കൊടുമണ്‍: അങ്ങാടിക്കല്‍ മഠത്തിലയ്യത്ത് മുരുപ്പേല്‍ ഷിബുഭവനത്തില്‍ ഓമനയെ (75) തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കാണപ്പെട്ടു. വീടിനു സമീപത്ത് കരിയിലയ്ക്കു തീ കത്തിച്ചപ്പോള്‍ സമീപമുള്ള റബര്‍തോട്ടത്തിലേക്ക് തീ പടര്‍ന്നത് അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പൊള്ളലേറ്റതെന്ന് കരുതുന്നു. ഓമന തനിച്ചാണ് ഉണ്ടായിരുന്നത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടയില്‍ ഓമന കുഴഞ്ഞുവീണു അയല്‍വാസികള്‍ ഓടിക്കൂടിയപ്പോഴേക്കും ഓമന അത്യാസന്നനിലയിലായിരുന്നു. അടൂരില്‍നിന്ന് ഫയര്‍ഫോഴ്സും കൊടുമണ്ണില്‍നിന്ന് പോലീസും എത്തി മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പരേതനായ ശിവരാമനാണ് ഭര്‍ത്താവ്. മക്കൾ: ഷിബു, ഷീബ.
Read MoreDay: February 3, 2025
ആസ്ഥാന പൂട്ട് തുറക്കൽ വിദഗ്ധനായ ഉടമയെ പുറത്താക്കി, കാറിന്റെ ഡോർ ലോക്ക് ചെയ്ത് വളര്‍ത്തുനായ
നോർഫോക്കിലെ ഡെറെഹാമിൽ താമസിക്കുന്ന 31 കാരനായ പീറ്റർ മാക്കൻ നാട്ടിലെ ആസ്ഥാന പൂട്ട് തുറക്കൽ വിദഗ്ധൻ എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് മുട്ടൻ പണി കിട്ടിയ വാർത്തയാണ് വൈറലാകുന്നത്. വളർത്തു നായകളോടൊപ്പം അദ്ദേഹം യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് എമർജൻസിയായി അദ്ദേഹത്തിന് വണ്ടിയിൽ നിന്ന് ഇറങ്ങേണ്ടി വന്നു. ടയറുകളിൽ വായു നിറയ്ക്കാൻ ഒരു സർവീസ് സ്റ്റേഷനിൽ വണ്ടി നിർത്തി. വായു നിറച്ച് വണ്ടിക്കുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ഡോർ എന്ത് ചെയ്തിട്ടും തുറക്കാൻ സാധിക്കുന്നില്ല. വണ്ടിയുടെ അകത്തേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് താൻ ശരിക്കും പെട്ടു എന്ന് അദ്ദേഹത്തിന് മനസിലായത്. വാഹനത്തിനുള്ളിൽ ഇരുന്ന വളർത്തു നായ്ക്കളിലൊന്ന് സെൻട്രൽ ലോക്കിംഗ് ബട്ടണിൽ അമർത്തി കാർ ലോക്ക് ചെയ്തു. അതോടെ വണ്ടി ലോക്കായി പീറ്റർ വഴിയിലുമായി. പൂട്ട് തുറക്കാൻ അദ്ദേഹം കുറേനേരം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം വീണ്ടും…
Read Moreകൂരോപ്പടയില്‍ വീട് കുത്തിത്തുറന്ന് മോഷണം; പെരുന്നാളിന് പോയി മടങ്ങിയെത്തിയ സമയം കള്ളൻ കൊണ്ടുപോയത് ഒന്പതേകാല് പവൻ
പാമ്പാടി: വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ചു സ്വര്‍ണവും പണവും കവര്‍ന്നു. കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഭാഗത്ത് ഉറുമ്പില്‍ പുത്തന്‍പുരയില്‍ പി.എസ്. ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒന്പതേകാല് പവന് സ്വര്‍ണവും 9,800 രൂപയുമാണ് മോഷ്ടാവ് കവര്‍ന്നത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഇവരുടെ ഇടവക പള്ളിയായ കൂരോപ്പട സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ പെരുന്നാള്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നതിനായി കുടുംബം രാത്രി ഏഴിന് പള്ളിയില്‍ പോയിരുന്നു. തുടര്‍ന്ന് പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം രാത്രി 11നു വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. ആറടി പൊക്കമുള്ള ചുറ്റുമതില്‍ കടന്ന് വീടിന്റെ പിന്‍ഭാഗത്തെ കതക് കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓടാമ്പലും പട്ടയുമുള്ള കതക് താഴിട്ടാണ് പൂട്ടിയിരുന്നത്. ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം തകര്‍ത്താണ് മോഷണം നടത്തിയതെന്ന് ജോണ്‍ പറഞ്ഞു. പാമ്പാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന…
Read Moreപ്രാരാബ്ദങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് മനസ് മാറ്റി; ഭര്‍ത്താവിന്റെ വൃക്ക വിറ്റു കിട്ടിയ ലക്ഷങ്ങളുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; തകരുന്ന ഹൃദയവേദനയുമായി യുവാവ്
കോൽക്കത്ത: ഭർത്താവിന്റെ വൃക്ക വിറ്റു കിട്ടിയ പത്തുലക്ഷം രൂപ കൈക്കലാക്കിയതിനുശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിൽപ്പെട്ട സാൻക്രെയ്ലിലാണ് നാടിനെ നടുക്കിയ കൊടുംചതി നടന്നത്. കുടുംബത്തിലെ പ്രാരാബ്ദങ്ങള്‍ മാറാൻ വൃക്ക വില്‍ക്കാമെന്ന് ഭർത്താവിനെ ഉപദേശിച്ചതു യുവതിയാണ്. മകളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ചെലവ് അതിലൂടെ നികത്താമെന്നും ഭർത്താവിനെ ബോധ്യപ്പെടുത്തി. മാസങ്ങളോളം നീണ്ട തെരച്ചിലിനുശേഷം ഭർത്താവിന്റെ രക്തഗ്രൂപ്പിന് അനുയോജ്യമായ സ്വീകർത്താവിനെ യുവതിതന്നെ കണ്ടെത്തി. തുടർന്ന് മൂന്നു മാസം മുന്‍പ് ശസ്ത്രക്രിയ നടത്തി വൃക്ക നല്കി. പ്രതിഫലമായി 10 ലക്ഷം രൂപയും ലഭിച്ചു. എന്നാല്‍ വൃക്ക വിറ്റു പണം സന്പാദിക്കാൻ ഭർത്താവിനെ പ്രേരിപ്പിച്ചതിനു പിന്നില്‍ ഭാര്യയുടെ കുബുദ്ധിയായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പശ്ചിമബംഗാളിലെതന്നെ ബാരക്പുർ സ്വദേശിയായ രവിദാസ് എന്നയാള്‍ക്കൊപ്പം ജീവിക്കാൻ പണം സന്പാദിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം.ശസ്ത്രക്രിയയ്ക്കു പിന്നാലെ പണം കിട്ടിയതോടെ തന്ത്രപൂർവം അതു കൈക്കലാക്കി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. സംഭവത്തിൽ…
Read More25-ാം വിവാഹ വാർഷികത്തിന് ഭാര്യയ്ക്കായ് ഡാൻസ് ചെയ്ത് ഭർത്താവ്; അങ്കിൾ ചുമ്മാ തീ എന്ന് സൈബറിടം
വിവാഹ വാർഷികത്തിന് നൃത്തം ചെയ്ത് ഭാര്യയേയും അതിഥികളേയും ഞെട്ടിച്ചിരിക്കുകയാണ് ഭർത്താവ്. സാക്ഷി ബിഷ്ത് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചത്. തന്റെ 25ാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പാർട്ടിയിലാണ് ഭർത്താവ് പ്രിയതമയ്ക്ക് സർപ്രൈസ് ആയി തന്റെ ഡാൻസ് അവതരിപ്പിച്ചത്. യേ ലഡ്ക ഹേ അള്ളാ’. എന്ന ഗാനത്തിനായിരുന്നു അദ്ദേഹം മനോഹരമായി ചുവടുകൾവച്ചത്. പാട്ട് തുടങ്ങുന്പോൾ ആദ്യം കുറച്ച് സഭാകന്പം ഉണ്ടായിരുന്നെങ്കിലും അൽപ സമയത്തിനകം അഡ് മാറി ഗംഭീര നൃത്തമായി മാറി. രണ്ട് ഭാഗങ്ങളിലായാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ആദ്യഭാഗം ഇതിനകം 19 ലക്ഷം പേരാണ് കണ്ടത്. രണ്ടാം ഭാഗം മൂന്ന് ലക്ഷത്തിന് മുകളില്‍ ആളുകൾ കണ്ടു കഴിഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അതിന് കമന്റുമായി എത്തിയത്. ‘ഈ സന്തോഷം എന്നെന്നും നിലനില്ക്കട്ടെ’ എന്നാണ് എല്ലാവരും കുറിച്ചത്. പ്രായമൊക്കെ വെറും നമ്പർ മാത്രമാണ്, അങ്കിൾ ഇത് തൂക്കി…
Read Moreകോളടിച്ച് സർക്കാർ ജീവനക്കാർ; ജീവനക്കാരിൽ ഭൂരിഭാഗവും നികുതി വലയ്ക്കു പുറത്ത്; ഒരു ലക്ഷത്തിന് മുകളിൽ ശന്പളം വാങ്ങുന്നവർ ആദായ നികുതി അടച്ചാൽമതി
തിരുവനന്തപുരം: ആദായ നികുതി പരിധി 12 ലക്ഷമാക്കി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും നികുതി വലയ്ക്കു പുറത്തായി. പ്രതിമാസം ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ശന്പളം വാങ്ങുന്ന ജീവനക്കാർ ആദായ നികുതി അടച്ചാൽ മതിയാകും. സംസ്ഥാന സർക്കാരിനു കീഴിലെ 5.5 ലക്ഷം ജീവനക്കാരിൽ ഏതാണ്ട് ഒരു ലക്ഷത്തിനു താഴെ പേർ മാത്രം പുതിയ പ്രഖ്യാപന പ്രകാരം ആദായ നികുതി അടച്ചാൽ മതിയാകും. സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ഹയർ ഗ്രേഡിനു മുകളിലുള്ള ജീവനക്കാരാണ് അടുത്ത സാന്പത്തിക വർഷം ആദായ നികുതി അടയ്ക്കേണ്ടി വരിക. മറ്റു വകുപ്പുകളിൽ ഡെപ്യൂട്ടി ഡയറക്ടർ, ഡിവൈഎസ്പി, കോളജ് അധ്യാപകർ, നിശ്ചിത വർഷം സർവീസുള്ള ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അധ്യാപകർ തുടങ്ങിയവർ ആദായ നികുതി സ്ലാബിൽ ഉൾപ്പെടും. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ആദായനികുതി ഇളവിലൂടെ ജീവനക്കാർക്ക് കുറഞ്ഞത് ഒരു മാസത്തെ…
Read Moreവരനെ സ്വീകരിക്കാന്‍ മേന്പൊടിക്ക് വധുവിന്റെ നൃത്തം; പിന്നാലെ നൃത്തം ചെയ്ത് വരനും അതിഥികളും; വീഡിയോ കാണാം
കല്യാണത്തിന് വരൻ ഡാൻസ് ചെയ്തത് ഇഷ്ടപ്പെടാതെ വധുവിന്റെ വീട്ടുകാർ കല്യാണത്തിൽ നിന്ന് പിൻമാറിയ സംഭവം വലിയ വാർത്തയായതായിരുന്നു. അതിനു പിന്നാലെ ഇതാ മറ്റൊരു വിവാഹ ഡാൻസിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ഇത് പക്ഷേ ഈ കല്യാണത്തിന് ഡാൻസ് ചെയ്തതിന് വീട്ടുകാർ വിമർശിച്ചില്ല, പകരം വധുവിനൊപ്പം വരന്റെ വീട്ടുകാരും ഒന്നിച്ച് ഡാൻസ് ചെയ്തു. ഷാദി വിത്ത് ഷാസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് സംഭവത്തിന്റെ വീഡിയോ വൈറലായത്. മീറ്റിന്റെയും ജിനാലിന്റെയും വിവാഹത്തിനിടെ ഇരുവരും ഡാൻസ് ചെയ്തതാണ് വീഡിയോ. വിവാഹ പന്തലിലേക്ക് വരനെ സ്വീകരിക്കുന്നതിനായി എത്തിയതാണ് വധു. വേദിയിലേക്ക് പ്രവേശിച്ച വരനെ വധു വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയും തുടര്‍ന്ന് മാമെ ഖാന്റെ ‘ചൗധരി’ എന്ന ഗാനത്തിനൊപ്പിച്ച് നൃത്തം ചെയ്യുകയുമാണ്. പാട്ട് മുറുകുന്നതിന് അനുസരിച്ച് വരനെ ചുറ്റിക്കൊണ്ട് വധു നൃത്തം ചെയ്യുന്നു. ഇതിനിടെ വധുവിനെയും അതിഥികളെയും ഞെട്ടിച്ച് വരനും വധുവിനൊപ്പം നൃത്തം ചെയ്തു.…
Read Moreതട്ടുകടയിലെ സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാരൻ മരിച്ചു; വാക്കുതർക്കം പിന്നീട് ക്രൂരമായ മർദനത്തിൽ കലാശിക്കുകയായിരുന്നു; പ്രതി ശ്യാം നിരവധി ക്രിമിനൽ കേസുള്ളയാൾ
കോട്ടയം: തട്ടുകടയിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പോലീസുദ്യോഗസ്ഥൻ മരിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ്(44) ആണ് ആണ് മരിച്ചത്. നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ്(27) ആണ് അക്രമം നടത്തിയത്.ഇന്ന് പുലർച്ചെ ഒന്നോടെ ഏറ്റുമാനൂർ കാരിത്താസ് ജംഗ്ഷനിലെ ബാർ ഹോട്ടലിനു സമീപം ആയിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാം പ്രസാദ്. ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ കയറിയ ശ്യാം പ്രസാദും അക്രമി സംഘവും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ശ്യാം അക്രമി സംഘത്തിന്റെ വീഡിയോ എടുക്കാൻ തുടങ്ങി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സിഐ കെ.എസ്. ഷിജി ഈ സമയം ഇവിടെ എത്തുകയും അക്രമി സംഘത്തെ പിടിച്ചു മാറ്റുകയും ശ്യാമിനെ രക്ഷപ്പെടുത്തുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ പോലീസ്…
Read More