മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി-20 ഫോർമാറ്റിൽ നിലവിൽ പരീക്ഷിക്കുന്നത് ഹൈ റിസ്ക് മോഡലാണെന്ന് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഒരു ടാർഗറ്റ് സെറ്റ് ചെയ്തശേഷം എന്തുവിലകൊടുത്തും അതിലേക്ക് എത്തുക എന്ന കില്ലർ മോഡൽ ബാറ്റിംഗാണ് ഗൗതം ഗംഭീർ ഹൈ റിസ്ക് ശൈലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗംഭീറിന്റെ പരിശീലനത്തിനു കീഴിൽ ആദ്യം ബാറ്റ് ചെയ്തപ്പോഴെല്ലാം ടീം ഇന്ത്യയുടെ ബാറ്റിംഗ് ശൈലി അതിന് അടിവരയിടുകയും ചെയ്തു. ഐസിസി ട്വന്റി-20 ലോകകപ്പ് ജയത്തിനുശേഷം ശ്രീലങ്കൻ പര്യടനത്തോടെയാണ് ഗൗതം ഗംഭീർ ഇന്ത്യയുടെ മുഖ്യപരിശീലകനായെത്തിയത്. സഞ്ജു, അഭിഷേക്, തിലക് ഇന്ത്യ ഇപ്പോൾ പ്രയോഗിച്ച് ഫലം കണ്ടുവരുന്ന ഹൈ റിസ്ക് ബാറ്റിംഗ് ശൈലിക്ക് അടിസ്ഥാനം സഞ്ജു സാംസണ്, അഭിഷേക് ശർമ, തിലക് വർമ എന്നിവരുടെ ആക്രമണ ബാറ്റിംഗാണ്. ഗംഭീർ എത്തിയശേഷമാണ് സഞ്ജുവും (മൂന്ന്) തിലക് വർമയും (രണ്ട്) ട്വന്റി-20 കരിയറിലെ സെഞ്ചുറി നേട്ടങ്ങൾ ആഘോഷിച്ചത്. ഏറ്റവും…
Read MoreDay: February 4, 2025
നീലച്ചിത്ര നിർമാണം: ബംഗ്ലാദേശ് യുവതിയും യുവാക്കളും അറസ്റ്റിൽ
ഗുവാഹത്തി: അസമിൽ നീലച്ചിത്ര നിർമാണത്തിനിടെ ബംഗ്ലാദേശ് യുവതിയും രണ്ട് ഇന്ത്യൻ യുവാക്കളും അറസ്റ്റിൽ. ഗുവാഹത്തിയിലെ സൂപ്പർ മാർക്കറ്റിനു സമീപമുള്ള ഹോട്ടലിലാണു സംഭവം. അസം സ്വദേശികളായ ഷാഫിഖുൾ, ജഹാങ്കീർ, 22കാരിയായ മീൻ അക്തർ എന്നിവരാണു ദിസ്പുർ പോലീസിന്റെ പിടിയിലായത്. യുവതിയുടെ കൈവശം ആവശ്യമായ യാത്രാരേഖകർ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശിൽനിന്നു യുവതികളെ എത്തിച്ച് അശ്ലീലചിത്ര നിർമാണം മേഖലയിൽ വ്യാപകമായി നടക്കുന്നതായി റിപ്പോർട്ടുണ്ട്.
Read Moreഗുകേഷിനെ വീഴ്ത്തി ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചാന്പ്യൻ പട്ടം സ്വന്തമാക്കി പ്രഗ്നാനന്ദ
വിജ്ക് ആൻ സീ (ന്യൂസിലൻഡ്): ഫിഡെ ലോക ചെസ് ചാന്പ്യൻ ഡി. ഗുകേഷിനെ ടൈബ്രേക്കറിൽ കീഴടക്കി ആർ. പ്രഗ്നാനന്ദ 2025 ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചാന്പ്യൻപട്ടം സ്വന്തമാക്കി. ടൈബ്രേക്കറിൽ പിന്നിൽനിന്നെത്തിയായിരുന്നു പ്രഗ്നാനന്ദയുടെ ജയം. ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള ടൈബ്രേക്കർ ചെസ് ആരാധകരെ ആവേശത്തിലാക്കി. മാസ്റ്റേഴ്സിൽ പ്രഗ്നാനന്ദയുടെ കന്നി ട്രോഫിയാണ്. കഴിഞ്ഞ എഡിഷനിലും ടൈബ്രേക്കറിലൂടെ ചാന്പ്യൻപട്ടം ഗുകേഷിനു കൈവിടേണ്ടിവന്നിരുന്നു. നിലവിൽ ഇന്ത്യയിലെ ഒന്നാം റാങ്ക് താരമാണ് ഗുകേഷ്.
Read More38-ാം ദേശീയ ഗെയിംസ്; കേരളത്തിന് 15 മെഡലുകൾ
ദേശീയ ഗെയിംസിൽ ഇന്നലെ നീന്തൽക്കുളത്തിലും സൈക്ലിംഗ് ട്രാക്കിലും കേരളത്തിനു വെള്ളിത്തിളക്കം. 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ സജൻ പ്രകാശും 15 കിലോമീറ്റർ സ്ക്രാച്ച് റോഡ് ഇവന്റിൽ അദ്വൈത് ശങ്കറുമാണ് മെഡൽ നേട്ടക്കാർ. ഇതോടെ ആറ് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 15 മെഡലുകൾ കേരളത്തിന്റെ അക്കൗണ്ടിലുണ്ട്. സർവീസസിനെ മറികടന്ന് 42 മെഡൽ നേട്ടവുമായി കർണാടക ഒന്നാമതെത്തി. 22 സ്വർണവും 10 വീതം വെള്ളിയും വെങ്കലവുമാണ് കർണാടകയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള സർവീസസിന് 19 സ്വർണവും 10 വെള്ളിയും ഒന്‍പതു വെങ്കലവും അടക്കം 38 മെഡലുകളുണ്ട്. കേരളം പോയിന്റ് പട്ടികയിൽ 11-ാമതാണ്. ബാസ്കറ്റിൽ ഇരട്ട ഫൈനൽ 3×3 ബാസ്കറ്റ്ബോളിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. മധ്യപ്രദേശിനെയാണ് വനിതകൾ പരാജയപ്പെടുത്തിയത്. സ്കോർ: 13-10. ഫൈനലിൽ തെലുങ്കാനയെ നേരിടും. സെമിയിൽ തമിഴ്നാടിനെ തോൽപ്പിച്ചാണ് പുരുഷ ടീം ഫൈനലിൽ…
Read Moreകണ്ട് രണ്ട് കണ്ണ്… വാതിൽ തുറന്നപ്പോൾ തന്നെ തുറിച്ചുനോക്കി നിൽക്കുന്ന കടുവ; വൈറലായി വീഡിയോ
പുറത്ത് പോയി വന്ന് വീടിന്റെ വാതിൽ തുറന്ന് നോക്കുന്പോഴതാ അപ്രതീക്ഷിത അതിഥി വീട്ടിൽ നിൽക്കുന്നു. വാതിൽ പൂട്ടി പോയതാണല്ലോ പിന്നെങ്ങനെ അകത്തു കയറി എന്നൊക്കെ ചിന്തിക്കാൻ നിന്നാൽ അതിഥി നിങ്ങളുടെ എല്ലുപോലും ബാക്കി വച്ചേക്കില്ല. അതിഥി ആരാണന്നല്ലേ, മനുഷ്യനല്ല അത്. കടുവയാണ്. ഒരു സ്ത്രീ താക്കോൽ ഉപയോഗിച്ച് ഒരു വാതിൽ തുറക്കുന്നതാണ് വീഡിയോയുടെ തുടക്കം. അപ്പോഴാണ് മുറിക്കുള്ളിൽ നിന്ന് അവരെ തുറിച്ച് നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ കാണാം. അവർ വാതിൽ കുറച്ചുകൂടി തുറക്കുമ്പോഴാണ് അത് കടുവയാണ് എന്ന് മനസിലായത്. എന്നാൽ, അവർ പെട്ടെന്ന് വാതിൽ വലിച്ചടക്കുന്നില്ല, ഒന്നുകൂടി തുറക്കാൻ നോക്കുമ്പോൾ കടുവ മുന്നോട്ടായുന്നതും അവർ അപ്പോൾ തന്നെ വാതിൽ അടയ്ക്കുന്നതുമാണ് വീഡിയോ. അതോടെ വീഡിയോ അവസാനിക്കുന്നു.
Read Moreകെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; പലയിടത്തും ബസുകൾ തടഞ്ഞു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം/ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ് ) പ്രഖ്യാപിച്ച പണിമുടക്ക് തുടരുന്നു. ഇന്നലെ അർധരാത്രി തുടങ്ങിയ പണിമുടക്ക് ഇന്ന് അർധ രാത്രി അവസാനിക്കും. സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികൾ ബസ് തടഞ്ഞു. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട് ഡിപ്പോകളിൽ സമരാനുകൂലികൾ ബസ് തടഞ്ഞു. തിരുവനന്തപുരം തന്പാനൂരിൽ ബസ് തടഞ്ഞ സമരാനുകൂലികൾ ബസിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. അതേസമയം സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.സിഐടിയു, ബിഎംഎസ് എന്നിവ സമരത്തിൽ പങ്കെടുക്കുന്നില്ല. കൂടാതെ താൽകാലിക ജീവനക്കാരെ കൂടുതലായി ഉപയോഗിച്ചുകൊണ്ട് സർവീസ് നടത്താനാണ് മാനേജ്മെന്റ് തീരുമാനം. സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവധി അനുവദിക്കാൻ പാടുള്ളൂ എന്നും നിർദേശമുണ്ട്. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിന്റെ…
Read Moreവീട്ടുകാർ പുറത്തു പോയ സമയം മുൻവാതിൽ തകർത്ത് 40 പവൻ കവർന്നു; ജോലിക്കാരായ നേപ്പാളി ദന്പതികളെ കാണാനില്ല
തൃക്കരിപ്പൂർ: ചീമേനിയിൽ വീട്ടുകാർ പുറത്തു പോയ സമയത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് 40 പവൻ സ്വർണാഭരണങ്ങളും വെള്ളിപ്പാത്രങ്ങളും കവർന്നു.വീട്ടിൽ കന്നുകാലികളെ പരിചരിച്ചിരുന്ന നേപ്പാളി സ്വദേശികളായ ദന്പതികളെ കാണാനുമില്ല. കണ്ണൂർ സ്വദേശിയായ സിവിൽ എൻജിനിയർ എൻ. മുകേഷിന്റെ ചീമേനി ചെന്പ്രകാനത്തെ വീട്ടിലാണ് കവർച്ച നടന്നത്. നേപ്പാളി സ്വദേശികളായ ഷാഹിയെയും ഭാര്യയെയുമാണ് സംഭവത്തിനുപിന്നാലെ കാണാതായത്. കവർച്ച നടത്തിയ ശേഷം മുങ്ങിയതാകാമെന്നാണ് നിഗമനം. മുകേഷുംകുടുംബവും കണ്ണൂരിലെ വീട്ടിൽ പോയി ഇന്നലെ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് അറിയുന്നത്. വീടിന്റെ മുൻവാതിൽ തകർത്ത നിലയിലാണ്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഡോഗ് സ്ക്വാഡും വിരലടയാള വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ചീമേനി ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. കവർച്ചയിൽ കൂടുതൽ പേരുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
Read Moreപാർട് ടൈം ജോലി വാഗ്ദാനം: വാട്സാപ്പിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു; 57കാരിക്ക് 84 ലക്ഷം നഷ്ടമായി; കേസെടുത്ത് പോലീസ്
കണ്ണൂർ: പാർടൈം ജോലി വാഗ്ദാനം ചെയ്ത് 84 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. ചക്കരക്കല്ല് സ്വദേശിനിയായ 57 കാരിയുടെ പരാതിയിലാണ് കണ്ണൂർ സൈബർ പോലീസ് കേസെടുത്തത്. 2024 ജൂലൈ മാസത്തിലാണ് തട്ടിപ്പിന് തുടക്കമായത്. പാർട് ടൈം ജോബുമായി ബന്ധപ്പെട്ട് വാട്സാപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അവർ പറഞ്ഞ ഫോം പൂരിപ്പിച്ച് നൽകുകയായിരുന്നു. ജോബിന് സെലക്ഷൻ കിട്ടാൻ മൂന്ന് ടാസ്കുകൾ നൽകുകയും ചെയ്തു. ഇതിൽ വിജയിച്ച യുവതിക്ക് ചെറിയ തുക അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു. കൂടുതൽ ടാസ്കുകൾ ചെയ്യാൻ ആദ്യം പണം അയച്ച് നൽകണമെന്നും ടാസ്കിൽ വിജയിച്ചാൽ വൻതുക ലാഭം ലഭിക്കുമെന്നും വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. 2024 ജൂലൈ മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പല തവണകളായി 84 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. സൈബർ പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreമൂലമറ്റത്തെ ക്രിമിനല്‍ കേസ് പ്രതിയുടെ കൊലപാതകം: 8 പേര് അറസ്റ്റിൽ; പിടിയിലായവർ കഞ്ചാവ്-മോഷണക്കേസ് പ്രതികള്‍
മൂലമറ്റം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മേലുകാവ് എരുമാപ്ര സ്വദേശി പാറശേരിയില്‍ സാജന് സാമുവലി (47)നെ കൊലപ്പെടുത്തി മൃതദേഹം തേക്കിന്‍കൂപ്പില്‍ തള്ളിയ കേസില്‍ ഇതു വരെ പിടിയിലായത് എട്ടു പേര്. മണപ്പാടി സ്വദേശി ഷാരോണ്‍ ബേബി, അറക്കുളം സ്വദേശി അശ്വിന് കണ്ണന്, കണ്ണിക്കല്‍ അരീപ്ലാക്കല്‍ ഷിജു, മൂലമറ്റം താഴ്വാരം കോളനി അഖില്‍ രാജു, ഇലപ്പള്ളി സ്വദേശി മനോജ്, മൂലമറ്റം സ്വദേശി പ്രിന്‍സ് അജേഷ്, വിഷ്ണുരാജ്, രാഹുല്‍ ജയന് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഏതാനും പേരെ പിടി കൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കും.30ന് നടന്ന കൊലപാതകത്തില്‍ പോലീസിനു വിവരം ലഭിച്ചിട്ടും മൃതദേഹം കണ്ടെത്താന്‍ വൈകിയതു സംബന്ധിച്ച് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രണ്ടിനു രാവിലെയാണ് കനാലിനു സമീപം പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എരുമാപ്രയില്‍ പള്ളിയുടെ പെയിന്റിംഗിനായി പോയ സംഘവും സാജനുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതികള്‍…
Read Moreവീട്ടുകാരുടെ സമ്മർദത്തിൽ മറ്റൊരാളെ വിവാഹം ചെയ്തു; നിക്കാഹ് കഴിഞ്ഞ് മൂന്നാംനാള്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി; ആണ്‍സുഹൃത്ത് കൈഞരമ്പ് മുറിച്ച് ആശുപത്രിയിൽ
മലപ്പുറം: ആമയൂരിൽ നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. ആമയൂർ സ്വദേശിനിയായ ഷൈമ സിനിവ (18)റെയാണ് വിവാഹച്ചടങ്ങുകൾ നടക്കാനിരിക്കെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെ ഇന്നലെ രാത്രിയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ 19കാരനെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചനിലയിൽ കണ്ടെത്തി. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച വൈകുന്നേരം ഷൈമയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിക്ക് വിവാഹത്തിൽ താത്പര്യമില്ലായിരുന്നെന്ന് പോലീസ് പറയുന്നു. അയല്‍വാസിയായ ആൺസുഹൃത്തിനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പോലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വ്യക്തമാക്കി. പ്ലസ്ടു കഴിഞ്ഞ് പിഎസ്സി പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്നു ഷൈമ. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്ന് കാരക്കുന്ന് വലിയ ജുമാമസ്ജിദില്‍ കബറടക്കം നടക്കും. മാതാവ്: സുനീറ. സഹോദരങ്ങള്‍ : തസ്നി സിനിവര്‍ , നിഷാല്‍.
Read More