തിരുവനന്തപുരം: വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ തിരുവനന്തപുരത്തെത്തിച്ചു. കഴിഞ്ഞ ആഴ്ച വയനാട്ടിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പെൺകടുവയെ ഇന്നു രാവിലെയാണ് തലസ്ഥാനത്തെത്തിച്ചത്. ഇവിടെ പ്രത്യേകം തയാറാക്കിയ കൂട്ടിൽ രണ്ടാഴ്ച കടുവ നിരീക്ഷണത്തിലായിരിക്കും. എട്ടു വയസുള്ള കടുവയുടെ രക്തപരിശോധന നടത്തിയശേഷം പരിക്കിനുള്ള ചികിത്സ തുടങ്ങും. കടുവയുടെ കൂട്ടിൽ സ്ഥാപിക്കുന്ന സിസിടിവിയിലൂടെ മണിക്കൂറും നിരീക്ഷിക്കാനാകും. പുനരധിവാസത്തിന്റെ ഭാഗമായാണ് കടുവയെ തലസ്ഥാനത്തെത്തിച്ചത്. അതേസമയം കാണികൾക്ക് കടുവയെ കാണാൻ ഇനിയും ആഴ്ചകൾ താമസമുണ്ടാകും. രണ്ട് വർഷം മുന്‍പ് മാനന്തവാടിയിൽ ഒരാളെ കൊന്ന ആൺകടുവയെയും താമസിയാതെ തലസ്ഥാനത്തെത്തിക്കും.
Read MoreDay: February 3, 2025
വായ്പ്പുണ്ണിനു പിന്നിൽ
സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റൊമറ്റൈറ്റിസ് എന്നാണു വിളിക്കുന്നത്. ലോകത്താകെയുള്ള ജനങ്ങളിൽ 20 ശതമാനം പേരും ഈ രോഗംമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്വൃത്താകൃതിയോടുകൂടിയതും ആഴംകുറഞ്ഞതുമായ (സാധാരണയായി ഒരു സെൻറിമീറ്ററിൽ താഴെയുള്ളത്) വ്രണങ്ങൾ ഇടയ്ക്കിടെ വായ്ക്കകത്തെ ശ്ലേഷ്മസ്തരത്തിൽ ഉണ്ടാവുകയും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ഇത് ഉണങ്ങുകയും ചെയ്യുന്നു. വർഷത്തിൽ ഇതു പലതവണ ആവർത്തിക്കപ്പെടാം. വ്രണങ്ങളുണ്ടാകുന്പോൾ രോഗിക്ക് സംസാരിക്കാനും ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു. അതായത് രോഗിയുടെ സാമൂഹികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നർഥം. ഇങ്ങനെ പലതവണ ആവർത്തിക്കപ്പെടുന്പോൾ വായ്ക്കകത്ത് നിരവധി പൊറ്റകൾ രൂപപ്പെടുകയും ഇത് നാവിന്റെയും മുഖത്തെ മാംസപേശികളുടെയും ചലനത്തെ ബാധിക്കുകയും ചെയ്യുന്നു.\ മാനസിക സമ്മർദംസാധാരണ കാണുന്ന വായ്പുണ്ണിന് പലതരം കാരണങ്ങളുണ്ട്. ഇരുന്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12 എന്നിവയുടെ അഭാവംമൂലമുള്ള വിളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ ശാരീരികവും മാനസികവുമായ…
Read Moreകുറഞ്ഞ നിരക്കിൽ പറക്കാൻ ഓഫറുമായി എയർ ഇന്ത്യ
കൊല്ലം: അവധിക്കാല ഡിമാൻഡ് വർധിപ്പിക്കുന്നതിന് ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ നിരക്കിളവ് വാഗ്ദാനം ചെയ്ത് എയർ ഇന്ത്യ നമസ്തേ വേൾഡ് വിൽപ്പന ആരംഭിച്ചു.ഇന്നലെ മുതൽ ആരംഭിച്ച ഈ ബുക്കിംഗ് ഫെബ്രുവരി ആറുവരെ തുടരും. ഫെബ്രുവരി 12-നും ഒക്ടോബർ 31-നും മധ്യേയുള്ള യാത്രകൾക്കാണ് കുറഞ്ഞ നിരക്കിലുള്ള ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. എയർ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ടിക്കറ്റ് വിൽപ്പന തുടങ്ങി കഴിഞ്ഞു. എയർ ഇന്ത്യയുടെ ടിക്കറ്റിംഗ് ഓഫീസുകൾ, കസ്റ്റമർ കോൺടാക്ട് സെൻ്ററുകൾ, ട്രാവൽ ഏജൻസികൾ വഴിയുള്ള ടിക്കറ്റ് വിൽപ്പന ഇന്നും ആരംഭിച്ചു. ഇക്കണോമി ക്ലാസ് – 1499 , പ്രീമിയം ഇക്കണോമി – 3749, ബിസിനസ് ക്ലാസ് -9999 രൂപ മുതലുമാണ് ആഭ്യന്തര റൂട്ടിലെ വൺവേ നിരക്കുകൾ. ഇക്കണോമി ക്ലാസ് -12577, പ്രീമിയം ഇക്കണോമി – 16213, ബിസിനസ് ക്ലാസ് -20870 രൂപ മുതലുമാണ് അന്താരാഷ്ട്ര റൂട്ടിലെ റിട്ടേൺ നിരക്കുകൾ.…
Read Moreദിലീപിന്റെ ഓരോ ചലനവും ഞാൻ കാണാറുണ്ട്: അഭിനയം നോക്കിനിൽക്കും; നന്ദു പൊതുവാൾ
ഒറ്റക്കൊമ്പൻ എന്ന സിനിമയുടേത് അടിപൊളി സബ്ജെക്റ്റ് ആണെന്ന് നന്ദു പൊതുവാൾ. ഒരു മാസ് പടമാണ്, അടിയും ഇടിയും ഒക്കെയുണ്ട്. സുരേഷ് ഏട്ടനൊക്കെ അതുപോലെയുള്ള കഥാപാത്രം ചെയ്തിട്ട് കുറേ കാലമായി. ലേലത്തിന്റെയൊക്കെ വെറും പതിപ്പാണ് ഇത്. ലേലം തിരക്കഥ വായിച്ചപ്പോൾ തന്നെ സൂപ്പർഹിറ്റ് ആവുമെന്ന് ഉറപ്പായിരുന്നു. രഞ്ജി പണിക്കർ സർ അന്ന് കത്തി നിൽക്കുന്ന സമയമാണ്. അതിലെ ഓരോ സീക്വൻസുകളും ഡയലോഗുകളും ശരിക്കും പിടിച്ചിരുത്തുന്നതായിരുന്നു. അഭിനയമോഹം ഉള്ളിൽ ഉള്ളതുകൊണ്ട് നടന്മാർ ഒക്കെ അഭിനയിക്കുന്നത് ഞാൻ നോക്കി നിൽക്കുമായിരുന്നു. അവരൊക്കെ എങ്ങനെ പെർഫോം ചെയ്യുന്നു എന്നായിരുന്നു നോക്കിയിരുന്നത്. ലാൽ സാർ അഭിനയിക്കുന്ന സമയത്ത് എപ്പോഴും ഞാൻ നോക്കി നിൽക്കാറുണ്ട്. ദിലീപിന്റെ ഓരോ ചലനവും ഞാൻ കാണാറുണ്ട്. അവരൊക്കെയായിട്ടാണ് കൂടുതലും വർക്ക് ചെയ്തിട്ടുള്ളത്. ദിലീപിന്റെ പെട്ടെന്നുള്ള കൗണ്ടറും അതുമായി ബന്ധപ്പെട്ടുള്ള ആക്ഷനും ഒക്കെ നോക്കി നിന്നുപോവും. നിമിഷനേരം കൊണ്ട് ഒക്കെ ഇത്…
Read More‘പ്രണയം ബാല്യകാല സുഹൃത്തുമായി’; തുറന്ന് പറഞ്ഞ് അഭിനയ
പണി എന്ന സിനിമയിലൂടെ ഏറെ ജനപ്രീതി നേടിയിരിക്കുകയാണ് നടി അഭിനയ. തന്റെ പ്രണയത്തെ കുറിച്ച് അഭിനയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഞാൻ റിലേഷൻഷിപ്പിലാണ് എനിക്ക് ബോയ്ഫ്രണ്ടുണ്ട്. ബാല്യകാല സുഹൃത്തുക്കളാണ് ഞങ്ങൾ. പതിനഞ്ച് വർഷമായി തുടരുന്ന പ്രണയ ബന്ധമാണിത്. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. എനിക്കെന്തും സംസാരിക്കാം. ഒരു ജഡ്ജ്മെന്റും ഇല്ലാതെ എന്നെ കേൾക്കും. സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലാണ് എന്ന് അഭിനയ. വിവാഹം ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല, അതിന് ഒരുപാട് സമയമുണ്ട്. സംവിധായകർക്കും സെറ്റിലുള്ളവർക്കുമുള്ള ചോദ്യം ഡെഫ് ആയ ആൾക്ക് എങ്ങനെ ഇത് ചെയ്യാൻ പറ്റുമെന്നാണ്. അവർക്ക് ഇതേക്കുറിച്ച് അവബോധമില്ല. ഞങ്ങൾ കുറവുള്ളവരല്ല. ഞങ്ങൾക്കും കഴിവുണ്ട്. എല്ലാവർക്കും ഒരു ഉദാഹരണമായി അവബോധമുണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. 24 മണിക്കൂറും അമ്മ എന്റെ കൂടെയായിരുന്നു. എപ്പോഴും ഉറങ്ങരുത്, എന്തെങ്കിലും ജോലി ചെയ്യ് എന്ന് പറയും. തമാശകൾ പറയും. എനിക്ക് 33…
Read Moreഗ്ലാമറസ് പോസുമായി സാനിയ; വൈറലായി ചിത്രങ്ങൾ
ഇടയ്ക്കിടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. അത്തരത്തില്‍ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തായ്ലന്ഡിലെ ഒരു തടാകത്തിനരികെ നില്ക്കുന്ന സാനിയയെ ചിത്രങ്ങളില്‍ കാണാം. റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാനിയ ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി. ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികാ പദവിയിലെത്തി. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ സാനിയ അവതരിപ്പിച്ചു. എന്പുരാന് ആണ് നടിയുടെ പുതിയ പ്രോജക്ട്.
Read Moreഞാൻ ആകെ തകർന്നുപോയി: കൊച്ചിയിലെ വിദ്യാർഥിയുടെ മരണത്തിൽ പ്രതികരണവുമായി സാമന്ത
കൊച്ചിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തെന്നിന്ത്യൻ നടി സാമന്ത. മരണപ്പെട്ട കുട്ടിയുടെ മാതാവിന്റെ വാക്കുകൾ കൂടി പങ്കുവച്ചുകൊണ്ടാണ് സാമന്ത തന്റെ അഭിപ്രായം അറിയിച്ചത്. റാഗിംഗ് മൂലമാണ് പതിനഞ്ചുകാരനായ മിഹിർ അഹമ്മദ് എന്ന വിദ്യാർഥി മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാമന്ത ഇൻസ്റ്റഗ്രാമിൽ തന്റെ അഭിപ്രായം അറിയിച്ചത്. വാർത്തകേട്ട് താൻ ആകെ തകർന്നുവെന്നും ബുള്ളിയിംഗ് ഒരു ഗുരുതര കുറ്റമായി കണക്കാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കുറിച്ചു. “#JusticeForMihir” എന്ന തലക്കെട്ടിൽ വിദ്യാർഥിയുടെ അമ്മ എഴുതിയ കുറിപ്പും സാമന്ത പോസ്റ്റ് ചെയ്തിരുന്നു. “ഈ വാർത്ത എന്നെ ആകെ തകർത്തു! ഇത് 2025 ആണ്. എന്നിട്ടും, വെറുപ്പും വിഷവും നിറഞ്ഞ കുറച്ചുപേർ ചേർന്ന് ഒരാളെ നാശത്തിലേക്ക് തള്ളിവിട്ടതിനാൽ നമുക്ക് മറ്റൊരു ശോഭനമായ യുവജീവിതം കൂടി നഷ്ടപ്പെട്ടു. മാനസികവും വൈകാരികവും ചിലപ്പോൾ ശാരീരികവുമായ ആക്രമണമാണ് ഇത്. പ്രത്യക്ഷത്തിൽ നമുക്ക് കർശനമായ…
Read Moreപരസ്യചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവം: മുഖ്യപ്രതി വിദേശത്ത്; കുറ്റപത്രം വൈകുന്നു
കോഴിക്കോട്: പരസ്യവീഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ചു യുവാവ് മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. വാഹനത്തിന്റെ ഉടമ കടലുണ്ടി സ്വദേശി എ.കെ. നൗഫല്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷമേ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയൂ എന്നതാണ് കാലതാമസത്തിന് ഇടയാക്കുന്നത്. ഇയാളെ പ്രതിചേര്‍ത്ത് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. വാഹന ഉടമയെ കണ്ടെത്താനെടുത്ത കാലതാമസമാണ് കുറ്റപത്രം വൈകുന്നതിന് ഇടയാക്കിത്. രജിസ്ട്രേഷനും ഇന്ഷ്വറന്സുമില്ലാത്ത വാഹനം കൈമാറിയതാണ് ഇയാള്‍ക്കെതിരേയുള്ള കേസ്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിത്തിന്റെ സുഹൃത്താണ് നൗഫൽ. കഴിഞ്ഞ ഡിസംബറിലാണ് വീഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് വടകര കടമേരി സ്വദേശി ആല്വിന് മരിച്ചത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വെള്ളയില്‍ പോലീസ് യഥാര്‍ഥ ഉടമയെ കണ്ടെത്തിയത്. ഇതിനായി ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെത്തി മൂന്നംഗ അന്വേഷണസംഘം വിവരം ശേഖരിച്ചു. ഹൈദരാബാദ് സ്വദേശി അശ്വിന് ജെയിന്റെ ഉടമസ്ഥതയിലാണ്…
Read Moreലോഡ്ജ് ഉടമ ഉപദ്രവിക്കാൻ ശ്രമിച്ചു: ജീവനക്കാരി വീടിന്റെ ഒന്നാം നിലയിൽനിന്നു താഴേക്കു ചാടി; പ്രതികള്‍ ഒളിവില്‍
മുക്കം: വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ ലോഡ്ജ് ജീവനക്കാരിയായ യുവതിയുടെ ഇടുപ്പെല്ല് പൊട്ടി. മുക്കത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയും കണ്ണൂർ സ്വദേശിനിയുമായ യുവതിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം. ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികളും നാട്ടുകാരും യുവതിയെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലോഡ്ജ് ഉടമ ദേവദാസ്, ഒപ്പമുണ്ടായിരുന്ന ഇയാളുടെ സുഹൃത്തുക്കളായ റിയാസ്, സുരേഷ് എന്നിവർക്കെതിരേ മുക്കം പോലീസ് കേസെടുത്തു. അതിക്രമിച്ച് കടക്കൽ, മാനഹാനിയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നുപേരും ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന വിവരം. വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ള സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയാണ് യുവതി. ലോഡ്ജ് ഉടമയും മറ്റു രണ്ടുപേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്ത്…
Read Moreഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളവുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാട്ടർ എടിഎം
വാഴൂർ: ഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളവുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാട്ടർ എടിഎം.ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി കറുകച്ചാൽ, ഇടയിരിക്കപ്പുഴ കുടുംബാരോഗ്യകേന്ദ്രങ്ങളിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും എത്തുന്ന പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനാണ് വാട്ടർ എടിഎമ്മുകൾ സജ്ജമാക്കിയിരിക്കുന്നത്. ഒരു രൂപ ഇട്ടാൽ എടിഎമ്മിൽനിന്ന് ഒരു ലിറ്റർ കുടിവെള്ളം ലഭിക്കും. ക്യുആർ കോഡ് സൗകര്യവുമുണ്ട്. ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് എടിഎമ്മുകൾ സ്ഥാപിച്ചത്. 1500ലധികം ആളുകൾ ദിവസവും എത്തുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഈ പദ്ധതി വളരെ ആശ്വാസകരമാകും.
Read More