ഗാന്ധിനഗർ: കോട്ടയം കാരിത്താസിൽ പോലീസുകാരൻ ശ്യാം പ്രസാദ് ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രഥമിക വിവരം. വാരിയെല്ലുകൾ ഓടിയുകയും ശ്വാസകോശത്തിന് ക്ഷേതമേറ്റതായും സൂചനയുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കും പോലീസ് അധികാരിക്കും വിട്ടുനൽകി. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവറായ ശ്യാം പ്രസാദിന് നെഞ്ചിന് ചവിട്ടേറ്റത്. തെള്ളകത്തെ തട്ടുകടയിൽ സംഘർഷമുണ്ടാക്കിയ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിന്റെ ദൃശ്യം പകർത്താൻ ശ്യം പ്രസാദ് ശ്രമിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ജിബിൻ പോലീസുകാരനായ ശ്യാം പ്രസാദിനെ മർദിക്കുകയും ഇതിനിടെ വീണുപോയ ശ്യാം പ്രസാദിന്റെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു. തുടർന്ന് പരിക്കേറ്റ ശ്യാം പ്രസാദിനെ ആശുപതിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു.
Read MoreDay: February 4, 2025
ചവച്ചരച്ചൊരു പ്രൊപോസൽ… വിവാഹാഭ്യർഥന നടത്തുമ്പോൾ ഇങ്ങനെ ചെയ്യരുത്, വൈറലായി യുവാവിന്റെ അനുഭവം
വിവാഹാഭ്യർഥനകൾ പലവിധമുണ്ട്. ചിലരാകട്ടെ തന്റെ കാമുകിയെ കൂട്ടി വലിയ മാളുകളിൽ പോയി ഡാൻസ് പാർട്ടിയൊക്കെ നടത്തി സർപ്രൈസ് കൊടുക്കാറുണ്ട്. മറ്റു ചിലർ പ്രണയിനിയെ കൂട്ടി ജ്യൂസ് പാർലറിൽ എത്തി അവൾക്കിഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്ത് അതിനുള്ളിൽ മോതിരം ഒളിപ്പിച്ച് വച്ച് അവൾ അത് കണ്ടുപിടിക്കുന്പോൾ പ്രൊപോസ് ചെയ്യാറുമുണ്ട്. അതൊക്കെ ഓരോ കാലഘട്ടമാകുന്പോഴും വ്യത്യാസം വന്നുകൊണ്ടിരിക്കും. അത്തരത്തിലൊരു കല്യാണ പ്രൊപോസൽ സീനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലാണ് സംഭവം. തന്റെ കാമുകിയെ പ്രൊപോസ് ചെയ്യുന്നതിനായി യുവാവ് കേക്കിനുള്ളിൽ മോതിരം വയ്ക്കാംഎന്ന് തീരുമാനിച്ചു. അതിനായ് അയാൾ ഒരു കേക്ക് തന്നെ ബേക്ക് ചെയ്തു. കാമുകി യുവാവ് താമസിക്കുന്ന അപ്പാർട്മെന്റിൽ എത്തിയപ്പോൾ അവൾക്ക് കേക്ക് കഴിക്കാനായി നൽകി. കേക്കിൽ ഒരു മോതിരവും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ആസ്വദിച്ച് രുചിയോടെ കേക്ക് കഴിച്ച യുവതി പെട്ടെന്ന് എന്തോ കട്ടിയായ വസ്തു പല്ലിൽ ഉടക്കിയന്ന് തോന്നി. അവൾ…
Read Moreലഹരിയ്ക്കായ് എന്തും ചെയ്യും… പോലീസുകാരനെ ചവിട്ടികൊലപ്പെടുത്തിയ ജിബിൻ സ്വന്തം പിതാവിനെയും ചവിട്ടി വീഴ്ത്തിയവൻ; പ്രതി ഗാന്ധിനഗറിലെ ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാൾ
ഏറ്റുമാനൂർ: പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ പെരുമ്പായിക്കാട് കോത്താട് അനിക്കൽ ജിബിൻ ജോർജ് (27) പണ്ടേ പ്രശ്നക്കാരനെന്ന് നാട്ടുകാർ. പ്ലസ് ടു പഠനത്തിനു ശേഷമാണ് ഉപരിപഠനത്തിന് ഇയാളെ സിംഗപ്പൂരിലേക്ക് അയച്ചത്. അവിടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതോടെ നാട്ടിലേക്ക് മടക്കിയയച്ചു. തിരികെയെത്തിയ ഇയാൾ ചെന്നുപെട്ടത് ലഹരി മാഫിയ സംഘത്തിൽ. ലഹരി ഉപയോഗത്തിന് പണം ലഭിക്കാൻ ഇയാൾ പിതാവിനെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. ഇതിന്റെ പേരിൽ ഇയാൾ പിതാവിനെ തൊഴിക്കുക പോലും ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആറാട്ടു ദിവസം ഇയാൾ പ്രശ്നമുണ്ടാക്കുകയും നിലവിളക്ക് ഉപയോഗിച്ച് ക്ഷേത്രഭാരവാഹിയുടെ തലയ്ക്കടിക്കുകയും ചെയ്തത് രണ്ടു വർഷം മുമ്പാണ്. 2022 മുതൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ കേസുകളുണ്ട്. ആകെ ഏഴു കേസുകളിൽ പ്രതിയാണ്. ഗാന്ധിനഗർ സ്റ്റേഷനിൽ കൊലപാതക ശ്രമം, ലഹരി ഉപയോഗം, മോഷണം എന്നിവയ്ക്കും കോതമംഗലത്ത് ആക്രമിച്ച് പരിക്കേൽപ്പിക്കലിനും…
Read Moreടീ ഷർട്ട് സുഹൃത്ത് ഇട്ടുനോക്കിയതിൽ തർക്കം; ഷർട്ടിന്റെ വില മുഖത്ത് എറിഞ്ഞു നൽകിയത് പകയായി; നാട്ടുകാർ നോക്കിനിൽക്കെ യുവാവിനെ കഴുത്തറത്ത് കൊന്നു
നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷര്‍ട്ട് സുഹൃത്ത് ഇട്ടുനോക്കിയത് വാക്കേറ്റത്തിലും കൈയാങ്കളിയിലും, ഒടുവിൽ അതിദാരുണമായ കൊലപാതകത്തിലേക്കും. ഞെട്ടിക്കുന്ന സംഭവം മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് അരങ്ങേറിയത്. ശുഭം ഹരാനെ എന്ന യുവാവിനെയാണ് സുഹൃത്തായ പ്രയാഗ് അസോള്‍ നാട്ടുകാർ നോക്കിനില്‍ക്കേ പട്ടാപ്പകല്‍ റോഡിലിട്ട് കൊലപ്പെടുത്തിയത്. ശുഭം ഹരാനെ, പ്രയാഗിന്റെ ജ്യേഷ്ഠനായ അക്ഷയ് അസോളിന്റെ ടീഷര്‍ട്ട് ധരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ശുഭം ഹരാനെയും ഇയാളുടെ സുഹൃത്തുക്കളായ അസോള്‍ സഹോദരങ്ങളും തമ്മില്‍ ഇതിനെച്ചൊല്ലി രണ്ടുദിവസമായി തര്‍ക്കം നിലനിന്നിരുന്നതായും പോലീസ് പറയുന്നു. അക്ഷയ് അസോള്‍ പുതുതായി വാങ്ങിയ ടീഷര്‍ട്ട് ശുഭം ഹരാനെ ധരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ടീഷര്‍ട്ട് ശുഭം ധരിച്ചത് അക്ഷയിനെ പ്രകോപിപ്പിച്ചു. ഇത് വാക്കേറ്റത്തിലും തര്‍ക്കത്തിലും കലാശിച്ചു. പിന്നാലെ ശുഭം ഹരാനെ ടീഷര്‍ട്ടിന്റെ പണം പിടിച്ചോ എന്നുപറഞ്ഞ് അക്ഷയ്ക്ക് നേരേ നോട്ടുകള്‍ വലിച്ചെറിഞ്ഞു. ഇതോടെ അക്ഷയ്ക്കും പകയായി. അതേസമയം,…
Read Moreഏഴ് വര്‍ഷം മുമ്പ് വാങ്ങിയ വീട്ടിനുള്ളിലെ രഹസ്യമുറി തുറന്നപ്പോൾ ഞെട്ടിപ്പോയി; ബാറും മറ്റ് അത്യാധുനിക സംവിധാനങ്ങളുമായി അതിനുള്ളിൽ മുന്‍ വീട്ടുടമസ്ഥ
വീട് വാങ്ങുന്പോൾ നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കേണം. വെള്ളവും നല്ല അയൽക്കാരും റോഡും വെളിച്ചവും അങ്ങനെ പോകുന്നു അവയുടെ ലിസ്റ്റുകൾ. കൈയിലുള്ള പണമെല്ലാം കൊടുത്ത് വീട് വാങ്ങി അവിടെ താമസിക്കുന്പോൾ ഏതെങ്കിലും ഒരു മുറിക്ക് അവകാശവുമായി ഉടമസ്ഥൻ എത്തിയാൽ എന്താകും അവസ്ഥ. അത്തരത്തിലൊരു സംഭവം ആണിപ്പോൾ വാർത്തയാകുന്നത്. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് സംഭവം. 2018 -ൽ ലീ എന്ന മനുഷ്യൻ രണ്ട് മില്യണ്‍ യുവാന്‍ (ഏതാണ്ട് 2.24 കോടി രൂപ) കൊടുത്ത് ഴാങ് എന്ന സ്ത്രീയില്‍ നിന്നും വീട് സ്വന്തമാക്കി. ലീയും കുടുംബവും വളരെ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ആ വീട്ടിൽ കഴിഞ്ഞു വന്നത്. കഴിഞ്ഞ വര്‍ഷം വീട് ഒന്ന് മിനുക്കാന്‍ ലീ തിരുമാനിച്ചു. വീട് വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടയിൽ സ്റ്റെയർകേസിന് താഴെയായി ഒരു രഹസ്യവാതില്‍ പോലെ ഒരെണ്ണം ലീ യുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ആ മുറി സൂക്ഷ്മമായി…
Read Moreഅനധികൃത കുടിയേറ്റം; ഇന്ത്യക്കാരെ നാടുകടത്തി അമേരിക്ക; പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാർ
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കുന്ന നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ നാടുകടത്തി. തിങ്കളാഴ്ച സൈനിക വിമാനത്തില്‍ ഇവരെ മടക്കിയച്ചതായി റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആകെ 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാല്‍ 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചനകള്‍. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഉചിതമായത് ചെയ്യുമെന്നാണ് നരേന്ദ്ര മോദി നിലപാട് എടുത്തിട്ടുള്ളതെന്നാണ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചത്.
Read More