റി ജീവനക്കാര്‍ മാതൃകയായി. എടത്വ ബിഎസ്എന്‍എല്‍ ഓഫീസ് പടിക്കല്‍ എടത്വ ജല അഥോറിറ്റി ജീവനക്കാരായ രഞ്ജിത്ത്, ഡി.റ്റി. നിഷ, രമ്യ കുര്യന് എന്നിവര്‍ക്ക് ലഭിച്ച ഏഴരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മുട്ടാര്‍ ശ്രാമ്പിക്കല്‍ ഫിനാന്‍സ് ഉടമ ടി.എസ്. ഷിബു ശ്രാമ്പിക്കലിന് കൈമാറിയത്. ബിഎസ്എന്‍എല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജല അഥോറിറ്റിയുടെ ഓഫീസില്‍ വെള്ളക്കരം അടയ്ക്കാന്‍ എത്തിയപ്പോഴാണ് റ്റി.എസ്. ഷിബു ശ്രാമ്പിക്കലിന്റെ കൈയി ല്‍ നിന്ന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടത്. വെള്ളക്കരം അടച്ച ഉടമയുടെ മേല്‍വിലാസത്തില്‍ ജീവനക്കാര്‍ ബന്ധപ്പെട്ട് ഉറപ്പുവരുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ എടത്വ പോലീസില്‍ ഏല്‍പ്പിച്ചു. എടത്വ എസ്എച്ച്ഒ എം. അന്‍വര്‍, എസ്ഐ എന്‍. രാജേഷ്, എഎസ്ഐ പ്രദീപ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജല അഥോറിറ്റി ജീവനക്കാര്‍ ഷിബുവിന് സ്വര്‍ണാഭരണങ്ങള്‍ കൈമാറി.
Read Moreമധുബനി ചിത്രകലയിലെ ചാരുത: ബജറ്റ് അവതരണത്തിന് ധനമന്ത്രി ധരിച്ചത് പത്മശ്രീ ദുലാരി ദേവി സമ്മാനിച്ച സാരി; ഇക്കുറിയും യൂത്തൻമാർ ചർച്ചയാക്കി നിർമലയുടെ സാരി
ബജറ്റ് അവതരണവേളയിൽ ധനമന്ത്രിമാരുടെ വസ്ത്രങ്ങൾ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. കഴിഞ്ഞ എട്ട് വർഷമായി ഇക്കാര്യത്തിൽ നിർമ്മല സീതാരാമന്റെ ‘സാരി’യാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ഇക്കുറിയും പതിവ് തെറ്റിയില്ല. ഓഫ് വൈറ്റ് നിറത്തിലുള്ള കൈത്തറി സില്‍ക് സാരിയാണ് ഇത്തവണ ധനമന്ത്രിയുടെ വേഷം. മധുബനി ചിത്രകലയാണ് സാരിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മത്സ്യത്തിന്റെ തീം ഡിസൈന്‍ ചെയ്ത എംബ്രോയഡറിയില്‍ സ്വര്ണക്കരയാണുള്ളത്. പത്മശ്രീ ജേതാവ് ദുലാരി ദേവിയാണ് ഈ സാരി മന്ത്രിക്കായി തയാറാക്കിയത്. അതേസമയം, 2024 ലെ ബജറ്റ് അവതരണ വേളയിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള മജന്ത ബോർഡറുള്ള ഓഫ്-വൈറ്റ് മംഗളഗിരി സാരിയാണ് നിർമല സീതാരാമൻ ധരിച്ചിരുന്നത്. 2023-ൽ, ചുവന്ന നിറത്തിലുള്ള ഒരു ടെമ്പിൾ ബോർഡർ സാരിയാണ് ധരിച്ചത്. കർണാടക ധാർവാഡ് മേഖലയിലെ കസൂട്ടി വർക്ക് ഉള്ള ഇൽക്കൽ സിൽക്ക് സാരിയായിരുന്നു അത്. 2022 ൽ, തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയും 2021-ൽ, ഹൈദരാബാദിലെ പോച്ചമ്പള്ളി വില്ലേജിൽ നിന്നുള്ള ഒരു…
Read Moreപട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; ബഹളം വച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണി; പുതുപ്പള്ളിക്കാരൻ മനോഹരൻ പിടിയിൽ
കായംകുളം: പട്ടാപ്പകൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കായംകുളം പുതുപ്പള്ളി സ്വദേശിനിയായ യുവതിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലാണ് കായംകുളം പുതുപ്പള്ളി വടക്ക് മനേഷ് ഭവനത്തിൽ മനോഹരൻ (65) അറസ്റ്റിലായത്. യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചപ്പോൾ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Read Moreആസിഡ് ആക്രമണം: മുൻ സൈനികന് പത്തുവർഷം തടവും അഞ്ചരലക്ഷം രൂപ പിഴയും
ഹരിപ്പാട്: സഹോദരിയുടെ മകനെയും ഏഴു വയസുള്ള മകൾ ഉൾപ്പെടെ അഞ്ചുപേരുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിച്ച കേസിൽ മുൻ സൈനികൻ ചേപ്പാട് പഞ്ചായത്ത് ഏഴാം വർഡിൽ തറയിൽ തെക്കേതിൽ കണിച്ചനല്ലൂർ പ്രസന്നൻ നായർക്ക് (61) പത്തു വർഷം തടവും അഞ്ചരലക്ഷം രൂപാ പിഴയും. ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി 1 ലെ ജഡ്ജി റോയി വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ ഹാജരായി.2017 ജനുവരി 23ന് രാത്രി 10.30നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് . ഏവൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസം രാത്രി ഏഴോടെ പ്രതിയായ പ്രസന്നൻ നായർ സഹോദരി ഗീതയുടെ മകൻ അരുൺ പ്രസാദിനെ കമ്പിവടിക്ക് അടിച്ച് ഗുരുതരമായി പരിക്കേലിപ്പിക്കുകയും ഇത് ചോദ്യം ചെയ്ത മറ്റൊരു സഹോദരി രാധയുടെ മകൻ ചേപ്പാട് കണിച്ചനല്ലൂർ ഹരിഭവനിൽ അരുണിനെ പ്രതി…
Read Moreഇഞ്ചി ചതിച്ചു, വിളവെടുത്തപ്പോള്‍ വിലയിടിവ്; ചുക്കിന്റെ വിലയും താഴേയ്ക്ക്
കോട്ടയം: കരുതലാകുമെന്നു കരുതിയ ഇഞ്ചിവില വിളവെടുപ്പ് എത്തിയതോടെ കൈവിട്ടു. രണ്ടു വര്‍ഷത്തോളമായി കിലോയ്ക്ക് 200 രൂപയില്‍ നിന്ന പച്ചയിഞ്ചി നിലവില്‍ 100ല്‍ താഴെയെത്തി. പോയ വര്‍ഷം കിലോയ്ക്ക് 400-450 നിരക്കിലേക്ക് കയറിയ ചുക്കുവില മൂന്നൂറിലേക്ക് കൂപ്പുകുത്തി. ഇഞ്ചിവില ഉടനെയൊന്നും ഇടിയില്ലെന്ന പ്രതീക്ഷയില്‍ ഏറെപ്പേര്‍ വലിയ തോതില്‍ ഇഞ്ചികൃഷിയിലേക്കിറങ്ങിയിരുന്നു. വയനാട്ടിലും കര്‍ണാടകത്തിലും സ്ഥലം പാട്ടത്തിനെടുത്ത് വന്‍കിടക്കാര്‍ വലിയ തോതില്‍ ഇഞ്ചി നട്ടു. ഒരു കിലോ മുളച്ച വിത്തിന് 250 രൂപയ്ക്കുവരെ വാങ്ങി നട്ടവരാണ് ഇഞ്ചി വിളവെടുത്തപ്പോള്‍ വിലയില്ലാതെ വലയുന്നത്. വയനാട്ടില്‍നിന്ന് വലിയ തോതില്‍ പച്ചയിഞ്ചി നാട്ടിലേക്ക് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കൊല്ലം ഇഞ്ചി ചുരണ്ടി ഉണക്കി ചുക്കാക്കുക കൂടുതല്‍ നഷ്ടവും ബാധ്യതയുമാണ്. ചുക്കും ചതിക്കുമെന്ന ആശങ്കയില്‍ പിടിയാ വിലയ്ക്ക് പച്ചയിഞ്ചി വില്‍ക്കുകയാണ് ഏറെപ്പേരും. ഭൂമിയുടെ പാട്ടം, പണിക്കൂലി, വളം, ജലസേചനം എന്നിവയെല്ലാം കണക്കാക്കിയാല്‍ ഇക്കൊല്ലം ഇഞ്ചി കൃഷി ഏറെപ്പേരുടെയും…
Read Moreപമ്പാവാലിയില്‍ അധ്വാനം കര്ഷകന്; വിളവ് വന്യമൃഗങ്ങള്‍ക്ക്; ചക്ക മൂപ്പെത്താന്‍ തുടങ്ങിയതോടെ കുരങ്ങുകൾ പ്ലാവിന്റെ മുകളിലും കാട്ടാനകൾ ചുവട്ടിലും; ആശങ്കയിൽ കർഷകർ
കോട്ടയം: പമ്പാവാലിയുടെ മണ്ണില്‍ അധ്വാനിക്കുന്നത് കര്‍ഷകര്‍. പട്ടയഭൂമിയില്‍ വിളവെടുക്കുന്നതാവട്ടെ വനജീവികള്‍. ഇക്കൊല്ലം കപ്പയും കാച്ചിലും ചേനയും ചേമ്പും നാളികേരവും വാഴക്കുലയും ഒരാള്‍ക്കും വിളവെടുക്കാനാകുന്നില്ല. ചക്ക മൂപ്പെത്താന്‍ തുടങ്ങിയതോടെ കുരങ്ങുകൾ പ്ലാവിന്റെ മുകളിലും കാട്ടാനകൾ ചുവട്ടിലും ഇടം പിടിച്ചിരിക്കുന്നു. ആനയും കാട്ടുപന്നിയും കുരങ്ങും കേഴയും മലയണ്ണാനും നടീല്കൃഷി തിന്നുതീര്‍ത്തു. കണമല, മൂക്കന്‍പെട്ടി, തുമരംപാറ, ഇരുമ്പൂന്നിക്കര, കിസുമം, തുലാപ്പള്ളി, ഏഞ്ചല്‍വാലി പ്രദേശവാസികള്‍ക്ക് ഇക്കൊല്ലം പറയാനുള്ളതു നഷ്ടക്കണക്കുകൾ മാത്രം ബാക്കി. പലരും കൃഷി വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനത്തിലാണ്. ടാപ്പിംഗ് നടത്തുന്ന റബര്‍വരെ കാട്ടുപന്നി കുത്തിമറിച്ചു. ടാപ്പിംഗ് പട്ടയുടെ തൊലി തിന്നാന്‍ കേഴയും മ്ലാവും തോട്ടത്തിലുണ്ട്. പട്ടാപ്പകല്‍ കാട്ടുപന്നി കൃഷിയിടങ്ങളിലൂടെ മേയുന്ന സാഹചര്യത്തിലാണ് കര്‍ഷകരുടെ ജീവിതം. പന്നി ഒറ്റയാനാണെങ്കില്‍ തേറ്റകൊണ്ട് കുത്ത് ഉറപ്പാണ്. നട്ടുവളര്‍ത്തിയ ഒരു തെങ്ങില്‍നിന്നും തേങ്ങ കിട്ടാനില്ല. കരിക്ക് മലയണ്ണാന് തുരന്നെടുക്കും.കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞതോടെ പ്രദേശവാസികള്‍ അടുത്തയിടെ കാന്താരി കൃഷി തുടങ്ങിയിരുന്നു.…
Read Moreഎസ്എഫ്ഐ അക്രമം അഴിച്ചുവിട്ടപ്പോൾ എന്റെ കുട്ടികൾ പ്രതിരോധിച്ചത് ക്ഷമയുടെ എല്ലാ സീമകളും ലംഘിച്ചപ്പോൾ; “കമ്മ്യൂണിസ്റ്റ് പിശാചുക്കളോട്’ ഒരിക്കലും സന്ധിയില്ലെന്ന് സുധാകരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളെ കശാപ്പുശാലകൾ ആക്കിയിട്ടുള്ള എസ്എഫ്ഐയുടെ ആക്രമണങ്ങൾ ഇനിയും പ്രതിരോധിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കേരളത്തെ സിപിഎമ്മിന്റെയും എസ്എഫ്ഐയുടേയും ഒക്കെ ഗുണ്ടായിസത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ജനങ്ങൾ കോൺഗ്രസിലും യുഡിഎഫിലും ഒക്കെ അർപ്പിച്ചിട്ടുള്ള ദൗത്യമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. കമ്മ്യൂണിസ്റ്റ് പിശാചുക്കളോട് ഒരിക്കലും സന്ധിയില്ലെന്നും സുധാകരൻ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടുള്ള ഫെയ്ബുക്ക് കുറിപ്പിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്. “യൂണിവേഴ്സിറ്റി യൂണിയൻ കിട്ടാത്തതിന്റെ പേരിൽ കലോത്സവങ്ങളിൽ കലാപം ഉണ്ടാക്കുന്ന സമീപനമാണ് എസ്എഫ്ഐ ക്രിമിനലുകൾ സ്വീകരിച്ചത്. പോലീസിന്റെ സഹായത്തോടുകൂടിയാണ് കലോത്സവവേദികളിൽ എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടത്. ക്ഷമയുടെ എല്ലാ സീമകളും ലംഘിച്ചപ്പോഴാണ് എന്റെ കുട്ടികൾ തിരിഞ്ഞു നിന്നതും പ്രതിരോധിച്ചതും.’-സുധാകരൻ കുറിച്ചു. “ഇരുട്ടിന്റെ മറവിൽ ക്വട്ടേഷൻ ഗുണ്ടകളുമായി വന്ന് ഒറ്റയ്ക്ക് നിൽക്കുന്ന രാഷ്ട്രീയ എതിരാളികളെ മർദ്ദിക്കുന്ന സിപിഎം രീതി അല്ല അവിടെ കണ്ടത്. എസ്എഫ്ഐയുടെ…
Read More