കോഴിക്കോട്: പരസ്യവീഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ചു യുവാവ് മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. വാഹനത്തിന്റെ ഉടമ കടലുണ്ടി സ്വദേശി എ.കെ. നൗഫല്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷമേ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയൂ എന്നതാണ് കാലതാമസത്തിന് ഇടയാക്കുന്നത്. ഇയാളെ പ്രതിചേര്‍ത്ത് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. വാഹന ഉടമയെ കണ്ടെത്താനെടുത്ത കാലതാമസമാണ് കുറ്റപത്രം വൈകുന്നതിന് ഇടയാക്കിത്. രജിസ്ട്രേഷനും ഇന്ഷ്വറന്സുമില്ലാത്ത വാഹനം കൈമാറിയതാണ് ഇയാള്‍ക്കെതിരേയുള്ള കേസ്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിത്തിന്റെ സുഹൃത്താണ് നൗഫൽ. കഴിഞ്ഞ ഡിസംബറിലാണ് വീഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് വടകര കടമേരി സ്വദേശി ആല്വിന് മരിച്ചത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വെള്ളയില്‍ പോലീസ് യഥാര്‍ഥ ഉടമയെ കണ്ടെത്തിയത്. ഇതിനായി ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെത്തി മൂന്നംഗ അന്വേഷണസംഘം വിവരം ശേഖരിച്ചു. ഹൈദരാബാദ് സ്വദേശി അശ്വിന് ജെയിന്റെ ഉടമസ്ഥതയിലാണ്…
Read MoreDay: February 3, 2025
ലോഡ്ജ് ഉടമ ഉപദ്രവിക്കാൻ ശ്രമിച്ചു: ജീവനക്കാരി വീടിന്റെ ഒന്നാം നിലയിൽനിന്നു താഴേക്കു ചാടി; പ്രതികള്‍ ഒളിവില്‍
മുക്കം: വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ ലോഡ്ജ് ജീവനക്കാരിയായ യുവതിയുടെ ഇടുപ്പെല്ല് പൊട്ടി. മുക്കത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയും കണ്ണൂർ സ്വദേശിനിയുമായ യുവതിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം. ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികളും നാട്ടുകാരും യുവതിയെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലോഡ്ജ് ഉടമ ദേവദാസ്, ഒപ്പമുണ്ടായിരുന്ന ഇയാളുടെ സുഹൃത്തുക്കളായ റിയാസ്, സുരേഷ് എന്നിവർക്കെതിരേ മുക്കം പോലീസ് കേസെടുത്തു. അതിക്രമിച്ച് കടക്കൽ, മാനഹാനിയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നുപേരും ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന വിവരം. വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ള സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയാണ് യുവതി. ലോഡ്ജ് ഉടമയും മറ്റു രണ്ടുപേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്ത്…
Read Moreഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളവുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാട്ടർ എടിഎം
വാഴൂർ: ഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളവുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാട്ടർ എടിഎം.ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി കറുകച്ചാൽ, ഇടയിരിക്കപ്പുഴ കുടുംബാരോഗ്യകേന്ദ്രങ്ങളിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും എത്തുന്ന പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനാണ് വാട്ടർ എടിഎമ്മുകൾ സജ്ജമാക്കിയിരിക്കുന്നത്. ഒരു രൂപ ഇട്ടാൽ എടിഎമ്മിൽനിന്ന് ഒരു ലിറ്റർ കുടിവെള്ളം ലഭിക്കും. ക്യുആർ കോഡ് സൗകര്യവുമുണ്ട്. ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് എടിഎമ്മുകൾ സ്ഥാപിച്ചത്. 1500ലധികം ആളുകൾ ദിവസവും എത്തുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഈ പദ്ധതി വളരെ ആശ്വാസകരമാകും.
Read Moreആര്‍ജി കര് മെഡി. കോളജിലെ വിദ്യാര്‍ഥിനി മരിച്ചനിലയില്‍: പരാതി നൽകാതെ കുടുംബം
കോല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളജിലെ വിദ്യാർഥിനിയെ താമസസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇരുപതുകാരിയായ എംബിബിഎസ് വിദ്യാർഥിനിയെയാണ് കമര്‍ഹാടിയിലെ ഇഎസ്ഐ ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ കണ്ടെത്തിയത്.ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടറായ അമ്മയോടൊപ്പമാണു വിദ്യാർഥിനി താമസിച്ചിരുന്നത്. മുറിയുടെ വാതിലില്‍ യുവതിയുടെ അമ്മ നിരവധി തവണ മുട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടാവാത്തതിനെത്തുടര്ന്നു വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അയല്‍വാസിയുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തില്‍ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടില്ല. മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തില്ലെന്നും പോലീസ് പറഞ്ഞു.
Read Moreപുതിയ സ്കൂട്ടർ പകുതി വിലയിൽ; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിയെടുത്തത് 800 കോടി; ഇരുപത്തിയാറുകാരൻ തട്ടിപ്പിന് തുടക്കമിട്ടത് പകുതിവിലയ്ക്ക് സ്കൂൾ ബാഗ് നൽകി…
എരുമേലി: പ്രമുഖ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടർ നല്‍കാമെന്ന വാഗ്ദാനത്തിലൂടെ തട്ടിപ്പിനിരയായവരിൽ എരുമേലിക്കാരും കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽപ്പെട്ടവരും.യമഹ, സുസുക്കി, ടിവിഎസ്, ഹോണ്ട എന്നിങ്ങനെ വിവിധ സ്കൂട്ടർ കമ്പനികളുടെ കാഞ്ഞിരപ്പള്ളി എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളും സൊസൈറ്റിയുടെ പേരിൽ കമ്യൂണിറ്റി ഗ്രൂപ്പും എരുമേലി ഉൾപ്പെടെ കാഞ്ഞിരപ്പള്ളി താലൂക്ക് മേഖലയിൽ പ്രചരിക്കുകയും നിരവധി പേർ ഇതിൽ അംഗങ്ങളാവുകയും ചെയ്തിരുന്നു. ഏത് കമ്പനിയുടെ സ്കൂട്ടർ വേണമെന്ന് അറിയിച്ചാൽ ആ കമ്പനിയുടെ പേരിൽ ടിവിഎസ് കാഞ്ഞിരപ്പള്ളി, യമഹ കാഞ്ഞിരപ്പള്ളി എന്ന രീതിയിലാണ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നത്. ഗ്രൂപ്പുകളെ നിയന്ത്രിച്ചിരുന്ന കമ്യൂണിറ്റി ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത് സർദാർ പട്ടേലിന്റെ പേരിലുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത സോഷ്യോ ഇക്കണോമിക് സൊസൈറ്റിയായിരുന്നു. ഇതിന്റെ തലപ്പത്ത് മേഖലയിലെ ഒരു മുൻ പഞ്ചായത്ത് അംഗവും ഉൾപ്പെട്ടിരുന്നു. തട്ടിപ്പുകേസിലെ മുഖ്യപ്രതി തൊടുപുഴ കുടയത്തൂര്‍…
Read Moreകാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരേ കള്ളക്കേസ്: വനംവകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യും
ഇടുക്കി: കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയസംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി. ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ, മുൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ പത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനാണ് അനുമതി. കണ്ണംപടി പുത്തൻപുരയ്ക്കൽ സരുൺ സജിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയത്. 2022 സെപ്റ്റംബർ ഇരുപതാം തീയതിയായിരുന്നു സംഭവം. നടപടി വിവാദമായതോടെ സർക്കാർ നിർദ്ദേശപ്രകാരം വനംവകുപ്പ് സിസിഎഫ് നീതു ലക്ഷ്മി അന്വഷണം നടത്തി. കേസ് കെട്ടിച്ചമച്ചതാണെന്നും പിടിച്ചെടുത്ത മാംസം വന്യജീവിയുടേതല്ലന്നും കണ്ടെത്തി.ഇതോടെ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുൽ, കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. അനിൽ കുമാർ ഉൾപ്പെടെ ഒൻപത് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു. സരുണിന്റെ പരാതിയിൽ 13 ഉദ്യോഗസ്ഥർക്കെതിരേ പട്ടികജാതി-വർഗ പീഡന നിരോധന നിയമ…
Read Moreസിദ്ധാര്‍ഥ് കൃഷ്ണയും തീര്‍ഥ ജ്യോതിഷും ചാമ്പ്യന്മാര്
ആലപ്പുഴ: റിലയന്‍സ് മാളില്‍നടന്ന അണ്ടര്‍-07 ജില്ലാ ചെസ് സെലക്ഷന് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സിദ്ധാര്‍ഥ് കൃഷ്ണയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തീര്‍ഥ ജ്യോതിഷും ജേതാക്കളായി. മുഹമ്മദ് ഫൈസാന്‍ ഓപ്പണ്‍ വിഭാഗത്തിലും വേണിക വിശ്വനാഥ് പെണ്‍കുട്ടികളുടെ വിഭാഗത്തിലും രണ്ടാംസ്ഥാനം നേടി. ശ്രീലക്ഷ്മി എസ്. പിള്ള, സമൃധി സനോജ്, ഇതള്‍ സത്യ എന്നിവര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും പ്രഭവ് എസ്. നായര്‍, വിനായക് മഹാദേവ്, അലി ഫര്ഹാന് ബിന്‍ ഫവാസ്, ജി.ജെ. ആരവ്, പാര്‍ഥിവ് ശ്രീനാഥ്, രാം ആനന്ദ്, അഥര്‍വ് വര്‍മ, ഇഷാന് എസ്. നാഥ് എന്നിവര്‍ ഓപ്പണ്‍ വിഭാഗത്തിലും സമ്മാനങ്ങള്‍ നേടി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ച ടെക്നിക്കല്‍ കമ്മിറ്റിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴയെ പ്രതിനിധീകരിക്കും. ജില്ലാ ഓര്‍ഗനൈസിംഗ് ജോയിന്റ് കണ്‍വീനര്‍ അഡ്വ. മാര്ട്ടിന് ആന്റണി അധ്യക്ഷനായിരുന്നു. ജില്ലാ കണ്‍വീനര്‍ ബിബി സെബാസ്റ്റ്യന്‍…
Read Moreഫിലിപ്പീൻസിൽനിന്ന് നാടുകടത്തിയ കുപ്രസിദ്ധ ഗുണ്ട ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: ഫിലിപ്പീൻസിൽനിന്ന് ഇന്ത്യയിലേക്കു നാടു കടത്തിയ കുപ്രസിദ്ധ ഗുണ്ട ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. ഹരിയാന സ്വദേശിയായ ജോഗീന്ദർ ജിയോഗാണ് അറസ്റ്റിലായത്. ഡൽഹി പോലീസ് സ്പെഷൽ സെല്ലും ഹരിയാന പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. വർഷങ്ങളായി ഫിലിപ്പീൻസിൽ താമസിച്ചുവരികയായിരുന്നു പ്രതി. 2017 മുതൽ ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തുന്നതിന് ഹരിയാന പോലീസ് വിവിധ സംഘങ്ങളായി അന്വേഷണം ആരംഭിച്ചിരുന്നു. ബക്കോലോഡ് സിറ്റിയിലാണ് ഇയാൾ താമസിച്ചിരുന്നത്. ജോഗീന്ദർ, ജിയോഗ്, കാന്ത ഗുപ്ത എന്നീ പേരുകളിലാണ് ഇയാൾ കഴിഞ്ഞത്. കഴിഞ്ഞ വർഷം ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (ബിഐ)യുടെ ഒരു സംഘം ഇയാളെ വീട്ടിൽവച്ച് അറസ്റ്റ് ചെയ്തിരുന്നു. ഖാലിസ്ഥാനി ഭീകരസംഘടനയുമായി ഇയാൾക്കു ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തോക്ക് കൈവശം വച്ചതിനും ഭീകരാക്രമണത്തിനു ഗൂഡാലോചന നടത്തിയെന്നുമുള്ള കണ്ടെത്തലിൽ ഇയാളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ജിയോഗിനെതിരേ…
Read Moreഅർധരാത്രി ബോട്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം: ചോദ്യം ചെയ്ത ജീവനക്കാരനെ ഇരുമ്പു കമ്പിയ്ക്ക് അടിച്ചു വീഴ്ത്തി
പൂച്ചാക്കൽ: പെരുമ്പളം ബോട്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സൗത്ത് ജെട്ടിയിൽ സ്റ്റേ കിടന്ന ബോട്ടിനു മുകളിൽ കയറിയാണ് മദ്യലഹരിയിൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബോട്ട് ജീവനക്കാരനു പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 2.30നാണ് സംഭവം. പെരുമ്പളം-പാണാവള്ളി സർവീസ് കഴിഞ്ഞ് രാത്രി 11ന് ദ്വീപിലെ സൗത്ത് ജെട്ടിയിൽ പാർക്ക് ചെയ്ത എസ് 39-ാം നമ്പർ ബോട്ടിനു മുകളിൽ കയറി യുവാവ് മദ്യലഹരിയിൽ ആത്മഹത്യാഭീഷണി മുഴക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. ബഹളം കേട്ട് ബോട്ടിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന ജീവനക്കാർ പുറത്തിറങ്ങി. യുവാവിനെ താഴെയിറക്കാൻ ശ്രമിക്കുന്നതിനിടയിൽ തൈക്കാട്ടുശേരി സ്വദേശിയായ ഡ്രൈവർ നിജിലി(28)ന് ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിയേറ്റു. യുവാവിനോടൊപ്പം മറ്റ് രണ്ടു പേർ ജെട്ടിയിലുമുണ്ടായിരുന്നു. പരിക്കേറ്റ ജീവനക്കാരനെ പാണാവള്ളി ജെട്ടിയിൽ എത്തിച്ച് തുറവൂർ താലൂക്ക് ആശുപത്രിയിൽപ്രവേശിപ്പിച്ചു. പൂച്ചാക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഅച്ഛനാണത്രേ, അച്ഛൻ… മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപയോഗിച്ച് കാറിനു മുകളിലെ മഞ്ഞ് നീക്കി പിതാവ്; വൈറലായി വീഡിയോ
സ്വന്തം മക്കളുടെ കാര്യത്തിൽ കരുതൽ കാട്ടാത്ത മാതാപിതാക്കൾ കുറവാണ്. കൈക്കുഞ്ഞുങ്ങളുടെ കാര്യത്തിലാണെങ്കിൽ പ്രത്യേകിച്ചും. എന്നാൽ അമേരിക്കയിലെ ടെക്സസില്‍ ഒരു യുവാവ് മൂന്നു മാസം മാത്രം പ്രായമായ തന്റെ കുഞ്ഞിനെ കൈകാര്യം ചെയ്യുന്ന വീഡിയോ കണ്ടാൽ ഇവനൊരു അച്ഛനാണോയെന്ന് ആരും ചോദിച്ചുപോകും. ഒരു യുവാവ് കാറിനു മുകളില്‍ അടിഞ്ഞുകിടക്കുന്ന മഞ്ഞ് നീക്കുന്നതാണു വീഡിയോ. മഞ്ഞ് നീക്കാൻ ഉപയോഗിക്കുന്ന സാധനം എന്താണെന്ന് അറിയുന്പോഴാണ് അന്പരന്നു പോകുന്നത്. ഒരു കുഞ്ഞിനെ കാറിനു മുകളിൽ കിടത്തി വൈപ്പർപോലെ ഇരുവശത്തേക്കും ചലിപ്പിച്ചാണ് ഇയാൾ മഞ്ഞ് നീക്കിയത്. കാറിന്റെ മുന്‍വശത്തെ ഗ്ലാസിലെ മഞ്ഞ് മുഴുവനും ഇത്തരത്തില്‍ കുഞ്ഞിനെ ഉപയോഗിച്ച് ഇയാള്‍ നീക്കുന്നതും ഒടുവില്‍ ചിരിച്ചുകൊണ്ട് കുഞ്ഞിനെ ഉയര്‍ത്തിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. ഹെവന്‍ ഈസ് സൈക്കോ എന്ന ടിക്ക് ടോക്ക് അക്കൗണ്ടില്‍നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. യുവാവിന്റെ കൈയിലുള്ളത് പാവയാണെന്നാണു പലരും കരുതിയത്. വീഡിയോ വൈറലായതോടെ പ്രാദേശിക പോലീസ്…
Read More