തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മാതാവ് ശ്രീതുവിന്റെയും കൊലപാതകക്കേസിൽ അറസ്റ്റിലായ അമ്മാവൻ ഹരികുമാറിന്റെയും വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ അന്വേഷണസംഘം. ഇരുവരേയും കൂടുതൽ ചോദ്യം ചെയ്യും. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണെന്നാണ് ഹരികുമാർ പോലീസിനോട് പറഞ്ഞത്. പലപ്പോഴും സ്ഥിരതയില്ലാത്തതും പരസ്പര വിരുദ്ധവുമായി കാര്യങ്ങൾ പറഞ്ഞിരുന്ന ഹരികുമാറിനെ മാനസിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ശ്രീതുവിനെ ഈ കേസിലും കൂടുതൽ ചോദ്യം ചെയ്യും. നിലവിൽ പത്ത് പേരെ കബളിപ്പിച്ച് ശ്രീതു ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നിരവധിപേർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്പി കെ. എസ്. സുദർശനന്റെ നിർദേശാനുസരണം നെയ്യാറ്റിൻകര ഡിവൈഎസ്പി. എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read MoreDay: February 4, 2025
കള്ളക്കടൽ പ്രതിഭാസം; നാളെ കടലാക്രമണ സാധ്യത; കേരളതീരത്ത് ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് നാളെ രാവിലെ കേരള തീരത്ത് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെയും, തമിഴ്നാട് തീരത്ത് രാവിലെ 5.30 മുതൽ വൈകുന്നേരം 5.30 വരെ 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്…
Read Moreസ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികൾ ആലോചനയിലുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. റോഡിന് ടോൾ പിരിക്കുന്നത് ഉൾപ്പെടെയുള്ള പല ശിപാർശകളും ചർച്ചയിലുണ്ടെന്നും സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ലെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയുണ്ട്. ക്ഷേമ പെൻഷൻ വര്‍ധനയിൽ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റും. നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും വിവിധ സേവന നിരക്കുകളിൽ ഇത്തവണത്തെ സംസ്ഥാന ബജറ്റിലും വര്‍ദ്ധനവിന് സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Moreബോഡി ബിൽഡിംഗ് താരങ്ങളുടെ നിയമനവിവാദം; പോലീസിന്റെ കായിക ചുമതലയിൽനിന്ന് എം.ആര്. അജിത്കുമാറിനെ മാറ്റി
തിരുവനന്തപുരം: പോലീസ് ഇൻസ്പെക്ടർ റാങ്കിൽ ബോഡി ബിൽഡിംഗ് താരങ്ങളെ നിയമിക്കുന്നത് വിവാദമായതിനു പിന്നാലെ പോലീസിന്റെ കായിക ചുമതലയിൽ നിന്ന് എഡിജിപി എം.ആര് അജിത്കുമാറിനെ മാറ്റി. എഡിജിപി എസ്. ശ്രീജിത്തിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ബോഡി ബിൽഡിംഗ് താരങ്ങളുടെ വിവാദമായതിനെ തുടർന്ന് തന്നെ സെന്‍ട്രല്‍ സ്പോർട്സ് ഓഫീസർ തസ്തികയിൽ നിന്നും മാറ്റാൻ അജിത് കുമാർ കത്ത് നൽകിയിരുന്നു. സർക്കാർ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബിൽഡിംഗ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുളള വാർത്തകൾ വന്നത് വലിയ വിവാദമായിരുന്നു. സെൻട്രൽ സ്പോർട്സ് ഓഫീസറാണ് സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയൽ നീക്കം നടത്തേണ്ടത്. രണ്ട് ബോഡി ബില്‍ഡിങ് താരങ്ങളെ പോലീസ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ നിയമിക്കാന്‍ തീരുമാനമുണ്ടായിരുന്നു. ഇതില്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയയ്ക്കുകയും മാനദണ്ഡങ്ങളില്‍ ഇളവുവരുത്തികൊണ്ട് നിയമനം നടത്തണം എന്ന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തുടർന്നാണ് നേരത്തെ…
Read Moreമുകേഷിന് അപ്രഖ്യാപിത വിലക്ക്; പാർട്ടി പരിപാടികളിൽ തൽകാലം പങ്കെടുപ്പിക്കില്ല; എംഎൽഎ എന്ന നിലയിൽ മുകേഷ് പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കും
കൊല്ലം: നടനും എംഎൽഎയുമായ എം. മുകേഷിന് സിപിഎം അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയെന്ന ുറിപ്പോർട്ട്. പാർട്ടിയുമായി ബന്ധപ്പെട്ട പൊതുപരിപാടികളിൽ പങ്കെടുപ്പിക്കേണ്ടെന്നും പ്രചാരണ പോസ്റ്ററുകളിൽ മുകേഷിന്റെ ഫോട്ടോ ഉൾപ്പെടുത്തേണ്ട എന്നുമാണ് പാർട്ടി കൊല്ലം ജില്ലാ നേതൃത്വത്തിന്റെ അനൗദ്യോഗിക തീരുമാനം. ഈ വിവരം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. മുകേഷിനെതിരേ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.കൊല്ലത്ത് നടക്കാൻ പോകുന്ന സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ പ്രചാരണ പരിപാടികളിലും പോസ്റ്ററുകളിലും മുകേഷിന്റെ സാന്നിധ്യം ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് താൽകാലിക വിലക്കെന്നാണു സൂചന. അതേ സമയം എംഎൽഎ എന്ന നിലയിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്കില്ല. എന്നാൽ മുകേഷ് പങ്കെടുക്കുന്ന പരിപാടികളിൽ പ്രമുഖ നേതാക്കൾ പരമാവധി വിട്ടുനിൽക്കും,സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതിയിൽ മുകേഷിന്റെ പേരുണ്ട്. മുകേഷിനെതിരായ കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്‍പാണ് സംഘാടകസമിതിയിൽ ഉൾപ്പെടുത്തിയത്. മുകേഷിന് എതിരെ നടി നൽകിയ…
Read Moreനിർത്തിയിട്ട ട്രെയിനിൽ 55കാരിയെ പീഡിപ്പിച്ചു: പോർട്ടർ അറസ്റ്റിൽ
മുംബൈ: ബാന്ദ്ര ടെർമിനസിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ സ്ത്രീ പീഡനത്തിന് ഇരയായി. സംഭവത്തിൽ പോർട്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ആളില്ലാത്ത കോച്ചിൽ ശനിയാഴ്ച രാത്രിയായിരുന്നു അതിക്രമം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസ് പറയുന്നത് ഇങ്ങനെ: ഹരിദ്വാറിൽനിന്നു ബന്ധുവിനൊപ്പമാണ് 55 വയസുള്ള സ്ത്രീ ബാന്ദ്രയിലെത്തിയത്. ഇവരെ പ്ലാറ്റ്ഫോമിൽ ഇരുത്തിയശേഷം ജോലിസംബന്ധമായ കാര്യങ്ങൾക്കായി ബന്ധു പുറത്തേക്ക് പോയി. ഇവിടെ വിശ്രമിച്ച സ്ത്രീ പിന്നീട് ആളൊഴിഞ്ഞ ട്രെയിനിൽ കയറിക്കിടന്നു. ഇത് ശ്രദ്ധിച്ച പോർട്ടർ ട്രെയിനിൽകയറി ഇവരെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ റെയിൽവേയും അന്വേഷണം പ്രഖ്യാപിച്ചു.
Read Moreഅധ്യക്ഷ പദവിയിൽനിന്നു യെദിയൂരപ്പയുടെ മകനെ നീക്കണം: കർണാടക ബിജെപി വിമതർ ഡൽഹിയിൽ
ന്യൂഡൽഹി: കർണാടകയിലെ മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരുസംഘം ബിജെപി വിമതർ ഡൽഹിയിൽ. പാർട്ടി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ ഇടപെട്ട് വിജയേന്ദ്രയെ നീക്കണമെന്നാണ് ആവശ്യം. വരാനിരിക്കുന്ന സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായാണു വിമതനീക്കം. രമേശ് ജാർക്കിഹോളി എംഎൽഎയുടെ നേതൃത്വത്തിൽ മുൻ നിയമസഭാംഗങ്ങളായ കുമാർ ബംഗാരപ്പ, ശ്രീമന്ത് പാട്ടീൽ എന്നിവരാണു നദ്ദയെ കാണാൻ ഡൽഹിയിലെത്തിയത്. ബസൻഗൗഡ പാട്ടീൽ യത്ന, ബി.പി. ഹരീഷ് എന്നിവരുൾപ്പെടെ കൂടുതൽ എംഎൽഎമാരും മുൻ എംഎൽഎമാരായ അരവിന്ദ് ലിംബാവലി, പ്രതാബ് സിംഹ എന്നിവരും ഇതേ ആവശ്യമുന്നയിച്ച് ഇന്നു ഡൽഹിയിലെത്തും. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തോൽവികൾ ചൂണ്ടിക്കാട്ടി വിജയേന്ദ്രയുടെ നേതൃത്വം ഫലപ്രദമല്ലെന്നാണ് ഒരുകൂട്ടം നേതാക്കളുടെ ആരോപണം. കോൺഗ്രസ് സർക്കാരിനെതിരേയുള്ള വിജയേന്ദ്രയുടെ നയം “അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ എന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ…
Read Moreപുലിപ്പേടിയിൽ പെരിന്തൽമണ്ണ: വനംവകുപ്പ് പലതവണ കെണി സ്ഥാപിച്ചിരുന്നെങ്കിലും പിടികൂടാനായിട്ടില്ല
പട്ടിക്കാട്: പെരിന്തൽമണ്ണയ്ക്കടുത്ത് മണ്ണാർമലയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലിയുടെ ദൃശ്യം സിസിടിവി കാമറയിൽ പതിഞ്ഞു. തിങ്കളാഴ്ച രാത്രി 10.25നാണ് കാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞത്. മാനത്തുമംഗലം-കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമലമാടിലാണ് പുലിയിറങ്ങിയത്. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ മണ്ണാർമല പള്ളിപ്പടി പ്രദേശത്ത് മലയടിവാരത്തു വീടുകൾക്കു തൊട്ടുസമീപമാണു പുലിയുടെ സാന്നിധ്യം. നൂറുകണക്കിന് വീടുകളാണ് ഇവിടെയുള്ളത്. വർഷങ്ങളായി പുലിയുടെ സാന്നിധ്യം ഈ ഭാഗങ്ങളിൽ ഉണ്ട്. വനംവകുപ്പ് പലതവണ കെണി സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ മുതല്‍ പരിശോധന നടത്തുന്നുണ്ട്.
Read Moreഅടിച്ചുമോനേ… അബുദാബി ബിഗ് ടിക്കറ്റ്: മലയാളിക്ക് 59 കോടി
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 271-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം (59 കോടിയിലേറെ ഇന്ത്യൻ രൂപ) പ്രവാസി മലയാളി സ്വന്തമാക്കി. ഷാര്‍ജയിൽ താമസിക്കുന്ന ആഷിഖ് പടിൻഹാരത്ത് ആണ് ഭാഗ്യശാലി. ഇദ്ദേഹം വാങ്ങിയ 456808 എന്ന നമ്പര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ജനുവരി 29നാണ് ആഷിഖ് സമ്മാനാര്‍ഹായ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വൺ ഓഫര്‍ വഴി വാങ്ങിയതാണ് ഈ ടിക്കറ്റ്. രണ്ട് ടിക്കറ്റ് വാങ്ങിയപ്പോൾ സൗജന്യമായി ലഭിച്ച ടിക്കറ്റാണ് ആഷിഖിന് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് നേടിക്കൊടുത്തത്. കഴിഞ്ഞ തവണയും മലയാളിയാണ് ഗ്രാന്‍ഡ് പ്രൈസ് നേടിയത്. അന്നു വിജയിയായ മനു ആണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്ത്.
Read Moreഇന്ത്യയുടെ ട്വന്റി-20 സമീപനത്തെക്കുറിച്ച് ഗംഭീർ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി-20 ഫോർമാറ്റിൽ നിലവിൽ പരീക്ഷിക്കുന്നത് ഹൈ റിസ്ക് മോഡലാണെന്ന് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഒരു ടാർഗറ്റ് സെറ്റ് ചെയ്തശേഷം എന്തുവിലകൊടുത്തും അതിലേക്ക് എത്തുക എന്ന കില്ലർ മോഡൽ ബാറ്റിംഗാണ് ഗൗതം ഗംഭീർ ഹൈ റിസ്ക് ശൈലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗംഭീറിന്റെ പരിശീലനത്തിനു കീഴിൽ ആദ്യം ബാറ്റ് ചെയ്തപ്പോഴെല്ലാം ടീം ഇന്ത്യയുടെ ബാറ്റിംഗ് ശൈലി അതിന് അടിവരയിടുകയും ചെയ്തു. ഐസിസി ട്വന്റി-20 ലോകകപ്പ് ജയത്തിനുശേഷം ശ്രീലങ്കൻ പര്യടനത്തോടെയാണ് ഗൗതം ഗംഭീർ ഇന്ത്യയുടെ മുഖ്യപരിശീലകനായെത്തിയത്. സഞ്ജു, അഭിഷേക്, തിലക് ഇന്ത്യ ഇപ്പോൾ പ്രയോഗിച്ച് ഫലം കണ്ടുവരുന്ന ഹൈ റിസ്ക് ബാറ്റിംഗ് ശൈലിക്ക് അടിസ്ഥാനം സഞ്ജു സാംസണ്, അഭിഷേക് ശർമ, തിലക് വർമ എന്നിവരുടെ ആക്രമണ ബാറ്റിംഗാണ്. ഗംഭീർ എത്തിയശേഷമാണ് സഞ്ജുവും (മൂന്ന്) തിലക് വർമയും (രണ്ട്) ട്വന്റി-20 കരിയറിലെ സെഞ്ചുറി നേട്ടങ്ങൾ ആഘോഷിച്ചത്. ഏറ്റവും…
Read More